Saturday, July 19, 2008

അലക്കി തേച്ച തെറി

അയ്യോറീ കുഞ്ഞോളെ, ഞാനൊരു കാര്യം മറന്നു. ആ കുഞ്ഞോന്റെ പേന്റ് തേച്ച് വെയ്ക്കണന്ന് ഒരു നൂറുവട്ടം പറ്ഞ്ഞീട്ടാണ് പോയേക്കണെ. ആ അന്തോണീരെ പെങ്ങള്‍ടെ കല്യാണാണ് നാളെ. ഇന്നാത്രെ വെള്ളടി പാര്‍ട്ടി. നീയൊന്നത് തേച്ചേരീ ക്ടാവേ. അതു മറന്നട്ടണ് ഞാനീ എറച്ചി നുറ്‌ക്കാനിര്ന്നേ

ഹൌ എനിക്ക് പറ്റില്യാ. അല്ലെങ്കെ ഈ സില്‍മ കഴിയട്ടെ.

അവനിപ്പോ വരൂറീ. ഇനീപ്പോ തേച്ച് വച്ചില്ലെങ്കെ ഇന്നല്‍‌ത്തെ ദേഷ്യാന്നും പറഞ്ഞ് മൂക്കൊലിപ്പിക്കാന്‍ തൊടങ്ങും.

രോമം! ഒരു സില്‍മ മുഴുവന്‍ കാണാന്‍ ഒരൂസം പോലും സമ്മേയ്ക്കരുത്. ഏത്‌ണ്‌നി തേയ്ക്കണ്ടേ? ഇദാ?

അല്ലറീ.. ഇന്നലെ അലക്കീറ്റില്ലെ ആ കട്ട്യള്ളത്. ശരിക്കൊണങ്ങീറ്റില്യാത്. അതൊണങ്ങാന്‍ ഒരാഴ്ച വേണം. നീ നന്നായങ്ങട് തേച്ചാമതി ഒണങ്ങിക്കോളും. ഞാനതാ മെഷ്യനിലിട്ടാണലക്യേ അതോണ്ട് നെറച്ചും ചുളിഞ്ഞട്ടൂണ്ട്.

ഈ നീല ജീന്‍സ്നീണ് പാന്റ്ന്ന് പറയണത്? ജീന്‍സ് ഇണ്ടാക്യേക്കണത്തന്നെ തേക്കണ്ടും അലക്കാണ്ടും ഇടാനിണ്. ഈ മന്‍ഷ്യത്തി ഒരൂസിടുമ്പ്‌ഴയ്ക്കും അത് അലക്കണതെന്തിനണ്?

അതവ്ടെ വെയര്‍പ്പ് മണടിച്ച് കെടക്കാര്‍ന്നു. തുണ്യോള് തേച്ച് വൃത്ത്യാക്കിന്നച്ചട്ട് ഒന്നുംവരില്യാ.

ഉവ്വുവ്വ്. അങ്ങനെ തേച്ച് വൃത്ത്യാക്കീത്‌ണ് എന്റെ റ്റൈ & ഡൈ ടെ ഷോള്. ആയിരുര്‍പ്യ കൊടുത്ത് സ്പെഷ്യലായി ചെയ്യിച്ച ചുളുക്കുകളിണ് പെണ്ണമ്മിച്ചി കുത്തിരുന്നു തേച്ച് മിനിക്കീത്. ദേ എന്നെക്കൊണ്ടൊന്നും പറേയ്ക്കണ്ടാ.

ഒരു അബദ്ധൊക്കെ ഏതു പെണ്ണമ്മയ്ക്കും പറ്റും. നീ വാചകടിക്കാണ്ട് അത് തേക്കാമ്പറ്റൂങ്കെ തേയ്ക്ക്. അല്ലെങ്കേന്‍‌റ്റ് പോ.. എന്നെ വെറ്‌തെ ദേഷ്യം പിടിപ്പിക്കണ്ട്.

ദേ ജീന്‍സിന്റെ പോക്കറ്റില് കുഞ്ഞുമോഞ്ചേട്ടന്റെ പേഴ്സ്. കുഞ്ഞുമോഞ്ചേട്ടന്‍ ഇന്നലെ മുഴുവന്‍ ഇവടെ തപ്പിനടക്കിണ്ടാര്‍ന്നതിതല്ലേ. പാ‍വം അത് ആരോ പോക്കറ്റടിച്ചൂന്നും പറഞ്ഞ് പോണ്ടാര്‍ന്നു അവസാനം.

