Wednesday, November 25, 2009

ലന്തന്‍ബത്തേരിക്കാരുടെ മുടിയിലെ തഴുതാമ

അങ്ങനെ പെണ്ണമ്മിച്ചിയുടെ കൈ ഒടിഞ്ഞു. അല്ലെങ്കിലും കുളിമുറി കഴുകാന്‍ സോപ്പ്പൊടിയിട്ട് ‘ഡാന്‍സ്‘ കളിക്കുന്നത് ആള്‌ടെ സ്ഥിരം പരിപടിയാണ്. അവ്ടെ അടങ്ങീരിക്കട്ടെ ഒരാറാഴ്ച. പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കാനാണു ഉണ്ണിമോള്‌ടെ കല്‍പ്പന. ബാക്കീള്ളോര്‍ക്കാണിപ്പോ പണി. ‘കുഞ്ഞോളേ ആ കണ്ണാടിങ്ങട് എട്‌ക്കറീ..‘ ‘ആ നീലച്ചട്ട്യള്ള പുസ്തകെട്‌ക്കറീ..‘ വിളിച്ച് കൂവണ കേട്ടാ തോന്നും കാല്‌ണ് ഒടിഞ്ഞേക്കണേന്ന്‍. സന്ദര്‍ശക പ്രവാഹം കാരണം ചായീണ്ടാക്കി ഫ്ലാസ്കില്‍ നിറയ്ക്കലാണിപ്പോ കുഞ്ഞുമോളുടെ ടൈം പാസ്.

ഞാറാഴ്ച കുഞ്ഞച്ചന്‍ വിസിറ്റ്

ചേച്ച്യേയ് എങ്ങനീന്റിപ്പോ കയ്?

ഒന്നും പറയണ്ട്ട്രാ ക്ടാവേ. കുഞ്ഞോള്‍ടെ ഭരണാണിപ്പോ. പ്ലാസ്റ്റരിന്റുള്ളില് കടിച്ചട്ട് വയ്യ. എങ്ങിനേങ്കിലും ഈ ആറാഴ്ച്യോന്ന് കഴിഞ്ഞ് കിട്ടണം. ആ നിന്നോടൊരു കാര്യം ചോയ്ക്കണം‌ന്ന് വിചാരിച്ചട്ട് കൊറേ ദിവസായി. കുഞ്ഞോളെ ആ ‘ലന്തബത്തേരി‘ ഇങ്ങടെടുത്തേരീ. എന്റെ നോട്ട് പുസ്തകോം കണ്ണാടീം എട്‌ത്തോ.

ങേ! ഇതെന്തൂട്ട്‌ണ് ഇപ്പോ പരീക്ഷയ്ക്ക് പഠിക്കാണോ? പെന്‍സിലും നോട്ട്‌പുസ്തകൊക്യായിറ്റ്‌ണ് നോവല് വായന?

ഒന്നും പറയണ്ടെന്റെ കുഞ്ഞച്ചാ. ഇതാ ഉമേഷ് മാഷ് വരുത്തി വച്ച് വിനയാണ്. ‘ലന്തന്‍ബത്തേരി’യില്‍ കൊറേ ബേസിക് തെറ്റുകളുണ്ടെന്ന് മാഷ് പറയണ കേട്ടട്ട് ഇനീം കൂടുതല്‍ തെറ്റുണ്ടോന്ന് കണ്ട്‌പിടിക്കലാണിപ്പോ പെണ്ണമ്മിച്ചീരെ പണി.

