Monday, July 7, 2008

ചുട്ടുക്കരിക്കപ്പെടേണ്ടിയിരുന്ന റോസാപ്പൂവിന്റെ പേരെന്താണ്? (The Name of the Rose)

ഒരു വൈദീകന്‍, വൈദീകരുടെ ദരിദ്രജീവിതത്തെ കുറിച്ച് പുസ്തകമെഴുതുകയും ദരിദ്രനായി ജീവിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കും? കുറച്ച് പേര്‍ അദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധനായി വണങ്ങും അതിനിരട്ടി പേര്‍ അദ്ദേഹത്തെ പാഷാണ്ഡനായി കാണും, തീര്‍ച്ചയായും പേപ്പല്‍ കൊട്ടാരത്തിന്റെ അപ്രീതിയുണ്ടാകും, പുസ്തകം എഴുതിയ വൈദീകന്‍ ഒളിച്ച് താമസിക്കാന്‍ നിര്‍ബന്ധിതനാകും, പുസ്തകത്തെ പ്രതി ചൂടന്‍ സംവാദങ്ങള്‍ നടക്കും, എങ്കിലും അവസാന തീരുമാനം പേപ്പല്‍ ആസ്ഥാനത്തിന്റേതായിരിക്കും.

ക്രിസ്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നോ അഥവാ ക്രിസ്തു ദരിദ്രജീവിതമായിരുന്നോ നയിച്ചിരുന്നത് എന്നു ചോദിക്കുമ്പോള്‍, ക്രിസ്തു പാവപ്പെട്ടവനായിരുന്നോ അല്ലയോ എന്നതല്ല ചോദ്യം മറിച്ച് പള്ളി ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാനം എന്ന മറുചോദ്യമാണ് കിട്ടുന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത്‌വകകള്‍ ഇല്ലാതാക്കണമെന്നും അതിന്റെ ഏക്കറുകണക്കിനുള്ള ഫലഭൂയിഷ്ഠമായ ഭൂമി അടിമപണിക്കാര്‍ക്ക് നല്‍കണമെന്നും ആഗ്രഹിക്കുന്നത് പള്ളിയുടെ അത്യാവശ്യ ദ്രവ്യങ്ങള്‍ ഇല്ലാതാക്കുകയും അതുവഴി അവിശ്വാസികളുള്ള യുദ്ധം പ്രതിഫലമായി വാങ്ങുകയും ചെയ്യുമെന്നു സഭ ഭയക്കുന്നത്രേ.

Your eminence, venerable brothers.. at last we met for this long-awaited debate. We have all journeyed great distances in order to put an end to the dispute... that has so gravely impaired the unity of our Holy Mother church.
Good people thought the Christendom... are directing their gaze at these venerable walls...anxiously awaiting our answer to the vexed question: Did Christ...or did he not...own the clothes that he wore?

Beloved brotheren of Franciscan order.Our Holy Father, the pope, has authorized me and these, his faithful servants...to speak on his behalf. The question is not whether Christ was poor...but whether the church should be poor. You Franciscan wish to see the clergy renounce its possessions...and surrender its riches... the abbeys dissipate their sacred treasures...and hand over their fertile acres to the serfs...Thereby depriving the church of the resources needed...to combat unbelievers and wage war on the infidel. You forget that even the greatest monument to Our Lord ...is but a pale reflection of his infinite majesty and glory ...

ക്രിസ്തുവിനൊരു പേഴ്സ് സ്വന്തമായിരുന്നെന്നും, സന്ന്യാസമഠത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അസ്വാഭിവമരണങ്ങള്‍ക്ക് കാരണം പാഷാണ്ഡതയെന്നും വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയ്ക്ക് വീണ്ടുമൊരു അസ്വാഭിവക മരണം! സാത്താനാ‍ല്‍ പ്രേരിതരായി അത് ചെയ്തവരെല്ലാം, അവന്റെ (Adso of Melk) പേരറിയാ റോസാപ്പൂ‍വുള്‍പ്പെടെ, പിടിക്കപ്പെട്ടിരിക്കുന്നു. പിടിക്കപ്പെട്ടവരെല്ലാം ചുട്ടുക്കരിക്കപ്പെടുമെന്നുറപ്പുള്ള മതവിചാരണ. അവന്‍ ഹൃദയം കൊണ്ട് ചിന്തിക്കുമ്പോള്‍ അയാള്‍ (William of Baskerville), ഒരിക്കലിതുപോലൊരു മതവിചാരണയെ എതിര്‍ത്തതിനു പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലില്‍ കിടക്കുകയും ചെയ്തയാള്‍ തന്നെ, ബുദ്ധി കൊണ്ട് ചിന്തിക്കുന്നു. അവളെ ഉമിത്തീയില്‍ നിന്ന് രക്ഷിക്കാന്‍ ദയക്കാവില്ലെന്ന് ഉത്തമബോധ്യമുള്ളൊരാള്‍

Then try using your head instead of your heart...and we might make some progress.
...
But pity won't save her from the fire

ആത്മീയത എന്നാല്‍ എന്താണ്? അതിലേയ്ക്ക് പ്രാര്‍ത്ഥനയുടെ ഒറ്റവഴി മാത്രമെയുള്ളൂ? പ്രാര്‍ത്ഥന മാത്രമല്ലാതെയും ചിലവഴികളുണ്ടെന്ന് കാണിച്ച് തന്നവരിലൊരാളാണ് ഒക്കാമിലെ വില്യം (William of Ockham). തെറ്റെന്ന് തോന്നുന്നതിനെ എതിര്‍ക്കുന്നതിന്റെയും, ചിന്തയുടേയും, അക്ഷരത്തിന്റേയും ആത്മാര്‍ത്ഥമായ വഴികള്‍ നടന്നെത്തുന്നത് ആത്മീയതിലേയ്ക്ക് തന്നെ. ബാസ്കര്‍വില്ലിലെ വില്യമും ചിന്തകളുടേയും അക്ഷരത്തിന്റെയും, വഴിയെ ആത്മീയതയിലേയ്ക്ക് നടക്കുന്നവനാണ്.

അറിവ് സംരക്ഷിക്കപ്പെടേണ്ടതെന്തിനു വേണ്ടിയാണ്? ഒളിച്ച് സൂക്ഷിക്കുന്ന അറിവിന്റെ രാഷ്ട്രീയം എന്താണ്? എല്ലാക്കാലത്തും അധികാരത്തിന്റെ കൂടെയായിരുന്നു അറിവ്‌. ഒളിച്ച്‌ വച്ച അറിവ്‌ സംരക്ഷിക്കുന്നത്‌ അതു ഒളിച്ച്‌ വച്ചവരുടെ അധികാരത്തെ തന്നെയാണ്‌. ‘സംരക്ഷിക്കപ്പെടുന്ന വിശ്വാസമാണ്‌‘ പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാരം. അതുകൊണ്ട്‌തന്നെ വിശ്വാസം കാത്തുരക്ഷിക്കാന്‍ ചില അറിവുകള്‍ ഒളിച്ചു വയ്ക്കേണ്ടതത്യാവശ്യമാണ്‌. അവയെല്ലാം വെറും സംരക്ഷണമേ അര്‍ഹിക്കുന്നുള്ളൂ. വായനയോ ഗവേഷണമോ അര്‍ഹിക്കുന്നില്ല എന്നവര്‍ വാദിച്ചു.

Adso, Do you realize...we're in one of the greatest libraries in the whole of the Christendom... ... How many more rooms? huh, How many more books? No one should be forbidden to consult these books freely perhaps they thought to be too precious, too fragile. No. its not that, Adso. Its because they often contain a wisdom different from ours... and ideas that could encourage us to doubt...the infallibility of the word of the God

The preservation of knowledge. "Preservation," I say, not "search for" because there is no progress in the history of knowledge... merely a continuous and sublime recapitulation

വികാരങ്ങളെ നിയന്ത്രിക്കേണ്ടതും വിശ്വാസസംരക്ഷണത്തിനു ആവശ്യമാണെന്ന്‌ പൗരോഹ്യത്തിന്റെ കാവലാളുകള്‍ കരുതുന്നു. വിശ്വാസത്തെ ഇല്ലാതാക്കുമെന്ന വിചാരത്തില്‍ അവര്‍ ചിരിയെ, ഹാസ്യത്തെ ഭയക്കുകയും ചെയ്യുന്നു. കുരങ്ങന്മാര്‍ മാത്രമേ ചിരിയ്ക്കൂ എന്നും ചിരിയ്ക്കുന്നവരുടെ മുഖത്തിന്റെ ആകൃതി മാറുമെന്നു അവര്‍ വിശ്വസിപ്പിച്ചു.കോമഡിയെ കുറിച്ചുള്ള സോക്രട്ടീസിന്റെ രണ്ടാം പോയെറ്റ്റിക് (Aristotle's Second Book of Poetics) പുസ്തകത്തിന്റെ ഒളിച്ചുവയ്പ്പിനു പിന്നിലെ വില്ലനും ചിരിതന്നെ. തങ്ങളുടെ യുക്തിക്കു ചേരാതിരുന്ന ഇത്തരം ചിന്തകളെ യുക്തിസഹമായി നേരിട്ടവര്‍ പാഷാണ്ഡരെന്ന് മുദ്രകുത്തി ശിക്ഷിക്കപ്പെട്ടു.

Laughter is a devilish wind which deforms, uh, the lineaments of the face and makes men look like monkeys.
Monkeys do not laugh. Laughter is particular to men.
As is sin. Christ never laughed.
Can we be so sure?
There is nothing in the Scriptures to say that he did.
And there's nothing in the Scriptures to say that he did not. Why, even the saints have been known to employ comedy, to ridicule the enemies of the Faith. For example, when the pagans plunged St. Maurice into the boiling water, he complained that his bath was too cold. The Sultan put his hand in... scalded himself.

But what is so alarming about laughter?
Laughter kills fear, and without fear there can be no faith, because without fear of the Devil there is no more need of God.

അധികാരത്തെ കുറിച്ച്‌ ചിന്തയില്ലാത്തവരാകട്ടെ അറിവുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകിട്ടാന്‍ യത്നിച്ചുകൊണ്ടിരിക്കും. അന്ധവിശ്വാസത്തിന്റെ പിശാചിനെ തകര്‍ക്കാനും എല്ലാ യാതനകളും എല്ലായ്പ്പോഴും സഹിക്കേണ്ടിവരുന്ന പേരറിയാ റോസപ്പൂക്കളെ രക്ഷിക്കാനും ഒളിച്ചു വയ്ക്കപ്പെട്ട അറിവുകളും പുസ്തകങ്ങളും കണ്ടുപിടിച്ചേ തീരൂ.

If only I could find the book and prove that Bernardo Gui was wrong.

ചിലര്‍, മറ്റുള്ളവര്‍ ചിരിക്കാതിരിക്കാന്‍ ചിരിയെ കുറിച്ചുള്ള സകല അറിവും ചുടാന്‍ ശ്രമിച്ച് സ്വയം ചുട്ടുക്കരിക്കപ്പെടും മറ്റു ചിലരാകട്ടെ ചിരിയെ സംരക്ഷിക്കാനും ചിരിക്കുന്ന അറിവുകള്‍ തുറന്നിടാനുമായി തീയിലെടുത്തു ചാടും. അഗ്നിശുദ്ധീ‍കരിച്ചിറങ്ങുന്ന അവരുടെ കൈയാല്‍ അറിവും ചുട്ടുക്കരിക്കപ്പെടുമായിരുന്ന റോസാപ്പൂക്കളും സംരക്ഷിക്കപ്പെടും.

അഗ്നിക്കിരയാക്കാനുള്ളതല്ല അറിവ് അഗ്നിയാക്കേണ്ടതാണെന്ന് ബോധ്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടം; ഷോണ്‍ കോര്‍ണറി (Sean Connery) യും ക്രിസ്റ്റ്യന്‍ സ്ലേറ്ററും (Christian Slater ) അഭിനയിച്ച സിനിമ ദി നേം ഓഫ് ദി റോസ് (The Name of the Rose). സംവിധാനം ജീന്‍ ജാക്കസ് അനാദ് (Jean-Jacques Annaud).