ഹോ! തമ്പുരാന്റെ.. ഇനീപ്പോ തുള്ളി തുള്ളി വരും. നീ വേഗം അതില്‍ത്തെ കാശും കടലാസോളും എട്‌ത്ത് പോറത്തിട്ടോണക്കറീ

പെണ്ണമ്മിച്ച്യോട് ഒരു നൂറ് പ്രാവശ്യം പറഞ്ഞട് പോക്കറ്റിലിള്ള സാധനങ്ങള് പുറത്തെടുക്കാണ്ട് അലക്കാരിക്കോന്ന്. ഇതിപ്പോ എത്രാമ്ത്തെ പ്രാവ്ശ്യണ്?

ഇപ്പോ എന്റ്യായാ കുറ്റം. ഈ പേഴ്സൊക്കെ എട്ത്ത് പൊറത്ത് വച്ചാ അവനെന്തൂട്ടാ വരാ? എന്റെ അപ്പന്റീം ആങ്ങളമാര്ടീം ദേ ഇപ്പോ ഈ മനുഷ്യന്റീം ഊരിട്ട ഷര്‍ട്ടിന്റെ പോക്കറ്റില് അഞ്ച് പൈസീന്റാവില്യാ. പിന്നെന്തിനിണീ പോക്കറ്റൊക്കെ തപ്പണേ. അത്കാരണം അങ്ങനൊരു ശീലല്യാണ്ടായി

ഓ! ആകെ ഇരുപത്തഞ്ച് രൂപീനള്ളേ പിച്ച! ദേ ഒരു കടലാസ്. ഇത് വല്യ അത്യാവശ്യ കടലാസാനെങ്കെ ഇന്നിവടൊരങ്കംവെട്ട് നടക്കും.

നേരം കളയാണ്ട്. അത് തേച്ചൊണക്കറീ.

അയ്യോ ഇതാ ജോയേട്ടന്റെ കത്താ.

ഏതു ജോയീ? ആ താഴത്തിന്റോടത്തെ എളേതാ? എന്നാ അവന്‍ സൌദീന്നയച്ചതാവും. അവന്‍ പോയോട് കൂടി ഇവരടെ ഗ്യാങ്ങിനെ മൂപ്പിത്തിരി കുറഞ്ഞണ്ടാര്‍ന്നു. നീയതാ വായിച്ചേ. അവന്റെ വര്‍ത്താനൊന്തൂട്ടാന്നറിയട്ടെ.

അയ്യേ മറ്റൊള്ളോരടെ കത്ത് വായിക്കണത് മര്യാദ്യല്ലാന്ന് പെണ്ണമ്മിച്ച്യന്നെല്ലേ പറയാറ്.

ഇതവന്റെ വിശേഷറിയാനല്ലേ. എന്നെ കാണിക്കാന്‍ വച്ചതന്യാവും നീ വായിക്കറീ

ഞാന്‍ വായിക്കാം പക്ഷേ ഈ പാപത്തില്‍ എനിക്ക് പങ്കില്ല. ഞാന്‍ കൈയഴികി.

എന്റെ തലക്കിരിക്കട്ടത്. നീ വായിക്കിണ്ടാ എന്നെ ദേഷ്യം പിടിപ്പിക്കാണ്ട്.

ടാ മൈ‌‌‌!
(നിശബ്ധത)

എന്തൂട്ടണ്ടീ മൈ.. ആവൂ എന്റെ നാവേ. മര്യാദയ്ക്ക് ഒറക്കെ വായിക്കരീ. ഇന്ന് കുമ്പസാരിച്ചട്ടൊള്ളോ. ഇന്നന്നെ എന്റെ നാവിന് കടം വരുത്തല്ലെട്ട്രീ‍

ടാ മൈ --മാരേ

ഞാനിവടെ --ത്തിടാ കു---ളെ ഇവടൊ- ജയിലാ-ടാ -ര-- . ഒരു തുള്ളി -ള്ള് പോലും -ട്ടാനില്യാ- -ല-- മക്കളേ.
ഹൊ കു-ച്ച് തെറി എ-ഴുതിയ- മനസ്സി-നൊരു കുളി-മ്മ.

നിര്‍ത്തറീ ശവീ. എന്തൂട്ട്‌ണ് നീ വായിക്കണേ.

പെണ്ണമ്മിച്ചി എന്തിനണ്‌ എന്നെ തെറി പറയണേ. അലക്കി തേച്ച കടലാസ്സീന്നു മാഞ്ഞ് പോയ അക്ഷരങ്ങള്‍ക്ക് പകര്ണ് ഡാഷ് ഡാഷ് എന്ന് വായിച്ചതൊക്കെ. എന്നാലും എനീക്ക് കാര്യം മനസ്സിലായി.