അതാരാണീ ഉമേഷ് മാഷ്. ഞാനങ്ങനൊരു പേരിതേവരെ കേട്ടട്ടില്ലല്ലോ

(അത്രയും നേരം മിണ്ടാതെ വായിച്ചോണ്ടിരുന്ന അച്ചങ്കുഞ്ഞ് ശരേന്ന് ഓടി വര്ണു)

എടാ നീയപ്പോ ഇതൊന്നും അറിഞ്ഞില്ലേ! ഇവളാരത്ത്യമ്മോള് ഇപ്പോ എഴുത്തുക്കാരികളാണ് എഴുത്തുക്കാരികള്. ബ്ലോഗ്‌ന്ന് കേട്ടണ്ടാ നീയ്. അവട്യള്ള മലയാളം മാഷ്‌ണ്‌ത്രേ ഈ ഉമേഷ്. പണ്ട് ഞാന്‍ പറയണതാര്‍ന്നു ഇവര്‍ക്ക് മലയാളത്തിന്റെ അവസാന വാക്ക്. ഇപ്പോ ‘ആ മാഷ് പറഞ്ഞു‘ ‘ഈ മാഷ് എഴുത്യേക്കണത് അങ്ങന്യലാ‘ എന്നൊക്കെ പറഞ്ഞ് എന്നെ തിരുത്താന്‍ വര്‌ണു! പോരേ പൂരം!

ഈ മനുഷ്യനിതെന്തിന്റെ കേടാ! കഷണ്ടി, കുശുമ്പ്, പൌശന്യം, അസൂയ..നിങ്ങള്‍ക്ക്‍ള്ള ഒരുസുഖത്തിനും ഇതേവരെ മര്‌ന്ന് കണ്ട്പിടിച്ചീട്ടില്യ മനുഷ്യാ.

ടാ കുഞ്ഞച്ചാ ഈ തഴുതാമാന്ന് പറയണത് മൂത്രത്തില്‍ പഴുപ്പും പറഞ്ഞ് വരണോര്‍ക്ക് നീ കൊട്‌ക്കണ പെട്ടി മരു‌ന്നല്ലേരാ?

പെട്ടിമരുന്നാ!! മോന്തക്കൊന്നങ്ങ്‌ട് തന്നാല്‌ണ്ടല്ലോ. പെട്ടിമരുന്നേ! ആയുര്‍വേദ്ണ് ആദ്യണ്ടായ ശാസ്ത്രം. മൂത്രത്തില്‍ പഴുപ്പിന് മാത്രല്ല, ഹൃദ്‌രോഗം, പനി, ചുമ എല്ലാത്തിനും ബെസ്റ്റ്‌ണ്. പോരാണ്ട് മൂലക്കുരൂന്നും.

പിന്നെ കുഷ്ഠത്തിനും! ഒന്ന് പോടാ. ആകെക്കൂടി വാതം, പിത്തം, കഫം എന്ന് മൂന്ന് വകുപ്പ്‌ണ്ട്. ലോകത്ത്‌ള്ള എല്ലാ പെട്ടിമരുന്നും എല്ലാത്തിനും പറ്റും. നീ ആള്‍ക്കാരെ പറ്റിച്ച് ജീവിക്ക്. ദാ ദിദാണൊ ഈ പറയണ തഴുതാമ.

ആ ദദന്നീന്ന് സാധനം.

അയ്യയ്യൊ! ലന്തബത്തേരീലെ കുട്ട്യോള് അക്കാലത്ത് തഴുതാമയാണ് മുടീല് വച്ചേര്‍ന്നേന്നാണല്ലൊ മാധവന്‍ ‘ലന്തന്‍ബത്തേരീല്’ എഴുത്യേക്കണേ(1). അപ്പോ ഈ കൊച്ചീക്കാരൊക്കെ ബൊക്കേലും മുടീലും(2) ഈ തഴുതാമ്യാണൊ വച്ചണ്ടാര്‍ന്നത്! അയ്യയ്യേ! എന്റ്യൊക്കെ കാലത്ത് ശതാവരീരെ എലീം ചൈനകടലാസ്സിന്റെ പൂക്കളു‌മാര്‍ന്നു. നീളള്ള ഈര്‍ക്കിളീല് വെള്ള ചൈനാകടലാസ് തിരിച്ചിണ്ടാക്കണ പൂക്കള്‌ടെ ബൊക്കെ കാണാന്‍ എന്തു രസാര്‍ന്നു. പിന്നെ ക്രേപ്പ് കടലാസ് വന്നു, പിന്നെ ഓര്‍ഗണ്ടി, സാറ്റിന്‍ പൂക്കള്. പിന്നെ ഒറിജിനല്‍ റോസാപൂക്കള്, ഓര്‍ക്കിഡ്, ദേ ഇപ്പോ സിയാപ്പീരെ കല്യാണായപ്പോ കാര്‍ണീഷ്യനായി ഫാഷന്‍. എന്റെ ഓര്‍മ്മേല് തൃശ്ശൂരൊന്നും തഴുതാമ ഉപയോഗിച്ചട്ടേല്യ. അല്ലെങ്കെ തന്നെ ഈ പുല്ല് പറച്ച് തലേല് വയ്ക്കാന്‍ കൊച്ചീക്കാരെ പോലെ ഇമ്മക്ക് വട്ട്‌ണ്ടാ!