*****************************************
ഞാനെഴുതാണെങ്കെ ആഡ്ജോടെ വ്യൂവില്‍ നിന്നാവും എഴ്താ. വിശപ്പ് - ശരീരത്തിന്റെ, ബുദ്ധിയുടെ, ആത്മാ‍വിന്റെ വിശപ്പ്. വിശപ്പിന്റെ തൃത്വം, അയിന്റെ അഗ്നി, ആ ലൈനില്‍.

ആ നോട്ടവും കൊഴപ്പല്യാത്ത്‌ത്‌ണ്. പക്ഷേ മാസ്റ്റര്‍ പീസോളൊക്കെ സമകാലീന സംഭവങ്ങളായിറ്റ് താരതമ്യം ചെയ്യുമ്പഴണൊരിത് കിട്ടാറീ ക്ടാവേ.

ഇതിലെന്തൂട്ടാ ഒക്കാമിലെ വില്യത്തിനെ കുറിച്ച് എഴുതി വച്ചേക്കണെ

ഷോണ്‍ കോര്‍ണറിരെ കഥാപാത്രത്തിന്റെ പകുതി ഉമ്പെര്‍ട്ടോ എക്കൊ ഇണ്ടാക്കേക്കണത് ഒക്കാമിലെ വില്യമിന്റെ ജീവിതത്ത്‌നെ ബേസീതാണ്. ബാക്കി പകുതി ഏതാവും?

ബാസ്ക്കര്‍വില്ലിലെ വേട്ടനായ- ഷെര്‍ലക്ക് ഹോംസ്!!

അദന്നെ.

****************************************

സിനിമാത്തരം: 1.ത്വരഗം

42 comments:

ഗുപ്തന്‍ said...

നന്നായിട്ടുണ്ട്..

സമയമുള്ളപ്പോള്‍ ഈ പോസ്റ്റ് കൂടി വായിക്കൂ http://vellezhuthth.blogspot.com/2007/12/blog-post_25.html

പോസ്റ്റും പ്രശാന്ത് കളത്തിലിന്റെ കമന്റും :) ഇതുമായി ചേര്‍ന്നുപോകുന്ന വിഷയമാണ്. ഒന്നുകൂടി സ്വസ്ഥമായി വായിച്ചിട്ട് തിരികെ വരാം.

സി. കെ. ബാബു said...

ഒരു വൈദീകന്‍, വൈദീകരുടെ ദരിദ്രജീവിതത്തിന്റെ ആവശ്യത്തെക്കുറിച്ച് പുസ്തകമെഴുതുകയും, പ്രസംഗിക്കുകയും സഭയുടെ സമ്പത്തിനോടുള്ള ഭ്രാന്തിനെ വിമര്‍ശിക്കുകയും ചെയ്താല്‍ പണ്ടൊക്കെ ജീവനോടെ ദഹിപ്പിക്കലായിരുന്നു രീതി. സഭയ്ക്കു് ദഹിപ്പിക്കാന്‍ പറ്റുന്നതിനു് മുന്‍പു് സ്വാഭാവികമരണം പ്രാപിച്ചാല്‍ വര്‍ഷങ്ങള്‍ക്കു് ശേഷമായാലും കത്തോലിക്കാസഭ അവന്റെ അസ്ഥികള്‍ മാന്തിയെടുത്തു് കത്തിക്കും. ചിരിച്ചുകൊണ്ടായിരുന്നിരിക്കണം അവര്‍ അതു് ചെയ്തിരുന്നതു്. എന്തിനു് ചിരിക്കാതിരിക്കണം?

Jan Hus -നെ ചതിച്ചു് Council of Constance- ല്‍ ക്ഷണിച്ചുവരുത്തി ചിതയില്‍ ദഹിപ്പിച്ചതിന്റെ 593-‌‌ാം വാര്‍ഷികം ഇന്നലെ ആയിരുന്നു. (06. 07. 2008) ഈ കമന്റ് എഴുതാനുള്ള പ്രധാന പ്രേരണയും അതാണു്. Jan Hus-ന്റെ ഒരു short history ഇവിടെ.

John Wycliffe-നെ സഭയ്ക്കു് കത്തിക്കാന്‍ പറ്റുന്നതിനു് മുന്‍പേ മരിച്ചുപോയി! അതുകൊണ്ടു് വര്‍ഷങ്ങള്‍ക്കുശേഷം അസ്ഥികള്‍ മാന്തിയെടുത്തു് കത്തിച്ചു സംതൃപ്തിയടഞ്ഞു ക്രിസ്തുവിന്റെ വിശുദ്ധ പിന്‍‌ഗാമികള്‍! (അതിനുശേഷവും അവര്‍ ചിരിച്ചുകാണണം. അവര്‍ക്കു് ചിരിക്കാമല്ലോ. അവരെ കാണുമ്പോള്‍ മറ്റാരും ചിരിക്കരുതെന്നല്ലേ ഉള്ളു.) :)

അന്നത്തെ ദൈവരാജ്യം ഉദ്ദേശിച്ചപോലെ എന്നേക്കും ഭൂമിയില്‍ സ്ഥാപിക്കാന്‍ വെളിവുള്ള കുറെ മനുഷ്യര്‍ അവരെ അനുവദിച്ചില്ല. അതിനാല്‍ ഇപ്പോള്‍ മനുഷ്യരെ ചുടുന്ന ഏര്‍പ്പാടു് അത്ര എളുപ്പമല്ല. അതുകൊണ്ടാവാം പുസ്തകങ്ങളൊക്കെ ചുട്ടും, കള്ളക്കളികള്‍ വെളിച്ചത്തു് വരും എന്നു് വരുമ്പോള്‍ കൂട്ടത്തിലുള്ളവരെ വരെ ആരും കാണാതെ തല്ലിക്കൊന്നുമൊക്കെ വിശുദ്ധവ്യക്തികള്‍‍ തൃപ്തിപ്പെടുന്നുതു്. ഇത്തരം നേതാക്കളൊക്കെ ഉള്ളതു് ആര്‍ക്കാണു് ഒരഭിമാനം അല്ലാത്തതു്?

(P. S. ഞാനൊരു ദൈവദോഷിയാണേ. അതിനാല്‍ എന്റെ കമന്റ് ഈ പോസ്റ്റിനു് അനുയോജ്യമാണോ എന്നൊന്നും അറിയില്ല. അങ്ങനെയെങ്കില്‍ ചുമ്മാ ഡിലീറ്റ് ചെയ്തേരെ. ഒരു പ്രശ്നോമില്ല.)

ദേവന്‍ said...

മോളമ്മയുടെ ബ്ലോഗ്‌ ഇന്നാണു വായിച്ചെത്തിയത്‌.

തീയുടെ മണം. തെള്ളിപ്പൊടി വാരിയെറിഞ്ഞ്‌ കെ എം പ്രമോദ്‌ കത്തിക്കുന്ന പന്തത്തിന്റെ മണം. റാന്തല്‍ കൊളുത്തി തിരയുന്ന ഡാലിയുതിര്‍ക്കുന്ന റേന്തയില്‍ പുന്നക്കായെണ്ണ എരിയുന്ന മണം. കുറിപ്പടികള്‍ കത്തിച്ച്‌ തരിപ്പുമാറ്റുന്ന രാജീവ്‌ ചേലനാട്ടിന്റെ മുറിയിലെ മണം. ഒരു ചൂട്ടുകറ്റ കെടാതിരിക്കാന്‍ ആഞ്ഞുവീശി വയല്‍ വരമ്പില്‍ നടക്കുന്ന രാധേയനും മാരീചനും കണ്ണൂസുമൊക്കെയുണ്ടാക്കുന്ന മണം. ഒരു വാച്ചിന്റെ കേടുതീര്‍ക്കാന്‍ റോബി പണിപ്പുരയില്‍ കത്തിച്ച മെഴുകുതിരിയുടെ മണം.

ഹൃദ്യമായ തീയുടെ മണം.

സന്തോഷം

റോബി said...

മോളമ്മേ,
ഈ സിനിമയുടെ അന്തരീക്ഷസൃഷ്ടി എനിക്ക് നന്നെ ഇഷ്ടപ്പെട്ടിരുന്നു. പാതിരിമാരുടെ മനസ്സു പോലെ ഇരുണ്ടത്. മനസ്സില്‍ തങ്ങി നില്‍ക്കുന്ന മറ്റൊരു മുഖം റോണ്‍ പേള്‍മാന്‍ അവതരിപ്പിച്ച ആ കഥാപാത്രത്തിന്റേതാണ്. name of the rose നല്ലൊരു investigative thriller കൂടി ആയിരുന്നു.

പുസ്തകം കത്തിക്കുന്നതിനെപറ്റി പറയുമ്പോള്‍ ഓര്‍മ്മിക്കുന്ന മറ്റൊരു സിനിമ ത്രൂഫോയുടെ ഫാരന്‍‌ഹൈറ്റ് 451 ആണ്. അതു കണ്ടു നോക്കൂ...ഇഷ്ടപ്പെടും.

ബാബുമാഷിന്റെ കമന്റും ഉപകാരപ്രദമായി.

Inji Pennu said...

ഹഹ, പാവം മോളമ്മ. ദേവന്‍ വിവരിച്ച ആ ഗ്രൂപ്പിനു ഭയങ്കര ഇടതുപക്ഷ (കേരള) മണം. അവിടെ മാത്രേ തീയും വെളിച്ചവുമുള്ളോ? Not that there is anything wrong with it ;)

ഇനി ഇടതുപക്ഷമെന്താണെന്ന് ആരും പോസ്റ്റ് എഴുതണ്ട കരുതിയാണ് ബ്രാക്കറ്റില്‍ കൊടുത്തത് :)

One Swallow said...

ജിഷിയോട് നെയിം ഓഫ് ദ റോസിനെപ്പറ്റി പറഞ്ഞിരിക്കുന്നതിനിടയില്‍ ഇവിടെ വന്നു. ഹാ.

ദേവന്റെ കമന്റ് അതിഗംഭീരം.

ഉച്ചയ്ക്ക് ബേഡ്സിന്റെ ഡിവിഡിയും പിടിച്ചിരിക്കുമ്പോള്‍ രാജ് ഫോണില്‍ ചോദിക്കുന്നു ‘ബേഡ്സ് കണ്ടിട്ടുണ്ടോ’ എന്ന്.

ദൈവമേ, എന്തൊരു ദിവസം.

മോളമ്മ said...

ഗുപ്താ - യേശൂവിന്റെ ചിരിയെ പറ്റിയുള്ള പോസ്റ്റ് ലിങ്ക് ചെയ്തതിന് വളരെ നന്ദി. നല്ല പോസ്റ്റും ചര്‍ച്ചയും. ഈ സിനിമയിലെ ഓരോ സിംബലുകളും കൃസ്ത്യന്‍ മത ചരിത്രം പഠിക്കുന്നവര്‍ക്ക് ഒരോ പഠനവിഷയമാണെന്ന് തോന്നിയിട്ടുണ്ട്. റോബി പറഞ്ഞ ഇരുണ്ട ഫ്രൈം, മഞ്ഞു മൂടി കിടക്കുന്ന താഴവര മുതല്‍ സന്യാസമഠത്തിലെ ഏറ്റവും പഴകിയ ആള്‍ അന്ധനാകുന്നത് വരെ. പ്രശാന്ത് പറഞ്ഞത് പോലെ ലൈബ്രറേറിയന്‍ അല്ല അന്ധന്‍. അറിവ് സംരക്ഷിക്കേണ്ടിയിരുന്ന രണ്ട് ലൈബ്രേറിയന്മാരും ഈ അന്ധന്റെ കുടിലതയില്‍ പെട്ട് മരിക്കുകയാണ്. ലൈബ്രറി രാവണന്‍ കോട്ടയാകുന്നത്, അത്രയും കണ്‍ഫ്യൂസ്‌ഡ് ആയ അറിവുകളില്‍ മുഴുകുമ്പോള്‍ പുറത്തേയ്ക്കുള്ള വഴി മനസ്സിലാകാതെ പോകാന്‍ സാധ്യത ഉണ്ടെന്ന് കാണിക്കാനായിരിക്കാനാണ് എന്നൊരു പക്ഷമുണ്ട്. ആഡ്ജോയുടെ ക്ലാസ്സിക്കല്‍ വിദ്യാഭ്യാസം രക്ഷിച്ചു എന്നൊരു ഡയലോഗും വില്യമിനെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്.

