Sunday, June 29, 2008

ജീവനെന്നൊരു പാഠത്തെ ചുട്ടുക്കരിച്ച പോക്രികളെ..

ദേ മന്‍ഷ്യാ.. ഇങ്ക്ട് ഏന്‍‌റ്റേനിങ്ങട്.

എന്തൂട്ടണ്ടി പെണ്ണമ്മേ കെടന്നലറണേ.. ഞാറാഴ്ച്യായാലും മനുഷ്യനിത്തിരി നേരം കെടെന്നൊറങ്ങാന്‍ സമ്മേയ്ക്കില്ലല്ലോ ഈ സാനം.

ഇങ്ക്ട് ഏന്‍‌ക്കെന്റെ മന്‍‌ഷ്യാ. ദേ ഈ 'മതമില്ലാത്ത ജീവന്റെ'പാഠങ്ങള് കൊണ്ടോയി ഫോട്ടോസ്റ്റാറ്റ് എടുത്തോണ്ടന്നേ

നിനക്കാ കുഞ്ഞോളോട് പറഞ്ഞൂടെ. അവള്‍ക്ക് വണ്ടീള്ളതല്ലേ.

അവള് രണ്ടാമത്തെ കുര്‍ബാനയ്ക്ക് പോയേക്ക്‌ണ്. അവളിന് മന്ദലം മയങ്ങി എപ്പ വരാന്‍‌ന് നിങ്ങള്‍ പോയി ഇതെടുത്ത് കൊണ്ടിരിണ്ടാ?

എന്തൂട്ട്‌ണ് നിനക്കിത്ര ധൃതി? നീയിനീം പഠിപ്പിക്കാന്‍ പോണ്‌ണ്ടാ?

ഈ മനുഷയനെ കൊണ്ട് ഞാന്‍ തോറ്റു! നിങ്ങളീ ലോകത്തൊന്നല്ലേ ഈയിട്യായിറ്റ്? ഇങ്ങന്യൊക്ക്യാണ് കാര്യങ്ങള്‍ടെ പോക്ക്‌ന്ന്‌ച്ചാ ഞാന്‍ ചെലപ്പോ പഠിപ്പിക്കാനും പോയീന്ന് വരും. അയിന് നിങ്ങ‍ക്കെന്താ മനുഷ്യാ?

നീ കാര്യങ്ങള് മനുഷ്യന് മന്‍സ്സിലാവുന്ന പോലെ പറയറീ.

ഓ ഇങ്ങനൊരു മനുഷ്യന്‍! ഏഴാം ക്ലാസ്സിലെ പാഠപുസ്തകം ചുട്ടുക്കരിച്ചത് നിങ്ങളറിഞ്ഞില്ലേ? പിന്നെ ഇന്ന് പള്ളീല് പ്രസംഗത്തില് ആ വികാര്യച്ചന്‍ പറയിന്നേ.. പുതിയ പാഠപുസ്തകത്തിനെതിരെയുള്ള സമരത്തിന്റെ രൂപരേഖ ഇന്നത്തെ കുടുംബസമ്മേളനത്തില് ചര്‍ച്ച ചെയ്യുംന്ന്

ആ അതൊക്കെ ഞാനറിഞ്ഞു. ഞാനിന്നലെ ആന്‍ഡ്രൂസ് പിതാവിനൊരു കത്തെഴുതീന്റ് വിമോചനസമരക്കാലത്തെ സഭയുടെ നിലപാടുകളെ വിമര്‍ശിച്ചും പുതിയ ഒരു വിമോചന സമരത്തിന്‍ കോപ്പു കൂട്ടുന്നതിന്റെ നിഷ്ഫലതയെ കുറിച്ചും.

ഇതന്നീന്ന് നിങ്ങടെ പതിവ് പരിപാടി. കൊറേ വായിക്കൊള്ളാത്ത വാക്കോളും മനുഷ്യനു മന്‍‌സ്സിലാവാത്ത എഴുത്തോളും. കഷ്ടം!നിങ്ങളെഴുതേ.. അയക്കേ.. എന്തൂട്ടേങ്കിലും ചെയ്യ്. അമ്പത്തൊമ്പതിലെ വിമോചനസമരത്തിന്റെ കാല്‍ത്ത് നിങ്ങടെ അപ്പന്‍ ഇങ്ങനെ എഴുതീറ്റ് വല്ല ഗുണണ്ടായ? എന്റെ അപ്പന്യൊക്ക്യാ കണ്ട് പഠിക്കണം, നിങ്ങടപ്പനും നിങ്ങളും? സമരത്തിനെറങ്ങ്യോരടെ മുന്നില് നിന്ന് തടഞ്ഞേന് മഹറോന്‍ വരെ നേരിടാന്‍ തയ്യാറായ്‌താണ് എന്റപ്പന്‍. നിങ്ങടപ്പന്‍ ആ സമയത്ത് കള്ളപ്പേരിലിരുന്നെഴുതലാര്‍ന്നാ? എനിക്കെന്റപ്പന്റെ ചോരീന്. ബോധല്യാത്ത കുഞ്ഞാടോളെ മുന്‍നിര്‍ത്തി പള്ളിക്കാര് നടത്തണ ഈ പോക്രിത്തത്തിനെ അവസാനം വരെ പെണ്ണമ്മ എതിര്‍ക്കും. ആഹാ..

