Saturday, February 7, 2009

കാല്പനികതയില്‍ നിന്ന് ആധുനികതയിലേക്കുള്ള ദൂരം

ഇതെന്തൂട്ട് പോക്കാണെന്റെ പെണ്ണമിച്ച്യേ? ഒന്ന് പറഞ്ഞട്ടാ പൊക്കൂടെ? എന്തെങ്കിലൂണ്ടായാ എങ്ങടാങ്ച്ചട്ടാ ഒന്നറിയ്‌ക്യാ? എവട്യാര്‍ന്നു ഇത്ര നാള്?!

ഒന്നും പറയ്ട്ര്യെന്റെ തെയ്യാമ്മേ. പെട്ടെന്ന് ഉണ്ണ്യോളു വന്നൂന്ന് കേട്ടപ്പോ ചേച്ചീരോടയ്ക്ക് ഓടി പോയീത്ണ്. പിന്നെ, അവളേം പറഞ്ഞ് വിട്ട്, വല്യാപ്പീരെ പ്രസവോം കഴിഞ്ഞ്, അവളെ കെട്ട്യോന്റെ കൂടെ വിട്ടട്ടാണ് വരാന്‍ പറ്റ്യേ.

പെണ്ണമ്മിച്ചീരെ ഭാഗ്യം ഒരു തട്ടും തടവൂല്യാണ്ട് ഇങ്ങനെ ഓടി നടക്കാന്‍ പറ്റ്ണ്ടല്ലോ. ആ.. ഉണ്ണ്യോള്‍ക്ക് എന്തൂട്ടാ പറ്റ്യേ?

അതൊക്കെ വല്യേ കഥീന്. പിന്നെ വിശദായിറ്റ് പറയാം. ഇപ്പോ പോയി ഞങ്ങടെ ബ്ലോഗൊക്കൊന്നു നോക്കട്ടെട്രീ കൊറേ കാലായി അങ്ങ്‌ട് കടന്നട്ട്. അതു ചെതലരിച്ച് പോയീന്റവും. വാന്‍ഡ്‌‌ല്‍‌ന്ന് പറയണ ചെതലിനു ഭയങ്കരിഷ്ടാത്രേ ബ്ലോഗ്! മദലം മയങ്ങി നിക്കാണ്ട് വാതിലു തൊറക്ക്റി കുഞ്ഞോളെ

പ്ലോഗോ? വാന്റ‌ല്‍‌ന്ന് പറയണ ചെതലാ!! ആ എന്തൂട്ടേങ്കിലാവട്ടെ..
*****************

അങ്ങിനെ വായനക്കാരെ, പെണ്ണമ്മച്ചി ചായീണ്ടാക്കന്‍ പോയ നേരത്ത് ചെതലിന്യൊക്കെ തട്ടി, ബ്ലോഗുകള്‍‌ടിടേലൊക്കെ തട്ടീം മുട്ടീം നടന്നപ്പോ കുഞ്ഞോളു കണ്ട കാഴ്‌ച്യന്തൂട്ടാ?!
*****************

എന്തൂട്ടാടീ കുഞ്ഞോളേ ബൂലോഗത്തെ ബിശേഷം? ( രണ്ട് കോപ്പ കട്ടന്‍ മേശപ്പുറത്ത്)

ഹെന്റെ പെണ്ണമ്മിച്യേ ദേ നോക്ക്യേന്‍! നടക്കാന്‍ പറ്റണില്യാ. ബൂലോഗത്തൊക്കെ ‘തല മുട്ടുണു’.

വായന .. കാപ്പി. കാപ്പി..വായന ..

ആഹ്, ഇത്രേം ഉയരമേ ബൂലോഗത്തിനിണ്ടാര്‍‌ന്നോള്ളൊ! ഇനി പൊളിച്ച് പണിയട്ടെ എല്ലാരും കൂടി. തലകളൊക്കെ മുട്ടുമ്പോഴാണല്ലോ ഇമ്മള് വല്‌ത്യായീന്ന് ഇമ്മ്‌ള്‍ക്കന്നെ മനസ്സിലാവാ. വേറെന്തൂട്ടാ വിശേഷം?

'തല മുട്ടി, തല മുട്ടി' പോയ് നോക്കെന്റെ പെണ്ണമ്മിച്ച്യേ. ചിലരെങ്കിലും മോഡേണ്‍ ആര്‍ട്ട് വാങ്ങുന്നത് 'benign masochism' എന്ന് പറയാവുന്ന മനസികാവസ്ഥയോടെയാണ്!