പെണ്ണമ്മിച്ച്യെ വെറ്‌തെ കൊച്ചീക്കാരെ കൊച്ചാക്കതെ. അവരൊക്കെ പണ്ടേ ഫാഷന്റെ ആളോളാണ്. ഉമേഷ് മാഷ് കണ്ട്‌പിടിച്ച പോലെ അത് എന്‍.എസ്. മാധവന് പറ്റ്യ തെറ്റാ‍യിക്കൂടേ?

ആണോ കൊച്ചീക്കാരെ?

******************************
‘ലന്തന്‍ബത്തേരിയെ കുറിച്ച് ഉമേഷിന്റെ അഭിപ്രായം തന്നെ പെണ്ണമ്മിച്ചിയ്ക്കും. നോവല്‍ പകുതിവരെ സൂപ്പര്‍! പകുതായപ്പോ മാധവനു ബോറടിച്ചൂന്ന് തോന്ന്‌ണു. വേഗം തീര്‍ക്കാന്‍ ഒരു കാട്ടി കൂട്ടല്.
******************************

കുറിപ്പ്

(1) 'ലന്തന്‍ബത്തേരിയയിലെ ലുത്തിനിയകള്‍ പേജ് നമ്പര്‍ 88 “എന്റെ ആദ്യ കുര്‍ബാന ലന്തന്‍ബത്തേരിയിലേയും പോഞ്ഞിക്കരയിലേയും ഇരുപതുകുട്ടികളുടെകൂടി ആദ്യകുര്‍ബാനയായിരുന്നു. വെളുത്ത ഉടുപ്പും, വെളുത്ത ശിരോവസ്ത്രവും, തഴുതാമയും, കുരുത്തോലയും വളച്ചുകെട്ടി, കടലാസ്പൂക്കള്‍ പിടിപ്പിച്ച കിരീടങ്ങളുമായി, മെഷീനില്‍ ഉണ്ടാക്കിയ കുട്ടികളെപ്പോലെ, ഞങ്ങള്‍ സക്രാരിയിലെയ്ക്ക് നോക്കി മുട്ടുകുത്തിനിന്നു.”

(2) മുടി - മാമ്മോദീസ, ആദ്യകുര്‍ബാന(സ്ഥൈര്യലേപനം), കല്യാണം, തിരുപ്പട്ടം, മരണം എന്നിങ്ങനെ അഞ്ച് പ്രധാനപ്പെട്ട ക്രൈസ്തവസന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങള്‍ (കല്യാണമൊഴിച്ചുള്ളവയില്‍ ആണുങ്ങളും) തലയില്‍ വയ്ക്കുന്ന ക്രൌണ്‍.

9 comments:

നായര്‍ said...

