Tuesday, August 19, 2008

‘ഇടവ'മൂല

ട്യേയ് പെണ്ണമ്മേ ഇതെന്തൂട്ടണ്ടീ ഈ കാണണിവടെ? ഒരു ചെരുപ്പ് കടേല്‍ക്കിള്ള ചെരുപ്പിണ്ടല്ലോ നിന്റെ ഉമ്മാറ്ത്ത്?

അയിന്റെ പാതീം മുക്കാലും കളയാനിള്ളതാണ്. ആ ഉമ്മാറ്ത്തെ മുറി കുഞ്ഞോളെടുത്തേപ്പോ പഴേ ചെരുപ്പിടാന്‍ സലല്യാണ്ടായി.

അല്ലറിവളെ ഈ ചെരുപ്പ് കൂട്ടീട്ടേക്കണ സലല്ലേ നിങ്ങടെ വീടിന്റെ കന്നി മൂല്യായിറ്റ് വരാ? ഭയങ്കര ഐശ്വര്യക്കേടാണ് കന്നിമൂലേല് ശുദ്ധില്യാത്ത സാധനങ്ങല് ഇടണത്. നീയതൊക്കെ അവടന്ന് മാറ്റീറ്റ് അവിടൊരു സ്റ്റൂളില് ഒരു ഈശോന്റെ പടാ വയ്ക്ക്. എല്ലാ ഏന്നക്കേടങ്ങടാ മാറും.

ഓ! ഒരിത്തിരി ഏന്നക്കേടീ വീടിനിരിക്കട്ടെ അല്ലെങ്കിലെന്തൂട്ടാണ് രസം? അതെന്തൂട്ട്‌ണ് ഒരു പുത്യേ മൂല, കന്നിമൂല്യാ? കന്നി, എടവം വൃശ്ചികൊക്കെ മലയാളമാസല്ലെ അയിനൊക്കിപ്പോ മൂലീം ഇണ്ടാ?

ഇവളീതേത് ലോകത്താ? ചിങ്ങം, കന്നി, ത്‌ലാം അതില്‍‌ത്തെ കന്ന്യോന്നല്ല ഈ കന്നിമൂല. ഇത് വാസ്തൂണ്.. വാസ്തൂ. വാസ്തൂല്, തെക്ക് പടിഞ്ഞാറ് മൂലീന് കന്നിമൂലാത്രേ! നീയ് ഇതേവരെ വാസ്തൂന്ന് കേട്ട്‌ട്ടില്ലേ?

അതീ മനോരമക്കാര് ആളെ പറ്റിക്കാന്‍ എഴുതണ സാനല്ലേ?

ആളെ പറ്റിക്കാനാ? ഇവള്‍ക്ക് എന്ത് പറഞ്ഞാലും പറ്റിക്കലാണ്. ഇത് പറ്റിക്കലൊന്നല്ല. ശാസ്ത്രാണ്.. ശാസ്ത്രം. വാസ്തുശാസ്ത്രം!

അയ്‌ശരി. ഇതെന്നു തൊട്ടാണ് ശാസ്ത്രായേ ഞാനറിഞ്ഞില്ലാട്ടാ!!അതുപോട്ടെ, ചേച്ചിയ്ക്കിപ്പോ ഈ കന്നിമൂലാന്നൊക്കെള്ള സംഗതിയോള് എവടനാണ് കിട്ട്യേ?

ഇമ്മടെ കുഞ്ഞോനില്ലേ അവന്റെ കമ്പനി പുത്യേ ആള്‍ക്കാര് ഏറ്റെത്തേപ്പോ അവര് വാസ്തു നോക്കിച്ചൂന്ന്. കന്നിമൂല ക്ഷയിച്ചിരുന്നോണ്ടാന്ന് പഴേ ആള്‍ക്കാര്‍ക്ക് ഗതി പിടിക്കാഞ്ഞത്‌ന്ന്. പഴേ ആള്‍ക്കാര്‍ക്ക് ചാത്തന്‍സേവീം ഇണ്ടാര്‍ന്നൂത്രേ!