യേശുവിന്റെ ചിരി മന:പൂര്‍വ്വം ഡോക്യ്മെന്റ് ചെയ്യാതിരുന്നതും ചെയ്യപ്പെട്ടവ നശിപ്പിക്കപ്പെട്ടിരിക്കാനും തന്നെയാണു സാധ്യത. പാഷണ്ഡത ആരോപിച്ച് പുസ്തകങ്ങള്‍ നശിപ്പിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് ഭയങ്കര വിരുതായിരുന്നു. ഉദയം പേരൂര്‍ സുഹന്നദോസില്‍ തന്നെ നശിപ്പിച്ചു കളഞ്ഞ പുസ്തകങ്ങള്‍ എത്രയാണ്? ഇതിന്നു കട്ടയ്ക്ക് കട്ട നില്‍ക്കാന്‍ പിന്നെ നാസി ജര്‍മ്മനി മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു.

ബാബു - ദൈവദോഷികള്‍ മാത്രേ ഇതൊക്കെ പറയൂ? ഒക്കാമിലെ വില്യം ഇമ്മക്ക് പ്രിയപ്പെട്ട ജോന്‍ ഓഫ് ആര്‍ക്ക് ഒക്കെയും ഇങ്ങനെ മതവിചാരണ ചെയ്യപ്പെട്ടവരാണ്.

ഓ ഈ ദേവന്‍ ഭയങ്കരന്‍! രണ്ടാളല്ല ഒരു കൂട്ടം ആള്‍ക്കാരാണ് എഴുതണേന്ന് കണ്ടുപിടിച്ചു കളഞ്ഞു. :). ഞങ്ങടോടത്തെ സകല കുണ്ടാമണ്ടികള്‍‌ടേം കുഞ്ഞ്യേ കുഞ്ഞ്യേ ചിന്തകളിണ്ടിതില്.

റോബി -റോണ്‍ പേള്‍മാന്റെ സാല്‍‌വദോറെ എന്ന കൂനന്‍ ഒരുഗ്രന്‍ കഥാപാത്രമാണ്. അയാള്‍ടെ വ്യൂവില്‍ സിനിമ കണ്ടാലും ചെത്താണ്.
പടം investigative thriller ആണ്. ഇനിയും കാണാനുള്ളവരുടെ താല്പര്യം കളയുന്നത് ശരിയല്ല്ല്ലല്ലോ.

ഇഞ്ചീ..പെണ്ണേ.. തീയും വെളിച്ചോമുള്ള എല്ലാ സ്ഥലങ്ങളും ഇമ്മക്ക് കണ്ട് പിടിക്കണം.

റാം - ചില ദിവസങ്ങള്‍ അങ്ങിന്യല്ലേ -എന്തൂട്ടാ ദിവസം എന്ന് അറിയാതെ പറേയ്പ്പിക്കും

ഗുപ്തന്‍ said...

അരാഷ്ട്രീയക്കാരന്‍ എന്നൊരു ദുഷ്പേര് എനിക്ക് പണ്ടേയുണ്ട്. അതൊന്നുറപ്പിച്ചോട്ടെ.

ഇന്ത്യയില്‍ മോണോലിത്തിക്ക് അല്ലെങ്കിലും കള്‍ചറല്‍ കണ്ടിന്യുവിറ്റി ഉള്ള കാഴ്ചപ്പടുകളാണ് വന്നത്. എന്നിട്ടും ചാര്‍വാകരുടെയോ ബുദ്ധമതസ്ഥരുടെയോ രചനകളില്‍ എന്തുമാത്രം സര്‍വൈവ് ചെയ്തിട്ടുണ്ട്? യൂറോപ്പിലല്ലാതെ മറ്റെവിടെയെകിലും മള്‍ടികള്‍ചറല്‍ കോണ്‍ഫ്ലിക്റ്റുണ്ടായ ഇടങ്ങളില്‍ രണ്ടായിരം വര്‍ഷങ്ങപ്പുറമുള്ള സാഹിത്യമോ രചനകളോ സംരക്ഷിക്കപ്പെട്ടിട്ടുണ്ടോ? ഞാന്‍ ആ വിഷയമാണ് സ്പെഷലൈസ് ചെയ്യുന്നത്. ബിസി രണ്ടാം നൂറ്റാണ്ടുമുതല്‍ എ ഡി നാലാം നൂറ്റാണ്ടുവരെയുള്ള ക്ലാസ്സിക്കല്‍ രചനകള്‍. അത് പകര്‍ത്തിയെഴുതാനും ഇരുണ്ട ഇടങ്ങളിലെങ്കിലും കാത്തുവയ്ക്കാനും ക്രിസ്തീയ സന്യാസികള്‍ ശ്രമിച്ചിരുന്നില്ലെങ്കില്‍ ഗ്രേക്കോ റോമന്‍ സാഹിത്യത്തില്‍ ഒന്നും അവശേഷിക്കില്ലായിരുന്നു.

തങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ചിന്തിക്കുന്നവരെല്ലാം കുറ്റവാളികളാണ് എന്ന് -കത്തോലിക്കാസഭമാത്രമല്ല സകലസാംസ്കാരിക കുത്തകകളും- ചിന്തിച്ചിരുന്ന സമയത്താണിത് സംഭവിക്കുന്നത് എന്നു കൂടി മനസ്സിലാക്കുക. ചൈനയിലും ജപ്പനിലും ജപ്പാനില്‍ മോണോലിത്തിക് കള്‍ചറിന്റെയും പൊളിറ്റിക്കല്‍ ഓര്‍ഗനൈസേഷന്റെയും ബലത്തില്‍ പുരാതന എഴുത്തുകള്‍ അവശേഷിച്ചതൊഴികെ മറ്റെവിടെയാണ് ഈ നാശം നടന്നിട്ടില്ലാത്തത്?

പേരെടുത്ത് പറയട്ടെ ക്ഷമിക്കുക. ഇസ്ലാമിക പടയോട്ടം നടന്നയിടത്ത് ക്ലാ‍ാസ്സിക്കല്‍ കള്‍ചറില്‍ നിന്ന് എന്ത് അവശേഷിച്ചിട്ടുണ്ട്? നളന്ദ യൂണിവേഴ്സിറ്റിക്കും ലൈബ്രറിക്കും എന്തു സംഭവിച്ചു?

സമകാലീനസംസ്കാരങ്ങളില്‍ നിലനിന്നിരുന്ന തിന്മകളില്‍ ഭാഗഭാക്കായിരുന്നു ക്രിസ്തീയസഭകളും- ഒരുപരിധിവരെ. പക്ഷെ യൂറോപ്പിലെ ക്ലാസ്സിക്കല്‍ സംസ്കാരത്തിന്റെ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് ക്രിസ്തീയസഭകള്‍ അവരുടെ സമകാലീനരെക്കാള്‍ സഹിഷ്ണുത ഉള്ളവരായിരുന്നു എന്നതുകൊണ്ടാണ്. ഇതു വെറും ചരിത്രം.

പുസ്തകങ്ങള്‍ മുഴുവന്‍ കത്തിച്ചുകളയാത്തതുകൊണ്ടോ ഇസ്ലാം ഒക്കെ ചെയ്തയുപോലെ സംസ്കാരങ്ങളെ ‘ഷേവ്’ ചെയ്ത് പുതുഏകീകൃത ജീവിതവ്യവസ്ഥകള്‍ കൊണ്ടുവരാത്തതുകൊണ്ടോ ക്രിസ്ത്യന്‍ സഭകാണിച്ച സാംസ്കാരിക പേട്രണൈസേഷനും തമസ്കരണവാദവും അസഹിഷ്ണുതയും ശരിയായിരുന്നു എന്ന് പറയാന്‍ പാടില്ല തന്നെ.പറയുന്നുമില്ല. പക്ഷെ തികച്ചും കണ്ണടച്ചുള്ള കുറ്റാരോപണങ്ങളും ഒഴിവാക്കണം.

ചരിത്രത്തെ അതിനുള്ളില്‍ നിന്നാണ് വായിക്കേണ്ടതും മനസ്സിലാക്കേണ്ടതും. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചില്ലുമേടയില്‍ നിന്നുകൊണ്ട് ദൂരദര്‍ശിനി പിടിച്ചല്ല.

സോറി.

മോളമ്മ said...

ഗുപ്തന്‍ പറഞ്ഞതൊക്കെ ശര്യാണ്. അക്രമങ്ങളിലൂടെ അധിനിവേശം നടന്നിടത്ത് അറിവുകളും നശിപ്പിക്കപ്പെട്ടീട്ടുണ്ട്. അത് കത്തോലിക സഭ ചെയ്തതിനേക്കാള്‍ അധികമാവും. “പാഷണ്ഡത ആരോപിച്ച് പുസ്തകങ്ങള്‍ നശിപ്പിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് ഭയങ്കര വിരുതായിരുന്നു. ഉദയം പേരൂര്‍ സുഹന്നദോസില്‍ തന്നെ നശിപ്പിച്ചു കളഞ്ഞ പുസ്തകങ്ങള്‍ എത്രയാണ്? ഇതിന്നു കട്ടയ്ക്ക് കട്ട നില്‍ക്കാന്‍ പിന്നെ നാസി ജര്‍മ്മനി മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു.“ ഈ വാചകങ്ങള്‍ എഴുതുമ്പോള്‍ ഉദ്ദേശിച്ചത് തങ്ങളുടെ ചിന്തകള്‍ക്കെതിരെ ഉള്ള പുസ്തകങ്ങള്‍ തിരഞ്ഞ് പിടിച്ച് നശിപ്പിച്ചവരില്‍ ഇവരാണ് മുപന്മാര്‍ എന്നായിരുന്നു. അധിവേശങ്ങളില്‍ അത് ആരുടേതായാലും മൊത്തം സംസ്കാരം തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. അവിടെ പുസ്തകങ്ങള്‍ എന്നോ തങ്ങള്‍ക്കെതിരെ എന്നോ ഉള്ള വേര്‍ത്തിരിവുകള്‍ കുറവാണ്. തെറ്റിദ്ധരിപ്പിച്ചെങ്കില്‍ സോറി

സ്പെഷലൈസേഷന്‍ വഴി കൂടുതല്‍ അറിയുന്നത് എഴുതുക. വായിക്കാന്‍ ബഹുസന്തോഷം.

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

പുസ്തകം ആരു നശിപ്പിച്ചിട്ടുണ്ടെങ്കിലും അത് അക്ഷരത്തെ പേടിച്ചിട്ടല്ല. അറിവിനെ പേടിച്ചിട്ടാണ് -തെറ്റെന്ന് അവരവര്‍ വിധിച്ച അറിവുകളെ പേടിച്ചിട്ട്. അക്കൂട്ടത്തില്‍ തമ്മില്‍ ഭേദം തൊമ്മന്‍ ആയതുകൊണ്ടുതന്നെ ആണ് യൂറോപ്പില്‍ അഭിപ്രായവ്യത്യസ്തതയ്ക്കും പുരാതന സംസ്കാരിക ഘടകങ്ങളുടെ നിലനില്പിനും അനുകൂ‍ൂലമായ സാഹചര്യം മറ്റേത് സൊസൈറ്റിയെക്കാളും എന്നും ഉണ്ടായിരുന്നത്. ഇപ്പോഴും ഉള്ളത്.