നിനക്കെന്തൂട്ട് മനസ്സ്ലായി?

മുട്ടന്‍ തെറ്യോളണ് എഴുതി വച്ചേക്കണെന്റെ പെണ്ണമിച്ച്യേയ്. സ്നേഹം പ്രകടിപ്പിക്കണ ഒരോ രീത്യോളേ! കുഞ്ഞുമോഞ്ചേട്ടന്റെ ഗ്യാങ്ങ് മുഴുവനിങ്ങന്യാ. മിണ്ടണേന്റെടയ്ക്ക് മുട്ടീന് മുട്ടിന് ‘മൈ’ വാക്ക് പറയും.

‘മൈ’ വാക്കാ? അതെന്തൂട്ട്‌ണ്?

ഈ ‘എഫ്’ വാക്ക് പോലെ ‘മൈ’ വച്ച് തൊടങ്ങണ തെറി.

ഹ ഹ എന്റെ കുഞ്ഞോളേ നിന്റമ്മ നിന്നൊരു പച്ചക്കറ്യായിറ്റാ വളര്‍ത്ത്യേക്കണേല? അവളെ കുറ്റം പറഞ്ഞട്ടും കാര്യല്യാ. മിണ്ട്യാ തെറി മാത്രം പറയണ അപ്പനെ കണ്ട് വളര്‍ന്നോള്‍ക്ക് തെറി വെറുത്ത് പോയില്ലെങ്കിലല്ലേ അതിശയണ്ടാവണ്ടൂ. പക്ഷേച്ചാ‍ തെറി പറയണ്ടോടത്ത് തെറ്യന്നെ പറയണം.

എനിക്കിംഗീഷില് തെറി കേട്ടാ വല്യേ ഫീലിംഗില്ല. ചെലതൊക്കെ പറ്യൂം ചെയ്യും. ‘എഫ് ’വാക്കാ,ഷിറ്റാ, ബാസ്റ്റാര്‍ഡാ‍ ഒന്നും കൊഴപ്പല്യാ. പക്ഷേ മലയാളം തെറി കേള്‍ക്കാനും പറയാനും വല്യേ പാടാ.

ജീവിക്കണ ഭാഷേടെ ഒരു ലക്ഷണണ് തെറി. മിക്ക വാക്കും എങ്ങനെ തെറി ആയി എന്നതിനൊരു ചരിത്രം കാണും. ഈ എഫ് വാക്ക് ഇത്ര വലിയ തെറ്യാനെ കുറിച്ച് പല പല കഥകളൂണ്ട്. ഇംഗ്ലീഷിനോട് നിനക്ക് ഹൃദയബന്ധല്യോത്തോടാ ഇംഗ്ലീഷ് തെറ്യോള് നിനക്ക് ഫീലിക്കാത്തെ. തെറീല്യാത്ത ഭാഷോള് ഒരു കാലത്തും മന്‍‌ഷ്യമാരു വികാരപ്രകടനത്തിന്‍ ഉപയോഗിച്ചണ്ടാവില്യാ. ഉദാഹരണത്തിന് സംസ്കൃതോം ഹീബ്രോക്കെ.

എന്നൊച്ചാ?

എന്നൊച്ചാ വര്‍ത്താനം പറയണ ഭാഷായിറ്റ് ഉപയോഗിച്ചണ്ടാവില്യാന്ന്. പലതരത്തിലും അറിവ് ശേഖരിച്ച് വയ്ക്കാന്‍ മാത്രാവും ആ ഭാഷോളിണ്ടായേക്ക്‌ണേ. നല്ല ദേഷ്യം വരുമ്പോ എനിക്ക് ദേഷ്യവര്ണ്ട്ട്ടാ എന്നല്ലേ നീ പറയാ? കുഞ്ഞോനാന്നച്ചാലാ ഒരു ‘മൈ’വാക്കാ പറയും. ഏത്ണ് ഷോക്കിംഗ്?

ഉം.. അത് കുഞ്ഞുമോഞ്ചേട്ടന്റെ തെറ്യന്നെ. പിന്നെ തിരിച്ച് അതിലും കൂടീതലക്കണം. അങ്ങനെ പറ്റാത്തോണ്ട് മിണ്ടാണ്ടിക്യന്നെ നല്ലത്.

തണ്ടന്‍ തെറിയ്ക്ക് മുണ്ടന്‍ തെറീന്നും, തെറിയ്ക്കുത്തരം മുറിപത്തല്ന്നൊക്കെ നീ കേട്ടട്ടില്ലേ.

