Sunday, June 15, 2008

സിനിമാത്തരങ്ങള്‍

ഈയിടെ ഇതു കണ്ടപ്പോള്‍ ഇഷ്ടായി. എങ്കില്‍ ഒരു കൈ ശ്രമിക്കന്നെ..

1.ത്വരഗം - ക്രിസ്തുമസ്സിനു പോര്‍ക്കിറച്ചി വരട്ടുന്നതിന്റെ ഇടയില്‍ കുഞ്ഞോളെ വിളിക്കാന്‍ നടേലകത്ത് വരുമ്പോള്‍ റ്റി.വിയില്‍ കണ്ടാല്‍ പോര്‍ക്ക് വരട്ടിയത് പോര്‍ക്ക് ബ്ലാക് ഫ്രൈ ആകാന്‍ സാധ്യത ഉണ്ടാക്കുന്നവ.

കുട്ടിസ്രാന്ക്
ഭാര്‍ഗ്ഗവിനിലയം
കരിയിലക്കാറ്റ്പോലെ
കഴകം
ചിന്താവിഷ്ടയായ ശ്യാമള
The Silence of the Lambs
The Reader

2.അനസൂയ - ഈസ്റ്ററിന് ഉച്ചയ്ക്കൂണ് കഴിഞ്ഞ് എല്ലാവരും കൂടിയിരുന്ന് അസൂയ, കുശുമ്പ്, കുന്നായ്മ, പറയുന്നതിന്റെ ഇടയിലായാലും അതില്‍ നിന്നും ശ്രദ്ധതിരിച്ച് കാണാന്‍ ഇഷ്ടപ്പെടുന്നവ.

ഗര്‍ഷോം
കഥാവശേഷന്‍
കറുത്തപക്ഷികള്‍
സന്ദേശം
അരപ്പട്ടക്കെട്ടിയ ഗ്രാമം
കാറ്റത്തെ കിളിക്കൂട്
വിധേയന്‍
ഒരേ കടല്‍
changeling

3. സ്പെഷലിസ്റ്റ് - പത്ത് മണിക്ക് അപ്പോയ്ന്റ്മെന്റ് തന്നീട്ട് വൈകീട്ട് അഞ്ച്മണിക്ക് പരിശോധിക്കുന്നത്ര തിരക്കുള്ള സ്പെഷലിസ്റ്റ് ഡോക്ടറുടെ ക്ലിനിക്കില്‍ ഇട്ടാല്‍ വാരിക എടുത്ത് പുറത്ത് കടക്കാതെ ഇരുന്നു കാണുന്നവ.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍
ക്ലാസ്സ്‌മേറ്റ്സ്
ഇഷ്ടം
അച്ചുവിന്റെ അമ്മ
അമരം
സര്‍ഗ്ഗം
വടക്കുനോക്കിയന്ത്രം
മണിചിത്രത്താഴ്

4.തൊലിക്കല്‍ - കടുമാങ്ങാ അച്ചാറിടാനായി കടുക് തൊലികളയല്‍, ഉള്ളിസമ്പാറുണ്ടാക്കാന്‍ ഉള്ളി തൊലികളയല്‍, പയറ്, തോരപയറ് തൊലിപൊളിക്കല്‍ ഇത്യാദി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇനിയും കാണാന്‍ ഇഷ്ടപ്പെടുന്നവ.

ഒരു കൊച്ചു ഭൂമിക്കുലുക്കം
വിസ്മയത്തുമ്പത്ത്
ആയുഷ്ക്കാലം
മുദ്ര
മേഘമല്‍ഹാര്‍
പക്ഷേ
യോദ്ധ
ഇന്ത്യാന ജോണ്‍സ് സിരീസ് ( Raiders of the Lost Ark,Indiana Jones and the Temple of Doom, Indiana Jones and the Last Crusade)
തൃഷ്ണ

5.മാറാമ്പല - ഇനിയൊരിക്കല്‍ കൂടി കാണുന്നതിനേക്കാള്‍ മാറാമ്പല തട്ടുന്നതാണ് നല്ലതെന്ന് കരുതുന്നവ.

നിഴല്‍ക്കുത്ത്
ചാന്തുപ്പൊട്ട്
തന്മാത്ര
സൈറ
രതിനിര്‍വേദം
നാലുപ്പെണ്ണുങ്ങള്‍
തകര
അഗ്നിസാക്ഷി



6.റിഡക്ഷന്‍ - പണ്ട് അച്ചങ്കുഞ്ഞിന്റെ ചോരപരിശോധനാ ഇടവേളകളില്‍ ആദിയും അന്തവുമില്ലാതെ കണ്ടീട്ടുണ്ടെങ്കിലും ഒരിക്കല്‍ കൂടി കാണേണ്ടി വരുന്നതിനേക്കാള്‍ ഭേഭം ചാക്കോളാസിന്റെ ക്രിസ്തുമസ്സ് റിഡക്ഷന്‍ സേലില്‍ പോയി പെണ്ണുങ്ങളുടെ ഇടി കൊണ്ട് കിടക്കവിരി വാങ്ങി വരുന്നതാണ് നല്ലത് എന്ന് കരുതുന്നവ.

