Thursday, June 11, 2009

തട്ടുമ്പുറത്തെ വിമാനം അഥവാ ലാവ്‌ലിന്റെ 400 കോടി

പണ്ട് പണ്ട്

പെണ്ണമ്മിച്ചി സ്കൂളില്‍ പഠിക്കുന്ന കാലം.
നുണവീരത്തി - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്

കോറസ് - ശരിയ്ക്കും (കുഞ്ഞു കണ്ണുകളില്‍ അത്ഭുതം)


പിന്നെ കുഞ്ഞുണ്ണിയുടെ സ്കൂള്‍ കാലം
നുണവീരന്‍ - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്

കോറസ് - കൊറച്ച് കൊറക്കാന്‍ പറ്റോ

നുണവീരന്‍ -അത്ര്യല്ല ഇത്രള്ള വിമാനം

കോറസ് - ഒരിത്തിരൂടി കൊറക്കാന്‍ പറ്റോ

നുണവീരന്‍ - ശരിയ്ക്കും ഇത്രണ്ട്

കോറസ് - ഒരു ശിമി‌ല്‌ക്കും കൂടി കൊറക്കറാ പ്ലീസ്

നുണവീരന്‍ - ദാ ദിത്രണ്ട്. ഇനി കൊറക്കാന്‍ പറ്റില്യാ

കോറസ് - പ്ലീസ് ടാ കോറച്ചൂടെ ശ്രമിച്ചോക്ക്. ചെലപ്പോ നിനക്ക് പറ്റൂറാ

*************************
ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കുന്നു "history tends to repeats itself" G. W. F. Hegel
*************************

പണ്ട്

ഇലക്ഷനു മുന്‍പ്
നുണരമ - ലവ്‌ലിനില്‍ നാനൂ....റ് കോടിയുടെ അഴിമതി

കോറസ് - ശരിയ്ക്കും ( മൂക്കത്ത് വിരല്‍)


ഇപ്പോള്‍ ഇലക്ഷനു ശേഷം
നുണരമ - ലവ്‌ലിനില്‍ നാനൂ....റ് കോടിയുടെ അഴിമതി

കോറസ് - കൊറച്ച് കൊറയ്ക്കാന്‍ പറ്റോ

നുണരമ - അത്ര്യല്യ നൂറ്റമ്പത്തൊമ്പത് കോടിയുടെ അഴിമതി

കോറസ് -ഒരിത്തിരൂടി കൊറക്കാന്‍ പറ്റോ

നുണരമ - ശരിയ്ക്കും തൊണ്ണൂറ്റാറ് കോടിയുടെ അഴിമതിയാണ് നടന്നത്

കോറസ് -ഒരു ശിമി‌ലിക്കും കൂടി കുറക്കെന്നേ പ്ലീസ്..

നുണരമ - പന്ത്രണ്ട് കോടിയുടെ അഴിമതി എന്തായാലും നടന്നീട്ടുണ്ട്.

കോറസ് - പ്ലീസ് ഒന്നൂകൂടെ ശ്രമിച്ച് നോക്ക്. ചെലപ്പോ കുറച്ച് കൂടെ കുറയുമായിരിക്കും.

*************************
[ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കുന്നു. ] ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും - [History tends to repeat itself.] the first time as tragedy, the second time as farce. -karl marx
*************************

25 comments:

Umesh::ഉമേഷ് said...

ങ്ങളു കമ്യൂണിസ്റ്റാ?

(സിജുവിനോടു കടപ്പാടു്)

:)

cALviN::കാല്‍‌വിന്‍ said...

ഇന്നിതാരോടോ പറഞ്ഞേ ഒള്ളൂ...

“നാളെ അവരു പറയും പിണറായി ഒരു സ്റ്റിക് ഈസി പേന കോമ്പ്ലിമെന്റായി വാങ്ങീന്ന് :)“

cibu cj said...