ഈ ചേച്ചീരെ ഒരു കാര്യം. നൂറുതവണ ഞാന്‍ പറഞ്ഞണ്ട് ഈ ചാത്തന്‍ കീത്തന്‍ എന്നൊക്കിള്ള അന്ധവിശ്വാസം എന്നോട് വെളമ്പരുതെന്ന്. ഈ അന്ധവിശ്വാസം നിര്‍ത്താര്‍ണ്ട് ആ കുഞ്ഞോന്‍ ഈ ജന്മത്ത് ഗതിപിടിക്കൂല അവന്റൊരു കന്നിമൂലം ത്‌ലാ മൂലേം. മിണ്ടാണ്ട് പൊക്കോ അവട്‌ന്ന്. ഇത്രനാളും കന്നിമൂലരെ കൊഴപ്പം കൊണ്ടാര്‍ന്നൂലോ അവനിങ്ങനെ തെണ്ടിത്തിരിഞ്ഞ് നടന്നത്?

അതേരീ, അതൊക്കെ കാരണാത്രേ. അവനെന്തായാലും ഒരു വാസ്തു നോക്കണ ആളെ കൊണ്ടന്ന് ഞങ്ങടെ കന്നിമൂല കണ്ട് പിടിച്ച് അവിടെ ശുദ്ധ്യാക്കി ഇട്ടു. ഇനി അയിന്റെ കൊറവോണ്ടൊരു ഗതികേട് വരണ്ടാന്ന് ഞാനങ്ങട് വിചാരിച്ചു.

ബെസ്റ്റ്. ഇനി നിങ്ങടോടെ സ്വര്‍ണ്ണ മഴ്യായിര്ക്കും. ഒരു രണ്ട് ഗ്രാം സ്വര്‍ണ്ണം എനിക്ക് തന്നോള്ളോട്ട ചേച്ച്യേ. എന്റെ ഒരു പല്ലിന്റെ ഓട്ടടയ്ക്കാനിടാര്‍ന്നു.

നിനക്കെന്തു പറഞ്ഞാലും തമാശീം പരിഹാസോം. എന്റെ ക്ടാവും ഒരൂസം നന്നാവൂറീ. അപ്പോ നീ നോക്കിക്കോ.

ആ അപ്പോ നോക്കാം. ആദ്യമവനോട് ഇച്ചിരെ ആത്മവിശ്വാസത്തില്‍ ഒരു ജോലീല് ഒറച്ച് നിക്കാമ്പറ. പിന്ന്യോക്കെ തന്നെ ശര്യായ്ക്കോളും. ഒരു കന്നിമൂലക്കാര് വന്നേക്ക്‌ണു.
ചേച്ചിയ്ക്ക് ഇക്കൊല്ലത്തെ അവസാനത്തെ ചക്ക വേണങ്കെ വാ. ആ വടക്കേലെ പ്ലാവില് രണ്ടെണ്ണ് കൂടീണ്ട്. എന്നെകൊണ്ട് ഒറ്റയ്ക്ക് പൊട്ടിക്യാന്‍ പറ്റില്യാ.

ഒവ്! ഈ പ്ലാവ് മുക്കാലും മഠത്തിന്റെ പറമ്പില്‍ക്കാണലോടീ ചാഞ്ഞ് കെടക്കണെ.
ഇതെന്തൊട്ടണ്ടീ പെണ്ണമ്മേ ഇത്ര വിശാലായിറ്റ് ഒരു പറമ്പ് വെറ്‌തേ കെടക്കുമ്പോ നീയീ ചവരൊക്കെ ഈ പ്ലാവിന്റെ മൂട്ടീലന്നെ കൂട്ടീട്ടേക്കണേ. അടിച്ച്‌വാരി ആ മഠത്തിന്റെ പറമ്പില്‍‌ക്ക്യാ ഇട്ടൂടങ്ങട്? എന്റെ പറമ്പിലൊരു ചവറ് ഞാനിടില്യാ. ഒക്കീം ആ പാറായീരെ പറമ്പില്‍ക്കിടും.

