Sunday, June 7, 2009

കിണ്ടി..കിണ്ട്യേയ്

ഈ ചോദ്യത്തില്‍ കാര്യമുണ്ടല്ലോടീ കുഞ്ഞോളേ

എന്തൂട്ട് ചോദ്യം?

ഭക്ഷണപ്രിയന്റെ ചോദ്യേ. സെക്സി ആയ ആണിനെ എന്ത് വിളിക്കുംന്ന് ചോയ്‌ക്കണു.

അയിലിപ്പോ ചോയ്ക്കാനെന്തിരിക്കുന്നു, കിണ്ടി.

ങേ!?

കിണ്ടി.. കിണ്ട്യേയ് ന്ന് കേട്ടട്ട്‌ല്ലേ ആ കിണ്ട്യന്നെ

എന്ന്വച്ചാ?

ഓ എന്റെ പെണ്ണമ്മിച്ച്യേയ് ഞാന്‍ പറഞ്ഞണ്ട് ഇത് പെണ്ണമ്മിച്ചി സ്കൂളില്‍ പഠിപ്പിച്ചേര്‍ന്ന കാലൊന്നല്ലാന്ന്
സെക്സിയായ ചെക്കന്മാരെ വിളിക്കണ പേര്‌ണ് കിണ്ടി. ഒറ്റ പ്രശ്‌നൊള്ളോ. ഇങ്ങനെ വിളിക്കാന്‍ പറ്റണ മൊതിലോളെ ക്യാമ്പസോളിലൊന്നും മഷീട്ട് നോക്യാ കിട്ടില്യാ. ഡിഗ്രിയ്ക്കാവുമ്പ‌ഴ്ക്കും എല്ലിച്ച ചെക്കമാര്‍ക്കും കൂടി ഒരു കുഞ്ഞ്യേ കൊടവയറെങ്കിലും കാണും.പിന്നെ ബുദ്ധികൂട്യ വകേല് വീത്യള്ള നെറ്റീം ഭാഗ്യനരേം.

എന്റെ തമ്പ്‌രാനെ! കാലം പോയൊരു പോക്കേ. പണ്ടൊക്കെ കൊടവയറും കഷണ്ടീമൊക്കെ പുരുഷലക്ഷണങ്ങളാര്‍ന്നു. ഇപ്പോ ഇതൊന്നുമായാ കിണ്ട്യാവില്യാന്ന്ണ് നീയൊക്കെ പറയണേ?

അല്ലപിന്നെ വെറ്‌തീന് ആമീര്‍ ഖാന്‍ വരെ 6 പാക് മസ്സിലൊണ്ടാക്കണെ.അല്ലാ ഏത്‌ണീ പണ്ടൊക്കേന്ന് പറയണ കാലം? നീയൊരു സെക്സിയാന്ന് ഏതെങ്കിലും പെണ്ണിനോട് പറഞ്ഞാല്‍ ആ പെണ്ണ് പിന്നെ ഒരാഴ്ച പനിച്ച് കെടന്നേര്‍ന്ന കാലല്ലേ അത്? പറഞ്ഞോന്‍ വായനോക്കിയും. അല്ല ..അല്ല.. വിടന്‍. പെങ്കുട്ട്യോളൊക്കെ മാറീലേന്റെ പെണ്ണമ്മിച്ച്യേ. അതൊക്കെ പോട്ടെ ഈ സാരി നിനക്ക് നല്ല ഭംഗീണ്ടെന്ന് ഏതെങ്കിലും മലയാളി വനിതയോട് ‘ഒരന്യപുരുഷ്യന്‍’ പറഞ്ഞാല് ‘ഈ പണ്ട്’എന്തായേനെ പുകില്?

പണ്ട്ന്ന്വച്ചാ പെങ്കുട്ട്യോള്‍ക്ക് പേട്യല്ലേ. സ്വന്തം ശരീരത്തിനോട് പോലും പേടീന്. അതോണ്ടാവും. ഇപ്പഴൂലേ അങ്ങന്‌ത്തെ പെങ്കുട്ട്യോള്?