മനോരമയുടെ ലിങ്ക് തരുമോ? കുറച്ചു തപ്പി, കിട്ടിയില്ല :(

മൂര്‍ത്തി said...

ഗുഡ്‌ഡ് വണ്‍..

മാരീചന്‍‍ said...

അങ്ങനെ പിണറായി വിജയന് ഒരു "കുഴലൂത്തുകാരി"യെക്കൂടി കിട്ടി... :))))

ജയരാജന്‍ said...

:)
ഇന്നാളും ഒരു നേതാവ് 500-കോടിയുടെ കണക്ക് പറയുന്നുണ്ടായിരുന്നു. ഈ 12 ഒക്കെ തീരെ കുറഞ്ഞില്ലേ? കുറച്ച് കൂടിയൊന്ന് കൂട്ടൂന്നേ; ബോഫോഴ്സിനോട് കട്ടയ്ക്ക് നിൽക്കേണ്ടതല്ലേന്ന്? :)

പാമരന്‍ said...

:)

കാളീശ്വര രാജവര്‍മ്മ said...

ഞങ്ങക്ക് മനോരോമയും ക്രൈം നന്ദകുമാറും പറയുന്നതാ വിശ്വാസം. പള്ളിയാണെ, ഒമ്പതാം പ്രതി എന്നു പറയുന്നത് ഫുട്ബാള്‍ ക്യാപ്റ്റന്റെ ജഴ്സിയിലെ നമ്പര് പോലെയാ, മൊത്തത്തില്‍ ഇങ്ങേരു തന്നെ നാനൂറ്, നാല്പ്പത് അല്ല പന്ത്രണ്ടെങ്കി അത്രേം- അടിച്ചത്.
ലാവ്‌ലിന്‍ എന്നൊരു കമ്പനിയേയില്ല സത്യത്തില്‍. ഇത് ഒരു മന്ത്രിപുത്രന്റെ ബിനാമി ഇടപാടാ. ഇടുക്കി ഡാം കെട്ടിയതു മുതല്‍ പിന്നെ ഇന്ത്യയില്‍ നടന്ന ആയിരക്കണക്കിനു ലാവലിന്‍ പ്രോജക്റ്റുകള്‍ മൊത്തം തട്ടിപ്പാണ്‌.

ഭക്ഷണപ്രിയന്‍ said...

ഇത്രേം വിചാരിച്ചില്ല മോളമ്മേ. നിങ്ങക്കിഞ്ചിപ്പെണ്ണിന്റെ വക തല്ലുറപ്പ്

ശ്രീവല്ലഭന്‍. said...

ചെലപ്പോ കുറച്ച് കൂടെ കുറയുമായിരിക്കും.:-)

Visala Manaskan said...

അപ്പോ വെറും 12 കോടീടെ കേസിനാണോ ഇവന്മാരല്ലാവരും കൂടി ആ പാവം പിണറായീനെ???

ഏയ്... കേട്ടോടം കൊണ്ട് ആള്‍ അത്രക്ക് ചീപ്പല്ല!

കിരണ്‍ തോമസ് തോമ്പില്‍ said...

cibu see the manorama link

ജനശക്തന്‍ വര്‍മ്മ said...

കളഞ്ഞുപോയ പന്ത്രണ്ട് കോടി കിട്ടിയിട്ടുണ്ട്.
http://jagrathablog.blogspot.com/2009/06/12.html
ഇത് സി ബി ഐയില്‍ ആണോ എസ് ബി ഐയില്‍ ആണോ നിക്ഷേപിക്കേണ്ടത്?

Anonymous said...

കോറസ്‌: അഴിമതി... അഴിമതി... അഴിമതി

ദേശാഭിമാനി: എന്തൂട്ട്‌ അഴിമിതി ക്ടാങ്ങളെ? ഇമ്മ്ടെ നേതാവു നടത്തിയ ഇടപാട്ണു. 100% സുതാര്യം, സുവ്യക്തം, സുനിശ്ചിതം. കരാറില്‍ അഴിമതിയേ ഇല്ല. നേരറിയാന്‍ നേരുത്തെ അറിയാന്‍...