എന്റെ തമ്പുരാനെ! ചേച്ചീരെ ആ വൃത്തിക്കെട്ട ശീലം ഇതേ വരെ നിര്‍ത്തീലേ? ഇന്നാള് ഞാനവടീള്ളപ്പഴല്ലേ ആ പാറായിരെ കാര്യസ്ഥന്‍ വന്ന് ചേച്ചിനെ ചീത്ത പറഞ്ഞത്?

ഓ! വല്ലപ്പൊഴൊക്കെ അവര് ചീത്ത പറയും അതൊക്കെ ആര് മൈന്‍ഡ് ചെയ്യാന്‍? ഇമ്മക്ക് ഇമ്മടെ പറമ്പ് വൃത്ത്യായിറ്റ് കെടക്കണം അത്രന്നെ.

ഓ! ചേച്ച്യേ ഞാനൊരു കാര്യം പറയാന്‍ മറന്നു. ഇന്നാള് കുഞ്ഞോള്‍ടെ ഒരു പ്രൊഫസ്സറ് ഇവടെ വന്നില്ലേ? ആളൊരു എഞ്ചിനീയറും കൂട്യാത്രേ. ആള് പറയണെ.. ഇമ്മള് അടിച്ച് വാരി വല്ലോരടേം പറമ്പില്‍ക്കിടണത് ഐശ്വര്യക്കേടാത്രേ!

അമ്പടീ.. ഇതു നീ എന്നെ കള്യാക്കാന്‍ പറയണതല്ലേ. തൊടങ്ങ്യവള്‍ടെ പരിഹാസം.

അല്ലാന്ന്.. കാര്യായിറ്റ്ണ്. എനിക്കിതിലൊന്നും വിശ്വാസല്ല്യാത്തോണ്ട് ഞാനതത്ര ശ്രദ്ധിച്ചില്ല. ഇതിപ്പോ ചേച്ചി കന്നിമൂലാ‍ന്ന് പറഞ്ഞപ്പ്‌ഴ്‌ണ് ഞാനിതോര്‍ത്തതന്നെ. പണ്ട് ചേച്ച്യന്നെല്ലേ പറയാറ് അടിച്ച് വാരി അടുപ്പിലിടരുതെന്ന്? ഞാനെന്നും അടുപ്പിലിടുമ്പോ ചേച്ച്യെന്നെ കണ്ണുപ്പൊട്ടണ ചിത്തേം പറയാറ്‌ണ്ട്, ഇല്ല്യേ?

ആ.. അടിച്ചു വാരി അടുപ്പിലിടാന്‍ പാടില്യാന്ന് പണ്ട് ഇമ്മടെ അമ്മ പറയാര്‍ന്നു.

അതുപോല്യെന്നെത്രേ ഇമ്മടെ പറമ്പിലെ ചവറ് അടിച്ചു വാരി വല്ലോന്റെ പറമ്പില്‍‌ക്കിട്ടാല് ഐശ്വര്യം മുഴുവന്‍ അവര്‍ക്ക് പോവൂന്ന്. ആ‍ പാറായിക്കാര്‍ക്കിപ്പോ എന്തോരം സ്വത്താന്ന വിചാരം. ഒക്കിം ചേച്ചിങ്ങനെ അടിച്ച് വാരീട്ട് ഐശ്വര്യം വരുത്തീറ്റാവും.

പിന്നീ ചവറൊക്കെ എന്തു ചെയ്യും?