ഇന്ത്യയില്‍ പോലും ഇല്ലാത്ത റ്റോളറന്‍സ് യൂറോപ്പിലുണ്ട് ഇപ്പോഴും. ഇന്ത്യയിലെ ക്രൈസ്തവര്‍ കമ്പാരറ്റീവ്‌ലി അസഹിഷ്ണുക്കള്‍ ആകുന്നത് ന്യൂനപക്ഷ സൈക്കോളജി കൊണ്ടുകൂടി ആണെന്നും നിരിക്ഷിക്കാവുന്നതാണ്. (തോന്ന്യാസങ്ങള്‍ക്കെല്ലാം ന്യായമായി അത് പൊക്കിപ്പിടിച്ചുകൊണ്ട് നടക്കരുതെന്നേയുള്ളൂ)ദുര്‍ബലര്‍ക്ക് സ്വയം ഡിഫെന്‍ഡ് ചെയ്യാനുള്ള ത്വരകൂടും. അതിന്റെ പേരില്‍ വയലന്റ് ആവുകയും ചെയ്യും.

എവിടെയും മിഷനറി സിറ്റുവേഷനില്‍ ക്രിസ്തീയസഭകള്‍ കൂടുതല്‍ വയലന്റ് /ഇന്‍‌റ്റോളറന്റ് ആയിരുന്നു എന്നും നിരീക്ഷിക്കാന്‍ കഴിയും: പ്രത്യേകിച്ച് മതം യൂറോപ്യന്‍ രാഷ്ട്രീയവുമായി കൂടിക്കുഴഞ്ഞിരുന്നപ്പോള്‍ (ഉദാ: സ്പെയിനും പോര്‍ത്തുദ്ഗലും കത്തോലിസിസവും ഇംഗ്ലണ്ട് പ്രൊട്ടെസ്റ്റന്റ്റിസവും പ്രചരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍). ആ സാഹചര്യത്തിലാണ് ഉദയമ്പേരൂര്‍ അതിക്രമം ഉണ്ടായത്.

മതപ്രചാരണത്തിന് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്ന സഭകള്‍ താരതമ്യേന കൂടുതല്‍ വയലന്റ്/ ഇന്റോളറന്റ് ആണെന്നും കാണാം (ഉദാ: കേരളത്തിലെകത്തോലിക്കര്‍ എസ്റ്റാബ്ലിഷ്മെന്റ് ഓറിയെന്റഡ് ആണിപ്പോള്‍. പെന്തക്കോസ്തലുകള്‍ കൂടുതല്‍ പ്രൊപഗാന്‍ഡ ഓറിയെന്റഡ് ആണ്. പ്രൊപഗാന്‍ഡാ ഓരിയെന്റഡ് ഗ്രൂപ്പ് കൂടുതല്‍ അസഹിഷ്ണുത കാണിക്കും. **ഇസ്ലാം ഇതില്‍ എവിടെ നില്‍ക്കുന്നു എന്ന് പറയുന്നില്ല**)

ഇതൊക്കെ എല്ലാ ഐഡിയോളജിയുടെയും വിശ്വാസങ്ങളുടെയും ചരിത്രത്തിന്റെ ഭാഗമാണ് എന്ന് പറയുന്നത് ഒരു തെറ്റിനെയും ന്യായികരിക്കാനല്ല. ജ്ഞാനബോധം കിട്ടിയവന്റെ അഹങ്കാരത്തോടെ പൂര്‍വികരെ വിമര്‍ശിക്കുന്നതും പഴയകഥകള്‍ വായിച്ചെടുത്ത് ഏത് ഗ്രൂപ്പിനെയാണെങ്കിലും കുറ്റപ്പെടുത്തുന്നതും ബോറാണ് എന്ന്‍ ഓര്‍മിപ്പിച്ചെന്നേയുള്ളൂ.

പഴയതെറ്റുകള്‍ ആവര്‍ത്തിക്കരുത് എന്ന തിരിച്ചറിവിനു വേണ്ടിയാവണം ചരിത്രം വായിക്കുന്നത്. ലേബലിംഗിനുവേണ്ടിയല്ല. :)

മോളമ്മ said...

ഗുപ്താ -ഈ സിനീമയെ കുറിച്ച് ഇവിടെ എഴുതിയ സാഹചര്യം വ്യക്തമാണല്ലോ. ചരിത്രം ആവര്‍ത്തിക്കുന്നത് ആരുവഴിയായാലും പഴയവ ഒന്നു ചൂണ്ടി കാണിക്കുക.

ഹിറ്റ്ലര്‍ - കത്തോലിക സഭ കമന്റ് ഗുപ്തന്‍ കാണിച്ചുതന്ന പോസ്റ്റിനേയും ആ ചര്‍ച്ചയേയും ചുറ്റി പറ്റിയാണ് എന്നു മനസ്സിലായിക്കാണും.

ചരിത്രം കുറ്റപ്പെടുത്താനും/ കുറ്റം മനസ്സിലാക്കാന്‍ കൂടിയുള്ളതാണ്. അതുകൊണ്ടാണല്ലോ ചരിത്രത്തിലെ തെറ്റുകള്‍ക്ക് മാപ്പുപറച്ചിലുകള്‍ ഉണ്ടാകുന്നത്. കുറ്റം ചെയ്തത് ആരായാലും എല്ലാം എല്ലാത്തിന്റേയും ഭാഗം എന്ന് പറഞ്ഞ് ഒഴിഞ്ഞു നില്‍ക്കാന്‍ ചരിത്രാവബോധം ഉള്ളവര്‍ക്ക് കഴിയില്ല.

കത്തോലിക്കാ സഭയെ കുറിച്ച് - അതിന്റെ ആദ്യകാല വളര്‍ച്ചയ്ക്ക് കാരണം അതിന് സഹിക്കേണ്ടി വന്ന പീഡനങ്ങളായിരുന്നു. പിന്നീട് കോണ്‍സ്റ്റന്റേനിയന്‍ ചക്രവര്‍ത്തി വഴി അധികാരം കിട്ടിയപ്പോള്‍ അത്ര തന്നെ അത് അക്രൈസ്തവരെ പീഡിപ്പിച്ചു. ചരിത്രം തിരിഞ്ഞു നോക്കിയാല്‍ ശാസ്ത്രത്തിനെതിരെ തന്റെ അധികാരം ഉപയോഗിച്ച മറ്റൊരു മതമില്ലെന്നു കാണാം. ശരിയല്ലേ? അങ്ങിനെ നോക്കിയാല്‍ അറിവിനെതിരെ ഏറ്റവും അധികം നിലനിന്നതും പള്ളിതന്നെയാണെന്ന് പറയെണ്ടി വരും.

അധിനിവേശങ്ങളേയും മതാധിപത്യത്തേയും രണ്ടായി തന്നെ കാണേണ്ടതുണ്ട്.

ബുദ്ധമതം അടക്കം എല്ലാമതങ്ങളും വാളാല്‍ വളര്‍ന്നതെങ്കിലും കാലാകാലങ്ങളിലെ വിമര്‍ശനങ്ങളില്‍ നിന്ന് ആരേയും ഒഴിവാക്കേണ്ടതില്ല.

പിന്നെ പടിഞ്ഞാറന്‍ സംസ്കാരമാണ് എപ്പോഴും കൂടുതല്‍ ശരി എന്ന് ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

ചില വാക്കുകള്‍ തീരെപിടിത്തന്നില്ല - ജ്ഞാനബോധം കിട്ടിയവന്‍, ലേബലിംഗ് - ആരാണ്/ എന്താണതൊക്കെ? അതൊക്കെ പറയാന്‍ എന്തുണ്ടായി?

ഗുപ്തന്‍ said...

ചരിത്രം തിരിഞ്ഞു നോക്കിയാല്‍ ശാസ്ത്രത്തിനെതിരെ തന്റെ അധികാരം ഉപയോഗിച്ച മറ്റൊരു മതമില്ലെന്നു കാണാം. ശരിയല്ലേ? അങ്ങിനെ നോക്കിയാല്‍ അറിവിനെതിരെ ഏറ്റവും അധികം നിലനിന്നതും പള്ളിതന്നെയാണെന്ന് പറയെണ്ടി വരും.

ഇങ്ങനെയുള്ള ധാരണകളിലാണ് ചരിത്രവും ലേബലിംഗും തമ്മിലുള്ള ബന്ധം. മോളമ്മ പറയുന്നതാണ് ശരിയെങ്കില്‍ ഈ പറയുന്ന പള്ളി പ്രബലമായിരുന്ന രാജ്യങ്ങളില്‍തന്നെ ആധുനിക ശാസ്ത്രവും ഞാന്‍ പറഞ്ഞ ജ്ഞാനോദയവും (എന്‍‌ലൈറ്റന്മെന്റ്) രൂപമെടുക്കാനുള്ള കാരണമെന്താണ്? ആധുനികതതയുടെ വഴിമരുന്നിട്ട ശാസ്ത്രജ്ഞരിലും ചിന്തകരിലും പലര്‍ക്കും വേണ്ടി പണം മുടക്കിയതും (ഗലീലിയോ ഉള്‍പടെ) അവരെ വളര്‍ത്തിയതും ഈ പള്ളിതന്നെ ആയതെന്തുകൊണ്ടാണ്?

മറ്റൊരു മതമില്ലെന്നു കാണാം എന്ന സൂപ്പര്‍‌ലേറ്റീവില്‍ തന്നെ എത്തുന്നതിന്റെ ഡൈനമിസത്തെയാണ് ഞാന്‍ ലേബലിംഗ് എന്നു വിളിക്കുന്നത്. വാനനിരീക്ഷണവും വൈദ്യശാസ്ത്രവുമുള്‍പടെ ഇന്ത്യ്യയിലെ പ്രാചീനമായ ശാസ്ത്രശാഖകള്‍ രണ്ടായിരം വര്‍ഷം കൊണ്ട് ഫോസിലായിപ്പോയതും പിന്നെ സ്വാതന്ത്ര്യാനന്തര ഇന്ത്യ അതിനെ ജുറാസിക് പാര്‍ക്കിലെന്ന പോലെ ജീവിപ്പിക്കുന്നതും കണ്ടു. ബ്ലെയിം ദ് ബ്രിട്ടീഷ്, ഓക്കെ. ഈസ്റ്റിന്ത്യാക്കമ്പനി ശക്തിപ്രാപിക്കുന്ന 18-ആം നൂറ്റാണ്ടുവരെ എവിടെയായിരുന്നു ഈ ശാസ്ത്രങ്ങള്‍? അന്നും കടല്‍ കടക്കുന്നത് പാപമാണെന്നും ജാതി സുവോളജിക്കല്‍ പ്രതിഭാസമാണെന്നും വിശ്വസിച്ചിരുന്ന ഒരു ജനതയുടെ ശാസ്ത്രീയപൈതൃകം എന്തായിരുന്നു?

പ്രാചീന സംസ്കാരം നിലനിറുത്തിയ രാജ്യങ്ങള്‍ -ജപ്പാനും ചൈനയും- ഈ പറഞ്ഞ പടിഞ്ഞാറുമായി ബന്ധപ്പെടുന്നതിനു മുന്‍പ് ശാസ്തീയമായി എവിടെ എത്തിയിരുന്നു ?

ന്യൂക്ലിയര്‍ ഫിസിക്സും ജെനിറ്റിക് ചുറ്റിക്കളികളും അവരുടെ മതഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചിലര്‍ അടുത്തകാലത്ത് വാദിക്കുന്നതു കേട്ടു. അവിച്ചെന്നയും അവിറോസും വളര്‍ത്തിയെടുത്ത ഇസ്ലാമിക് റാഷനാലിറ്റി എവിടെയെത്തി? ഇസ്ലാമിക് പടയോട്ടത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന സാമ്രാജ്യങ്ങളില്‍ പോലും ശാസ്ത്രം എത്രടം വരെ എത്തി?

