Saturday, May 17, 2008

സ്വാമി സലോമി സ്നാപകാനന്താദാസന്‍

"ഇവ്ന്യോക്കെ തല്യാക്കൊല്ലണം തെണ്ട്യോള്. ഇന്നലെ ഒര്ത്തന്‍ നഗ്നപൂജ ദേ ഇന്നിപ്പോ വെടിവെപ്പ് സാമ്യോളാത്രേ. അല്ലെങ്കില്‍ ഇവന്യോക്കെ എന്തിനാണ് പറയണ്ത് ഇയിന്റോക്കെ പിന്നാലെ പോണോറ്റങ്ങളെ ആദ്യം തല്ലണം"
 
അയ്.. കുഞ്ഞോനിന്ന് ഫോമിലാണലോടീ കുഞ്ഞോളേ ഭയങ്കര ദേഷ്യത്തിലാണലോ എന്തൂട്ട്‌ണ് കാര്യം?
 
അതു ഇന്നല്ത്തേം ഇന്നത്തേം സാമ്യോള്‍ടെ പെര്‍ഫൊമന്‍സ് കണ്ടട്ടാണ്.  കുഞ്ഞുമോഞ്ചേട്ടന്‍ പറേണത് കാര്യാണ് സാമ്യോളല്ല അയിന്റെ പിന്നാലെ പോണോരീന് ആദ്യം തല്ലണ്ടത്.
 
എന്തൂട്ട്.. എന്തൂട്ട്.. എന്തൂട്ട്‌ണ്ടാ കുഞ്ഞോനെ നീ പറ്യണെ? ആദ്യം സാമ്യോള്‍ടെ അടുത്ത് പോരെ തല്ലണംന്നാ. ട്യേയ് കുഞ്ഞോളെ നീയാ ചെരമുട്ടി എട്‌ത്തേരീ ഇവനനെ കൊടുക്കട്ടെ ആദ്യം തലക്കിട്ട് രണ്ട്.
 
അയ്ന് ഞാനെന്തൂട്ട് ചെയ്തട്ട്‌ണ്. ഞാനൊന്നും ഇതേവരെ ഒരു സാമീന്റെം അടുത്തയ്ക്ക് പോയീറ്റില്യാ.
 
അയ്യട മനമേ.. നീയൊന്നൂടെ പറഞ്ഞേനത്. നാണട്‌ട്രാ നിനക്ക്. നീയല്ലേരാ ഏതാണ്ട് പ്രാര്‍ത്ഥനാക്കാരി സലോമി പറഞ്ഞതും കേട്ട് നിന്റെ കല്യാണം 27 വയസ്സിനു മുന്നേ നടത്താന്‍ നിന്റെ അമ്മേനെ എട്ടിലും ഏഴിലും ഇട്ട് പെറീപ്പിച്ചത്?
 
അതും ഇതും തമ്മിലെന്തൂട്ട്‌ണ്?  സലോമ്യേച്ചി സാമ്യോന്നല്ല. അവരു പ്രാര്‍ത്ഥിച്ചു പറേണത് അച്ചട്ടാ.
 
ഫ്‌ഫാ താന്തോന്നി! അവന്റൊരു പ്രാര്‍ത്ഥന. ഇതന്യാണ്ടാ ഈ സന്തോഷന്റേം ഭദ്രന്റേം പിന്നാലെ പോണോരു ചെയ്യണത്. എന്നട്ടവന്റൊരു ഉപദേശി പ്രസംഗം.  ആദ്യം നിന്റെ കണ്ണിലെ കരട് എടത്തട്ടണ്ടാ മറ്റുള്ളോരടെ കണ്ണിലെ എടുക്കാന്‍ കര്‍ത്താവീശോമിശിഹാ പറഞ്ഞേക്കണെ.
 
