Sunday, March 15, 2015

ഗുജറാത്ത് ഡയറി - കേരള്‍ ഹിന്ദുസ്ഥാന്‍ കി ബാഹര്‍ ഹേനാ!

ഇല്ലനക്കരിയിലെ ഒരു ചുള്ളത്തി - ഉണ്ണിമോള്- കുറച്ച് കാലമായി ഗുജറാത്തിലാണു താമസം.(ഏതോ ഒരു) മോഡിയുടെ ഫ്ലാറ്റില്‍ ജീവിക്കുന്ന ലവള്‍ ഇടയ്ക്കിടയ്ക്ക് കഥ പറയും. പണ്ട് ഞാന്‍ ലഡാക്കിലായിരുന്നപ്പോള്‍ എന്നാണു എല്ലാ കഥയുടേയും  ഒരിദ്.

കക്ഷി ഇന്സ്റ്റിയില്‍ ചേര്ന്ന ഉടനെ ഒരു അപാര്ട്ട്മെന്റ് അന്വേഷിച്ചു നടക്കുകയായിരുന്നു അത്രേ. അങ്ങനെ ഇന്സ്റ്റി വഴി ഒരു സര്‍‌‌വീസ് അപ്പാര്മെന്റ് കാണാന്‍ ചെന്നു. അവിടത്തെ കെയര്‍ ടേക്കര്‍ പണ്ഡിറ്റ്‌‌ജിയോട്  ഇംഗ്ലീഷില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ പണ്ഡിറ്റ്ജി
¨നീ എവടന്നാ പെണ്ണേ¨
¨ കേരളത്തീന്ന് കിഴവാ¨
¨എന്നാ നിനക്ക് വീടില്ല, ഹിന്ദുസ്ഥാനിലു വെളിയില്‍ ഉള്ളവര്ക്ക് ഇവിടെ സ്ഥലം  കൊടുക്കാറില്ല. കേരള്‍ ഹിന്ദുസ്ഥാന്‍ കി ബാഹര്‍ ഹേ നാ?¨
--------------(ഉണ്ണിമോള്‍ ഗഡി സ്റ്റാച്യു, ബാക് ഗ്രൗഡില്‍ ഹിന്ദി വാക്കുകള്‍ സെര്ച്ച് ചെയ്യുന്ന സിംപിള്)
¨കേരള്‍ ഇന്ത്യ മേ ഹേ (തെണ്ടി)¨
അപ്പോ കൂടെ ചെന്ന ഓട്ടോക്കാരന്‍
¨ഹാം  ജി കേരള്‍ ഹിന്ദുസ്ഥാന്‍ മേ ഹേ¨
¨എന്നാ ശരി വാ വന്നു പണ്ടാറമടങ്ങ്, ഇതാണു മുറി, ഈ മുറിക്ക് 8000 രൂപ വാടക¨ (അതായത് തിരിഞ്ഞ് നോക്കാതെ ഓട്രീ പെണ്ണേ)
ഉണ്ണി മോള്‍ ഓടി.
പിന്നെ ചെന്നു പെട്ടത് ഒരു പാവം  മോഡിയുടെ അടുത്ത്. എന്തായാലും  രണ്ട് ബഡ്റൂം  അപാര്റ്റ്മെന്റ് 5000 രൂപയ്ക്ക് മോഡി മോടി പിടിപ്പിച്ച്  കൊടുത്തു. ഒരു ശല്യവും  ഇല്ല. മാസാമാസം  വാടക ബാന്കിലിട്ടാല്‍ പോതും.
 

2 comments:

ajith said...

വല്യ അതിശയമില്ല. പണ്ട് വിശാഖപട്ടണത്ത് നേവല്‍ ബേസില്‍ ആയിരുന്ന കാലം ബീഹാറില്‍ നിന്നുള്ള ചില സിംഗുമാര്‍ എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട് “കേരള്‍ ഭാരത് മേ ഹൈ ക്യാ?” എന്ന്

മോളമ്മ said...

ഹേയ്, ഒരു അതിശയവും ഇല്ല. ഈ പെണ്ണ് കിടന്ന് കരച്ചിലായിരുന്നു, ആയി കുറേ ദിവസം, ഗുജറാത്തി, അറിയില്ല, ഹിന്ദി അറിയില്ല എന്നൊക്കെ പറഞ്ഞ്.. പിന്നേം എന്തോ കാര്യത്തിനു ഓര്ത്തപ്പോ എഴുതി എന്നേ ഉള്ളൂ. നേരിട്ടൊരു അനുഭവം കേള്ക്കണതല്ലേ.