Tuesday, November 10, 2009

Coffee and Cigarettes (2003)ടാ കുഞ്ഞോനെ ഒരു ചോദ്യം. ഒരു സിനിമ, ഒരു സംവിധായകന്‍, പതിന്നൊന്ന് വ്യത്യസ്ത കുഞ്ഞ്യേകഥകള്‍, കഥ നടക്കണത് കാപ്പികടേല് കാപ്പിമേശയ്ക്ക് ചുറ്റും. എല്ലാവര്‍ക്കും പൊതുവായിട്ടിള്ളത് കാപ്പികുടീം സിഗററ്റ് വലീം വര്‍ത്തോനോം. സിനിമേരെ പേരെന്തൂട്ടാ?

ഈ പെണ്ണമ്മിച്ചീരെ ഒരു കാര്യം! അത് രഞ്ജിത്തിന്റെ പുത്യേ സിനിമ്യല്ലേ കേരള കഫേ. 11 കഥീല്യ, 10 കഥ. പിന്നെ 10 വ്യത്യസ്ത സംവിധായകരും.

അപ്പോ ഇതെന്തൂട്ടാറാ?

9 comments:

ലത said...

ദാപ്പോ നന്നായത്. പണ്ട് ഒരു നടിയും ഒരു ഷവറും ഒരു കിടക്കയും ഒരു വാതിലും പതിനഞ്ച് നായകരുമായി ജയ്-ഡേ-വാന്‍ എന്ന ഒറ്റ വിധായകന്‍ പതിനഞ്ച് ഗുണം നാല് വ്യത്യസ്തകഥകളുള്ള നാലുസിനിമകള്‍ ചെയ്തിട്ടുണ്ട്.

പത്തു പത്തിരി വര്‍മ്മ said...

അമ്മച്ചീ,
പരിഹസിക്കരുത്. ഇത്തരം സാദൃശ്യങ്ങള്‍ വെറും യാദൃശ്ചികത മാത്രമാണെന്ന് കവി സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞിട്ടുണ്ട്. എന്തിന്‌ ഒമ്പതാം ക്ലാസ്സിലെ ഉത്തരപ്പേപ്പറില്‍ എന്റെയും മുന്നിലിരുന്നവന്റെയും ഉത്തരം അക്ഷരത്തെറ്റടക്കം ഒരുപോലെ വന്നതും അങ്ങനെയാണെന്ന് ഞാന്‍ പറഞ്ഞത് മാഷ് ശരിവച്ചിട്ടുമുണ്ട്. പാവം രഞ്ജിത്ത്.

അല്ലെങ്കിലും നിങ്ങള്‍ ബ്ലോഗര്‍മാര്‍ക്കെന്തും ആകാമല്ലോ

cALviN::കാല്‍‌വിന്‍ said...

അപ്പോ അതാണ് വെള്ളെഴുത്തുന്റെ പോസ്റ്റിൽ ഒരു സിഗരറ്റിന്റെ കളി

ചേച്ചിപ്പെണ്ണ് said...

:)

hAnLLaLaTh said...

ഈ ബ്ലോഗര്‍മാരെക്കൊണ്ട് ജീവിക്കാന്‍ മേലാതായല്ലൊ ദൈവമെ..

:)

un said...

ദോദിതിലും പതിനൊന്നുപേരാ!

Dinkan-ഡിങ്കന്‍ said...

കോഫീ & സിഗരറ്റ് എല്ലാവര്‍ക്കും അറിയാവുന്നതും, ഒട്ടുമിക്ക പേരും കണ്ടിട്ടുള്ളതും ആയ ഒന്നായിരിക്കും എന്ന് തോന്നുന്നു. കേരളകഫേ എന്ന് കേട്ടപ്പൊഴേ ആ മൂവി ഓര്‍ത്തതുമാണ്‌.
പക്ഷേ അതില്‍ സം‌വിധായകന്‍ ഒന്നേ ഉള്ളൂ, പലരില്ല. കേരളകഫേയില്‍ പലകഥകളിലെ അപരിചര്‍ക്ക് അവസാനം ഒത്തുകൂടാനുള്ള ഒരു ഇടം മാത്രമാണ്‌ കഫേ എന്നാണ്‌ ഞാന്‍ റിവ്യൂ വായനയില്‍ മനസിലാക്കിയത്.(പടം കണ്ടിട്ടില്ല) മാത്രമല്ല ആളുകള്‍ കഫേയില്‍ കുത്തിയിരുന്ന് കഥപറയുന്ന തീം അല്ല യാത്രയാണ്‌ കേ.കഫെയുടെ മുഖ്യ ഇതിവൃത്തം എന്നും...

പാമരന്‍ said...

ഹ ഹ! ലത ടീച്ചറു കലക്കി!

മോളമ്മ said...

ഡിങ്കാ‍ാ‍ാ- Anthology film സിനിമയില്‍ (ഇന്ത്യന്‍ സിനിലയിലും) ഒട്ടും തന്നെ പുതിയതല്ല എന്നുമാത്രമല്ല വളരെ വളരെ പഴയതുമാണ്. അത് ഒരു ഡയറക്ടറോ പല ഡയറക്ടറോ ചെയ്യാം. പക്ഷേ അത് കൊരുക്കുന്ന ത്രെഡ് ആണ് ഒരു ആന്തോളജി വ്യത്യസ്തമാക്കുന്നത്. ഇവിടെ രഞ്ജിത്തിന്റെ സിനിമ എന്ന് പറയുമ്പോള്‍ രഞ്ജിത്ത് ചെയ്യുന്നത് ഈ ത്രെഡ് കൊരുക്കല്‍ അഥവാ കപൈലേഷന്‍ ആണ്. ആ കപൈലേഷന്‍ തീം ഒരു കാപ്പികടയിലെ ഒത്തുചേരല്‍ എന്ന് വരുമ്പോള്‍ അത് കോഫീ & സിഗററ്റിന്റെ ഇന്‍സ്പിരേഷന്‍ ഇല്ലേ? അതില്‍ പിന്നെ രഞ്ജിത്തിന്റേതായി എന്തുണ്ട്? 10 കഥകളും മറ്റ് പലരുടേയും ആണ്. പോസ്റ്ററില്‍ പോലും വളരെ കൂടുതല്‍ ഇന്‍സ്പിരേഷന്‍.

ഡിങ്കന്‍ ഏതൊക്കെ റിവ്യൂ വായിച്ചു എന്നറിയില്ല. പക്ഷേ മാധ്യമത്തില്‍ വന്ന ലതീഷ് മോഹന്റെ ലേഖനം ഒഴിച്ച് കണ്ട ഒട്ടുമിക്ക റിവ്യൂകളും നിരൂപണങ്ങളും പറഞ്ഞു വയ്ക്കുന്നത് കഫേകളെയും അവിടുത്തെ ഒത്തുചേരലിനേയും കുറിച്ചാണ്. വെള്ളഴുത്തിന്റെ നൊസ്റ്റ പോസ്റ്റ് ഉള്‍പ്പെടെ. സിനിമ കാണാന്‍ പറ്റിയില്ല. കണ്ടീട്ട് വീണ്ടും അപ്ഡേറ്റ് ചെയ്യാം.

ബാക്കിയുള്ളവര്‍ക്ക് മഹാരാജാവു വക ഒരു കാപ്പി