ശാസ്ത്രജ്ഞരെയും ചിന്തകരെയും പീഡിപ്പിച്ചിട്ടുണ്ട് യൂറോപ്പില്‍. പക്ഷെ അതായിരുന്നില്ല യുറോപ്പിന്റെ പൊതു ചരിത്രധാര എന്നേ എനിക്ക് തോന്നിയിട്ടുള്ളൂ.

പടിഞ്ഞാറാണ് എപ്പഴും മെച്ചം എന്ന വാചകം എന്റെ വായില്‍ തിരുകേണ്ട. അതിവിടുന്നു വന്നതല്ല.

പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള പൊളിറ്റിക്കല്‍ എക്സ്പാന്‍‌ഷന്‍സ് പഴയപ്രീഡിഗ്രി ക്ലാസിലെങ്കിലും പഠിച്ചിട്ടുണ്ടെങ്കില്‍ “അധിനിവേശങ്ങളേയും മതാധിപത്യത്തേയും രണ്ടായി തന്നെ കാണേണ്ടതുണ്ട്.” ഈ വാചകം ഇതുപോലെ വിഴുങ്ങിയാല്‍ ദഹിക്കില്ല.Political expansion was religious expansion.

അല്ലെങ്കില്‍ Enlightenment നു ശേഷമാണ് ലോകചരിത്രം ഉണ്ടായതെന്ന് കണ്ണുമടച്ച് വിശ്വസിച്ചിരിക്കാം.

മോളമ്മ said...

ഇതു പുലിവാലായല്ലോ തമ്പുരാനെ - സമ്മേയ്ച്ചു. ഒക്കെ സമ്മേയ്ച്ചു.

എന്നാലും മിഴുങ്ങാന്‍ പറ്റണില്യാ ചെലത്.

ശാസ്ത്രം ഗവേഷിക്കാന്‍ അവസരം ഇണ്ടാക്കിന്നൊച്ചാല്‍ അതിനെ തങ്ങളുടെ ഇഷ്ടത്തിനു വളര്‍ത്താനും തളര്‍ത്താനും പള്ളിക്കറിയാമായിരുന്നില്ലേ. വേറെ ആരാണ് അറിവിന്റെ കാര്യത്തില്‍ ഇങ്ങനെ ഈഗര്‍ ആയിരുന്നീട്ടുള്ളത്? മറ്റുള്ളവര്‍ (ഈപറഞ്ഞ ചൈന, ജപ്പന്‍, മുസ്ലീം രാജ്യങ്ങള്‍) നിര്‍ബന്ധപൂര്‍വ്വം അറിവുകളെ കുറിച്ച് ഗവേഷിക്കുന്നത് തടഞ്ഞതാണോ?

പണ്ടത്തെ ബ്രാഹ്മണമാരു മുതല്‍ കമ്യൂണിസ്റ്റ്കാര് ഇമ്മടെ ഇന്ദിരാഗാന്ധി വരെ അറിവ് തടഞ്ഞ് വച്ചീട്ടുണ്ട്. അതോക്കെ ഇത്രയ്ക്കുമുണ്ടായിരുന്നോ?

ഗുപ്തനു ദഹിക്കാത്ത വാചകം ദഹിക്കാന്‍

കൃസ്ത്യന്‍ മതം അല്ലാതെ മതപ്രചാരണം വഴി അധികാരം പിടിച്ചെടുത്ത/ അധിനിവേശം സ്ഥാപിച്ച മതങ്ങള്‍ ഏതൊക്കെ?
(അലക്സാണ്ടര്‍, നെപ്പോളിയന്‍, അശോകന്‍, ബാര്‍ബര്‍, അക്ബര്‍, ടര്‍ക്കിഷ്, ഓട്ടോമന്‍ .. എല്ലാം അധികാത്തിനുള്ള പറ്റയോട്ടങ്ങള്‍ക്ക് ശേഷമാണ് പിന്നെ തങ്ങളുടെ മതം സ്ഥാപിച്ചത്. യൂറോപ്യന്മാരാകട്ടെ മതപ്രചാരണം എന്ന കുറുക്കു വഴി രാജ്യങ്ങളില്‍ കടന്ന് പറ്റി. അതല്ലെങ്കില്‍ കാണിച്ചു തരൂ)

അവസാനായിറ്റ്
പടിഞ്ഞാറാണ് എപ്പഴും മെച്ചം എന്ന വാചകം എന്റെ വായില്‍ തിരുകേണ്ട. അതിവിടുന്നു വന്നതല്ല. -പിന്നെ എവടന്ന് വന്നതാ?

(അറിവിന്റെ അധികാരത്തെ കുറിച്ച് ശരിയ്ക്കും ബോധ്യം ഉണ്ടാ‍യിരുന്ന രണ്ട് വമ്പന്‍സമൂഹങ്ങളാണ് പള്ളിയും ബ്രാഹ്മണസമൂഹവും. മുസ്ലീംസിനു അന്നും ഇന്നും അതിനെ കുറിച്ച് ബോധ്യം വന്നീട്ടില്ല. )

Inji Pennu said...

മോളമ്മേ

ഈ വാചകത്തിന്റേയും

‘പാഷണ്ഡത ആരോപിച്ച് പുസ്തകങ്ങള്‍ നശിപ്പിക്കാന്‍ കത്തോലിക്കാ സഭയ്ക്ക് ഭയങ്കര വിരുതായിരുന്നു....’

ഈ വാചകവും
‘ശാസ്ത്രം ഗവേഷിക്കാന്‍ അവസരം ഇണ്ടാക്കിന്നൊച്ചാല്‍ അതിനെ തങ്ങളുടെ ഇഷ്ടത്തിനു വളര്‍ത്താനും തളര്‍ത്താനും പള്ളിക്കറിയാമായിരുന്നില്ലേ.’

തമ്മില്‍ അജഗജാന്തര വ്യത്യാസങ്ങളുണ്ടെന്ന് മോളമ്മക്ക് അറിയാമല്ലോ അല്ലേ? ഒരു ലേ മാന്‍ പോയിന്റ് ഓഫ് വ്യൂവില്‍ വായിക്കുമ്പോള്‍ അവ രണ്ടിനും ഒരുപാട് വ്യത്യാസങ്ങളുണ്ട്. മോളമ്മ അങ്ങിനെ കരുതുന്നുണ്ടാവില്ല. അല്ലെങ്കില്‍ അതിന്റെ വശങ്ങള്‍ മോളമ്മക്ക് അറിയാവുന്നതാണ്. എന്നാല്‍ ഒരു ലേമാന്‍ അങ്ങിനയല്ല അത് വായിച്ചെടുക്കുക.

അത് തന്നെയാവണം ഗുപ്തനും ഉദ്ദേശിച്ചത് ഈ വാചകം വഴി.
‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചില്ലുമേടയില്‍ നിന്നുകൊണ്ട് ദൂരദര്‍ശിനി പിടിച്ചല്ല.’

ഗുപ്തന്റെ ഇടപെടലുകള്‍ക്ക് നന്ദി.

ഗുപ്തന്‍ said...

യൂറോപ്യന്മാരാകട്ടെ മതപ്രചാരണം എന്ന കുറുക്കു വഴി രാജ്യങ്ങളില്‍ കടന്ന് പറ്റി.


<< ഇതൊന്ന് വിശദീകരിക്കാമോ?

ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉദാഹരണങ്ങളുടെ ആവ്ശ്യം ഇല്ല എന്ന് കരുതുന്നു.:)

എനിക്കറിയവുന്നിടത്തോളം പൊളിറ്റിക്കല്‍ എക്സ്പാന്‍ഷനെ പിന്‍പറ്റി (പോര്‍ത്തുഗലും സ്പെയിനും ലേറ്റല്‍ മിഡില്‍ ഏജസില്‍; അതിനു മുന്‍പ് റോമന്‍ സാമ്രാജ്യവും അതിന്റെ അവശിഷ്ടങ്ങളും) തന്നെയാണ് റിലീജിയന്‍ എക്സ്പാന്‍ഷന്‍ നടന്നിട്ടുള്ളത്. മതം മുന്നേയും രാഷ്ട്രീയാധികാരം പിന്നാലെയും പോയിട്ടുള്ളത് എവിടെയാണ്?

മോളമ്മ said...

ഇഞ്ചിപ്പെണ്ണേ - അതത്രയ്ക്ക് കത്തീല്യാ .രണ്ടാമത്തെയാണു ഗജമെങ്കില്‍ അതിപ്പോ പറഞ്ഞല്ലേയുള്ളൂ.

‘അജഗജാന്തരം‘ മതി.

ഗുപ്താ -ഉദാഹരണം വേണം. മനസ്സിലാക്കാനാണ് ചോദിക്കുന്നത്. തെറ്റിദ്ധരണകള്‍ തിരുത്തപ്പെടണം.

കോണ്‍സ്റ്റനേനിപ്പാളില്‍ നിന്ന് യൂറോപ്പ് മൊത്തവും അവിടെ നിന്ന് ലോകം മൊത്തവും കൃസ്തുമതം പരന്നത് അലക്സാണ്ടറുടെ പോലെയോ മുഗളന്മാരുടെപോലെയോ രാഷ്ട്രീയ അധിനിവേശങ്ങളിലൂടെ ആയിരുന്നില്ല. മതമായിരുന്നു എല്ലായ്പ്പോഴും മുന്നില്‍ നിന്നിരുന്നത്. വാസ്കോ ഡഗാമാ സ്വയം ഓര്‍ഡര്‍ ഓഫ് ക്രൈസ്റ്റിന്റെ മിലിറ്ററിയില്‍ ഉണ്ടായിരുന്നു. ( റിലീജിയസ്) അദ്ദേഹത്തിന്റെ ആദ്യത്തേയോ രണ്ടാമത്തേയോ കപ്പലില്‍ തന്നെ മിഷണറികള്‍ എത്തിയിരുന്നു. മതപ്രചാരനത്തിന്റെ പേരിലാണ് അവസാനമായി അദ്ദേഹത്തിന് സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചത് എന്ന് വായിച്ചോര്‍മ്മയുണ്ട്. അല്ലെങ്കില്‍ തിരുത്തുക.
ഇമ്മള്‍ പറയുന്നത് തന്നെ എക്കാലത്തും ശരിയെന്നൊന്നുമില്ല. ഇമ്മക്കറിയാത്തത് മറ്റുള്ളോര് പറഞ്ഞു തരുമ്പോള്‍ സന്തോഷം മാത്രം

ഗുപ്തന്‍ said...

മോളമ്മേ .. പദ്രൊവാദോ എന്ന് കേട്ടിട്ടുണ്ടോ.. സ്പെയിനിലെയും പോര്‍ചുഗലിലെയും രാജാക്കന്മാര്‍ക്ക് അവരുടെ കോളനികളില്‍ സുവിശേഷം പ്രചരിപ്പിക്കാനും സഭാഭരണം നേരിട്ടു നടത്താനും റോം അനുവദിച്ചിരുന്നു. ആ അനുവാദത്തിന്റെ പേരിലാണ് പോര്‍ചുഗല്‍ സ്പൈയിന്‍ കൊളോണിയല്‍ മിഷനുകള്‍ക്കൊപ്പം സുവിശേഷസംഘങ്ങളും ഉണ്ടായിരുന്നത്. യൂറോപ്പിലെ രാഷ്ട്രീയസാഹചര്യത്തില്‍ രാജ്യത്തിന്റെ പ്രെസ്റ്റീജിനു വേണ്ടിയുള്ള മത്സരത്തിന്റെ ഭാഗമായിട്ടാണ് രാജാക്കന്മാര്‍ ഈ അവകാശത്തെയും കണ്ടിരുന്നത്.