ഉം.പിന്നൊരു കാര്യം. ഹീബ്രൂ ഇപ്പോ ആള്‍ക്കാര് സംസാരിക്കണിണ്ടല്ലോ.

അത് ഇപ്പഴലേ. ഇപ്പഴ്ത്തെ ഹീബ്രൂ ശരിയ്ക്കും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാഷീന്. അതോണ്ട് ഇന്നത്തെ ഹീബ്രൂ തെറ്യൊക്കെ യിദ്ദീഷീന്നാണെടുത്തേക്കണെ.

മലയാളത്തിലൊക്ക്യള്ള തെറിയ്ക്ക് പകരം സംസ്കൃതത്തിലെ വാക്കോള് പറഞ്ഞാല് നല്ല രസായിരിക്കും. നീ‍ നേരത്തെ വായ്ച്ചില്ലെ, അതേപോലെ തെറി അലക്കി തേച്ച് മിനുക്കി പറയണ പോലീണ്ടാവും. ചിലോടത്ത് ‘മൈ’ വാക്കിന് പകരം രോമ‌ന്ന് പറഞ്ഞാ‍ നിന്റെ റ്റൈ & ഡൈ ഷോള് തേച്ച് മിനുക്യാ പോല്യാവേം ചെയ്യും.

അപ്പോ തെറി പഠിക്കണംന്നാ പെണ്ണമ്മിച്ചി പറയണേ?

കൊറച്ച് പഠിച്ചിരിക്കണത് നല്ലതനീണ്. നെന്നെ കല്യാണം കഴിക്കാന്‍ പോണോന്‍ മുട്ടന്‍ തെറി പറഞ്ഞാ നിനക്കും രണ്ടെണ്ണം പറയാന്‍ കിട്ടണ്ടെ. അതോണ്ട് പൊന്നുമോള്‍ നേരം കിട്ടുമ്പോ മൂന്നാല് ചെറ്യേ തെറ്യൊക്ക്യാങ്ങട് പഠിച്ച് വച്ചോ ഒരു കൊഴപ്പൂ‍ല്യാ

**************
വായനക്കാരോട് - ഈ പോ‍സ്റ്റ് എഴുതി കഴിഞ്ഞാണ് ക്ലസ്റ്റര്‍ യോഗത്തിനിടെ ഉണ്ടായ മര്‍ദ്ദനത്തില്‍ ജെയിംസ് അഗസ്റ്റ്യന്‍ എന്ന അദ്ധ്യാപകന്‍ മരിച്ചതറിഞ്ഞത്. അദ്ദേഹത്തിന് ആദരാഞ്ജലികള്‍. ആ കുടുംബത്തിന് ശക്തി കൊടുക്കണേ തമ്പുരാനെ.
അതിനിടയാക്കിയ എല്ലാ സമൂഹ്യവിരുദ്ധര്‍ക്കും അലക്കി തേയ്ക്കാത്ത, വിയര്‍പ്പുമണവും അഴുക്കും, വിസര്‍ജ്ജ്യങ്ങളുമുള്ള തെറികള്ടെ ചെരുപ്പുമാല.

17 comments:

ഗുപ്തന്‍ said...

വിജയന്‍ പണ്ട് തേച്ചുമിനുക്കീട്ട്ണ്ടല്ലെ ഈ മൈ വാക്കിനെ... പിപ്പലാദാ ശ്മശ്രുവേ എന്ന്.

ഇംഗ്ലീഷില്‍ ഫോര്‍ ലെറ്റേഡ് വേഡ് എന്നൊരു പ്രയോഗവും ഉള്ളതറിയാല്ലോ. ഗേള്‍ ഇസ് ദ വേഴ്സ്റ്റ് :)

പാഞ്ചാലി :: Panchali said...

പെണ്ണമ്മച്ചീ, മര്‍ദ്ദനമാണ്‌ ആ അദ്ധ്യാപകന്റെ മരണകാരണമെങ്കില്‍, അതിനിടയാക്കിയ സാമൂഹ്യവിരുദ്ധന്മാര്‍ക്ക് തെറി അല്ല, നല്ല മുഴുപ്പത്തല്‍ വച്ചുളള പ്രയോഗം തന്നെയാണ് കൊടുക്കേണ്ടത്. പിന്നെ അവനെയൊക്കെ സംബോധന ചെയ്യാന്‍ വേണ്ടിയെങ്കിലും രണ്ടു "നല്ല" തെറിയൊക്കെ പഠിച്ചുവയ്ക്കു കുഞ്ഞോളെ...

ബഹുവ്രീഹി said...

ഹഹഹ പെണ്ണമ്മച്ചീ പോസ്റ്റ് രസിച്ചു.