അണ്ണന്‍ തമ്പി
മീശമാധവന്‍
ദേവാസുരം
ആറാംത്തമ്പുരാന്‍
കങ്കാരു
കന്മദം

7.പല്ലി - പട്ടുസാരി തിരഞ്ഞെടുക്കുന്നതിനിടയില്‍ ആ കടയിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചാല്‍ ചെവിയില്‍ കൈതിരുകി , വായകൊണ്ട് പല്ലിചില്ലക്കുന്ന ശബ്ധമുണ്ടാക്കി ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ തോന്നിപ്പിക്കുന്നവ.

സയാമീസ് ഇരട്ടകള്‍
ഭരതന്‍
നിറം
രൌദ്രം

8.അതങ്ക - വിവാഹ വാര്‍ഷികത്തിന് വാങ്ങി കിട്ടുന്ന പത്ത് പവന്റെ മാല തിരഞ്ഞെടുക്കുന്നതിനിടയില്‍ ആ കടയിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാല പിന്നെ വന്ന് വാങ്ങിക്കൊള്ളാം എന്ന് പറയിപ്പിക്കുന്നവ.

ചോക്ക്ലേറ്റ്
പല്ലാവൂര്‍ ദേവനാരായണന്‍
മാമ്പഴക്കാലം
ചന്ദ്രലേഖ

9. അധൈര്യ - ഇതുവരെ മുഴുവന്‍ കാണാന്‍ ധൈര്യം കിട്ടാത്തതിനാല്‍ മുഴുവന്‍ കാണാത്ത പടങ്ങള്‍.

മാളൂട്ടി
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
കരുമാടിക്കുട്ടന്‍

10.കൊതിച്ചി - കേട്ടുകേട്ട് കാണാന്‍ കൊതി തോന്നിക്കുന്നവ

ഒരു പെണ്ണിന്റെ കഥ


(ലിസ്റ്റ് പുതുക്കപ്പെട്ടേയ്ക്കാം )

6 comments:

ഏറനാടന്‍ said...

മോളമ്മ മാളൂട്ടി സിനിമ ഇതില്‍ വിട്ടുപോയല്ലോ!!

ബാജി ഓടംവേലി said...

ഇതും
ഇതും കൊള്ളാലോ ....

അജയ്‌ ശ്രീശാന്ത്‌.. said...

കൊള്ളാംട്ടോ..
ഈ വെറൈറ്റി തരംതിരിക്കല്‍
ത്വരഗം, അനസൂയ, സ്പെഷലിസ്റ്റ്‌,
തൊലിക്കല്‍ , മാറാമ്പല, റിഡക്ഷന്‍
പല്ലി, അതങ്ക...
ഇതില്‍ സ്പെഷ്യലിസ്റ്റിലെ സിനിമകളാ...
എനിക്ക്‌...ഇഷ്ടപ്പെട്ടത്‌...

മോളമ്മ said...

ഏറനാടന്‍ - മാളൂട്ടിയ്ക്ക് വേണ്ടി പുതിയ ഒരു തരം ചേര്‍ത്തു.ഇതുവരെ മുഴുവന്‍ കാണാന്‍ ധൈര്യം കിട്ടാത്തതിനാല്‍ മുഴുവന്‍ കാണാത്ത പടങ്ങള്‍. മിക്കാവാറും എല്ലാ വിനയന്‍ പടങ്ങളും ഈ തരത്തില്‍ പെടും.

ബാജി -:)

അമൃത - സ്പെഷലിസ്റ്റ് ഒരു മദ്ധ്യമം ആയോണ്ടാവും.:)

ഗുപ്തന്‍ said...

9.ഇതുവരെ മുഴുവന്‍ കാണാന്‍ ധൈര്യം കിട്ടാത്തതിനാല്‍ മുഴുവന്‍ കാണാത്ത പടങ്ങള്‍.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും

ഇതിനൊരു സലാം.. നായകന്റെ പെങ്ങളെയും പെണ്ണിനെയും വില്ലന്മാര്‍ മരുന്നുകൊടുത്തു മയക്കിയപ്പോള്‍ തിയറ്ററില്‍ നിന്നിറങ്ങി പുറത്തു കാറില്‍ ചൂടും കൊതുകുകടിയും കൊണ്ട് കാത്തിരുന്നു കൂട്ടുകാര്‍ വരാന്‍.. അതുകഴിഞ്ഞ് വിനയന്‍ എന്ന പേരുള്ള വഴിക്ക് പോയിട്ടേയില്ല :(

നന്നാകുമായിരുന്ന ഒരു കഥയെ എങ്ങനെ നശിപ്പിക്കാം എന്നതിന്റെ വ്യക്തമായ ഉദാഹരണം.

ബെസ്റ്റ് കോമഡിക്ക് മണിക്ക് അവാര്‍ഡ് കിട്ടേണ്ടതാണ്: പടത്തിലെ ‘അഭിനയത്തിനും’ അതുകഴിഞ്ഞ് അവാറ്ഡ് സമയത്തെ ബോധം കെടലിനും ഒരുപോലെ.

മോളമ്മ said...

ഗുപ്താ - മണീരെ മിക്യ സിനിമീം ഈ വകുപ്പില് വരും .:)