കൊറേ നേരായീലോ ഈ വിമോചനസമരംന്നൊക്കെ കേക്കണു എന്തൂട്ട്‌ണീ സംഗതി?

"തെക്കുതെക്കൊരു ദേശത്ത്, ഭര്‍ത്താവില്ലാ നേരത്ത്
ഗ്ലോറിയെന്നൊരു ഗര്‍ഭിണിയെ, ചുട്ടുകരിച്ചൊരു സര്‍ക്കാരെ"

എന്നൊരു മുദ്രാവാക്യം കേട്ട്‌ണ്ട്രാ നീ കുഞ്ഞോനെ?

ഇല്യാ എന്തൂട്ടാണ്‌ത്? സംഭവം കിടിലനാണലോ?

സംഭവൊക്കെ കിടിലനാ. പക്ഷേ വേറേയും കൊറേ മുദ്രാവാക്യങ്ങളിണ്ട്. നീ അതൊക്കെ അച്ചങ്കുഞ്ഞിനോട് ചോയ്ച്ച് പഠിക്ക്. അച്ചങ്കുഞ്ഞിന് അയ്‌നൊക്കെ ബെസ്റ്റ്. എനിക്ക് ക്ഷമകിട്ടില്യാ പറഞ്ഞോടങ്ങ്യാ. ആദ്യം നീയിത് ഫോട്ടോസ്റ്റാറ്റാറ്റെടുത്തോണ്ടാ. ഒരു നൂറ് കോപ്യാ എട്‌ത്തോ

നീയിത് എന്തിന്‌ള്ള പൊറപ്പാട്‌ണ്.

എന്തൂട്ടിണീ മനുഷ്യന്‍ പൊട്ടന്റെ പോലെ വര്‍ത്താനം പറയണെ? ഇന്നത്തെ കുടുംബസമ്മേളനത്തിന്‍ നിങ്ങള് പോണ്ടാന്നന്നെ പറയണത്. അവടെ പോയി ആര്‍ക്കും മനസ്സിലാവാത്ത കൊറേ വാചകങ്ങള് ശര്‍ദ്ദിച്ച്‌ട്ട് വരാനല്ലേ?

നീയ് പിന്നെ എന്തൂട്ട് മലമറിക്കാനാണ് പോണെ?

ദേ.. പിന്നിം മലമറിക്കണ കാര്യം പറയ്ണ്ട്‌ലോ ഈ മനുഷ്യന്‍. ഞാന്‍ ഇന്നാള് പറഞ്ഞില്ലേ മനുഷ്യാ എന്റെ പണി മല മറിക്കലല്ല, മനം‌മറിക്കലാന്ന്.

നീ ക്ലിയറായി പറ. എനിക്ക് നിന്നത്ര വിശ്വാസം പോരാ. ആ വികാര്യച്ചനാനെങ്കീ നിന്റെ വീട്ട്‌ക്കാരെ കണ്ണെടുത്താ കണ്ടൂടാ.

അച്ചന്റെ കണ്ടൂടായ്മ്യൊക്കെ കയ്യിലിരിക്കേള്ളോ. ചര്‍ച്ച തൊടങ്ങുമ്പോ ഞാനീ പാഠപുസ്തകങ്ങട് വിതരണം ചെയ്യും. എന്നട്ട് നാലക്ഷരം ആദ്യം വായിച്ചോക്കറ പിള്ളേരേന്നാ പറയും. ഇത് വായിച്ചോക്കീന്റങ്ങ്യേ ബോധള്ള ഏതെങ്കിലൊരുത്തന്‍ ഇതിനെ എതിര്‍ക്കോ?

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ പെണ്ണമ്മേ; കൂട്ടത്തില്‍ ഞങ്ങളേയും.

അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക തോമയുടെ മകനേ.
******************

വായനക്കാരോട് - ഇന്ന് നിങ്ങളുടെ യൂണീറ്റിലെ കുടുംബ സമ്മേളനങ്ങള്‍ക്ക് പോകുമ്പോള്‍ ‘മതമില്ലാത്ത ജീവന്‍‘ എന്ന പാഠഭാഗത്തിന്റെ കോപ്പികള്‍ കൊണ്ട് പോകാന്‍ മറക്കാതിരിക്കുക. എന്നീട്ട് ഇതൊക്കെ വായിച്ച് ചര്‍ച്ച ചെയ്യുക. എന്‍.എസ്.എസ് ശാഖാ മീറ്റിങ്ങിലും ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്.