കോറസ്‌: അഴിമതി... അഴിമതി... അഴിമതി

ദേശാഭിമാനി: ഒന്നു പോടെ അവിടുന്നു.
കമ്മ്യൂണിസ്റ്റുകാരൊന്നുമല്ല കരാറില്‍ അഴിമതി കാണിച്ചതു. അതാ താടിവച്ച കാറ്‍ത്തികേയന്‍. വിടരുതവനെ

കോറസ്‌: അഴിമതി... അഴിമതി... അഴിമതി

ദേശാഭിമാനി: അഴിമതിയോ? അങ്ങിനെ ഒന്നു എപ്പടി കരാറ്‍ നടത്തില്‍പ്പില്‍ സംഭവിക്കും?

കോറസ്‌: അഴിമതി... അഴിമതി... അഴിമതി

ദേശാഭിമാനി: കരാറ്‍ പാളിയതു കടവൂറ്‍ ശിവദാസ അണ്ണന്‍റ്റെ കാലത്താ. ആണ്ണന്‍റ്റെയടുത്തു പോയി ചോയ്ക്കിന്‍.


കോറസ്‌: അഴിമതി... അഴിമതി... അഴിമതി. കരാറ്‍ നിര്‍ത്തിവച്ചതു ശര്‍മ്മ.

ദേശാഭിമാനി: കരാറില്‍ അഴിമതിയെ ഇല്ല. ഏല്ലാം രാഷ്ട്രീയ പ്രേരിതം, സത്യം ശിവമാ സംഗീതം


കോറസ്‌: അഴിമതി... അഴിമതി... അഴിമതി.

ദേശാഭിമാനി: വീഴ്ചയുണ്ടായെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കേതിരെ നടപടി എടുക്കാം.


കോറസ്‌: അഴിമതി... അഴിമതി... അഴിമതി. ദേശാഭിമാനി:അഴിമതിയുമില്ല ഒരു കുന്തവുമില്ല.

കോറസ്‌: അഴിമതി... അഴിമതി... അഴിമതി.

ദേശാഭിമാനി: നേതാവിനെയും ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യേണ്ട ആവശ്യം ഇല്ല.

കോറസ്‌: അഴിമതി... അഴിമതി... അഴിമതി.

അരുണ്‍ ചുള്ളിക്കല്‍ said...

ഓള്‍ സിപിഎമ്മാ

:-)

Anonymous said...

അയ്യ്! അഴിമതിയേ അയിനു നടന്നട്ടില്യാന്ന് മോളമ്മേ. ദേശാഭിമാനി പറേണതങ്ങട് കേക്ക. എന്തെങ്കിലും അഴിമതീണ്ടെങ്കില്‍ അത് ആ ഗാന്ധിത്തൊപ്പി കോണ്‍‌ഗ്രസ്സാര്‍ക്ക് മാത്രമിള്ളതാ. മനോരമ നാനൂറ് കോടീന്നും ദേശാഭിമാനി കോടിമുണ്ടിന്റെ അഴിമതീന്നും. ദെന്താപ്പൊ കഥ?
അഴിമതി നടന്നതിനെക്കുറിച്ച് ബേജാറാവാണ്ട് നുണരമയെക്കുറിച്ച് ബേജാറാവണ മോളമ്മേടെ ആ ഫസ്റ്റ് ക്ലാസ്സ് കരളിണ്ടല്ലാ, ഹാ നല്ല അസ്സല്‍ സൂപ്പ് വെക്കാന്‍ കൊള്ളാം. കുട്ട്യോള്‍ക്ക് കൊടുത്താ ജലദോഷപ്പനീങ്കിലും മാറും.

മോനപ്പന്‍ said...