അതിന്‌ണ് ‘എടവമൂല’. വീടിന്റെ വടക്ക് കിഴക്കേ മൂലേല് ഒരു കുഴിയെടുത്ത് ചവറൊക്കെ അവടെ കൂട്ടിടണം.. മഴക്കാലത്ത് അതവടെ കെടന്ന് ചീഞ്ഞോളും. വേനക്ക് എടക്കൊന്നു തീയിട്ട് കൊടുക്കാ. ഈ കുഴീല്‍ത്തെ മണ്ണ് എടുത്ത് ചെട്യോള്‍ക്കിട്ടാ ബെസ്റ്റാത്രേ! ഞാന്‍ നോക്ക്യേപ്പോ ഞങ്ങടോടത്തെ ചവറ് കുഴി വടക്ക് കിഴക്കെന്യണ്. പിന്നെ എനിക്കിതിലൊന്നത്ര വിശ്വാസോംമില്യാ. അപ്പോ പിന്നെ മൈന്റാക്കീല്യാ ചേച്ചിയ്ക്ക് വേണങ്കെ കുഴീടെ കണക്കൊക്കെ ഞാന്‍ ആ പ്രൊഫസറോട് ചോയ്ച്ച് പറഞ്ഞരാം.

അപ്പോ ഫ്ലാറ്റിലൊക്കെന്തൂട്ടാ ചിയ്യണെ?

ഫ്ലാറ്റിലൊക്കെ എല്ലാവര്‍ക്കും കൂടീറ്റൊരു ‘എടവമൂലീ’ട്ത്രേ. അയിനെ കമ്പോസ്റ്റ് കുഴീന്നും വെവരല്യാത്തോര് പറയും.

ആ.. ശര്യാണ്, കമ്പോസ്റ്റ് കുഴീന്ന് ഞാന്‍ കേട്ടണ്ണ്ട്. അന്നാ നീയൊന്നു ചോയ്ക്കറീ പെണ്ണമ്മേ. ചെലപ്പോ അതൊക്ക്യാവും ഐശ്വര്യക്കേട്.

ഏറ്റു. തല്‍ക്കാലം ദേ ചക്ക കെട്ട്യ ഈ കയറ് പിടി. ഞാന്‍ തോട്ടി വച്ച് കുത്താന്‍ പൂവാട്ടാ.

ഏലസാ ഏലസാ
അവസാന ചക്ക ഏലസാ
ഇടവ മൂല ഏലസാ
ഏലസാ ഏലസാ
**********************************

വായനക്കാരോട്- ദയവായി ആരും 'പെണ്ണമ്മ സ്പെഷന്‍ ഇടവമൂലയ്ക്ക് വേണ്ടി മറ്റ് വാസ്തുശാസ്ത്രക്കാരനെ സമീപിക്കരുത്. അതു പെണ്ണമ്മ സ്പെഷലാണ്. അവരുടെ ഉപദേശം ശാസ്ത്രീയമായിരിക്കണമെന്നില്ല. പെണ്ണമ്മ സ്പെഷല്‍ ഉപദേശം വേണ്ടവര്‍ കത്തുകളയക്കേണ്ട വിലാസം:
മിസ്സീസ് പെണ്ണമ്മ അച്ചന്‍‌കുഞ്ഞ്
പെണ്ണമ്മ ഭവനം
പയറങ്ങാടി പി.ഒ
തൃശ്ശൂര്‍ -1

23 comments:

മൂര്‍ത്തി said...

കൊള്ളാം...

ഇനി മഴവെള്ളം സംഭരിക്കുന്ന കുഴിക്ക് പറ്റിയ ഒരു മൂലകൂടി കിട്ടിയാല്‍ സംഭവം ജോറായി..

Umesh::ഉമേഷ് said...

അടിപൊളി!

അല്ലാ, ക്രിസ്ത്യാനികള്‍ക്കും ഉണ്ടോ വാസ്തുവിന്റെ കൃമികടി?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇടവമൂല കലക്കി.ഇനീപ്പോ ചിങ്ങമൂല എന്നാണാവോ

പാമരന്‍ said...

കലക്കി!

അയല്‍ക്കാരന്‍ said...

ഇദാപ്പൊ നന്നായേ. കാണിപ്പയ്യൂര് നാണിക്കും.