ചെലപ്പോ ആധുനിക കലേരെ അര്‍ത്ഥം മനസ്സിലാക്ക്യേന്റെ കൊഴപ്പാവും.എല്ലാ രംഗത്തും കള്ളനാണയങ്ങളുണ്ടാകും. എന്ന്വച്ച് മോഡേണ്‍ ആര്‍ട്ട് മൊത്തം കള്ളനാണയങ്ങളാണെന്നു പറ്‌യണ്‌ത് കടന്ന കൈയെന്നെ. സാക്രമെന്റോ താഴ്വരയില്‍ അസ്തമിക്കുന്ന സൂര്യനെ സ്വന്തമാക്കാന്‍ നീയെത്ര കൊടുക്കും?

സാക്രമെന്റോ താഴ്വരയില്‍ അസ്തമിക്കുന്ന സൂര്യനും കണ്ടബററിയിലുള്ള I Like Color ഉം ഏതെങ്കിലും ഒന്നെടുത്തോ എന്ന് പറഞ്ഞാ പെണ്ണമ്മിച്ചി ഏതാ എട്‌ക്കാ ;)

അമ്പ്ടീ..

അത്‌വിട്. എല്ലാ രംഗത്തും മോഡേണിറ്റി കടന്ന് വന്നണ്ട്. അതെല്ല്ലാം മലയാളി മനസ്സിലാക്കുകേം ഉപയോഗിക്കുകേം തന്റേതായ സംഭാവന നല്‍കേം ഒക്കെ ചെയ്തണ്ട്. മോഡേണ്‍ സയന്‍സ്, മോഡേണ്‍ കള്‍ച്ചര്‍, മോഡേണ്‍ ആര്‍ട്ട്,മോഡേണ്‍ ലൈഫ്, മോഡേണ്‍ പാട്ട്,മോഡേണ്‍ വസ്ത്രം, മോഡേണ്‍ ഡാന്‍സ്, മോഡേണ്‍ വാസ്തു, മോഡേണ്‍ ജാതകം,മോഡേണ്‍ പാചകം, മോഡേണ്‍ സ്കൂള്.. എന്തിനേറെ പറയുന്നു മോഡേണ്‍ ബ്രെഡ് വരീണ്ട് ഇമ്മക്ക്. പക്ഷേ..
ഒരൊറ്റ ഫീല്‍ഡില്‍ മാത്രം മലയാളി ഇപ്പോഴും കാല്‌പനികതേടെ അതിപ്രസരത്തില്‍ ഭ്രമിച്ചിരിക്യാണ്. അതേതാന്നു നിനക്ക്‌റിയോ? ഉത്തരം പറഞ്ഞാ ഞാന്‍ നിന്നെ സിനിമയ്ക്ക് കൊണ്ട് പൂവാം. അല്ലെങ്കില്‍ നീയെനിക്ക് ഇന്ത്യന്‍കോഫീഹൌസീന്നു ഫ്രൂട്ട്സലാഡ് വാങ്ങ്യെരണം.

മോഡേണ്‍ ഡെത്ത്.

ഹേയ് അതൊന്നല്ല. അതിലിപ്പോ എന്തോരം പരീഷണങ്ങളാണ്. മരിച്ച കഴിഞ്ഞാല്‍ ആറടി മണ്ണിന്റെ സ്ഥാനത്ത് കല്ലറ അപ്പാര്‍ട്ട്മെന്റ് വരെ ആയി. പിന്നെ ഇമ്മളന്നെ മരണത്തീന് കാശിണ്ടാക്കാനള്ള ഐഡിയ പറഞ്ഞോട്‌ത്തണ്ട്. പിന്നെ ആത്മഹത്യേടെ കാര്യാന്നുവച്ചാ റെയില്‍പ്പാളം എന്ന നൂതന വിദ്യ എറ്റവും അധികം ഉപയോഗിക്കണത് ഇമ്മളാവും. ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്നു ആത്മഹത്യ ചെയ്യുണത് ദേ ദിപ്പോ തുടങ്ങും മലയാളി.

മ്‌..മ്.. അറിയില്ല.

തോറ്റാ?

തോറ്റു.

അപ്പോ ഫ്രൂട്ട്‌സലാഡ്?

ദേ പൂവായി.

എന്നാ കേട്ടോ. മോഡേണ്‍ കള്ളുകുടി.

ഉവ്വാ!