അതോണ്ടായാലും, ഇതോണ്ടായാലും, ഇപ്പോ ഇണ്ടായാലും കാര്യല്യാ. മിടുക്കത്ത്യോളൊക്കെ നല്ല അസ്സലായിറ്റ് മാറി.‘ഈ ചുരിദാറില്‍ നീ സുന്ദര്യായിണ്ട്‌’ന്ന് പറഞ്ഞാല്‍ ‘താങ്ക്സ് ചുള്ളാ’ന്ന് ചമ്മാണ്ട് പറയാന്‍ പറ്റണ അസ്സല് ചുള്ളത്ത്യോള്.

പഴേ തലമുറ്യോന്നുനി മാറില്യാ. പുത്യേ കുട്ട്യോള് മിടുക്കികളാവട്ടെ. അതു പോട്ടെ ഈ കിണ്ടിക്ക് നീയൊരുദാഹരണം പറഞ്ഞേന്‍.. ജയന്‍?

അയ്യന്റമ്മേ കൊല്ല് കൊല്ല്. ഇപ്പഴും എണ്ണ തേച്ച മസിലും വച്ച് കുതിരേന്നെ ഉഴിയണ ശരപഞ്ചരം ജയനെ മാത്രേ ഓര്‍മ്മീളോ?

സില്‍‌വസ്റ്റര്‍ സ്റ്റാലന്‍?

ദേ പിന്നിം ശിലായുഗം. കൊറച്ച്,ഒരിത്തിരി,ഒരു ലേശം കൂടീം മുന്നില്‍ക്ക് പോരാന്‍ പറ്റോ?

മമ്മൂട്ടി

ത‌മ്പ്‌രാനേ! ലോകത്ത് വേറാരൂലെങ്കെ മമ്മൂട്ടി കിണ്ടീന്

എന്നാ നീ പറ

ഇമ്മടെ പണ്ടത്തെ ഷോണ്‍ കോര്‍ണറി,ബ്രാഡ് പിറ്റ്. ഋത്വിക് റോഷന്‍ തരക്കേടില്യാ. പക്ഷേ അഭിനയിക്കാനറിഞ്ഞൂടാ. പിന്നെ സൂര്യ. ഓ ചെല പോസിലു ചുള്ളന് ഒടുക്കത്തെ ഗ്ലാമറാണ്. പിന്നീണ്ട് ഇപ്പോ പറഞ്ഞാ ശര്യാവില്യാ. പിന്നെ പറയാം.

അപ്പോ മലയാളികളാരൂല്ലേറീ?

ഇണ്ടല്ലോ. പ്രഥ്വിരാജ്. പക്ഷേ കമ്മീസിടണം*. കമ്മീസിട്ടാലിണ്ടല്ലോ പൃഥി ഒരു ഒന്നൊന്നര കിണ്ടീന്.

********************************

* വെറ്‌തേ. ആള് ശരിയ്ക്കും കിണ്ടീണ്‌ന്നാണ് സിയാപ്പീം മറ്റാപ്പ്യോളും പറയണേ. ആ കഥ പിന്നൊരൂസം പറയാം.

********************************

അപ്പോ ചോദ്യം - ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പിഹിപ്പിയുടെ ഒറിജിനല്‍ രൂപത്തിന് പെങ്കുട്ട്യോള്‍ വിളിക്കുന്ന പേരെന്ത്?

16 comments:

Umesh::ഉമേഷ് said...

ചോദ്യം: കുണ്ടൻ, കിണ്ടി ഇവ തമ്മിലുള്ള വ്യത്യാസമെന്തു്?

ഉത്തരം: രണ്ടും സെക്സി തന്നെ. പറയുന്നവൻ ആണായാൽ കുണ്ടൻ, പെണ്ണായാൽ കിണ്ടി.

ചരക്കിന്റെ പുല്ലിംഗമായി ചരകൻ എന്നു പറയാമായിരുന്നു. സുസ്മിതയുടെ പുല്ലിംഗമായി സുശ്രുതനും.

Unknown said...

സെക്സിയായ ആണിനെ കിണ്ടി എന്നുവിളിക്കാം
നല്ല കണ്ടു പിടുത്തം മോളമ്മ ചേച്ചി

Anonymous said...

Haha molamma where were u.
Glad to see ur posts again

Calvin H said...

കുണ്ടൻ എന്ന് തന്നെയല്ലേ സെക്സി ബോയ്സിന്റെ മലയാളം??????