വീട് കെഴക്കോട്ട് തിരിച്ചുവെച്ചാപ്പിന്നെ, വടക്കുകിഴക്ക് വരണ്ടത് നടവഴിയാണ്. അവിടെ കുഴി കുഴിച്ചാല് നാണിമുത്തശ്ശി വീഴും അതില്. അല്ല, ഒരു പ്രായം കഴിഞ്ഞാല്‍ മനുഷ്യനും ചവറും സമം.

ശ്രീ said...

സംഭവം കലക്കി

Sanal Kumar Sasidharan said...

കന്നിമൂല,ചിങ്ങമൂല,അങ്ങനെ ചില മൂലങ്ങൾ പണ്ട് എന്നെ കുറച്ചൊന്നുമല്ല ഉപദ്രവിച്ചിരുന്നത്.ആകെ കൂടി ഇത്തിരി വലിപ്പമുള്ള പറമ്പിൽ മനസമാധാനമായി ഒരൊറ്റ മരത്തിന്റേയും തൈ നടാൻ പാടില്ല,ഉടൻ വരും ശാസ്ത്രങ്ങൾ,വീട്ടിലുള്ളവരുടെ അറിവു പോരാഞ്ഞിട്ട് അയൽക്കാരുടെ അറിവുകളും വരും വരി വരിയായി..അതവിടെ നട്ടാൽ ദൊഷമാണ്,ഇവിടെ നട്ടാൽ ദോഷമാണ്.കഷ്ടം.
നല്ല പോസ്റ്റ് പെണ്ണമ്മേ

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

നവരുചിയന്‍ said...

പറമ്പ് ഉണ്ടാന്കില്‍ അല്ലെ കുഴപ്പം ഉള്ളു ... ഇനി മരം നാട്ടു പിടിപ്പിക്കാന്‍ ഓകെ ഭാഗ്യം ഉള്ളവര്‍ ഈ തലമുറയില്‍ ഉണ്ടാവാന്‍ ചാന്‍സ് കുറവ് ആണ് ... ഞാന്‍ കുറച്ചു ബോണ്‍സായി വളര്‍ത്താന്‍ പോകുന്നു അപ്പൊ ഇഷ്ടം ഉള്ളടുതോട്ടു മാറ്റി വെക്കാലോ ...

Unknown said...

പത്തു് കന്യകമാരില്‍ അഞ്ചുപേരെപ്പോലെ, തിരിയിട്ട വിളക്കുകളില്‍ ഒരിക്കലും ഒഴിയാത്ത എണ്ണയുമായി സ്വര്‍ഗ്ഗീയമണവാളനെ കാത്തിരിക്കുന്ന വിശുദ്ധമണവാട്ടികള്‍ കിണറുള്ള മഠങ്ങളുടെ പ്രമദവനസദനങ്ങളിലെ കന്നിമൂലക്കുരുമൂലകള്‍ നിത്യോം ശുദ്ധിയാക്കി മെഴുകുതിരി കത്തിച്ചില്ലെങ്കില്‍ മിഥുനമൂലക്കുരുക്കളുടെ കോപം മൂലം ധനനഷ്ടോം മാനഹാനീം ചെലപ്പൊ ജീവഹാനീം ഫലംന്നു് സ്വാമി ശ്രീ ശ്രീ നാമാവശേഷാനന്ദഭോഗാനന്ദ ഏതോ ഒരു സൂക്തത്തില്‍ പറഞ്ഞിട്ടില്യേന്നൊരു സംശ്യം. :)

ദേവന്‍ said...

പണ്ടെങ്ങും ഞങ്ങടെ നാട്ടില്‍ വാസ്തു കീസ്തു എന്നൊന്നും കേട്ടിട്ടേയില്ല. ആകെ ചെയ്തിരുന്ന കാര്യം ആളുമരിച്ചാല്‍ വീടു നില്‍ക്കുന്നതിന്റെ തെക്കുവശത്തായിരുന്നു അടക്കുന്നത്.