വലാ‍തെ ദേഷ്യം വരുമ്പോള്‍‍ മനസ്സിലെങ്കിലും ഈ ദ്വയാക്ഷരീപദം പറഞ്ഞുപോകും എന്നത് വളരെ സത്യം

മുന്‍പ് പൊതുസ്ഥലങ്ങളീല്‍/പൊതുജനമധ്യത്തില്‍ അത്യാവശ്യം വേണ്ടിവന്നാല്‍ ഈ ദ്വയാക്ഷരിക്ക് പകരം ഉപയോഗിക്കാ‍ന്‍ നല്ലൊരു പദം കണ്ടുപിടിച്ചിരുന്നു.

“ബാലന്‍.“

(“ബാല്‍“‍ എന്നത് ഹിന്ദിയിലാക്കി വീണ്ടും മലയാളത്തിലാക്കിയാല്‍ ഈ ദ്വയാക്ഷരിക്കു പകരം വെച്ചൂടേ?)

ഇതിനെയാണോ മാന്യതയുടെ മുഖമൂടി എന്നു പറയുന്നത്?

ഇത് കൂട്ടൂകാരെ വിളിക്കാന്‍ കൊള്ളാം.. പക്ഷെ വീട്ടില്‍ ബാലന്‍ എന്ന് ശരീക്കും പേരുള്ള ബാ‍ലേട്ടനെയും‍ , ബാലമ്മാമനെയുമൊക്കെ ബാലേട്ടാ, ബാലമ്മാമാ എന്നു വിളീക്കുമ്പോ ഒരു വൈക്ലബ്യം.

മലമൂട്ടില്‍ മത്തായി said...

ആ "രോമം" പ്രയോഗം വായിച്ചപ്പോള്‍ തന്നെ എന്തോ പന്തികേട്‌ തോന്നി. എന്തായാലും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലെ ഒരു മാതിരി തെറി ഒക്കെ മനപാടമാണ്, റാഗ്ഗിംഗ് നിരോധികാത്ത കാലത്താണ് എന്റെ പഠനം. തെറി കൊണ്ടു പല ഉപകാരങ്ങള്‍ ഉണ്ട് :-)

നിരക്ഷരന്‍ said...

പോസ്റ്റ് രസിച്ചു. ബഹുവ്രീഹിയുടെ ബാലനും കലക്കി.
:)

അയല്‍ക്കാരന്‍ said...

ഇപ്പത്തെ പിള്ളേര് വായെടുത്താല്‍ ആ എഫ് വാക്കാ പറയുക. മലയാളം തെറികള്‍ക്ക് വംശനാശം വന്നുകൊണ്ടിരിക്കുന്നു. ഒരു ആശ്വാസമുള്ളത് ബ്ലൊഗില്‍ കവിതയെഴുത്ത് ഉള്ള കാലം വരെ
അവ നിലനില്‍ക്കുമെന്ന സ്വപ്നം മാത്രം.

പണ്ടൊരിടത്ത് കമന്‍റിയ രണ്ടു വരി ഓര്‍മ്മ വരുന്നു.

മുടിയും കൊഴിഞ്ഞുപോയ്, മുടിഞ്ഞെന്‍റെ ജീവനും
മുടിയില്ലെനിക്കിന്നുമുരിയിടാന്‍ തമിഴ് മുടി

കണ്ണൂസ്‌ said...

പണ്ട് നടന്ന ഒരു ചര്‍ച്ച ദേ ഇവിടെ ഉണ്ട്. ആ കമന്റിന് താഴോട്ട് വായിച്ചു നോക്കുക.

യുണികോഡിന് സ്തുതി. 2005-ഇല്‍ നടന്ന,ഒരു ഫോട്ടോ ബ്ലോഗില്‍ വന്ന, തലക്കെട്ടുമായി യാതൊരു ബന്ധവുമില്ലാത്തെ ഭാഷാ ചര്‍ച്ച പൊക്കിയെടുക്കാന്‍ 2 മിനിറ്റ്!

തമനു said...

രോമം! ഒരു സില്‍മ മുഴുവന്‍ കാണാന്‍ ഒരൂസം പോലും സമ്മേയ്ക്കരുത്. ഏത്‌ണ്‌നി തേയ്ക്കണ്ടേ? ഇദാ? ..