മണിച്ചിത്രത്താഴിൽ കിണ്ടി എന്നു മറ്റൊരു ദ്വയാർത്ഥത്തിൽ വിളിക്കുന്നുണ്ട്. ഇവിടെ പറഞ്ഞ അർത്ഥം (ചരക്കിന്റെ പുല്ലിംഗം ) അല്ല...

ജ്യോനവന്‍ said...

ഇടിക്കല്ലെ... ഇവിട്യൊന്നു നോക്ക്വോ? :) എഴുത്തു്‌ കലക്ക്‌ണ്‌ണ്ടേ..

ദേവന്‍ said...

മ്മളൊക്കെ കോളെജിപ്പടിക്കുമ്പ കൊല്ലം ഭാഗത്തൊന്നും കിണ്ടി ഇങ്ങനല്ലായിരുന്നു. അവന്‍ അടിച്ചു "കിണ്ടിയായി" എന്നു വച്ചാല്‍ പാമ്പ് ഫേസും കഴിഞ്ഞ് ബ്ലാക്കൗട്ടിലേക്ക് സഞ്ചരിക്കുകയാണ്‌ എന്നാ.
"സ്കോ" എന്നായിരുന്നു പെണ്‍പിള്ളേര്‍ അന്ന് കൊടവണ്ടിയും അമ്മിഞ്ഞേം ചാടാത്ത നല്ല ചന്തമൊള്ള പയ്യന്മാരെ വിളിക്കാറ്‌ (സ്കോ യൂണിക്സ് അന്നു കണ്ടുപിടിച്ചിട്ടില്ലായിരിക്കാം) .

പിന്നെ ജയന്‍ നിത്യഹരിതനാ കേട്ടോ- ഒരു നിക്കര്‍ ഇട്ടു ക്യാമറക്കു മുന്നേ വന്നാല്‍ ജനം കൂവാത്ത ബോഡി മലയാളം ആദ്യമായി കണ്ടത് അപ്പഴല്ലേ.

കുണ്ടനു പക്ഷേ വത്യാസമൊന്നുമില്ല, അന്നും ഇന്നും.

ഭക്ഷണപ്രിയന്‍ said...

ഉടനെയുള്ള മറുപടിക്ക് നന്ദി. പോസ്റ്റ്‌ രാവിലെ തന്നെ കണ്ടിരുന്നു . പക്ഷെ ഓഫീസില്‍ ആയതിനാല്‍ അഭിപ്രായം പറയാന്‍ പറ്റിയില്ല.
കിണ്ടി ഏതായാലും പുതിയ അറിവാണ്‌ . പക്ഷെ ചേരുന്ന ഉപമ തന്നെ. കുണ്ടനെ പറ്റി കേട്ടിട്ടുണ്ട് വേറൊരു രീതിയില്‍. ഉമേഷണ്ണന്‍ പറഞ്ഞതില്‍ നിന്ന് ചെറിയൊരു വ്യത്യാസം. സ്വവര്‍ഗ്ഗത്തോട് താത്പര്യമുള്ള ആണുങ്ങളെയാണ് കുണ്ടന്‍ എന്ന് വിളിക്കുന്നതായി ഞാന്‍ കരുതിയത്‌. അല്ലാതെ സെക്സി ആയ ആണുങ്ങളെ അവരോടു താത്പര്യമുള്ള മറ്റുള്ളവര്‍ വിളിക്കുന്നതായല്ല.
സൂര്യയും പ്ര്വിധ്വി രാജും ഒക്കെ വളരെ സെക്സി ആണെന്നെനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ ര്വിത്വിക് റോഷന്‍ അങ്ങിനെയാണെന്ന് തോന്നിയിട്ടില്ല . കടുത്ത അസൂയയാവും കാരണം. പിന്നെ പെണ്ണുങ്ങളുടെ ചിന്ത വേറെ രീതിയിലുമായിരിക്കുമല്ലോ.
ഇംഗ്ലീഷ്‌ കിണ്ടികളെ അറിയില്ല. ബ്രാഡ് പിറ്റിനെ പറ്റി കേട്ടിട്ടുണ്ടെന്നല്ലാതെ .

വീണ്ടും ഒരു സംശയം ബാക്കി . ചാടാത്ത വയറും, ഷേപ്പൊത്ത ശരീരവും മാത്രമാണോ ഒരുത്തനെ സെക്സി ആക്കുന്നത് . അതില്‍ അവന്റെ കണ്ണുകള്‍ക്കും ഒരു പങ്കില്ലേ?