മനോരമയുടേതായിട്ട് കിരണ്‍ ലിങ്ക് ചെയ്ത പേജില്‍ വൈരുദ്ധ്യം കണ്ടുപിടിച്ചത് മോളമ്മ ചുവന്ന കണ്ണട വച്ചു നോക്കിയിട്ടുതന്നെയാണ്

നാനൂറു കോടിയൂടെ കണക്കിന്റെ കാര്യമൊഴികെ മൂന്നു ഫിഗേഴ്സും ഈ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്.

ബാലാന്ദന്‍ കമ്മറ്റി കണ്ടുപിടിച്ച ക്രമക്കേട് 159 കോടിയുടേത്

അതിന്റെ ഭാഗമായി കാന്‍സര്‍ സെന്ററിന് ഓഫര്‍ ചെയ്തിരുന്ന തുക 91 കോടി

അതില്‍ കൊടുത്തിട്ടുള്ളത് 12 കോടി കൊടുത്തു കഴിഞ്ഞു എന്ന് പറയുന്നു എങ്കിലും അതു ചിലവഴിച്ചത് എങ്ങനെയെന്ന് ഗവണ്മെന്റിന് അറിയില്ല.

ഇതാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഡേറ്റാ തമ്മില്‍ കോണ്‍ഫ്ലിക്റ്റില്ല


ഇതേകാര്യം http://sarkkaarkaryam.blogspot.com/2009/01/cag-on-cancer-centre.html ഈ പോസ്റ്റില്‍ വിശദമായിട്ട് ചര്‍ച്ച ചെയ്തിട്ടും ഉണ്ട്.

മൊത്തം ക്രമക്കേട് 375 കോടിയാണെന്നതും മനോരമയുടെ മനോധര്‍മ്മമല്ല. അത് സി എ ജി റിപ്പോര്‍ട്ടിലെ ഏതോ പരാമര്‍ശമാണ്.
പി കെ പ്രകാശന്‍ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ കണ്ടിരുന്നു എന്ന് ഓര്‍ക്കുന്നു.


നുണരമ നുണരമയാണെന്ന് തന്നെ ഇരിക്കട്ടെ. പക്ഷെ അതിന് മോളമ്മ നുണയമ്മ ആവേണ്ട കാര്യമില്ല. മനോരമയെ ചീത്തവിളിച്ചാല്‍ ചൊറിച്ചില്‍ മാറിക്കിട്ടുമെങ്കില്‍ അതിന് മറ്റു വിഷയം വല്ലതും നോക്കൂ

Anonymous said...

ജെയിംസ്‌ ബോണ്ടിന്റെ സിനിമേ ഇപ്പൊ കമ്മ്യുണീസ്ടുകാരു കാണൂ

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

നുണവീരൻ: വലിയൊരു ചളിക്കടലിലാ അവൻ വീണത്.

കോറസ് : ചളിക്കടലോ? കുറച്ചു കുറക്കാൻ പറ്റോ?

നുണവീരൻ : ഒരു ചളിത്തടാകം.

കോറസ് : ഒന്നൂടെ കുറയ്ക്കോ?

നുണവീരൻ : ഒരു ചളിക്കുളം

കോ: ഇനീം

നുണ: ഒരു ചളിക്കുണ്ട്… ചളിക്കുഴി …

[കടൽ തടാകമായി. പിന്നെ കുളം. കുണ്ട്.. കുഴി…

പക്ഷേ ആ “ചളി” എത്ര ശ്രമിച്ചിട്ടും മാറുന്നില്ലല്ലോ.]

പാഞ്ചാലി :: Panchali said...

എന്തരോ എന്തോ!
:)

പോസ്റ്റും കമന്റുകളും കണ്ടപ്പോള്‍ പണ്ട് കൂട്ടുകാരി റ്റി റ്റി സിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ (90കളില്‍)ഒരു ഗ്രാമപ്രദേശത്തെ ലോവര്‍പ്രൈമറി സ്കൂളില്‍ ക്ലാസ്സെടുക്കാന്‍ പോയപ്പോഴത്തെ അനുഭവം പറഞ്ഞതോര്‍മ്മ വന്നു.