അതേറീ. നിന്റെ പോല്‍ത്തെ ഗവേഷണല്ല, ഞാനിത് 60 കൊല്ലായിറ്റ് കണ്ട്, കൊണ്ട് എഴിത്യ പ്രബന്ധാണ്.
ദേ ദിദാണ് കല്പനിക വെള്ളമടി രീതികള്‍ അഥവാ നിയമങ്ങള്‍

1. ഒറ്റയ്ക്ക് വെള്ളമടി -വെറും വയറ്, തൊട്ടുകൂട്ടാനുള്ളവ - കള്ള്ഷാപ്പ്, വീട്, റോഡ്, പുഴ(തോട്, അരുവി, വെള്ളക്കെട്ട്)അരിക് -ബോറ്, ദുഖം, വിഷാദം, മറക്കല്‍, സുഖമായ ഉറക്കം, സങ്കടം, ഡിപ്രെഷന്‍, മരണം ..ഒരു പെഗ് ഒറ്റവലിയ്ക്ക് കുടിയ്ക്കുന്നു. പിന്നേയും കുടിയ്കുന്നു..(ചിലര്‍ വീട്ടിലെ കലം, ചട്ടി പൊട്ടിക്കുന്നു, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെ തല്ലാന്‍ പറ്റിയവരെ തല്ലുന്നു, ചിലര്‍ക്ക് അതിസ്നേഹം) പിന്നേയും കുടിക്കുന്നു..വാള് വച്ച് കീഴടങ്ങുന്നു. ബോധം പോകുന്നു. പിറ്റേന്ന് നിര്‍ജ്ജലീകരണം കാരണം തലവേദന.

2. കൂട്ടായ വെള്ളമടി - വെറും വയറ്, തൊട്ടുകൂട്ടാനുള്ളവ -കള്ള്ഷാപ്പ്, വീട്ടിലെ പെണ്ണുങ്ങള്‍ കയറാത്ത സ്ഥലം(സമയം), റോഡ്, പുഴയ്(തോട്, അരുവി, വെള്ളക്കെട്ട്)അരിക് -ആഹ്ലാദം, സന്തോഷം, കൂട്ടായ്മ, ചര്‍ച്ച, ഓണം, പെരുന്നാള്, കല്യാണം, മാമോദീസാ,ജനനം..കുടിയ്ക്കുന്നു.. സാമ്പത്തീക മാന്ദ്യം, സാമ്രാജത്വം, ഇലക്ഷന്‍, വലതുപപക്ഷം-ഇടതുപക്ഷം, പലസ്തീന്‍..കുടിയ്ക്കുന്നു..ശാസ്ത്രീയസംഗീതം, സിനിമാപാട്ട്, നാടന്‍ പാട്ട്, (ഡാന്‍സ്).. കുടിയ്ക്കുന്നു(മിക്കവാറും ഒറ്റവലി).. ചെറിയ അടിപിടി (വലിയ അടിപിടി).. ഒറ്റവലിക്കു കുടിക്കുന്നു. കരയുന്നു, ചിരിക്കുന്നു, വാളുവയ്ക്കുന്നു, സ്കൂട്ടായി തുടങ്ങുന്നു.. കുടിക്കുന്നു..നിശബ്ധതയില്‍ ടി.വി (സ്റ്റീരിയോ)..പിറ്റേന്നും അതിന്റെ പിറ്റേന്നും നിര്‍ജ്ജലീകരണം കാരണം തലവേദന

3.ഷാപ്പിനെ (വെള്ളമടി സ്ഥലങ്ങളെ) കുറിച്ചും,വെള്ളമടി കൂട്ടങ്ങളെ കുറിച്ചും, ചര്‍ച്ചകളെ കുറിച്ചും ഇടക്കിടയ്ക്ക് നൊസ്റ്റാള്‍ജിക്കാവുക.

ചിരപുരാതനകാലം മുതലുള്ള ഈ കള്ളുകുടീന്ന് മാറ്റള്ള വല്ല കള്ളുകുടിം നീ ഇവടെ കണ്ടെണ്ടെങ്കെ പറയ്രീ.
ഒരു കുപ്പി കിങ്ഫിഷറുമായി സ്ലംഡോഗ് മില്ല്യെണെയന്റെ ഡി.വി.ഡി കാണുന്ന ഒരു മലയാളി, ഒരു പെഗ് ഓസീയാറുമെടുത്ത് ‘നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍‘ വായിക്കുന്ന മലയാളി, ആണവ ചില്ലിനെ കുറിച്ചുള്ള ഔദ്യോദിക ചര്‍ച്ചയില്‍ വട്ടമേശയില്‍ ഇരിക്കുന്ന ഒരോ ഗ്ലാസ്സ് മധുരക്കള്ള്‍..മോഡേണ്‍ കള്ളുകുടിയിലേക്ക് മൈല്‍‌സ് റ്റു ഗോ ഉണ്ടെന്റെ കുഞ്ഞോളേ.