പാഞ്ചാലി said...

"ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പിഹിപ്പിയുടെ ഒറിജിനല്‍ രൂപത്തിന് പെങ്കുട്ട്യോള്‍ വിളിക്കുന്ന പേരെന്ത്?"


ഞങ്ങളുടെ കോളേജില്‍ അത്തരം പൂവാലന്മാരെ വേറൊരു കാര്‍ട്ടൂണ്‍ ക്യാരക്ടറിന്റെ പേര്‍ വിളിച്ചിരുന്നു “ലോലന്‍” അഥവാ “ലോ അണ്ണന്‍”.

Visala Manaskan said...

പ്രിത്തി രാജ്, നന്ദനത്തില്‍ ഒരു വര്‍ക്കത്തുള്ള ചെക്കനാര്‍ന്നു. ഇപ്പോള്‍ സിക്സ് പാക്ക് ഒക്കെ വച്ച് തലമുടിയും കൊഴിഞ്ഞ് വന്നപ്പോള്‍ ഒരുമാതിരി വിറ്റമിന്‍ എ യുടെ കുറവുള്ള വെറക് വെട്ടുകാരുടെ പോലെയായി. ഇനിയിപ്പോള്‍ പെണ്ണുങ്ങള്‍ക്ക് അതാണോ സെക്സി എന്നറിഞ്ഞൂട. :)

പക്ഷെ, സൂര്യ മിടുക്കനാ.

കിണ്ടി എന്ന വിളിക്ക് ഒരു സെക്സി ഫീല്‍ ഇല്ല. പണ്ട് ‘സിമ്പ്ലന്‍‘ എന്നൊരു വിളിയുണ്ടായിരുന്നു.

(റെഫറന്‍സ്: പമ്പിലെ ടയര്‍ പഞ്ചറടക്കണ വര്‍ഗ്ഗീസേട്ടന്‍ ഒരു സിമ്പ്ലന്‍ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. ആളെപ്പറ്റി കേള്‍ക്കാന്‍ പെണ്ണുങ്ങള്‍ക്ക് കാത് നാലായിരുന്നു എന്നും. ഹ്മ്..ആള്‍ സെക്സിയായിരുന്നിരിക്കണം!)

അഗ്രജന്‍ said...

കുണ്ടൻ ഓകെ, പക്ഷെ കുണ്ടനിൽ സെക്സി ബോയിയെ കാണുന്നവർ പെൺകുട്ടികളോ അതോ നെയ്ക്കിളവന്മാരോ :)

ശരിക്കും കുണ്ടൻ എന്നത് കുട്ടികളെ വിളിക്കാൻ ചില വടക്കൻ ദേശങ്ങളിൽ ഉപയോഗിക്കുന്ന വാക്കല്ലേ... ‘ഞമ്മക്കൊരു പാലും വെള്ളോം ഞമ്മടെ കുണ്ടനൊരു ബിരിയാണീം’ പ്രയോഗം പ്രശസ്തമല്ലേ...

പാഞ്ചാലി :: Panchali said...
ഞങ്ങളുടെ കോളേജില്‍ അത്തരം പൂവാലന്മാരെ വേറൊരു കാര്‍ട്ടൂണ്‍ ക്യാരക്ടറിന്റെ പേര്‍ വിളിച്ചിരുന്നു “ലോലന്‍” അഥവാ “ലോ അണ്ണന്‍”.

ഈ “ലോ അണ്ണന്‍” എന്നതായിരുന്നു ഞാൻ നെറ്റ് ഉപയോഗം തുടങ്ങിയ കാലത്ത് സ്വീകരിച്ചിരുന്ന nick name [ഇപ്പോഴും ആ ചാനലിൽ അറിയപ്പെടുന്നത് അങ്ങിനെ തന്നെ www.mIRC.com] എനിക്കെന്നെ പറ്റി ഭയങ്കര ധാരണയായിരുന്നു അന്നൊക്കെ... :)

പാഞ്ചാലി said...

അഗ്രജാ,
സ്വന്തം സ്വഭാവത്തെക്കുറിച്ച് ഇത്രയും വ്യക്തമായ ധാരണയുള്ളതും, അതു പരസ്യമാക്കുന്നതുമായ ഒരാളെ ആദ്യമായി കാണുകയാണ്!
:) :))

മോളമ്മ said...