അതിനു മുന്നിലുള്ള ഫെയ്സ്. അത് മനസ്സിലാവണമെങ്കില്‍ യൂറോപ്പിലെ പോലിറ്റിക്കല്‍ സംവിധാനം എന്തയിരുന്നു എന്നറിയണം. രാജ്യത്തിന്റെ ശക്തി അതിന്റെ രാജാവിറ്റ്നെയും അയാളുടെ ദൈവത്തിന്റെയും ശക്തി ആണെന്ന് വിചാരിച്ചിരുന്നു. റോമന്‍ ചക്രവര്‍ത്തി ക്രിസ്ത്യാനിയായാല്‍ അയാളോട് സൌഹൃദം പുലര്‍ത്താനുള്ള വഴി ക്രിസ്തുമതം സ്വീകരിക്കലാണ് : സാമന്തര്‍ക്കും വിദൂരസുഹൃത്തുക്കള്‍കും. അയാളെ എതിരിടാനുള്ള വഴിയും ക്രിസ്ത്യാനിയാകലാണ്; ശക്തനായ അയാളുടെ ദൈവത്തോട് രഹസ്യമായി ഉടമ്പടി സ്ഥാപിക്കുക. റോമിന്റെ പ്രൌഡിയും ചരിത്രവുമാണ് ഇംഗ്ലണ്ടിന്റെ പോലും മാനസാന്തരത്തിനു പിന്നില്‍ എന്ന് ഗവേഷകര്‍ സൂചിപ്പിക്കുന്നുണ്ട്. മതമല്ല ഇവിടെയൊന്നും മുന്നേ പോയ്ക്കൊണ്ടിരുന്നത്. രാഷ്ട്രീയാധികാരം തന്നെയാണ്.

ഗുപ്തന്‍ said...

യൂറോപ്പിലെ സവിശേഷ സാഹചര്യം എന്നുദ്ദേശിച്ചതില്‍ പ്രൊട്ടസ്റ്റന്റ് ശക്തിയായിരുന്ന ഇംഗ്ലണ്ടുമായുള്ള കിടമല്സരവും മാര്‍പ്പാപ്പായുടെ ചൊല്‍പ്പടിയിലുല്‍ ഇറ്റലിയിലും മധ്യയൂറോപ്പീലുമുണ്ടായിരുന്ന ഫ്യുഡല്‍ സേനകളുടെ പിന്‍ബലവും ഉള്‍പെടും.

മറ്റൊന്ന്: പിടിച്ചടക്കിയതും മുളച്ചുപൊന്തിയതും തമ്മില്‍ നിങ്ങളീ ഉണ്ടെന്ന് പറയുന്ന വ്യത്യാസം സാംസ്കാരിക സമഗ്രാധിപത്യത്തിന്റെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നും അല്ല. (വാദത്തിനുവേണ്ടി അത് സമ്മതിച്ചു എന്നേയുള്ളൂ) ബുദ്ധമതത്തിനെന്തു പറ്റി എന്നു മാത്രം സ്വയം ചോദിക്കുക. സാമ്രാജ്യങ്ങളൊന്നുമല്ല അതിനെ കീഴടക്കിയത്. ശ്രീശങ്കരന്‍ നയിച്ച ഹിന്ദുമത നവോത്ഥാനമാണ്. രാജാക്കന്മാര്‍ പുരോഹിതന്മാരെ അനുസരിച്ചതേയുള്ളൂ. പ്രതിഷഠ്കളെപ്പോലും മതം മാറ്റിക്കളഞ്ഞു എന്ന ചരിത്രം വിളിച്ചുപറയുന്നുണ്ട് കേരളത്തിലെ അമ്പലങ്ങളില്‍ ചിലത്.


ആവര്‍ത്തിക്കുന്നു. മധ്യകാലഘട്ടത്തിലുണ്ടായിരുന്ന വിച്ച് ഹണ്ടിംഗും കത്തിക്കലും ഇന്‌ക്വിസിഷനും ഒന്നും ന്യായീകരിക്കുകയല്ല ഈ ഇടപെടലിന്റെ ഉദ്ദേശ്യം. എല്ലാം തെറ്റുതന്നെ എന്ന് മാര്‍പാപ്പമാര്‍ പോലും വിളിച്ചു പറഞ്ഞുതുടങ്ങിയിടുണ്ട്. തെറ്റുകള്‍ തെറ്റുകള്‍ തന്നെയാണ്.

പക്ഷെ ഈ ചരിത്രത്തിന് ഒരു മറുവശം ഉണ്ടെന്നറിയാന്‍ യൂറോപ്പിലെ സര്‍വകലാശാലകളുടെയും നവോത്ഥാനത്തിറ്റ്നെയും ആദിമചരിത്രം ശ്രദ്ധിച്ചൊന്നുവായിച്ചാല്‍ മതി. പില്‍ക്കാലത്ത് നിരീശ്വരത്തവും ആന്റി-ക്ലെറിക്കലിസവും മുഖമുദ്രയാക്കിയ പശ്ചിമയൂറോപ്പിലെ പ്രോഗ്രസീവ് ബ്ലോക്ക് സ്ലോഗനുകളായി ചവച്ചുതുപ്പിയ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയല്ല ചരിത്രം ചികയുന്ന വിദ്യാര്‍ത്ഥികള്‍ -അതില്‍ ഞാനും കുഞ്ഞോളും പെണ്ണമ്മച്ചീം ഒരുപോലെ പെടും- ചെയ്യണ്ടത്. ഒരല്പം വിവേചനാബുദ്ധി: അതുമാത്രമേ ചോദിക്കുന്നുള്ളൂ.

ഇനി ഇക്കാര്യത്തില്‍ എഴുതാനില്ല. ക്ഷമക്ക് നന്ദി.

മോളമ്മ said...

ഗുപ്താ - എല്ലാ വിയോജനങ്ങള്‍ക്കും സൌന്ദര്യമുണ്ട്. ഗുപ്തന്റെ വാദങ്ങളോട് വിയോജിച്ചു കൊണ്ട് തന്നെ ആ വാദങ്ങളുടെ സൌന്ദര്യം ആസ്വദിച്ചിരുന്നു. ഗുപ്തന്റെ ക്ഷമ തീര്‍ന്ന സ്ഥിതിയ്ക്ക് ചര്‍ച്ചയവസാനിച്ചതിന്റെ വെള്ളികപ്പക്കോല്

കൃസ്ത്യന്‍ അധിനിവേശങ്ങള്‍ക്കും ഒരു പരിധിവരെ ആര്യന്‍(ഹിന്ദു) അധിനിവേശങ്ങള്‍ക്കും അവയുടെ അറിവിന്റെ രാഷ്ട്രീയത്തിനും മറ്റുള്ള രാഷ്ടീയ അധിനിവേശങ്ങളുമായി വളരെയധികം പ്രകടമായ വ്യതാസങ്ങളുണ്ട് എന്ന് ഇതുവരെയുള്ള വായന വച്ച് മനസ്സിലാക്കുന്നു. അല്ലാന്ന് ഗുപ്തന്‍ പറയുന്നത് മനസ്സില്‍ വച്ചീട്ടുണ്ട്. ഇനിയുള്ള വായനകളില്‍ ഉപകരിക്കും. തിരിച്ചു നന്ദി വേണോ? :)

ഗുപ്തന്‍ said...
This comment has been removed by the author.
Inji Pennu said...

ഞാന്‍ എന്റെ ഒരു സംശയം ചോദിച്ചോട്ടെ.
ന്യൂ വേള്‍ഡ് അല്ലെങ്കില്‍ അമേരിക്കയിലേക്കുള്ള കൊളമ്പസിന്റെ വരവ്.

ചരിത്രത്തില്‍ ബാര്‍തൊലോമ (Bartolomé de Las Casas) എന്ന സ്പാനിഷ് ബിഷപ്പ് ആണ് നേറ്റീവ് അമേരിക്കന്‍സിനെ ഒരുപാട് കൊന്നൊടുക്കിയത്. ദൈവത്തിന്റെ ശക്തി എന്ന് വിചാരിച്ചിട്ട് തന്ന്യാണ് സ്മോള്‍ പോക്സ് ബ്ലാങ്കറ്റുകള്‍ നേറ്റീവ് അമേരിക്കന്‍സിന്റെ മേല്‍ ചാര്‍ത്തി മാസ്സീവ് ജെനോ‍സൈഡ് ചെയ്തത്.

ഇവിടെ ക്രിസ്ത്യന്‍ അല്ലെങ്കില്‍ മതത്തിന്റെ അധിനിവേശം തന്നെ ആവില്ലേ? കൊളമ്പസ് വന്ന് കോളനികള്‍ സ്ഥാപിച്ച ശേഷമാണ് ഇതെല്ലാം ഉണ്ടായതും. ഒരു പരിധി വരെ രാഷ്ട്രീയാധികാരം കിട്ടിയ ശേഷമാണ് ഇവയെല്ലാം കാട്ടിക്കൂട്ടിയത്.

ഈ ജെനോസൈഡ് എല്ലാം രാഷ്ട്രീയാധികാരത്തില്‍ ആണ് അദ്യം പെടുന്നതെങ്കില്‍ ഇപ്പോള്‍‍ ഗുജറാത്തിലോ അല്ലെങ്കില്‍ ഒസാമാ ബിന്‍ ലാദനോ ചെയ്യുന്നതല്ലാം അതില്‍ പെടില്ലേ?

പൊതുവേ ബ്രിട്ടീഷുകാര്‍ മതം വ്യാപകമാക്കാന്‍ യത്നിച്ചില്ല. പക്ഷെ സ്പാനിഷ് / പോര്‍ച്ചുഗല്‍ ഇന്‍‌‌കുസിഷന്‍സ് മതം വ്യാപിപ്പിച്ചാലേ താങ്കളുടെ രാഷ്ട്ട്രത്തിനോട് ലോയല്‍ സബ്ജക്റ്റ്സ് ആവുകയുള്ളൂ നേറ്റീവ്സ് എന്ന് വിശ്വസിച്ചു പോന്നിരുന്നു. അത് ഇപ്പോള്‍ കത്തോലിക്കാ‍ സഭ വിചാരിക്കുന്നതില്‍ നിന്നും എന്താണ് വ്യത്യാസം?

ഗുപ്തന്‍ said...

ഇഞ്ചീ ആ ചോദ്യം ഏതുവഴിക്കൊക്കെയാണ് കട്ട് ചെയ്ത് പോകുന്നതെന്ന് ഒരു നിശ്ചയവുമില്ല.

എന്റെ ഭാഗത്തെക്കുറിച്ച്:

സാംസ്കാരിക സമഗ്രാധിപത്യം -സംസ്കാരത്തെയും അറിവിനെയും നശിപ്പിക്കുക- എന്നകാര്യത്തില്‍ ക്രിസ്ത്യന്‍സഭകളായിരുന്നു ഏറ്റവും മോശം എന്ന തരത്തിലുള്ള കണ്ണടച്ചുള്ള സൂപര്‍ലേറ്റീവുകളെയാണ് ഞാന്‍ നിഷേധിക്കാന്‍ ശ്രമിച്ചത്. അതിന് ക്രിസ്തീയസഭകള്‍ ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും ഉള്‍പെടുന്ന മിഷന്‍ രാജ്യങ്ങളില്‍ ചെയ്തുകൂ‍ൂട്ടിയ മൃഗീയതകള്‍ നിഷേധിക്കുക എന്നൊരു ഉദ്ദേശ്യമില്ല.