കേട്ട്‌റീ കുഞ്ഞോളെ, നീയിവിടില്യാര്‍ന്നല്ലോ. ഇവനെന്താര്‍ന്നു അങ്കന്നാ.. നീയൊന്നു കാണണാര്‍ന്നു. ഇവന്റെ ചേച്ചി ഉണ്ണിമോള്‍ടെ കല്യാണാലോചന നട്‌ക്കുണു. അയിന്റെടേല് ഒരൂസം ഇവന്‍ വന്നട്ട് പറയാ ഇപ്പോ കെട്ടണം അവന്ന്ന്. കാരണം കേക്ക്‌ണറീ അതാണ് തമാശ നമ്മടെ കുഞ്ഞമ്മിച്ചിരെ ഒരു പ്രാര്‍ത്ഥനക്കാരിണ്ട്. ഒരു സലോമി. അവളെന്തും ആ പ്രാര്‍ത്ഥനാക്കര്യോട് ചോയ്ച്ചട്ടേ ചെയ്യള്ളൊ. ഹിന്ദുക്കള് ജ്യോതിഷപ്രശ്നം നോക്കണ പോലീന് കുഞ്ഞമ്മിച്ചി ഈ പെണ്ണിന്റെ വാക്കും കേട്ട്‌ള്ള നടത്തം. ആ പെണ്ണ് മുള്ളണ്ടാന്ന് പറഞ്ഞാ ഇവളാ മുള്ളില്യാ. കുഞ്ഞച്ചനും, അച്ചന്‍‌കുഞ്ഞും, ഞാനും കൊറെ ഉപദേശിച്ചു നോക്കി എവടെ. അവളിപ്പോഴും അതന്നെ. എന്നട്ട് അവളും ഇവനും കൂടെ സലോമിനെ കാണാന്‍ പോയി. ഇവന്റെ നല്ലക്കാലം അറിയാന്‍. അവരു പറഞ്ഞൂത്രെ 27 വയസ്സിനു മുന്നേ കല്യാണം നടന്നില്ലെങ്കില്‍ പിന്നെ നടക്കില്യാന്ന്. ജോലിയൊക്കെ അത് കഴിഞ്ഞേ നന്നാവൂന്ന്.  അത് കേട്ടപാതി കേക്കാത്തപാതി ഇവനാ ഉണ്ണിമോള്‍ടെ കല്യാണം കഴിപ്പിക്കാന്‍ അങ്കണ്ടാക്കാന്‍ തൊടങ്ങി.അവളടുക്കോ. അവളാണെങ്കില്‍ പടത്തേ പരീഷേന്നും പറഞ്ഞ് അലച്ചില്‍. ഇവന്‍ ദിവസോം ചേച്ചീരെ നെഞ്ചത്ത് കേറ്റം.  അവസാനം ഉണ്ണിമോള്‍ടെ കല്യാണൊറച്ചേപ്പോ അവളിവന്റെ കാല് പിടിച്ച് പറഞ്ഞു അവള്‍ടെ പരീക്ഷ കഴിയട്ടേന്ന്. ഇവന്‍ കേക്കോ? എന്റെ കൊച്ചിന് പ്രാന്തു പോലെയായി. മിണ്ടാട്ടല്യാ.. മിര്‍ക്കാട്ടല്യാ.. എല്ലാവരും എന്തോരം തീ തിന്നൂന്നാ. ഇന്നട്ടും ഈ ശവി ഒരൂസാ മാറ്റാന്‍ സമ്മേയ്ച്ചില്ല കല്യാണം. അവസാനം അവള്‍ടെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം ഇവന്റെ കല്യാണം അതും ഇവന്റെ ഇരുപത്തേഴാം ബെര്‍ത്തെഡേഡെ തലേസം.  എന്നട്ടിപ്പോ എന്തായി. ഇവന്റെ ജോലി ശര്യായാ? ഉവ്വാ? ഇവന്‍ ഗതി പിടിച്ചാ? അവനും അവന്റെരു സലോമിം.സ്വന്തം കാല്‍ മണ്ണലില്‍ പൂഴ്ത്തീറ്റ് മറ്റുള്ളോരെ മന്താ മന്താന്നു വിളിക്കാന്‍ എന്തെളുപ്പാലേരാ?
 
കുഞ്ഞുമോഞ്ചേട്ടന്‍ സ്കൂട്ടായി പെണ്ണമിച്ച്യേയ്..

4 comments:

രാജ് നീട്ടിയത്ത് said...

തൃശൂര്ന്ന് ഇപ്പൊ ബസ്സ് കേറ്യ പോല്യാണല്ലോ. ആദ്യായിട്ടാണ് ഇവിടെ. ഇമ്മള് സെന്തോ‍മ്മസ്സിലാർന്ന് നാല്‌കൊല്ലം. ഒരു കൊല്ലം സപ്ലിമെന്ററീഡെ ആണ് :-)

മോളമ്മ said...

തൃശ്ശൂര്‍ന്ന് ബസ്സ് കേറീറ്റില്യാ.:) സെന്തോമാസ്സിപ്പോ പഴേ സെന്തോമാസൊന്നല്ല. മിക്സിഡിണ്, മിക്സിഡ്.. ചെക്കന്മാര്ടൊക്കെ സന്തോഷം കാണണം.ഇപ്പോ പൂരപറമ്പിലൊന്നും ഒറ്റ സെന്തോമാസ്സ് ചെക്കന്മാരില്ല. ഒക്കെറ്റിം കൃത്യായിറ്റ് കോളേജ്യേ പൂവും. പാവം ഗിരിജ..പാവം ബിന്ദു.. :)

ഗുപ്തന്‍ said...

ഹഹഹ പെണ്ണമ്മച്ചി തകര്‍ത്തു !

ബഷീര്‍ വെള്ളറക്കാട്‌ said...

ഞാനും സ്കൂട്ടായി..


OT
ത്യശ്ശൂരെവിട്യാ..