ട്രെയിനിംഗ് സമയത്തെ ആദ്യക്ലാസായതിനാല്‍ കൂട്ടുകാരി കടിച്ച് പിടിച്ച് ഇല്ലാത്ത ഗൌരവം വരുത്തി, സഭാകമ്പമൊതുക്കാന്‍ ശ്രമിച്ച്, ഒന്നാം ക്ലാസ്സില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേറ്റ് പറഞ്ഞു അടുത്തിരിക്കുന്ന പെണ്‍കുട്ടിയെ ചൂണ്ടിപ്പറഞ്ഞു

“ടീച്ചറെ ടീച്ചറെ എവള് ഫയങ്കര മുട്ടന്‍ നൊണ പറഞ്ഞു!”

പഠിപ്പിക്കല്‍ നിര്‍ത്തി, ഗൌരവം വിടാതെ, കൂട്ടുകാരി ടീച്ചര്‍ മറ്റെകുട്ടി എന്ത് നുണയാണ് പറഞ്ഞതെന്ന് ആരാഞ്ഞു.

“ടീച്ചറേ, ടീച്ചറെ എവളു പറയുവാ എവളുടെ വീട് എട്ടുനിലയാണെന്ന്! എവളു ചുമ്മാ കള്ളമ്പറയുവാ!”

പൊട്ടിവന്ന ചിരിയടക്കിപ്പിടിച്ച് കൂട്ടുകാരി മറ്റെ കുട്ടിയെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തി കാരണമാരാഞ്ഞു.

അപ്പോള്‍ അവള്‍ പറഞ്ഞു;

“ടീച്ചറെ ഞാനല്ല കെട്ടോ അവളാ നൊണ പറയുന്നെ! ഞാനങ്ങനെയല്ലന്നേ പറഞ്ഞത്!
എട്ടുനിലയാന്നല്ല ടീച്ചറെ, ഞാന്‍ എന്റെ വീട് അഞ്ചുനിലയാന്നാ പറഞ്ഞത്! ദേ അവളു ചുമ്മാ കള്ളം പറഞ്ഞതാ!”

:))അന്നത്തെ ചിരിയുടെ കാര്യം, പത്തു പതിനഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും, ഇപ്പോഴും ആ കൂട്ടുകാരി പറയാറുണ്ട്!
:)

ഭക്ഷണപ്രിയന്‍ said...

അപ്പൊ രണ്ടു കൂട്ടരും നുണ പറഞ്ഞൂന്നാ പാഞ്ചാലി പറഞ്ഞു വരുന്നേ?
എന്തായാലും കമന്റിനു നന്ദി! ഇവിടുത്തെ പിരിമുറുക്കം ഒന്നയഞ്ഞല്ലോ
ഇനിയെങ്കിലും മോളമ്മ വല്ലോം മിണ്ടുമാരിക്കും

Anil Peter said...

Kiran Thomas thappi kandu pidicha link work cheyathilla.

മോനപ്പന്റപ്പന്‍ said...

"മനോരമയുടേതായിട്ട് കിരണ്‍ ലിങ്ക് ചെയ്ത പേജില്‍ വൈരുദ്ധ്യം കണ്ടുപിടിച്ചത് മോളമ്മ ചുവന്ന കണ്ണട വച്ചു നോക്കിയിട്ടുതന്നെയാണ്. നാനൂറു കോടിയൂടെ കണക്കിന്റെ കാര്യമൊഴികെ മൂന്നു ഫിഗേഴ്സും ഈ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്. ബാലാന്ദന്‍ കമ്മറ്റി കണ്ടുപിടിച്ച ക്രമക്കേട് 159 കോടിയുടേത്. അതിന്റെ ഭാഗമായി കാന്‍സര്‍ സെന്ററിന് ഓഫര്‍ ചെയ്തിരുന്ന തുക 91 കോടി. അതില്‍ കൊടുത്തിട്ടുള്ളത് 12 കോടി കൊടുത്തു കഴിഞ്ഞു എന്ന് പറയുന്നു എങ്കിലും അതു ചിലവഴിച്ചത് എങ്ങനെയെന്ന് ഗവണ്മെന്റിന് അറിയില്ല. ഇതാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ ഡേറ്റാ തമ്മില്‍ കോണ്‍ഫ്ലിക്റ്റില്ല"


