Thursday, February 11, 2010

അയിത്തം - മല്ലൂസ് Vs പാണ്ടീസ്

പെണ്ണമ്മിച്ചി & വല്യമ്മിച്ചി -1

പെണ്ണമ്മിച്ചി: ദേ പിന്നീം തമിഴ്‌നാട്ടില് ഒരു അയിത്തമതിലും കൂടി പൊളിച്ച് മാറ്റീന്ന്. വെള്ളം എടക്കണേനു വരെ പലോടത്തും അയിത്താത്രേ! ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടന്യല്ലേന്നാണിപ്പോ സംശ്യം.

വല്യമ്മിച്ചി: കര്‍ത്താവേ! തമിഴ്‌നാട്ടിലൊക്കെ ഇപ്പഴും അയിത്തണ്ടാ! (മൂക്കത്ത് കയ്യ് വച്ച്)ഈ പാണ്ടികള്‍‌ടെ ഒരു കാര്യം!
ആ ട്യേ പെണ്ണമ്മേ, വെള്ളത്തിന്റെ കാര്യം പറഞ്ഞപ്പഴാ വേറൊരു കാര്യം ഓര്‍ത്തേ. നിന്നോട് ഒരു കാര്യം ചോയ്‌ക്കണംന്ന് വിചാരിക്കാന്‍ തൊടങ്ങീറ്റ് കൊറേ ദൂസായ്. നീയെന്തിനാ ആ കനാലുമത്തെ രാധയ്ക്ക് ഇവടന്ന് വെള്ളം കൊടക്കണെ? അതും മോട്ടറടിച്ചട്ട്!. സൂക്ഷിച്ചോട്ടാ.. വിശ്വസിക്കാന്‍ കൊള്ളാത്ത ജാതികളാ. കണ്ണുതെറ്റ്യാ ആ മോട്ടറും, എന്തിന് ആ കെണറ് വരെ, അവറ്റ എട്‌ത്തോണ്ട് പൂവും!!!

(ഠാങ്!! എസ്കേപ്പ്...)

14 comments:

മൂര്‍ത്തി said...

മ്മള് മോഡേണായില്ലേന്ന്..

മലമൂട്ടില്‍ മത്തായി said...

Separate as well as unequal.

Anonymous said...

:)
See this article by C.S Chandrika
http://sathyanveshanam.blogspot.com/2010/02/blog-post.html

Rare Rose said...

:)
എന്തായാലും അയിത്തമൊക്കെ വായിച്ചാ വഴി ചുറ്റിത്തിരിഞ്ഞു പോയപ്പോള്‍ മീനമൂല കാണാന്‍ പറ്റി.അത് ഒരുപാടിഷ്ടായീ ട്ടോ മോളമ്മേ.:)

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

അയിത്തം കാണാൻ അണ്ണാച്ചി ഊർ വരെ പോവണോ ? ഇമ്മ്ടെ നാലു പാടും (അതോ ഇമ്മടെ അകത്തളത്തിലും )ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മതി..:)

آموزشی said...

http://ramuzi.com/
أهل بکم یا اصدقاء من العرب

കൃഷ്ണഭദ്ര said...

നമസ്കാരം

ഞാനിവിടെ ആദ്യാ...അയ്യോ ...തോറ്റു ..തകര്‍ത്തു ഒരു ഉഗ്രന്‍ സംഭവം ശരിക്കും ചിരിച്ചു പിന്നെ ചിന്തിച്ചു.

മൂര്‍ത്തിയും തകര്‍ത്തു.

വീണ്ടും കാണാം ആശംസകളോടെ!

Anonymous said...

[URL=http://imgwebsearch.com/35357/link/casino%20online/1_casinoss.html][IMG]http://imgwebsearch.com/35357/img0/casino%20online/1_casinoss.png[/IMG][/URL]

Anonymous said...

[URL=http://casino-dealer.co.cc/link/casino%20online/3_casinoss.html][IMG]http://casino-dealer.co.cc/img/casino%20online/3_casinoss.png[/IMG][/URL]

പൊന്നപ്പന്‍ - the Alien said...

കൊറച്ച് ദെവസ്സായി നൊക്കുവാ.. ങ്ങള് എഴുതുവോ ഇല്ലേ എന്നിപ്പ അറിയണം..

മോളമ്മ said...

ബ്ലോഗൊക്കെ ഇപ്പോ ആരെന്കിലും വായിക്കുന്നുണ്ടോ പൊന്നപ്പാ?
വായിക്കാനാളിണ്ടെന്കെ എഴുത്യാലിപ്പോ എന്താന്നാ ഒരു ചിന്ത.

(ഇവിടത്തെ ക്ടാങ്ങളൊക്കെ ഒരോട്‌‌ത്തല്ക്ക് പോയീന്നേ.. അതാണെഴുത്ത് നിന്നു പോയത്)

പൊന്നപ്പന്‍ - the Alien said...

ങ്ങള് എഴുതെന്റെ മോളമ്മോ.. മാസത്തിലോരീസം കൃത്യായിട്ട് വന്ന്‍ അറ്റണ്ടന്‍സ് വച്ചേക്കാം..

Siju | സിജു said...

എഴുതു മോളമ്മേ.. :-)

ഞാന്‍:ഗന്ധര്‍വന്‍ said...

പണ്ടേ ബ്ലോഗ്‌ വായനയുടെ അസ്ക്യത ഉണ്ടായിരുന്നെങ്കിലും ഇത് കണ്ടിട്ടിലാരുന്നു, മറുമൊഴി യും ആള്‍ട്ട് മൊഴിയും തനിയും എല്ലാം ചതിച്ചെന്ന് തോന്നുന്നു :)) ഇന്ന് ബഹുവിന്റെ ഒരു പഴയ പോസ്റ്റ്‌ വഴി ചുറ്റി കറങ്ങി വന്നതാണ്!!
എഴുത്ത് തുടരൂ!!
ആശംസകള്‍!