Saturday, August 2, 2008

മരിക്കൂ.. കോടീശ്വരനാകൂ‍!!

ഇന്നും നീയ് സീര്യല് കാണാനിരിക്ക്‌ണ്. ന്യൂസേതെങ്കിലും വയ്ക്കറീ കുഞ്ഞോളെ. സുര്‍ജിത്ത് സിങ്ങ് മരിച്ചതിന്റെ വാര്‍ത്തോ‍ള് കാണട്ടെ.

രോമം! ഇനി ചെവിതല കേള്‍പ്പിക്കില്ല. ഇന്നലെ വരെ സുര്‍ജിത്ത് വെറ്ക്കപ്പെട്ടാനായിരുന്നൂന്ന് പറഞ്ഞോരീപ്പോ കരയണ കേക്കാം സുര്‍ജിത്ത് ആനയായിരുന്നു.. സുര്‍ജീത്ത് ചേനയായിരുന്നു. സുര്‍ജിത്തിന്റത്ര വിശുദ്ധന്‍ ഈ ഭൂലോകത്ത് വേറൊരാളില്ലായിരുന്നു. സുര്‍ജിത്തിന് മിനിമം അഞ്ച് ചില്ല് കൂ‍ടെങ്കിലും പണിയണ്ടതാര്‍ന്നു.. നാണല്യലോ ഇവറ്റോള്‍ക്ക്. ഇതൊക്കെ കേള്‍ക്കാന്‍ കൊറേ പെണ്ണമ്മിച്ച്യോളും.

ഔവ്! നീ കലിപ്പിലാണല്ലോറീ. 'മരണം കൂടുതല്‍ ബന്ധുക്കളെ ഉണ്ടാക്കുന്നു' എന്നാറീ ക്ടാവേ. നീയാ വാര്‍ത്ത വയ്ക്കറീ

ഐഡിയ! ഒരു സെലിബ്രിറ്റി മരിച്ചാല്‍ അതോണ്ട് ഇപ്പോഴത്തെ മാധ്യമങ്ങള്‍ എന്തോരം കാശിണ്ടാക്കിണ്ടാവും. പണ്ടാര്‍ന്നെങ്കെ ദൂരദര്‍ശന്റെ ഒര്രു മോങ്ങല്ല് മാത്രം. ഇപ്പഴാണെങ്കിലോ..എന്റമ്മോ ആദ്യാഴ്ച ഓര്‍മ്മക്കുറിപ്പുകളുടെ ഒഴുക്ക്. ലേഖനം, ഡോക്യുമെന്റി, പാട്ട്, കൂത്ത്.. എസ്.എം.എസ് അയക്കൂ ആദരാഞ്ജലി രേഖപ്പെടുത്തൂ.. പിന്നെല്ലാ കൊല്ലവും ഓര്‍മ്മ പുതുക്കല്‍. ഇതിന്റീടയ്ക്ക് കാണിക്കണ പരസ്യങ്ങളെന്നെ എത്ര വരും? അപ്പോ‍ പെണ്ണമ്മിച്ച്യേ ഈ പ്രശസ്തരുടെ മരണം അവര്‍ക്ക് ജീവിച്ചിരിക്കുമ്പോ തന്നെ വിറ്റ് കാശാക്യാലെന്താ? ഏന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നല്ലേ ഇപ്പോ എല്ലാരും പറയണത്.

മരണം വിക്കേ?

അതേന്നേ ഇപ്പോ ഈ ക്രിക്കറ്റ് കളി, പന്തുകളി കള്യോക്കെ വിക്കണില്ലേ. അതേപോലെ പ്രശസ്തരുടെ കല്യാണങ്ങളും, മക്കള്‍ടെ പടങ്ങളൊക്കെ വിക്കിണില്ലേ. ഇമ്മടെ ആഷ്-അഭി കല്യാണസമയത്തല്ലേ അയിന്റെ വീഡീയോ കവറേജ് റൈറ്റ് വിവാദായത്. അത്പോലെ മരണത്തിന്റെ കം‌പ്ലീറ്റ് കവറേജ് അങ്ങട് വിക്കാ. എങ്ങനീഡൈഡിയാ?!

അയ് കൊള്ളാലോ വീഡിയോണ്! വീഡിയോ കവറേജ്, ഫോട്ടോ പിടുത്തം, ലേഖനെഴുത്ത് അമ്പമ്പോ എല്ലാം കൂടി നല്ലൊരു തൊക കിട്ടൂലോറീ.