ഈയിടെയായി പഴയ ശാസ്ത്രത്തിനൊക്കെ നല്ല ഡിമാന്റായിക്കഴിഞ്ഞ ശേഷമാണ്‌ ഇങ്ങനെ ഒരു കുന്തമുണ്ടെന്ന് അറിയുന്നതു തന്നെ.

ഇപ്പോ നാട്ടില്‍ ഭാരതീയവാസ്തുക്കാരന്‍, റോമന്‍ വാസ്തുക്കാരന്‍, അറബിവാസ്തുക്കാരന്‍ കൊറിയന്‍ വാസ്തുക്കാരന്‍, ചൈനീസ് വാസ്തുക്കാരന്‍, കോംബിനേഷന്‍ വാസ്തുക്കാരന്‍ ഒക്കെ ഇഷ്ടമ്പോലെ ബോര്‍ഡും തൂക്കിയിരിക്കുന്നു. ആളുകള്‍ക്ക് കയ്യി കാശധികമായിട്ടായിരിക്കും.

siva // ശിവ said...

ഓക്കെ...എന്നിട്ട് ആ ചക്കയുടെ കാര്യം എന്തായി...കുറെ എനിക്കും തരാമോ?

പ്രയാസി said...

നമുക്കുള്ളത് ആകപ്പാടെ ഒരു മൂ...

അതിപ്പൊ കന്നീലൊ ഇടവത്തിലൊ തുലാത്തിലൊ വെച്ചാ പോരെ..

പോസ്റ്റിന്റെ ആ ശൈലി കലിക്കീട്ടാ..;)

അല്ഫോന്‍സക്കുട്ടി said...

ചേച്ചി ആളൊരു സംഭവം തന്നെ. ഇടവമൂല ‘ക്ഷ‘ പിടിച്ചു.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

nannaayittuntu!!

ബഹുവ്രീഹി said...

പെണ്ണമ്മച്ചീ..

പോസ്റ്റ് രസായി..

ഈ ബ്ലോഗിന് കന്നിമൂലെണ്ടാവ്വ്വോ? ബ്ലോഗിന്റെ കന്നിമൂല നോക്കി കർത്താവിന്റ്യോ ശ്രീരാമന്റ്യോ ഒരു പോട്ടം വച്ചാ വെല്ല ഗുണോണ്ടാവ്വ്വോന്നറിയാനാ

ചക്ക എന്തു ചെയ്തു? വരട്ട്യോ? മെഴുക്കുപെരട്ടിണ്ടാക്യോ? വറത്ത്വോ മൊളോഷ്യം വച്വോ? ചക്കപ്പപ്പടണ്ടാക്യോ? ചക്കപ്രഥമണ്ടാക്യോ?

d said...

കലക്കി :)

ഭക്ഷണപ്രിയന്‍ said...

എനിക്ക് "മിഥുന" മൂലയാണിഷ്ടം

നരിക്കുന്നൻ said...

ഇടവമൂല കലക്കീട്ടോ.

മുസാഫിര്‍ said...

അല്ല പെണ്ണമ്മചേച്ചി , ഈ പയറങ്ങാടി ഇമ്മടെ കോക്കാഞ്ചിറയുടെ അടുത്തെങ്ങാ‍നുമാണോ ??
എന്തായാലും കലക്ക്ണുണ്ട് ട്ടോ.

ആൾരൂപൻ said...

ഈ എഴുത്ത്‌ ഇഷ്ടായി. ... എങ്ങന്യാ ഇങ്ങന്യൊക്കെ എഴുതണ്‌? മറ്റുള്ളവര്‍ക്കും കൂടി അതൊന്നു പറഞ്ഞുതരാമോ?

കടവന്‍ said...

അതീ മനോരമക്കാര് ആളെ പറ്റിക്കാന്‍ എഴുതണ സാനല്ലേ? WHAT ABOUT KAIRALI CHANNEL?

Sureshkumar Punjhayil said...

Kollam.. Nannayirikkunnu. Ashamsakal.