മോനപ്പാ, ഡേറ്റ തമ്മില്‍ കോണ്‍ഫ്ലിക്റ്റില്ല എന്നങ്ങ് ഡിക്ലേറു ചെയ്യുമ്മുമ്പ് ആദ്യം പോയി ലാവലിനെന്തരെന്ന് പടി.

ബാലാനന്ദന്‍ കമ്മീഷന്‍ 159കോടീട അഴിമതി കണ്ടുപിടിച്ചെന്ന്. പൂയ് പൂയ് ! അദ് മനോരമക്കാരന്റെ മനോരാജ്യമെന്നേ പറയേണ്ടൂ. ബാലാനന്ദന്‍ കമ്മീഷന്‍ ഉണ്ടാക്കിയതെന്തിനാണെന്നോ ആ റിപ്പോട്ടില്‍ എന്ത് പുക്കച്ചവടമാണ് ഉള്ളതെന്നോ അന്വേഷിക്കാത്ത ഏതോ കെഴങ്ങന്‍ എഴുതിയ സാദനം ! അത് മഷിപൊരട്ടി നാട്ടാരെക്കൊണ്ട് വിഴുങ്ങിക്കാന്‍ ഉളുപ്പില്ലാത്ത പത്രത്തിനെ നൊണോരമാന്നല്ലാതെ എന്തര് വിളിക്കാന്‍ ?

ലാവലിന്‍ 91 കോടി ഓഫറ് ചെയ്തന്ന് അടുത്ത് ഗുണ്ട്. 105 കോടിയുടെ ആശുപത്രിയാണ് എസ്റ്റിമേറ്റ്. അതിലു 5കോടി സര്‍ക്കാരും 98 കോടി ലാവലിനും മുതല്‍മുടക്കി ആശുപത്രിസ്ഥാപിക്കുമെന്ന് കരാറ്. ഇതിലെ ലാവലിന്‍ പണിചെയ്യാന്‍ ടെക്നിക്കാലിയയെ ഏല്പ്പിച്ച 12 കോടിക്കാണ് തലശേരീല് ഒരു കാന്‍സര്‍ സെന്ററ് നില്‍ക്കണത്. അതിനു സര്‍ക്കാരിനു കണക്കില്ലെന്നൊന്നും അടിച്ചുവിടാത മോനപ്പാ. നൊണോരമയ്ക്ക് കണക്കു കാണൂല്ലേരിക്കും. സര്‍ക്കാരിലു കണക്കൊണ്ട്. അതുമ്പോയിറ്റ് ബാക്കി വരാനൊള്ള 86 കോടീന്റ കണക്കാണ് ഇനി അറിയാനൊള്ളത് എന്നാണ് സിബിഐ മച്ചാമ്മാരു ഇപ്പോ പറയണത്.