ഇതെല്ലാം കൂടി ഒരു ചാനലിനു വമ്പന്‍ തൊകയ്ക്ക് കൊട്‌ത്താലും മതി. സില്‍മാത്താരങ്ങള്‍ക്കൊക്കെ ആ വകേലെന്നെ എന്തോരം കാശിണ്ടാക്കാം!

ഓ ഇതൊക്കെ പ്രശസ്തര്‍ക്കല്ലെ കിട്ടള്ളോ. ഇമ്മളെ പോലെ നാലും മൂന്നേഴാളറിയാത്തോര്‍ക്ക് ഇതോണ്ടെന്ത് കാര്യം.

ഈ പെണ്ണമ്മിച്ചിയ്ക്കൊരു ചുക്കറിയില്യാ.ഇപ്പോ ഇമ്മട്യോക്കെ മരണത്തിനു പ്രശസ്തി കിട്ടാന്‍ എന്തോരം നേരം വേണം?ആരുഷീടെ മരണം, പാലക്കാട്ടെ കുട്ട്യോള്‍ടെ മരണം ഒക്കെ മാധ്യമങ്ങളാഘോഷിക്യല്ലേ. ഒക്കെ പോട്ടെ പാഠപുസ്തക വിവാദത്തിനിടെ നടന്ന ജെയിംസ് മാസ്റ്ററുടെ മരണോ?

ഹോ ദുഷ്ടത്തി. മനസ്സിലൊക്കെ എന്തോരം ദുഷ്ടത്തരം ഇണ്ടായിട്ട് വേണം ഇങ്ങന്യൊക്കെ ചിന്തിക്കാന്‍!

ഇതിലെന്തൂട്ടാണ് ദുഷ്ടത്തരം. എന്തായാലും മരിക്കും. ആ മരണം കൊണ്ട് ജീവിച്ചിരിക്കുമ്പോ ഒരു ഉപകാര്‌ണ്ടാവോന്ന് ചിന്തിക്കണ്ത്ണ് ദുഷ്ടത്തരം? പ്രശ്സ്തരല്ലാത്തോര്ക്ക് മരണത്തെ വില്‍ക്കാന്‍ പേട്യാണെങ്കെ ഒരു വില്പത്രെഴുതി വെച്ചാലും മതിലോ. മരണംകൊണ്ട് വാര്‍ത്ത്യായാല്‍ അത് വില്‍ക്കാനായിറ്റ് ബന്ധുക്കളെ അനുവദിക്കുന്ന തരത്തിലൊരു വില്പത്രം. ബന്ധുക്കള്‍ക്കൊരുപകാരാവൂലോ.

ശര്യന്യാണ്. ഇപ്പഴത്തെ കാലത്ത് ‍ഇമ്മളൊക്കെ എന്നാണൊരു ആരുഷിയോ, അഭയയോ ആവാന്‍ പോണേനാര്‍ക്കറിയാം. അങ്ങന്യങ്ങാനായാ അതോണ്ടൊരു ഗുണം കുടും‌ബക്കാര്‍ക്കിണ്ടാവട്ടേലറീ കുഞ്ഞോളേ. നിന്റെ തല കാറ്റ് കൊള്ളിക്കണ്ടാട്ടാ. ബുദ്ധ്യോ‍ക്കെ ആവ്യായാലാ.


അപ്പോ വായനക്കാരെ

1.നിങ്ങള്‍ പ്രശസ്ത/നാണോ? എങ്കില്‍ നിങ്ങളുടെ മരണത്തിന്റെ വിതരണാവകാശം ജീവിച്ചിരിക്കുമ്പോള്‍ തന്നെ നല്ല തുകയ്ക്ക് വിറ്റ് ആ കാശുകൊണ്ട് പുട്ടടിക്കുക.

2. നിങ്ങള്‍ മരണശേഷം പ്രശസ്തരാവുമെന്ന് ഏതാണ്ട് ഉറപ്പുള്ളവരാണോ? എങ്കില്‍ അടുത്ത 60 വര്‍ഷത്തിനുള്ളില്‍ ഉണ്ടായേക്കാവുന്ന എല്ല പ്രശസ്തിയുടേയും വിതരണാവകാശം അടുത്ത ബന്ധുക്കളുടെ പേരില്‍ ഇന്‍ഷ്യുര്‍ ചെയ്യുക.