ഉമേഷേ - ചരകന്‍ പോലെ ചരക്കിനു മറ്റു പല വാക്കുകളും ഉണ്ടായിരുന്നു. ചുള്ളന്‍ മുതല്‍ മാചോ വരെ ഒരോരോ അവസരത്തില് പെങ്കുട്ട്യോള് ഉപയോഗിച്ചിരുന്നു. പക്ഷേ കിണ്ടി പിന്നീട് ബെസ്റ്റ് ചോയ്സ് ആയി.

അനൂപ് - ഇത് ഇമ്മടെ കണ്ട്പിടുത്തൊന്നല്ലാട്ടാ. എന്നാലും ഇനി എടക്കെടയ്ക്ക് ഉപയോഗിച്ചോ :)

ഹായ് അനോണി - നൈസ് റ്റു മീറ്റ് യു. വെല്‍കം റ്റു ഊട്ടി :)

കാല്‍‌വിനെ - കുണ്ടന്‍ എന്നുവച്ചാല്‍ ഉമേഷ് ചുരുക്കി പറഞ്ഞതും പിന്നെ ഭക്ഷണപ്രിയന്‍ നീട്ടി പറഞ്ഞതും തന്നെ ഞങ്ങടോടീം. ഈ മണിചിത്രത്താഴിലെ കിണ്ടീരെ അര്‍ത്ഥം എന്തൂട്ട്‌ണ്. ഞങ്ങടോടിം എല്ലാ ചെക്കന്മാരും പറയും അതില്‍ ദ്വയാര്‍ത്ഥംമുണ്ടെന്ന്. പക്ഷേ എന്തൂട്ടാന്നിട്ട് പറയ്യേമില്ല. ദേവാസുരത്തിനു ശേഷം മോഹന്‍‌ലാല്‍ പറയണ ദ്വയാര്‍ത്ഥല്യാത്ത ഡയലോഗും ചേഷ്ടകളും കണ്ടുപിടിക്കാന്‍ തന്നെ പാടായതുകൊണ്ട് ദ്വയാര്‍ത്ഥ്‌ണ്ട്ന്ന് പറയാ‍ന്‍ ഏത് കുഞ്ഞുമോഞ്ചേട്ടനും പറ്റും. പക്ഷേ അതെന്തൂട്ടാന്ന് ആശാനും അറിയില്ലാന്ന് തോന്നണു. രഹസ്യായിറ്റ് പറഞ്ഞാ മതി ആരും കേക്കണ്ടാ.

ജ്യോനവാ‍ാ‍ാ- എന്താ കവിത. പക്ഷേല്.. പക്ഷേല് കിണ്ടിയ്ക്ക് വാലില്ലേ? :)

ദേവാ - കിണ്ടിയ്ക്കും അടിച്ചു കിണ്ടിയായതിനും കുടിയന്‍ പുസ്തകത്തില് സേം അര്‍ത്ഥനെ. പാമ്പിനു രണ്ടര്‍ത്ഥള്ള പോലീന് കിണ്ടീരെ കാര്യം. എന്റമ്മേ ജയന്റെ ആരാധകനാ? കുഞ്ഞുമോള് സ്കൂട്ടായി. ഇനി നിങ്ങളായിക്കോ.‘സ്കോ’ ഒരു പിടിയും കിട്ടിയില്ല.

ഉമേഷ് ഉദ്ദേശിച്ചത് ഭക്ഷണപ്രിയന്‍ ഉദ്ദേശിച്ചത് തന്നെയാണ് (ആവും). അമ്പടാ കൊച്ചുഗള്ളാ എല്ലാ കിണ്ടിലക്ഷണങ്ങളും പഠിച്ച് വച്ചട്ട് പിന്നെ പരീക്ഷിക്കാനാണല്ലേ. ചരക്കാവാന്‍ മിനിമം യോഗ്യത അത്യാവശ്യം ‘വിവരോം വിദ്യാഭ്യാസോം’ വേണം‌ന്ന് പറയില്ലേ അതുപോലത്തെ ‘വിവരോം വിദ്യാഭ്യാസോണ്‘ ഈ കുമ്പ & ബോഡി. പിന്നേ ഒരോരുത്തരുടെ കണ്ണുകളനുസരിച്ച് കോലന്‍ മുടിയോ ചുരുണ്ട മുടിയോ പരന്നതല്ലാത്ത മൂക്കോ ഒക്കെ ഇണ്ടാവും. ഒക്കെ പറയാന്‍ പറ്റിയാല്‍ പിന്നെ എന്തൂട്ട് സെക്സി! എന്തൂട്ട് കിണ്ടി!