പുസ്തകം വായിക്കാന്‍ പറ്റീട്ടില്ല്യ പെണ്ണമ്മച്ചിയേ, പക്ഷേ തഴുതാമ. ചെറുപ്പത്തില്‍ മിക്കവാറും എല്ലാ ദിവസോം തോരന്‍ (നിങ്ങളെന്താ പറയുക, ഉപ്പേരി, വറവല്‍?) ഒന്നുകില്‍ തകര, അല്ലെങ്കില്‍ തഴുതാമ, പറമ്പില്‍ ചുമ്മാ വളരണതാണേ. ഓണത്തിനും വിഷൂനും പെറന്നാളിനും കാവിലെ പൂരത്തിനും - ചേമ്പിന്‍‌താളും വാഴപ്പിണ്ടീം. കാലം പോയ പൊക്കേ, ഇപ്പം തഴുതാമ കാണണേല്‍ ആയുര്‍‌വ്വേദ കോളേജില്‍ പോണം, കേക്കണേല്‍ മാസൂനന്‍ നായരു ചൊല്ലണം...

ചേച്ചിപ്പെണ്ണ്‍ said...

പെണ്ണമ്മച്ചീ , ഗെറ്റ് വെല്‍ സൂണ്‍ ....
തഴുതാമയും ആദ്യകുര്‍ബാനയും ആയി എന്താ ബന്ധം ?

നിഷാന്ത് said...

"പൌശന്യം"
പെണ്ണമ്മച്ചീ, ഒരുപാടു കാലം കൂടി ഈ വാക്ക് ഓര്‍മിപ്പിച്ചതിനു നന്ദി!

പാഞ്ചാലി said...

കുറെ പുസ്തകങ്ങള്‍ വായിച്ച്, ഇങ്ങനെ നല്ല പോസ്റ്റുകളിടുമെങ്കില്‍ പെണ്ണമ്മച്ചിയുടെ കാലും കൂടെ ഒടിയാന്‍ പ്രാര്‍ത്ഥിയ്ക്കാം! :)

എന്റെ അമ്മ പറഞ്ഞിരുന്നത് പൌശൂന്യം എന്നായിരുന്നു (ഇതിന്റെ അര്‍ത്ഥം ആലോചിച്ചാലോചിച്ച് വാക്കു തന്നെ മറന്നുപോയിരുന്നു!)

തഴുതാമയുടെ പടം കണ്ടപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍!
അപ്പോള്‍ ഇതിന്റെ പേരെന്താ?

നിഷാന്ത് said...

ദൈവമേ ഞാന്‍ ഇത്രയും നേരം പൌശന്യം - ത്തെ പൌശൂന്യം എന്നാ വായിച്ചത് ! എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.
പാഞ്ചാലീ.... ഡാങ്ക്സ്! :)
ഇതാ എനിക്ക് പറ്റിയത്!

off:ഇതു ചുമ്മാ വായിച്ചു രസിക്കാന്‍ എല്ലാപേര്‍ക്കും വേണ്ടി.

Rare Rose said...

എനിക്കും ആ പുസ്തകം വായിക്കാന്‍ പറ്റിയിട്ടില്ല.എന്നാലും ഇതും,ഉമേഷ് ജിയുടെ ലിങ്കും കൂടെ വായിച്ചപ്പോള്‍ കുറച്ചൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി..
ഇങ്ങനെ പുസ്തകം വായിച്ചു അവലോകനം നടത്തുന്ന സ്ഥിതിയാണെങ്കില്‍ പെണ്ണമ്മച്ചിയുടെ കയ്യൊടിയുന്നത് നല്ല കാര്യം തന്നെ..
കൂടുതല്‍ കൂടുതല്‍ കാര്യങ്ങള്‍ പെണ്ണമ്മച്ചിയുടെ സൂക്ഷ്മദൃഷ്ടിയില്‍ പെടാന്‍ ആശംസകള്‍.:‌)

Anonymous said...

കുറ്റം കണ്ടുപിടിക്കാൻ വേണ്ടി മാത്രമയിട്ട് പോസ്റ്റിടുന്നതുപോലെയുണ്ടല്ലോ ഈയിടെയായിട്ട്? ബുദ്ധിജീവിപ്പട്ടം വല്ലതും കിട്ടാനോ അതോ
ശ്രദ്ധയാകർഷിക്കാനോ വല്ലതുമാണോ?

