Sunday, February 22, 2009

ചുവന്ന പരവതാനിയിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ചില പെണ്ണുങ്ങള്‍

പെണ്ണമ്മിച്ചി നാളെ ഏതു കുര്‍ബാനയ്ക്കാ പോണെ?

ഒന്നാ‍മ്മത്തേനു നീ വര്‌ണ്ടാ നാളെ?

പിന്നേ.. എനിക്ക് പ്രാന്തല്ലേ പുലര്‍ച്ചേന്‍‌റ്റ് പള്ളീല്‍ക്ക് കെട്ടിട്ക്കാന്‍ നാളത്തെ ഓസ്കാര്‍ കാണാന്. കാലത്ത് ആറരയ്ക്കാണ് സ്റ്റാറില്‌ന്ന് കുഞ്ഞുമോന്‍ ചേട്ടന്‍ പറഞ്ഞു. പെണ്ണമ്മിച്ചി പള്ള്യേ പൂവുമ്പോ എന്ന് വിളിച്ചേന്‍പ്പിച്ചട്ട് പോയ്ക്കോളാട്ടാ.

അപ്പോ എനിക്ക് കാണണ്‌ട്രീ കുഞ്ഞോളേ. ഇമ്മക്കൊരിമ്മിച്ച് കാണാം. നാളത്തെ കുര്‍ബാന്യാങ്ങട് പോട്ടെ.നീ ഉണ്ണ്യോളെ വിളിച്ചാ? ഏതിനാ കിട്ടാന്നാ അവ്‌ള് പറഞ്ഞേ.

ഞാന്‍ ചോയ്ചിലാ. ദിപ്പോ ചോയ്ക്കാം


ഹലോ.. ട്യേ കുഞ്ഞോളേ ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷന്‍ പടങ്ങള് നീ കണ്ടാ? ഏതിനാണ് സ്കോപ്പ്?

ഞാനെല്ലാതൊന്നും കണ്ടില്ലറി കുഞ്ഞോളേ. ഇത്തവണ ബെസ്റ്റ് പടത്തിനു റ്റൈറ്റ് കോമ്പറ്റീഷനാന്നു ഉണ്ണി പറയിണ്ടാര്‍ന്നു.പിന്നെ സ്ലം ഡോഗിന് കിട്ടണേ കിട്ടണേന്ന് പറഞ്ഞോണ്ട് നടക്കണീം കണ്ടു. പക്ഷേ ബെസ്റ്റ് നടി ‘കേറ്റ് വിന്‍സ്ലെറ്റ്‘ തന്നെ. എന്തൂട്ടാ സിനിമ, എന്തൂട്ടാ അഭിനയം! റ്റൈറ്റാനികില് കണ്ട കേറ്റ് എവടെ റീഡറില്‍ കണ്ട കേറ്റെവടെ. നിനക്കോര്‍മ്മീണ്ടാ കുഞ്ഞൊളേ കുഞ്ഞച്ചന്റെ കൂടെ ഇമ്മള് രാഗത്തില്‍ റ്റൈറ്റാനിക് കാണാന്‍ പോയീത്. അയിലെ അമ്മാമ്മേരെ മോത്ത്‌ന്ന് ക്യാമറ റോസിന്റെ മോത്ത് വന്ന് നിന്നപ്പോ ഹോ എന്തു സുന്ദര്യാ ഈ പെണ്ണീന്ന് ഉണ്ണിമോന്‍ വരെ പറഞ്ഞതോര്‍മ്മിണ്ടാ

ഹോ റ്റൈറ്റാനിക് കാണാന്‍ പോയീത് എങ്ങനെ മറക്കൂറീ ഉണ്ണ്യോളെ. രണ്ടു വട്ടാണ് അന്നാപടം കണ്ടത് പകുതിവരെ കണ്ട് കരണ്ട് പോയാപ്പോ കൂക്കി വിളിച്ച് രാഗംകാര് പിന്നിം ആദ്യമ്പൂത്യമിട്ടു. ഇമ്മക്കൊക്കെ കൂവാനറിയൂന്ന് കുഞ്ഞച്ചനു മനസ്സിലായതും അതിലെ മഞ്ഞുമല ഇടിക്കണേനും മുന്ന്‌ള്ള സീന്‍ കണ്ട് കണ്ണടച്ചിരിക്കറീ‍ ക്ടാങ്ങളേന്ന് കുഞ്ഞച്ചന്‍ പറഞ്ഞതൊക്കേ ദേ മിനിഞ്ഞാന്ന് കഴിഞ്ഞ പോലെ തോന്നണൂറീ കുഞ്ഞോളേ. എന്നാടീ ഇനി അങ്ങന്യോക്കെ പൂവാ

‘ദ റീഡറി‘ല്‍ തിരിച്ചാണു സംഗതി നല്ല സുന്ദരിയായ കേറ്റില്‍ നിന്ന് വയസ്സിയായി തകര്‍ന്ന കേറ്റിലേക്കാണ് ക്യാമറ

അപ്പോ കുഞ്ഞോന്‍ ചേട്ടന്റെ ഹാര്‍ട്ട് ത്രോബ് ‘ആഞ്ജലീന ജോളി‘ ചേച്ചിയ്ക്ക് സ്കോപ്പില്ലാന്നാ. ഞാന്‍ സമ്മേയ്ക്കില്ല. അതു നല്ല പടാ. ഞങ്ങളിവടെ റ്റൊറന്റില്‍ കണ്ടു. 'ഹീ ഇസ് എലൈവ്' എന്ന് ആ പോലീസുകാരന്‍ പറയുമ്പോ ആഞ്ജലീന ചേച്ചീരെ ആ ഒരു കരച്ചിലിനു കൊടുക്കണം കാശ്.