3. നിങ്ങള്‍ കൂടുതല്‍ റിസ്കി മേഖലയില്‍ ജീവിച്ച് ശ്രദ്ധേയമായി മരിക്കാന്‍ ചാന്‍സ് കൂടുതലുള്ളവരാണോ? എങ്കില്‍ ആ റിസ്ക് ഫാക്ടേഴ്സിന്റെ വില കണക്കാക്കി മരണത്തിന്റെ വിതരണാവകാശം വില്‍ക്കുന്നു എന്ന് കാണിച്ച് പ്രമുഖ മാധ്യമങ്ങളില്‍ പരസ്യം നല്‍കുക.

4. വിവാദങ്ങള്‍ക്കിടയിലേക്കോ ഹര്‍ത്താലുകള്‍ക്കിടയിലേയ്ക്കോ നടന്ന് പോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? തീര്‍ച്ചയായും മരണത്തിന്റെ വിതരണാവകാശം വന്‍‌തുകയ്ക്ക് വില്‍ക്കാന്‍ ഏര്‍പ്പാടാക്കിയിട്ട് നടന്ന് പോവുക.

5. നിങ്ങള്‍ കടം കയറി ആത്മഹത്യ ചെയ്യാന്‍ പോകുന്ന ബ്ലോഗറാണോ? ആഡ്സെന്‍സ് ഇട്ടതിനു ശേഷം വിശദമായ ആത്മഹത്യാകുറിപ്പ് മുന്‍‌കൂട്ടി ഷെഡ്യൂള്‍ ചെയ്ത പോസ്റ്റായിടുക.

മരിക്കൂ.. കോടീശ്വരനാകൂ‍!!
**************************************

ഹര്‍കിഷന്‍ സിങ്ങ് സുര്‍ജിത്തിന് ആദരാഞ്ജലികള്‍

10 comments:

Unknown said...

In such a case, “an idea can change even your death”! :)

റോഷ്|RosH said...

മോളമ്മേ
അത് പൊളിച്ചു കേട്ടോ....
ഇഷ്ടപ്പെട്ടു....

നരിക്കുന്നൻ said...

അടിപൊളി...
സ്വർഗ്ഗത്തിൽ എല്ലാം ഫ്രീയാണെന്ന് കേട്ടു. അതിനാൽ ഞാൻ തൽക്കാലം കോടീശ്വരാനാകാൻ ഇല്ല.

നിലാവ്‌ said...

മോളമ്മേ...വല്ല വിവാദ മരണോണങ്ങേ 50 കൊല്ലത്തെ വിതരണ പ്രക്ഷേപണ അവകാശം കൊടുക്കണേരിക്കും നല്ലത്‌..ആദ്യം ലോക്കൽ പോലീസ്‌ ...പിന്നെ ക്രൈം ബ്രാഞ്ച്‌...പിന്നെ പൗരസമിതി...ഒടുക്കം സീബീഅയ്യെ!!!!....ഇതിന്റെ എടക്കെ കീഴ്ക്കോടതി..മേൽക്കോടതി...അപ്പീല്‌...എല്ലാം ചേർത്തു ഒരു തീരുമാനമാകുമ്പോളേക്കും ഒരമ്പത്‌ കൊല്ലം പത്രക്കാർക്കും ടീവീക്കാർക്കും കുശാൽ..

ദേവന്‍ said...

ഇന്നാ മോളമ്മേ

ഒരാളുടെ മരണം ലൈവ് ആണെന്നു പറഞ്ഞ് കാട്ടിയീട്ട് പറ്റിച്ചതിനു ടെലിവിഷക്കാരു പെടുന്ന പാട്

മൂര്‍ത്തി said...

ഐഡിയ...

കാര്‍വര്‍ണം said...

kalakkeente chedathey

kalakkeenu paranja oru onnonnara kalakk
:)

അയല്‍ക്കാരന്‍ said...

മരണം ബന്ധുക്കളെ ഉണ്ടാക്കുന്നു എന്നത് പഴമ. ബന്ധുക്കള്‍ മരണത്തെ വിളിച്ചുവരുത്തുന്നു എന്നത് ഇന്നിന്‍റെ കണ്ണീര്‍.....

Unknown said...

ഹെന്റമ്മച്ചീ, എന്താ ഐഡിയ... ഈ തല വെയിലുകൊള്ളിക്കല്ലേ :)
[അല്ല ശരിക്കു പറഞ്ഞാല് എന്തിലാ ഗവേഷണം ;) ]

Anonymous said...

ഡിങ്ക, ഡിങ്ക നല്ല പോസ്റ്റ് :)