*****************
ദീ പറഞ്ഞതൊക്കെ ദിവരെ കുറിച്ചാണ്. എക്സപ്ഷന്‍സ് ഉണ്ടാകും. എക്സെപ്ഷന്‍സ് ആര്‍ ഓണ്‍ലി എക്സെപ്ഷന്‍സ്.

കള്ളുകുടിയില്‍ കാല്പനികതയില്‍ കുടുങ്ങി കിടക്കുകയും എന്നാല്‍ മോഡേണാവണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളിയ്ക്കായിതാ മോഡേണ്‍ കുടിയന്‍ മാഗസിന്‍.

പടം -ഉണ്ണിമോള്‍ വക

7 comments:

പാഞ്ചാലി said...

ഇതെവിടെയായിരുന്നു? റീഡറില്‍ ഫീഡ് കണ്ട് തുറന്നു. പക്ഷേ വായിയ്ക്കുന്നതിനു മുന്‍പ് തന്നെ കമന്റയയ്ക്കുന്നു. വെല്‍കം ബായ്ക്!

പാഞ്ചാലി said...

സ്പൂണറിസം, മോഡേണ്‍ ആര്‍ട്ട്, മോഡേണ്‍ കള്ളുകുടി... തിരിച്ചുവരവിന് തിരഞ്ഞെടുത്ത വിഷയങ്ങള്‍ കൊള്ളാം!

Inji Pennu said...

:) ഞാന്‍ കരുതി വല്ലോ ട്രെയിനിന്റെ അടീലും പെട്ടോന്ന്. ഒന്നിനുമല്ല, വല്ലോ ദുരന്തത്തിലും പെട്ടാ ഗവണ്മേന്റു ബന്ധുക്കള്‍ക്ക് ചെക്കെഴുതും ;)

ജയരാജന്‍ said...

"ഇതെന്തൂട്ട് പോക്കാണെന്റെ പെണ്ണമിച്ച്യേ? ഒന്ന് പറഞ്ഞട്ടാ പോക്കൂടെ? എന്തെങ്കിലൂണ്ടായാ എങ്ങടാങ്ച്ചട്ടാ ഒന്നറിയ്‌ക്യാ? എവട്യാര്‍ന്നു ഇത്ര നാള്?!" ഇത് തന്നെയാ എനിക്കും ചോദിക്കാനുള്ളത് - എവ്‌ട്യാർന്നൂ? ഏതായാലും വന്നൂലോ? അത് മതി :)

ബഹുവ്രീഹി said...

ദെവട്യാർന്നൂ‍ ത്രദൂസം?!!!

ഞ്ഞിങ്ങനെ മിണ്ടാണ്ട് പൊയ്യ്യ്യാ‍ാണ്ടലോ? ഹ്മ്മ്..

പകല്‍കിനാവന്‍ | daYdreaMer said...

ഇതു കൊള്ളാല്ലോ ഈ എഴുത്ത്.. ആദ്യായിട്ടാ...!

മോളമ്മ said...

ചെലോരൊക്കെ ഓര്‍ത്തിരിക്കുന്നു എന്നറിയുമ്പോ ഭയങ്കര സന്തോഷം ഗഡീസ്. എന്നാലു വിചാരിക്കണപോല്യങ്ങട് ബ്ലോഗില്‍ വരാന്‍ പറ്റണില്യാ.
പാഞ്ചാലീടെ സ്റ്റാര്‍ പുളി പോസ്റ്റ് കണ്ടൂട്ടാ. കായല്‍ മീനില്‍ (കാത്സ്യം ഇള്ളതില്‍) ഇട്ടാല്‍ ഒരു ചേറിയ മധരോം ഒക്കെയായി ഒരു ജാതി സ്പെഷല്‍ രുചീന്റ് നക്ഷത്ര പുളിയ്ക്ക്.

ജിഞ്ചറേ, വില്‍‌പത്രം എഴുതി വച്ചത് പിന്നെന്തിന്‌ണ്. കാശൊക്കെ കൃത്യായി കിട്ടണ്ടോര്‍ക്കെന്നെ കിട്ടും. അതോന്നും വേസ്റ്റാക്കില്ല :)

ഒന്നു പറണ്ട ജയരാജാ. ഒരു പോക്കു പോയാല്‍ പിന്നെ ഒരുപോക്കാ. :)

ബഹു സമാസമേ, ഇനി പൂവില്ല പൂവില്ല.. അയ്യോ അപ്പോ കുഞ്ഞൊള്‍ടെ കല്യാണ സമയത്തെന്താ ചിയ്യാ :)

പകലു മുഴോന്‍ സ്വപ്നം കണ്ടാല്‍ രാത്രി എന്തു ചെയ്യും പകല്‍ കിനാ‍വാ? ഇമ്മക്ക് കാണാം കാണണം ;)