മതമല്ല രാജ്യമാണ് മുന്നേ പോയ്ക്കൊണ്ടിരുന്നത് എന്ന് ഞാന്‍ പറഞ്ഞത്:

അധിവേശങ്ങളില്‍ അത് ആരുടേതായാലും മൊത്തം സംസ്കാരം തന്നെ നശിപ്പിക്കപ്പെട്ടിരുന്നു. അവിടെ പുസ്തകങ്ങള്‍ എന്നോ തങ്ങള്‍ക്കെതിരെ എന്നോ ഉള്ള വേര്‍ത്തിരിവുകള്‍ കുറവാണ്

<< ഇക്കാരണത്താല്‍ സഭചെയ്തുകൂട്ടിയതും ഇസ്ലാം ചെയ്തതും (for example) കമ്പെയറബിള്‍ അല്ല എന്ന വാദവുമായി ബന്ധപ്പെടുത്തിയാണ്. കമ്പെയറബിള്‍ ആയിരുന്നു 18-19 നൂറ്റാണ്ടുകള്‍ക്കുമുന്‍പിലുള്ള ക്രിസ്റ്റ്യന്‍ എക്സ്പാന്‍ഷനില്‍ മിക്കപ്പോഴും. കാരണം ക്രിസ്റ്റ്യാനിറ്റിയും പൊളിറ്റിക്കല്‍ യൂണിഫിക്കേഷനുള്ള റ്റൂള്‍ ആയിരുന്നു അക്കാലത്ത്.

പ്രത്യേകിച്ചും പദ്രവാദോ അധികാരത്തിന്‍ കീഴില്‍ ഉണ്ടായിരുന്ന സ്പാനിഷ് പോര്‍ത്തുഗീസ് മിഷനുകളില്‍. അവിടെനിന്നാണ് ഇഞ്ചി പറഞ്ഞ ഉദാഹരണവും വരുന്നത്. പദ്രൊവാദോ അധികാരം ഇത്തരത്തില്‍ ഉപയോഗിക്കപ്പെട്ടതുകൊണ്ടുതന്നെ ആണ് മാര്‍പാപ്പാമാര്‍ക്ക് ബോധമുണ്ടായപ്പോള്‍ ആ അധികാരം എടുത്തുകളഞ്ഞതും. (പദ്രൊവാദൊയുടെ കീഴിലുണ്ടായ പൊളിറ്റിക്കല്‍/റിലീജിയസ് എക്സ്പാന്‍ഷന്‍ കേരളാ യൂണിവേഴ്സിറ്റിയിലെ നിര്‍ദ്ദേശിക്കപ്പെട്ട ചരിത്രപ്പുസ്തകങ്ങളില്‍ ഉണ്ട് (ഉണ്ടായിരുന്നു?); പ്രീഡിഗ്രീ ലെവല്‍ മുതല്‍)

ഇത്രയും എന്റെ പരാമര്‍ശങ്ങളില്‍ ഉണ്ടായിരുന്ന കാലത്തെപറ്റി. ആധുനികചരിത്രത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ എന്റെ വിഷയമല്ല. ഹയര്‍ മിഡിലേജസിനു ശേഷം ഏതായാലും സാംസ്കാരിക സമഗ്രാധിപത്യം അവസാനിച്ചിട്ടൊന്ന്നുമില്ല. പക്ഷെ അതിന്റെ വയലന്റ് സൈഡ് കുറഞ്ഞിട്ടേയുള്ളൂ പടിഞ്ഞാറ്എന്നാണ് എന്റെ നിരീക്ഷണം. അത് ശക്തമായി പുനര്‍ജീവിപ്പിക്കാന്‍ പിന്നീട് ശ്രമിച്ചത് മതവുമായി നേരിട്ട് ബന്ധമില്ലാത്ത രണ്ട് ഐഡിയോളജികളാണെന്നാണ് എന്റെ അറിവ്: ഇറ്റലിയിലെ ഫാസിസ്റ്റ് മൂവ്മെന്റും നാസികളും.

ഇവിടെ വീണ്ടും ഇടപെട്ടത് ഇഞ്ചിയുടെ കമന്റിനുശേഷം മുകളിലുള്ള എന്റെ കമന്റുകള്‍ പുനര്‍വായനയ്ക്കുവന്നേക്കും എന്ന ഭയം കൊണ്ടാണ്. ക്ഷമ.


@മോളമ്മ

ക്ഷമ നശിച്ചിട്ടൊന്നുമല്ല മോളമ്മേ. പറയാനുള്ളത് പറഞ്ഞുകഴിഞ്ഞതുകൊണ്ടാണ്. ഇനിയും വാദിച്ചാല്‍ ഇരുകൂട്ടരും പറഞ്ഞുകൊണ്ടിരിക്കുകയേ ഉള്ളൂ. അതുകൊണ്ട്. ;)

*************

‘റോസി‘നെ പറ്റി കൂടുതല്‍ അറിയാം: അതായത് നോവല്‍ (സിനിമയല്ല- സിനിമ ആ കഥയുടെ അധഃപതിച്ച രൂപമാണ്. നോവല്‍ കിട്ടുമെങ്കില്‍ വാങ്ങി വായിക്കൂ) പരാമര്‍ശിക്കുന്ന വിഷയത്തെപ്പറ്റി വിശദമായി അറീയാം. അതിനെക്കുറിച്ച് എഴുതാന്‍ എന്നെങ്കിലും സമയമുണ്ടാവുമോഎന്ന് ഉറപ്പില്ല. കൂടുതല്‍ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ -അറിയാന്‍ താല്പര്യം ഉണ്ടങ്കില്‍ മാത്രം - പ്രൊഫൈലിലെ എന്റെ മെയില്‍ ഉപയോഗിക്കാം. ഈ പോസ്റ്റുമായി വളരെ പരിമിതമായ ബന്ധമേഉള്ളൂ‍ൂ എന്നതുകൊണ്ട് കമന്റായിടുന്നതില്‍ കഥയില്ല. പിന്നെ കമന്റുകള്‍ പോസ്റ്റിനെക്കാള്‍ വലുതാവുകയുംചെയ്യും.

Inji Pennu said...

ഗുപ്താ
നന്ദി. സംസ്കാരങ്ങളെ നശിപ്പിക്കുക ക്രിസ്ത്യന്‍ സഭകളാണ് കൂടുതല്‍ എന്നുള്ളത് ഞാനും അംഗീകരിക്കുന്ന വസ്തുതയല്ല. യൂറോപ്പ്യന്‍ സിവിലൈസേഷനുനും നിയമങ്ങള്‍ക്കും എന്തിനു സയന്‍സിനു പോലും ക്രിസ്ത്യന്‍ സഭകള്‍ ഒരുപാട് കോണ്‍‌ട്രിബ്യൂട്ട് ചെയ്തിട്ടുണ്ട്. ഇതുപോലെ അധികാരം മോശമായി ഉപയോഗിച്ചതു കാരണം ഒരുപാട് സ്വയം തിരുത്തലുകള്‍ നടത്തിയിട്ടുള്ളതുമാണ് സഭ.

പക്ഷെ ചിലയിടത്തൊക്കെ എനിക്കിതു തന്നെ കോണ്‍‌ഫ്ലിക്റ്റിങ്ങ് ആയി തോന്നും ചിലതൊക്കെ വായിക്കുമ്പോള്‍. അങ്ങിനെ ഒരു സംശയം ചോദിച്ചതാണ്.

വളരെ നന്ദി ഗുപ്താ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍ കുറച്ച് പുസ്തകങ്ങള്‍ സജസ്റ്റ്ചെയ്യാമോ?

ഗുപ്തന്‍ said...

Inchi,

One of the most complete and compelling narratives of the Spanish conquest is The Conquest of Incas by John Hemming (http://www.johnhemming.co.uk/). And that is the only book I have on this matter. (Being a British he need not takes sides; and he does not seem to do do either)

On the wider padroado issue, apart from one KU World History guide which I went through during my BA years, I cant recomment any book now, cuz most of the matter I have now are from Italian authors who take the spanish/portuguese side. Let me check.

Inji Pennu said...

thx gupt

മോളമ്മ said...

ഗുപ്താ - എകോനെ വായിച്ചീടുണ്ട്‌. റോസും പെന്‍ഡുലോം.

ഗുപ്തന്റെ വാദത്തോട്‌ വിജോയിക്കുന്നത്‌ തന്നെ കോണ്‍സ്റ്റേന്റേനിയന്റെ കാലത്ത്‌ തന്നെ പേപ്പല്‍ അധികാരം ശക്തിപ്പെട്ടു എന്നത്‌ കൊണ്ടാണ്‌.

മെയിലയക്കുന്ന കാര്യം അച്ചങ്കുഞ്ഞ്‌ ഏറ്റണ്ട്‌.


ഇഞ്ചിപ്പെണ്ണേ - //സംസ്കാരങ്ങളെ നശിപ്പിക്കുക ക്രിസ്ത്യന്‍ സഭകളാണ്// - സംസ്കാരങ്ങളെ നശിപ്പിച്ചതിനെ കുറിച്ചല്ല അറിവ്‌ നശിപ്പിച്ചതിനെ കുറിച്ചായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്‌.

കൂടുതല്‍ വായനയ്ക്ക്‌ - Early Christain and Byzantine Political Philosophy: Orgins and background.
Constantinople in the age of Justin.
ഇതു വായിച്ചു താല്‍പര്യം തോന്നുന്നെങ്കില്‍ ഇവയിലെ റെഫറെന്‍സ്‌ നോക്കിയാല്‍ മതിയാകും

ഗുപ്തന്‍ said...

ഹഹഹ മോളമ്മേ ചിരിപ്പിക്കല്ലേ.. ബോര്‍നിക്കിന്റെ പുസ്തകം ഒക്കെ വായിച്ചവരാ‍ണോ കോണ്‍സ്റ്റന്റയിനിന്റെ സമയത്ത് പേപ്പല്‍ അധികാരം ശക്തിപ്പെട്ടു എന്നൊക്കെ വച്ചുകീറുന്നത്..

ജസ്സീനിയനെപ്പോലെ ചുരുക്കം ചില ചക്രവര്‍ത്തിമാരൊഴികെ മാര്‍പാപ്പാമാരെയും പേട്രിയാര്‍ക്കുമാരുടെയും അധികാരത്തെ നിയന്ത്രിക്കാന്‍ നോക്കിയിട്ടേയുള്ളൂ... ആര്യന്‍ മതക്കാരനായിരുന്ന കോണ്‍സ്റ്റന്റൈനും മക്കളും പാപ്പാധികാരത്തെ വളര്‍ത്തി എന്നൊക്കെ വിളിച്ചുപറഞ്ഞാല്‍ വിശുദ്ധരൂപങ്ങള്‍ ഏതെങ്കിലും ഇറങ്ങിവന്നു തൊഴിച്ചെന്നു വന്നേക്കും. ചക്രവര്‍ത്തിമാര്‍ ഭൂരിഭാഗവും കാതലിക് ക്രിസ്ത്യാനിറ്റിക്കും മാര്‍പാപ്പാമാരുടെ നേതൃത്വത്തില്‍ ഉണ്ടാകാവുന്ന അധികാര വികേന്ദ്രീകരണത്തിനും എതിരുനിന്നവരാണ്. ആദ്യകാല ചകരവര്‍ത്തിമാര്‍ മിക്കവരും ഹെരറ്റിക്കുകളാണ് കാതലിക് വ്യുപോയിന്റില്‍. (ഗ്രീക്കുകാര്‍ സെയ്ന്റ് ആക്കിയ കോണ്‍സ്റ്റന്റയിന്‍ ഉള്‍പടെ. മതപീഡനം അവസാനിപ്പിച്ച ആള്‍ ആയതുകൊണ്ട് അതാരും ഉറക്കെ പറയാറില്ല എന്നേയുള്ളൂ)

ചക്രവര്‍ത്തിമാര്‍ ആര്യന്‍ പക്ഷമായിരുന്ന സഭാവിഭാഗത്തിന്റെ കൂടെ നിന്ന് ക്രിസ്ത്യന്‍ എക്സ്പാന്‍സ്ഷന് നേതൃത്വം വഹിച്ചു. കാതലിക് ഗ്രൂപ്പും അക്കാലെത്തെ പൌരസ്ത്യ ഓര്‍തഡോക്സു ഗ്രൂപ്പും മറ്റൊര്രുവഴിയിലും.സഭയുടെ ഇന്ന് നിങ്ങളറിയുന്ന അധികാര ഘടനകളും ചക്രവര്‍ത്തിമാരും ഒരുകാര്യത്തിലേ യോജിച്ചിരുന്നുള്ളൂ: ക്രിസ്തീയം എന്ന് അവര്‍ കരുതിയിരുന്ന വിശ്വാസത്തില്‍. എക്സ്പാന്‍ഷനും കോണ്‍ക്വസ്റ്റും ഒക്കെ നടത്തിയത് ഇരുകൂട്ടരും അവരവരുടെ വഴിക്കാണ്.