400 കോടീട കണക്ക് എലക്ഷന്‍ കാലത്ത് ചാണ്ടി അടിച്ചുവിട്ട ഗുണ്ടാണ്. കുറേക്കാലം നൊണോരമ ഏറ്റു പാടി. ചാണ്ടി പാടിയാ ശ്രുതിമീട്ടണതാണല്ലാ നൊണോരമേന്റ പരുവാടി. സി.ഏ.ജീന്റ റിപ്പോട്ടില് 374.5 കോടീട അഴിമതീന്നൊന്നും പറഞ്ഞിട്ടില്ല, മൂന്ന് നവീകരണപദ്ധതികള്‍ക്കുമായി ചെലവാക്കിയ 374.5 കോടീട തൊക ഉദ്ദേശിച്ച പ്രയോജനമൊണ്ടാക്കീല്ല എന്നാണ് കേട്ട. അത് അവമ്മാരട കുരുട്ട് പുത്തി. സി.ബി.ഐ മച്ചാമ്മാരക്ക് ഏതായാലും സി.ഏ.ജി പുളുത്തിയ റിപ്പോര്‍ട്ട് ബോദിച്ചില്ല. അമ്പത് വര്‍ഷത്തേക്ക് നവീകരിച്ച സാദനങ്ങളട ശേഷിയും ശേമൂഷിയും മൂന്നു കൊല്ലത്ത മഴേടേം വൈദ്യുതി ഉല്പാദനത്തിന്റേം ഒരുത്തനും കേട്ടിട്ടില്ലാത്ത ഉടായിപ്പു കണക്കും കൊണ്ട് എല്ലാം പാഴായേന്ന് കൂവിയ സി.ഏ.ജീനെ ഇപ്പ സി.ബി.ഐക്കാറമ്മാര്‍ക്ക് ങേഹേ, മൈന്റില്ല.

അദ്ദാണ് "ഇത്രേ......ം", "ഇത്രെം" "ഇത്രം" "ദിത്രം" "ത്രം" ആവണ മായാജലം !

മോളമ്മ said...

മനോരമക്കാര്‍ക്ക് തന്നെ സ്വന്തം വാര്‍ത്തകളില്‍ വിശ്വാസമില്ലാത്തത് കൊണ്ടോ എന്തോ മനോരമക്ക് ഓണ്‍ലൈന്‍ ആര്‍കൈവ് ഇല്ല. മാത്രമല്ല വാര്‍ത്തകളുടെ ലിങ്കും മാറികൊണ്ടിരിക്കും. അതുകൊണ്ട് മനോരമ ലിങ്ക് കൊണ്ട് വലിയ പ്രയോജനമില്ല. പക്ഷേ സ്ഥിരമായി മനോരമ വായിക്കുന്നവര്‍ക്ക് മനസ്സിലാകുന്ന ഒരു സംഗതിയാണ് ഈ പോസ്റ്റില്‍.കേരളം കണ്ട ഏറ്റവും വലിയ അഴിമതി 400 കോടിയുടെ എന്നൊക്കെ പറഞ്ഞാണ് ഈ കേസ് ഇലക്ഷന്‍ കാലത്ത് കിടന്ന് കളിച്ചത്. പിന്നെ പിന്നെ കുറഞ്ഞ് കുറഞ്ഞ് ഇപ്പോള്‍ ലാവ്‌ലിന്‍ കൊടുത്ത 12 കോടി എന്നതില്‍ എത്തി നിക്കുകയാണല്ലോ. പോരാത്തതിന് ഐ.എ.എസ് ഓഫീസര്‍‌മാരുടെ വക ഗുണ്ടടികളും. ആരുടെയൊക്കെയോ തലപരിശോധിക്കണമെന്നതുറപ്പല്ലേ!

കുഞ്ചഞ്ചെക്കന്‍ said...

തന്റെ റീഡറില്‍ ഒരു ബന്ധവുമില്ലാതെ ഇഞ്ചിപ്പെണ്ണു മോളമ്മക്കിട്ട് താങ്ങിയിരിക്കുന്നു...ആ “കൊച്ചി‘(??)നെന്നാത്തിന്റെ സൂക്കേടാ? മെന്റല്‍ എസ്കിമ ആണെന്നാ തോന്നുന്നേ.

ടിഷര്‍ട്ട് രാഷ്ട്രീയം
via കണ്ടകശനി on 7/8/09
Inji Pennu:

ആ ലവ് പിണറായി ബ്ലാക്ക് ടീഷർട്ട് ഒരെണ്ണം മോളമ്മയ്ക്ക് അയക്കാൻ പറ്റ്വോ ശനീ? ആദർശവാദത്തിന്റെ പരമോന്നത ബഹുമതിയായി?