എന്തൂട്ട് ആഞ്ജലീനാ കേറ്റന്നെ ഇത്തവണത്തെ നടി. ഞാന്‍ വേണങ്കെ പോയന്റ് ബൈ പോയന്റ് എഴുതി മെയിലയക്കാം

റെഡി ബെറ്റ്. ഞാനും എഴുത്യയക്കാം ചേഞ്ചിലിങ്ങിനെ കുറിച്ച്

വരട്ടെ വരട്ടെ ബെറ്റ് ഒറപ്പിക്കാന്‍ വരട്ടെ. ഫ്രോസണ്‍ റിവറിലെ ‘മെലീസാ ലിയോ‘യ്ക്ക് അപ്പോ ഒന്നും കിട്ടില്ലേറീ ക്ടാങ്ങളേ?

ഉവ്വാ മെലീസാ.. ഒരു വയസ്സത്തി

അയ്ശരി, ആ തണുത്തുറഞ്ഞ നദീരെ പൊറത്ത്ന്ന് ആ കുഞ്ഞിനെ എടുത്തോടരണ സീനും ആ സിനിമേലെ ആദ്യത്തെ സീനും മതി. എന്റെ ബെറ്റ് മെലീസയ്ക്ക്. ഞാനും എഴുതാം. വെറും ബെറ്റല്ല അടുത്ത തവണ ഉണ്ണ്യോള് വരുമ്പോ അപ്പോ കളിക്കണേല് നല്ല പടം എന്റെ വക പ്ലസ് ഇന്ത്യന്‍ കോഫീ ഹൌസീന്നു ഫ്രൂട്ട്സലാഡ്.

ഒക്കെ ഡണ്‍
ഡണ്‍
അപ്പോ ശരി
******************

അപ്പോശരി ഓസ്കാര്‍ കണ്ട് കഴിഞ്ഞ് ഒരൊരുത്തരുടെ മെയിലുകള്‍ ഒരോ പോസ്റ്റ് ആയി ഇട്‌ണ്ട്. ഈ ബെറ്റ് പ്രാ‍ന്ത് കണ്ട് ഉണ്ണ്യോള്‍ടെ കൂട്ടുകാരി ക്രിസ്റ്റീന ‘പെനിലോപ്പ് ക്രൂസ്സി‘നു (വിക്കി ക്രിസ്റ്റീന ബാഴ്സലോണ) സഹനടിയ്ക്കുള്ള ബെറ്റ് വച്ചു. അവള്‍ക്ക് വേണ്ടത് പെണ്ണമ്മിച്ചി സ്പെഷല്‍ പരിപ്പ് പായസം.

പ്രധാന നടിയ്ക്ക് രണ്ട് പേര്‍ക്കു കൂടെ നോമിനേഷന്‍ കിട്ടീണ്ട്. ആനീ ഹാത്‌വേ - റേച്ചല്‍ ഗെറ്റിങ്ങ് മാരീഡ്, മെറില്‍ സ്ട്രീപ്പ് - ഡൌട്ട്

ഞങ്ങടോടത്തെ ആരും ആ സിനിമോള് കണ്ടട്ടില്ല. വായനക്കാരു കണ്ടോരുണ്ടെങ്കില്‍ ബെറ്റ് വയ്ക്കുന്നോ? ശേഷിക്കുന്നത് ആറു മണിക്കൂറുകള്‍ മാത്രം.

4 comments:

അതുല്യ said...

മോള്ളമ്മേയ്യ്..

മെലീസാ പത്ത് തരം.

രാജേഷ് ആർ. വർമ്മ said...

പടം: ചേരിപ്പട്ടി കോടീശ്വരന്‍
നടി: കെയ്റ്റ്‌
നടന്‍: മിക്കി റൂര്‍ക്ക്‌

മോളമ്മ said...

അതുല്യയുടെ ബെറ്റ് തോറ്റു പോയാല്ലോ. പെണ്ണമ്മിച്ചീം തോറ്റു.

രാജേഷേ, സഹനടിയ്ക്കുള്ള അവാര്‍ഡ് പെനിലോപ്പ് ക്രൂസിനു തന്നെ കിട്ടി ക്രിസ്റ്റീന ബെറ്റ് ജയിച്ചതാണ് ഏറ്റോം അതിശയായീത്.

മോളമ്മ said...

രാജേഷിന്റെ രണ്ട് ബെറ്റ് ശരിയായി. ഒരെണ്ണം തെറ്റി. (നടന്‍ - ഷോണ്‍ പെന്‍)
അത് പറയാന്‍ മറന്നു.