പാഞ്ചാലി തോറ്റു. 1 കടം. ലോലന്‍ മനോരമേലോ മംഗളത്തിലോ ഇണ്ടാര്‍ന്ന കാര്‍ട്ടൂ‍ണ്‍ കഥാപാത്രല്ലേ. അവരുടെ ഒക്കെ ഒറിജിനല്‍ രൂപം - പുഷ്പന്‍, സ്നേഹത്തോടെ പുഷ്പേട്ടാ എന്ന് വിളിക്കാം. പെണ്ണുങ്ങളെ കാണുമ്പോള്‍ പുഷ്പിക്കുക എന്നതാണ് പ്രധാന പണി.

വിശാലന്‍സ്- വര്‍ക്കത്ത് = ഐശ്വര്യം. സെക്സിയാവുമ്പോള്‍ കാര്യം മാറിയില്ലേ. കാവ്യമാധവന്‍ - വര്‍ക്കത്തുള്ള പെണ്ണ്. നയന്‍‌താര -ചരക്ക്. വര്‍ക്കത്തൊക്കെ ഇപ്പോ ആര്‍ക്ക് വേണം? സിമ്പ്ലി എന്നു വച്ചാ ഒരല്‍പ്പം കോങ്കണ് ഉള്ള ആളാണ് ഞങ്ങടോടെ. അപ്പോ ഒരു സെക്സി ചെക്കനെ കേറി സിമ്പ്ലന്‍ എന്നു വിളിച്ചാ.. ഛായ് വേണ്ടാ.

കുണ്ടന്‍ - മുന്നേ പറഞ്ഞത് തന്നെ. തയ്‌കിളവ്ന്മാര്‍ ആവണം എന്നില്ല. നല്ല രണ്ട് ചുള്ളന്‍ ചെക്കന്മാരായാലും മതി. അത് ശരി വടക്കോട്ട് കുണ്ടന്‍ കുട്ടിയാണല്ലേ. അപ്പോ ആള് പണ്ടൊരു പുഷ്പനായിരുന്നു. ഇപ്പഴും? :)

Umesh::ഉമേഷ് said...

പുരുഷന്മാർക്കു മാത്രമുള്ള ഒരു അവയവത്തിന്റെ അമിതമായ വീക്കത്തിനെ കിണ്ടി എന്നു പറയും. മണിച്ചിത്രത്താഴിൽ പരാമർശിച്ചിട്ടുള്ള കിണ്ടി അതു താൻ.

ഇനി സിനിമ ഒന്നുകൂടി കാണൂ.

അഗ്രജന്‍ said...

ഹഹഹ പാഞ്ചാലി, പണ്ടേ അഹങ്കാരം ഒട്ടുമേയില്ലേയ്...

മോളമ്മ, ഈ സുഗുണൻ, സുശീല എന്നൊക്കെ പേരിടുന്ന കൂട്ടത്തീ കൂട്ടിയാൽ മതി അതും :)

Unknown said...

കിണ്ടീടെ വാലിന്റെ ദിശയാണോ അതിനെ ബെസ്റ്റ് ചോയിസ് ആക്കിയത്. ഒരു കാര്യം ഓര്‍ക്കണേ കിണ്ടീടെ പള്ള വീര്‍ത്തതാ

Anonymous said...

ഞാനൊരിടത്ത് വായിച്ചതാ താഴെ
"സംബന്ധം അവസാനിപ്പിക്കുമ്പോള്‍ കിണ്ടി കമഴ്ത്തി വച്ചാണ് പണ്ട് അത് അറിയിച്ചിരുന്നത്."

ഇതിപ്പം അങ്ങിനാ കാര്യം
കിണ്ടി വാല് മോളിലേക്ക് നിക്കുമ്പം സംബന്ധത്തിനു കൊള്ളാം . വാല് താഴെക്കായാല്‍ സംബന്ധം കഴിഞ്ഞു