Saturday, July 26, 2008

ഏതു മതക്കാരെയാണ്‌ കൂടുതല്‍ ബാധിക്കുക?

താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത്‌ മതത്തില്‍ പെട്ടവരെയാണ്‌ കൂടുതല്‍ ബാധിക്കുക?

വിലക്കയറ്റം
കുടിവെള്ളക്ഷാമം
പകര്‍ച്ചവ്യാധികള്‍
ഭൂകമ്പം
ആണവക്കരാര്‍

6 comments:

Sanal Kumar Sasidharan said...

രാഷ്ട്രീയമതം ആണ് ഏറ്റവും അധികം ബാധിക്കുന്ന വിഭാഗം.പിന്നെയുമുണ്ട് സവര്‍ണമതം അവര്‍ണമതം അങ്ങനെ പുതിയ പുതിയ മതങ്ങള്‍ വന്നോണ്ടിരിക്കുന്നേയുള്ളു ഒന്നും പറയാറായിട്ടില്ല.ഇതൊക്കെ വളര്‍ന്ന് വളര്‍ന്ന് പരസ്പരം വെട്ടും കുത്തുമൊക്കെ ആയാലേ നിശ്യം പറയാന്‍ പറ്റൂ

ഒരു സ്നേഹിതന്‍ said...

സനാതനന്‍ പറഞ്ഞ പോലെ എല്ലാ മതവും വന്നു കഴിയട്ടെ എന്നിട്ടു പറയാം...

കടത്തുകാരന്‍/kadathukaaran said...

തീര്‍ച്ചയായും. ഏതു വിഭാഗക്കാരേയാണെന്നുള്ലത് ചിന്തിക്കേണ്ട് വിഷയമാണ്. ഈ വിഷയത്തെക്കുറിച്ചുള്ള എന്‍രെ അഭിപ്രായം ഹമീദ് ചേന്ദമംഗലൂരിന്‍റെ പ്രസ്തുത ലിംഗ്-പോസ്റ്റില്‍ ഇട്ടിട്ടുണ്ട്

അയല്‍ക്കാരന്‍ said...

ആദ്യത്തെ നാല് പ്രശ്നങ്ങള്‍ ഏറ്റവും കുറച്ചു ബാധിക്കുന്നവര്‍ മുതല്‍ മോളിലോട്ട്.

1. ജെര്‍മ്മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഡയറക്റ്റ് ആയി കാശ് കിട്ടുന്നവര്‍
2. സൌദിയില്‍നിന്നും ദുബായിയില്‍ നിന്നും കാശ് കിട്ടുന്നവര്‍
3. വള്ളിക്കാവ്, പുട്ടപര്‍ത്തി വഴി റൂട്ട് ചെയ്യപ്പെടുന്ന പൈസ കിട്ടുന്നവര്‍
4. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍നിന്ന് ഖദര്‍ പോക്കറ്റിലേക്ക് കാശ് എടുത്തിടുന്നവര്‍
5. ചുവന്ന ബക്കറ്റുകളില്‍ കയ്യിടാന്‍ കഴിയുന്നവര്‍
6. പാവം ജനം

പക്ഷെ ഇതിന്‍റെ ഇടക്ക് വടിയായിപ്പോയാല്‍ എ സി കല്ലറ ഇല്ലാത്ത എല്ലാരും സമം.

മലമൂട്ടില്‍ മത്തായി said...

വിലക്കയറ്റം, കുടിവെള്ളക്ഷാമം, പകര്‍ച്ചവ്യാധികള്‍, ഭൂകമ്പം - ഇവയൊക്കെ കഴുതകളായ ജനങ്ങളെ മൊത്തം ബാധിക്കും. പക്ഷെ അവര്‍ കഴുതകള്‍, തെളിക്കുന്ന വഴിയേ നടന്നു പോകുന്ന ദരിദ്രവാസികള്‍. എന്നാല്‍ ആണവ കരാര്‍ അങ്ങിനെ അല്ല - അത് അമേരിക്ക എന്ന സാത്താന് നമ്മുടെ രാജ്യത്തിന്റെ പരമാധികാരം അടിയറ വെക്കുന്ന ഇടപാടാണ്. അതുമാത്രമല്ല ഇന്ത്യയിലെ മുസ്ലിമുകളുടെ വിശ്വാസം മുഴുവനും ചോര്‍ത്തി കളയുന്ന, അവരെ മാത്രം ഭാധികുന്ന ഒരു പ്രശ്നമാണ്‌. പാര്ട്ടി പത്രം ഞാനിപ്പോള്‍ വായിച്ചു കഴിഞ്ഞതെ ഉള്ളു, അതിന്റെ കെട്ടിരങ്ങിയില്ല, അതുകൊണ്ടാണ്.

Unknown said...

എതായാലും എന്നെ ബാധിക്കില്ലാ
ഞാന്‍ ഭൂതപ്രേതാദികളെ ഉപാസിക്കുന്ന ഒരാളാണ്