തെയൊഡോസിയൂസിന്റെയും പിന്നീട് ജസ്റ്റീനിയന്റെയും കാലത്താണ് സഭയുടെ അധികാരത്തിന് നിയമത്തിന്റെ ബലം കിട്ടുന്നത്. അതിനു മുന്നല്ല. അതിനുശേഷവും സ്ഥിതി വലിയ മെച്ചമൊന്നുമല്ല എന്നറീയാന്‍ ബോര്‍നിക്ക് ഒക്കെ മതി. ഗുപ്തന്‍ മെനക്കെടണമെന്നില്ല.. :)

മോളമ്മ said...

ശെഡാ ഇതില്‍ ഇത്ര ചിരിക്കാന്‍ എന്തിരിക്കുന്നു? പാപ്പാസി ചരിത്രം അറിയാന്‍ വെറുതെ വിക്കി വായിച്ചാല്‍ മതിയല്ലോ. ഇഞ്ചിപ്പെണ്ണിനു വായിച്ചു തുടങ്ങാന്‍ രണ്ട് പുസ്തകം പറഞ്ഞതാണ്. ക്രിസ്ത്യാനിനിറ്റി വളര്‍ന്നു വന്നതു മനസ്സിലാക്കാന്‍ ഇതിലും സിമ്പിള്‍ ഇംഗ്ലീഷ് ഓര്‍മ്മ വന്നില്ല.ഇതു മാത്രം അല്ല വായിക്കേണ്ടതും.
ഞങ്ങടോടത്തെ സഭാചരിത്രജ്ഞാനം അധികവും സഭചരിത്രം പഠിപ്പിക്കാന്‍ വേണ്ടി പഠിക്കാന്‍ പോയ ചിലരു വഴിയാണ്.
Dvornik - ബോര്‍നിക് എന്നാണോ വായിക്കുന്നത്? അതൊരു പുതിയ അറിവാണ്.

ഗുപ്തന്‍ said...

യ്യോ ആ പേരിന്റെ കാര്യം ഇവിടെ വായിച്ചോണ്ടിരുന്ന ഒരു മാറ്ററില്‍ നിന്ന് വന്നുകയറയാതാണ് ഷെമി. ഡ്രൊവ്നിക്ക് ആണെന്ന് തോന്നുന്നു. അറിയില്ല.

പിന്നെ വായനയുടെ കാര്യം.. വിക്കിവിക്കി ആണെങ്കിലും വെറുതെ വായിക്കരുത് :)) വെറുതെ വായിക്കുമ്പോഴാണ് സ്വന്തം അധികാരമല്ലാതെ ഒന്നും കണക്കിലെടുക്കാ‍ാത്ത ഒരു ചക്രവര്‍ത്തി പേപ്പസി വളര്‍ത്തി എന്നൊക്കെ പറയാന്‍ തോന്നുന്നത്.

തെയോഡോഷ്യസിന്റെ കാലം കഴിഞ്ഞ് ജസ്റ്റീനിയന്റെ കാലത്തിനുതൊട്ടുമുന്‍പ് വരെയുള്ള ഇമ്പീരിയല്‍ ഹിസ്റ്ററി എന്റെയും പഠനവിഷയം ആണ്. മുകളില്‍ പാറഞ്ഞത്രയും പറയാന്‍ സഭാചരിത്രം പഠിക്കണമെന്നില്ല. പഠിക്കാനായാലും പഠിപ്പിക്കാനായാലും.

ഗുപ്തന്‍ said...

ഹാ അതു പിന്നേം തെറ്റി..ഇനീപ്പം അങ്ങനെ കെടക്കട്ടെ..പെരിലെന്തിരിക്കുന്നു എന്ന് കുമാരനാശാ‍ാന്‍ ചോയിച്ചിട്ടില്ലേ

Anonymous said...

looking for ed drugs? [url=http://www.cahv.org]buy viagra online [/url]and charge out of free shipping at http://www.cahv.org . another good place to [url=http://www.kiosknews.org]buy viagra online[/url] is www.kiosknews.org .

Anonymous said...

This might be a bit off-topic but I believe there are a lot of smokers here on www.blogger.com. I decided to find a good vendor of e-cigarettes. I'm done with paying so much for tobacco smokes.A friend recommended [url=http://www.insanereleases.info/greensmokef.html]G Smoke[/url] According to their website this is how they described their product:
"Green Smoke offers supreme Electronic cigarettes with disposable cartridges that produce the highest smoke volume in the industry. With a variety of flavors and nicotine levels, Green Smoke's™ patented technology offers convenience and performance that is unmatched. G Smoke products have been independently tested for safety."
I'm thinking of buying them. Anyone else have experience with this e-cigarette?

Anonymous said...

Hello,
We are representing Hair Loss news. We manage a lot of websites, and we found your website trought the net. We are pondering if you want to exchange links with us. Actualy we are looking for links to our internet sites, if you are interested please visit our site, on the right menu you may find the directory link, there you can submit your website and exchange links with us...
Our webpages are superb ranked, and they'll be better in the subsequent days...
Thank you very much, and I'm sorry if i put the info in a wrong place, that because I couldn't find the contact link..
Best regards
Keepingmyhair Staff.
[url=http://www.keepingmyhair.com/hair-cloning-a-resume]Hair loss news[/url]

Anonymous said...

[url=http://www.webjam.com/buyreductilonline] Buy reductil online
http://www.webjam.com/buyreductilonline

Anonymous said...

Hi guys,

I know this might be a bit off topic but seeing that a bunch of you own websites, where would the best place be to host. Someone recommended I use [url=http://bit.ly/aTAtZb]Blue Host[//url] for $6.95 a month which seems like a great deal. Anyone here on www.blogger.com using them?

Anonymous said...

Hello,
I have developed a new clean web 2.0 wordpress theme.

Has 2 colours silver and blue, has custom header(colour or image).
I am curently working on it, so if you have suggestions let me know.

You can view live demo and download from here www.getbelle.com
If you found bug reports or you have suggestions pm me.
Wish you a happing using.

many thanks to [url=http://www.usainstantpayday.com/]USAInstantPayDay.com[/url] for paying the hosting and developement of the theme

ChiellaRelo

Anonymous said...

It's so easy to choose high quality [url=http://www.euroreplicawatches.com/]replica watches[/url] online: [url=http://www.euroreplicawatches.com/mens-swiss-watches-rolex/]Rolex replica[/url], [url=http://www.euroreplicawatches.com/mens-swiss-watches-breitling/]Breitling replica[/url], Chanel replica or any other watch from the widest variety of models and brands.

Anonymous said...

gag report megan fox, [url=http://discuss.tigweb.org/thread/187756]megan fox model[/url] megan fox pink
free video of kim kardashian sex tape, [url=http://discuss.tigweb.org/thread/187768]kim kardasian and ray j[/url] kim kardashian ray j megaupload
taylor swift baby pictures, [url=http://discuss.tigweb.org/thread/187772]taylor swift holiday collection[/url] where was taylor swift born
hannah montana mall madness game, [url=http://discuss.tigweb.org/thread/187786]hannah montana ds action replay cheats[/url] hanna montana movies
harry potter azkaban, [url=http://discuss.tigweb.org/thread/187792]expelliarmus harry potter[/url] harry potter gryffindor crest youth t-shirt red
discount cruises to mexico, [url=http://discuss.tigweb.org/thread/187798]what happened to barefoot cruises ships[/url] carribean cruise items to bring
justin bieber songs, [url=http://discuss.tigweb.org/thread/187812]justin bieber timeline[/url] does justin bieber have a girlfriend
3 music vid britney spears, [url=http://discuss.tigweb.org/thread/187814]listen to 3 by britney spears[/url] britney spears is a moron
megan fox nud, [url=http://discuss.tigweb.org/thread/175542]megan fox bio[/url] magan fox sexy

Anonymous said...

Are you thinking of getting involved into some serious fun sessions? If yes, then don't think beyond New York escorts. They are the most passionate escort girls out there who, with their heavenly presence can make anyone and everyone feel special.
That's why they have been so successful and popular in the pleasure friendly crowd.
To avail escort girls' services, you need not do anything now.
Doing on work and not enjoying pleasures like kisses, touches and romance can make a person psychologically disturbed.
You can use New York independent Escort service for enjoying some time in the company of Bijou in New York.New York is the capital of West Bangal. With these girls, you will not feel you are getting some kind of service, the experience will be so real that it will almost like a real date.
[url=http://bijouescorts.com]New Jersey Escort[/url] In the last few years, the entire US industry has seen a drastic change - change that has represented more of growth. Girls who are hospitable and who have flair to serve people with the best fun services have been recruited by the New York escort agencies thus satiating every pleasure need of clients. With online presence of the New York agencies, it's been extremely easy for people like you to browse through the listed girls' profiles so as to find out which girl would be able to serve you better. When it comes to enjoying a session with a New York escort girl, a lot of things may come to your mind. Her physical beauty, area of specialization, capability of fulfilling fetishes, friendliness all may play a major role in letting you choose our girl accordingly. Most of the New York escorts agencies feature full information of girls' physical attributes, their hair color, sexual orientation, area of services and even of pricings. So, it's just a completely easy affair to know more about them on their website itself.

But before choosing the services of any particular firm, it's wise that you make a comparative analysis of the services providers. It's beneficial because New York itself has so many escort agencies which offer the same services at different rates.
http://bijouescorts.com These New York escorts are infact, a huge fascination for the men clientele. However, there are also an assortment of pleasant bisexuals who are compatible for women seeking physical comfort and satisfaction. The agencies providing escort ladies have girls in their gallery from all races of life. New York escorts have been recognized popularly for their astonishing ability to indulge intensely with their clients and take them to the realm of Pleasure.

Anonymous said...

Bonjour

I just wanted to say hi to everyone

See you later

[URL=http://www.vpnclient.us][IMG]http://openvpn.net/archive/openvpn-users/2005-05/pngd55nFojmJX.png[/IMG][/URL]

Anonymous said...

Do you think the best way to get the cheapest plane tickets is by calling the airline? Or, do you scan through hundreds of websites provided by search engines to find low airfare tickets? Maybe you hope to find cheap airfare in the local newspaper's travel section.
Finding cheap airline tickets can be one of the most frustrating experiences that most of us learn very quickly. Of course, most people eventually give up after spending hours scanning websites that offer virtually the same flight schedules and pricing. People purchase what they believe is the cheapest plane ticket, only to find their neighbor paid just a third of what they did!

Unless you understand the concept of of how airlines set prices, all the searching in the world won't provide the cheapest airline ticket prices. The following information will give you a guide to follow, as you wander through the maze searching for cheap airfare.

Understand how prices are set by airlines! Air ticket pricing is complex and unpredictable, and driven by competition, demand, and inventory. Airlines call this "yield management."

Competition is the beast behind the cheapest plane tickets. All major airlines utilize central reservation systems (owned by various airlines) to fill available seats. The systems are known as Apollo, Sabre, WorldSpan and Galileo. Prices are based on demand, and if some flights are selling well, the price will increase. If the flight is unpopular and has very little demand, the fare is lowered in hope of attracting consumers. In short, fares and inventory change every minute of every day!

Finding the cheapest plane tickets is difficult because travel agents and Internet websites use the central reservation systems that are updated periodically throughout the day. The reason why different searches come up with different results is because the systems are not updated at the same times. And, each system may use different algorithms when searching for low airfare tickets, which can provide a variety of ticket prices .

[url=http://cheapairtickets.qarri.com/]Information about air tickets[/url]