ങ്ഹെ !!! അപ്പൊ കുഞ്ഞോള്‍ ആ പറഞ്ഞ രോമം തെറി അല്ലാരുന്നൊ ...? :)

ഞാനിപ്പോ മയും എഫും ഒന്നും ഉപയോഗിക്കാറില്ല. നല്ല രണ്ടു് ഗ്രീക്ക് തെറി പഠിച്ചു വച്ചിട്ടുണ്ടൂ്. എപ്പോഴും അതേ നാക്കേല്‍ വരൂ. ( അതു തെറിയാന്നാ എനിക്കു തോന്നുന്നേ കേട്ടോ .. എന്റെ ബോസ് എന്നെ സ്ഥിരം വിളിക്കുന്നതാ . അപ്പോ അതു തെറിയാവാതെ തരമില്ല. :)

Sharu.... said...

നന്നായി രസിച്ചു വായിച്ചു.അലക്കി തേച്ച തെറി സൂപ്പറായിട്ടോ...:)

ഭൂമിപുത്രി said...

അല്ലാ പെണ്ണമേച്ച്യേ, കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് ഒരു ജാതി catharsis മാതിര്യാന്ന് പറയണ്‍ദ് ശര്യാ?

Inji Pennu said...

എനിക്കും രണ്ട് തെറി പറഞ്ഞ് താ പെണ്ണമ്മച്ചിയേ. :(

അതില്‍ ഒരുവനെയെങ്കിലും നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരാന്‍ കഴിയുമോ? കൊല്ലാന്‍ ലൈസന്‍സാണോ രാഷ്ട്രീയപാര്‍ട്ടി മെമ്പര്‍ഷിപ്പ് കേരളത്തില്‍? :(

ദേവന്‍ said...

മോളമ്മോ,
ഹെന്റമ്മോ, നമിച്ച്.

ഇംഗ്ലീഷിലെ എഫ് വാക്കിനോളം ഫ്ലെക്സിബിള്‍ ആണ്‌ മലയാളത്തിലെ മൈ വാക്ക്.

ഏതൊരു വാചകത്തിനും ഇമോഷന്‍ കൂട്ടാന്‍ ഒരു മൈ ചേര്‍ത്താല്‍ മതി എന്നതാണ്‌ അതിന്റെ കരുത്ത്. അതായത്;
നീ ആരാടാ മൈ..? എന്ന് വെല്ലുവിളിക്കാം
നീ പോടാ മൈ.. എന്ന് ആജ്ഞാപിക്കാം
നീ ഒരു മൈ ആണല്ലോ എന്ന് അധിക്ഷേപിക്കാം
നീ ഒരു മൈ.. ഉം ചെയ്യില്ല എന്ന് ആരോപിക്കാം
ഞാന്‍ എന്തൊരു മൈ എന്ന് വിപലിക്കാം
ഒരു മൈ..യും മനസ്സിലായില്ല എന്ന് നിരാശപ്പെടാം
എന്തു മൈ.. ആണിത് എന്ന് അത്ഭുതം കൂറാം
ഒരു മൈ ഇടപാടാണെന്ന് പരാതിപ്പെടാം
"വാടാ മൈ" എന്ന് സ്നേഹിക്കാം, വെല്ലുവിളിക്കാം, ഒരുമിച്ച് പ്രതിഞ്ജാബദ്ധമായൊരുകാര്യം തുടങ്ങാം, ഒരു ഉദ്ദ്യമം ഉപേക്ഷിച്ചു പോകാം, ദയവായി എന്നൊപ്പം വരൂ എന്നയര്‍ത്ഥമാക്കാം.
എന്തു മൈ..യോ വരട്ടെ എന്ന് എന്തിനും തയ്യാറാകാം
ഒരു മാതിരി മൈ..ലെ വിലക്കയറ്റം എന്നൊക്കെ ഇമ്പാക്റ്റ് കൂട്ടാം

ഏതു മൈ..നും ആയാസരഹിതമായി എന്തു മൈ..ലെ വികാരവും പ്രകടിപ്പിക്കാന്‍ പറ്റുന്ന മൈ..പോലെ ഫ്ലെക്സിബിലിറ്റിയുള്ള ഒരു വാക്ക്. എന്തൊരു മൈ..ലെ അത്ഭുതമാണിത്!

Umesh::ഉമേഷ് said...

പാവം ജോയിച്ചന്‍! അദ്ദേഹം എഴുതിയ കവിത തുളുമ്പുന്ന കത്തിന്റെ ആദ്യഭാഗം താഴെച്ചേര്‍ക്കുന്നു:

ടാ മൈ പ്രിയന്മാരേ

ഞാനിവടെ വന്നെത്തിടാ കുഞ്ഞുങ്ങളേ ഇവടൊരു ജയിലായിടാമരക്ഷണം ഒരു തുള്ളി ഉള്ള് പോലും കാട്ടാനില്യാലോ ലോലഹൃദയരായ മക്കളേ.
ഹൊ കുറച്ച് തെറ്റി. എഴുതിയപ്പൊള്‍ മനസ്സിനൊരു കുളിര്‍മ്മ.

ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ:

Dear my friends,

I reached here, my lads, this is a prison. Here you won't get one drop of pure heart for even half second. O my soft-hearted children...

Some mistakes happened. However, when I wrote this, my mind is cool.

ഇതിനെ തെറിയാക്കിയവരേ, നിങ്ങള്‍ക്കു ഹാ കഷ്ടം!

പിന്നെ സംസ്കൃതത്തില്‍ തെറിയില്ലെന്നു മാത്രം പറയരുതു്. നട്ടാല്‍ കിളിര്‍ക്കാത്ത തെറി അവിടെയുമുണ്ടു്.

കണ്ണൂസ്‌ said...

എന്നാ പിന്നെ ഇതിന്റെ സംസ്കൃത പരിഭാഷ കൂടി ഒന്നെഴുത് ഉമേഷേ..

ഇന്ത്യയില്‍ സമയം രാത്രി 12 മണി. അമ്മോ.. പരിഭാഷ കേള്‍ക്കാന്‍ കൊതിയായിട്ടു പാടില്ല!!! :)

മോളമ്മ said...

ഹ ഹ ഗുപ്താ മറുപടി ഉണ്ണിമോള്‍ടെ വകയാണ്.

ദി മോസ്റ്റ് ഡേര്‍റ്റിയസ്റ്റ് ഫോര്‍ലെറ്റേഡ് വേഡ് ഇസ് മെയില്‍ (male)

പാഞ്ചാലി, മര്‍ദ്ദനമാണ് മരണകാരണം എന്നൊരുജാമ്യം എടുക്കേണ്ടതുണ്ടോ? ഹൃദയാഘാതമൂലമായാലും അതിന്റെ കാരണമവിടത്തെ സംഘര്‍ഷമല്ലേ. അവിടെ വന്ന ഇത്രയധികം റ്റീച്ചര്‍മാരും മാഷമാരും ഇത്രയും അക്രമം മുന്നില്‍ കണ്ടിരിക്കാന്‍ സാധ്യതയില്ല. അവരെല്ലാം അവരുടെ ജോലിയുടെ ഭാഗമായി വന്നതാണ്. സന്ദേശം എന്ന സിനിമയില്‍ ഇങ്ങനെ ഒരു സീന്‍ ഉണ്ട്. ജനങ്ങളെ കുറച്ചൊക്കെ മിസ്‌ലീഡ് ചെയ്യുന്നുവത് എന്നാണ് തോ‍ന്നിയിട്ടുള്ളത്.

ബഹുവ്രീഹീടെ ബാലന്‍ ചെത്തായിന്റ്. ഇനി കുഞ്ഞോള്‍ക്ക് രോമത്തിനു പകരം ബാലന്‍ എന്ന് പറഞ്ഞോടങ്ങാം. മാന്യതയുടെ മുഖമൂടിയേക്കാള്‍ വികാരങ്ങളെ ഒക്കെ ഹൈഡ് ചെയ്യുന്ന ആധുനിക യന്ത്രമനുഷ്യനിലേക്കുള്ള പരിണാ‍മമായല്ലേ ഇതിനെ കാണേണ്ടത് :)

മത്തായി കുഞ്ഞേ - രോമം, കോണം, ചന്തിയുടെ തൃശ്ശൂര്‍വാക്ക്.. അങ്ങനെ കുറേ പദങ്ങള്‍ ഞങ്ങടോടെ സോഫ്റ്റ് തെറികളാണ്. രോമംക്ടാവേ എന്നൊതൊക്കെ ചെറിയ ദേഷ്യത്തിനു പൊക്കോളും

നിരക്ഷരന്‍ - :)

അയല്‍ക്കാരന്‍ - കവിത മൂ‍ടുപടമില്ലാത്ത വികാരങ്ങളുടെ പ്രകടനം തന്നെയല്ലേ. അപ്പോ രണ്ട് തെറി വന്നാലെല്ലെ അതിന്റൊരു ശേല്.