മോളമ്മ said...

ഞങ്ങടോടെ ഉപ്പേരിന്നാണ് പാത്തുമ്മയുടെ നായരേ. വിഷമിക്കണ്ടാന്നെ കഴിഞ്ഞൂസം ഒരു കേരളകൌമുദി വാര്‍ത്ത കണ്ടിരുന്നു, വാഴപ്പിണ്ടിക്കും കൂമ്പിനും ചേനത്തണ്ടിനൊക്കെ ഇപ്പൊ വന്‍‌ഡിമാന്റാന്നു. പച്ചക്കറിക്കൊക്കെ ഇപ്പോ എന്താ വെല! ഇനി ഈ സാദനങ്ങളൊക്കെ പതുക്കെ പറമ്പില്‍ മുളക്കാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം.

ചേച്ചിപ്പെണ്ണേ, താങ്ക്യൂ.. താങ്ക്യൂ.. മാധവന്‍ എഴുതിയിരിക്കുന്നത് ആദ്യകുര്‍ബാന കൈക്കൊള്ളാന്‍ നില്‍ക്കുമ്പോള്‍ ജസീക്കയുടെ തലയിലെ കിരീടം തഴുതാമയും കുരുത്തോലയും കൊണ്ടുണ്ടാക്കിയതായിരുന്നു എന്നാണ്. അതാണ് ബന്ധം.

നിഷാന്തേ, പൌശന്യത്തിനു പകരം പിന്നെ ഏതു വാക്കുപയോഗിക്കും? ചില അക്ഷരങ്ങള്‍ ഇല്ലെങ്കിലും നമുക്ക് പരിചതമായ ഒന്നു നമ്മള്‍ വായിച്ചെടുക്കും അല്ലേ? :)

പാഞ്ചാല്യേ - പാവല്ലേ പെണ്ണമ്മിച്ചി. അല്ലെങ്കില്‍ തന്നെ പുത്തന്‍ പള്ളി പെരുന്നാളിന്റെ വ്യാകുളത്തിനു കൊണ്ടു പോകാഞ്ഞതിന് ദേഷ്യത്തിലാണ്. അല്ലാ, പാഞ്ചാലിയെ കൊണ്ട് അലക്കി വിരിപ്പിച്ചീട്ടൊന്നുമില്ലല്ലോ പെണ്ണമ്മിച്ചി? :)എറണാകുളത്തു നിന്നും കെട്ടികൊണ്ടു വന്ന കുഞ്ഞച്ചന്റെ കെട്ടിയോള് പറയണത് പൌശൂന്യം എന്നാണ്. എറണാകുളത്തെ പൌശൂന്യം ആണ് ഇവടത്തെ പൌശന്യം. പാഞ്ചാലിയുടെ ലിങ്കിലെ പടം കണ്ടപ്പോ ഇവിടേയും സംശയം. പണ്ടൊക്കെ ഉപ്പേരീണ്ടാക്കിയിരുന്ന തഴുതാമയില അല്‍പ്പം വട്ടത്തില്‍ ഈ ലിങ്കിലെ പോലെ ആയിരുന്നു. ഇന്നിപ്പോ അത് കണികാ‍ണാനില്ല. അടുത്ത തവണ പെട്ടിമരുന്ന് കൊണ്ട് വരുമ്പോള്‍ ഒരു പടം പിടിച്ചിടാന്‍ പറയാം.
റോസാക്കുട്ടിയേ, യൂ റ്റൂ :)

അനോണിമസേ, അങ്ങന്യോന്നില്യ ഗഡീ. പിന്നെ കിട്ട്യാ പുളിക്കില്ല (തമാശ തമാശ)

റോസാപ്പൂക്കള്‍ said...

കൊള്ളാമല്ലോ ഈ എഴുത്ത്