10 comments:

Ajith Pantheeradi said...

അതു തന്നെ..
DYFIക്കാരും ഇതാണ് ചെയ്യേണ്ടത്. കോപ്പിയെടുത്ത് എല്ലാ വീ‍ട്ടിലും വിതരണം ചെയ്യുക. വായിച്ചാല്‍ എല്ലാവര്‍ക്കും മനസ്സിലാകുമല്ലോ, സഭ/ലീഗ്/ചെന്നിത്തലകളുടെ തനി നിറം..

Anonymous said...

മതം മനുഷ്യന്റെ ഭൗതികമായ കാര്യങ്ങളില്‍ മാറ്റം വരുത്തുന്നില്ല എന്നത്‌ പൂര്‍ണ്ണമായും ശരിയല്ല..

start at ur home

ഫസല്‍ ബിനാലി.. said...

ഇനിയീ പാഠ ഭാഗം പിന്‍വലിച്ചാലും കുഴപ്പമൊന്നുമില്ല. ഏഴാം ക്ലാസ്സിലെ കുട്ടികളെന്നല്ല സാക്ഷരതയുള്ള ഒരോ മലയാളിയും മനസ്സിരുത്തി വായിച്ച പാഠം ഏതെന്ന് ചോദിച്ചാല്‍ അതിനുത്തരം ഒന്നേയുള്ളൂ.........

മലമൂട്ടില്‍ മത്തായി said...

നടക്കട്ടെ നടക്കട്ടെ. മൊത്തം ഒരു അസംഭന്ധ നാടകത്തിനുള്ള കോപ്പുണ്ട്.

വേണു venu said...

:)

പാമരന്‍ said...

അദന്നെ..

മൂര്‍ത്തി said...

ഇത് പോലെ എല്ലാവരും പ്രവര്‍ത്തിക്കാന്‍ തുടങ്ങട്ടെ...

Rajeeve Chelanat said...

മോളമ്മ,

കസറുന്നുണ്ട്. എഴുതുക.
ഇത്തരം നേരെഴുത്തുകള്‍ക്കു മാത്രമേ എന്തെങ്കിലുമൊരു അനക്കം ഉണ്ടാക്കാനാകൂ.
ബുദ്ധിജീവി എഴുത്തുകളും ഇഴപിരിച്ചുള്ള ചര്‍ച്ചകളുമൊകെ വിഫലമാകുന്നതാണ് പൊതുവായുള്ള അനുഭവം.

അഭിവാദ്യങ്ങളോടെ

മോളമ്മ said...

മാരാര്‍ - എല്ലാവരും അവരവര്‍ക്കാവുന്നത് ചെയ്യട്ടെ.ഇക്കാര്യത്തില്‍ നിഷ്ക്രിയരായിരിക്കരുത്.

അനോണിമസേ - അങ്ങനെ ആരെങ്കിലും പറഞ്ഞോ?

ബഹുവ്രീഹി, വേണു, പാമരന്‍- :)

ഫസല്‍ - പാഠം വായിക്കുക മാത്രമല്ല, മതത്തിന്റെ ചില ദുരുദ്യേശങ്ങള്‍ മനസ്സില്ലാക്കാനും കേരളക്കാര്‍ക്ക് ഇതുമൂലം സാധിച്ചു എന്നാണ് മനസ്സിലാവുന്നത്.

മത്തായികുട്ട്യേ - അസംബന്ധം ആണെന്ന് കുറച്ച് പേര്‍ക്കെങ്കിലും തിരിച്ചറിയുന്നുണ്ടല്ലോ. അത് തന്നെ നല്ല ലക്ഷണമല്ലേ.

മൂര്‍ത്തി - കുടുംബസമ്മേളനങ്ങളെ മാത്രം മനസ്സിലാക്കിക്കാന്‍ ഒരോ ആള്‍ക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ പത്തിരട്ടി ഈസി ആയേനെ.

രാജീവേ - ഇതു ഇവിടെ കെട്ട്യോളും കെട്ട്യോനും അടികൂടണതാണ്. സത്യത്തില്‍ രണ്ടും കൂടിയാലല്ലേ ഫലംചെയ്യൂ. ‘മൂലധം’ എഴുതുകയേ ചെയ്യാതെ മാര്‍ക്സ് ചില പ്രവര്‍ത്തനങ്ങള്ളില്‍ പങ്കെടുക്കുകയോ ലളിതകാര്യങ്ങളില്‍ ഉന്നം വയ്ക്കുകയോ ചെയ്തിരുന്നെങ്കിലോ?

പ്രിയംവദ-priyamvada said...

പെണ്ണമ്മച്ചി കലക്കണണ്ടല്ലാ