കണ്ണൂസ് - ആ ലിങ്കിനു വളരെ നന്ദി. മലയാളം തെറി ഡോക്യുമെന്റ് ചെയ്തീട്ടില്ല എന്ന് പറയുന്നത് സമ്മേയ്ക്കില്ല. ഞങ്ങടോടത്തെ തീരെ ചെറിയ കുട്ടികളൊക്കെ വാ‍യിക്കുന്നത് കൊണ്ട് ലിങ്ക് ഇവിടെ ഇടാന്‍ ബുദ്ധിമുട്ട്. നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ തന്നെ ധാരാളമുണ്ട്. ഒരുമാതിരി എല്ലാഭാഷകളിലേയും തെറി ഡോക്യൂമെന്റ് ചെയ്ത ഒന്നുരണ്ട് സൈറ്റുകള്‍ കണ്ടിരുന്നു. അവിടെയൊക്കെ ഇല്ലാ‍ത്തവ എന്റര്‍ ‍ചെയ്യാനുള്ള സംവിധാനവുമുണ്ട്. തെറികളെ കുറിച്ച് അത്യാവശ്യത്തിലധികം ഗവേഷണം നടന്നീട്ടുണ്ട്. മലയാളത്തിലും ഉണ്ട് എന്നൊര്‍മ്മ. ഭരണിപ്പാട്ടുകള്‍ നിരോധിച്ചെങ്കിലും ചെറുസംഘങ്ങള്‍ ഇപ്പോഴുംവരുന്നുണ്ട്. കഴിഞ്ഞ തവണ വരെ സിനിമാപാട്ടുപുസ്തകം പോലൊന്ന് കടകളില്‍ കിട്ടിയിരുന്നു

തമനു - രോമം സോഫ്റ്റ് തെറിതന്നെ. ഗ്രീക്ക് വാക്ക് സ്വകാര്യായിട്ട് പറഞ്ഞേന്‍. തെറ്യാണ്ണോന്ന് പറഞ്ഞരാം. :)

ഷാരു - :)

ഭൂമിപുത്രി - കൊടുങ്ങല്ലൂര്‍ ഭരണിയെപറ്റി അങ്ങിനെ ഒരു കഥയും ഉണ്ട്. ജൈന, ബുദ്ധ, മഹാവീര .. ശാന്തിയില്‍ അധിഷ്ഠിതമായിരുന്ന അന്നത്തെ ജനങ്ങളെ ഓടിച്ച് കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഹിന്ദുമത്തിനു വീണ്ടെടുക്കാന്‍ വേണ്ടിയായിരുന്നു ഇത് നടന്നത് എന്നത് തെളിവ് നിരത്തി വാദിക്കുന്നുണ്ട്. കണ്ണൂസ് തന്ന ലിങ്കിലെ ചര്‍ച്ചയില്‍ ദേവനും സൂചിപ്പിക്കുന്നുണ്ട്.

ഇഞ്ചി പെണ്ണേ - കൂട്ടം കൂടിചെയ്യുന്ന അക്രമങ്ങളിലും ശിക്ഷ കിട്ടിയിട്ടൊക്കെയുണ്ട് ഇന്ത്യയില്‍. നല്ലത് പ്രതീക്ഷിക്കാം. തെറി അറിയില്ലെങ്കില്‍ പഠിക്കണംട്ടാ.

ദേവന്റെ കമന്റ് ചെത്തായിന്റ്. എല്ലാ വികാരത്തിന്റേയും മൈ വാക്ക് എന്നൊരു പോസ്റ്റ് ഇറക്കിയാലോ.

ഹ ഹ ഉമേഷേ - കുഞ്ഞോള്‍ക്ക് തെറി വായിക്കാന്‍ ഭയങ്കര ലജ്ജയായതാണ് കാര്യം. എന്നാലും അതിനെ മലയാളത്തില് പോരാണ്ട് ഇംഗ്ലിഷിലും പരിഭാഷപ്പെടുത്തിയത് സൂപ്പര്‍. സംസ്കൃതത്തില്‍ പുംശ്ചലി, പോലുള്ള വാക്കുകള്‍ അല്ലാതെ എന്തു തെറിയാണുള്ളത്? പബ്ലിക് ആയി എഴുതാന്‍ പറ്റാത്ത വാക്കുകല്‍ ഉണ്ടെങ്കില്‍ അത് തെറിയുടെ ഡാറ്റബേസില്‍ ചേര്‍ക്കേണ്ടത് അത്യാവശ്യം.അവിടെ കണ്ട രണ്ട് വാക്ക് യോ‍നി, ലിംഗം. കണ്ണൂസിന്റെ ആഗ്രഹപ്രകാരം പരിഭാഷ പോരട്ടെ. പിന്നെ കുട്ടികള്‍ കാണാതെ നമുക്ക് ഡിലീറ്റ് ചെയ്യാം. :)

ഗുപ്തന്‍ said...

ഹഹ.. അതു പ്രതീക്ഷിച്ചിരുന്നു :)

Visala Manaskan said...

:)