Tuesday, July 22, 2008

ഇന്ത്യന്‍ പാര്‍ലമെന്റ് : ഇരുപത്തഞ്ചു കോടി..ഒരു തരം..ഇരുപത്തഞ്ചു കോടി.. രണ്ട് തരം..

പെണ്ണമ്മിച്ച്യേയ് ഓടിവായോ.. ദേ പാ‍ര്‍ലമെന്റ് ലേലം വിളിക്കുണു.

ഹ ഹ കൊള്ളാം. കെട്ടു കെട്ടായിറ്റ് കാശ് സിനിമേലും കൊഴല്‍പ്പണോ കള്ളനോട്ടോ പിടിക്കുമ്പ്‌ളല്ലാണ്ട് ഇന്ത്യന്‍ ജനത്തിനു കാണാന്‍ ഒരു യോഗണ്ടായീലോ.
രണ്ട് കോട്യേ മേശപ്പൊറത്ത് നെരത്ത്യോള്ളോന്ന്. അപ്പോ ബാക്കി ഇരുപത്തിമൂന്നു കോടീരെ ബേഗോളെവെടെറീ കുഞ്ഞോളേ?

ഇതു വോട്ട് ചെയ്യാനള്ള കാശല്ലാന്ന്. വോട്ടീന്ന് വിട്ടു നില്‍ക്കാന്ള്ള കാശാന്ന്.


മിഷ്യന്‍ ഞാറാഴ്ച കോഴി മൊട്ട ലേലം വിളിക്കണപോലീന്റ് അമേരിക്കന്‍ ഞാറാഴ്ചയ്ക്കു വേണ്ടീള്ള ഈ ലേലം വിളി

************
ഒരു മിഷ്യന്‍ ഞായര്‍ ലേലം വിളി

കോഴിമൊട്ട നൂ‍റുര്‍പ്യ ഒരുതരം..

ഇരുനൂറ്

കോഴിമൊട്ട ഇരുനൂറുര്‍പ്യ ഒരുതരം..

...
...

ആയിരം

കോഴിമൊട്ട ആയിരുര്‍പ്യ ഒരുതരം..
(വിശ്വാസികള്‍ ശ്രദ്ധിക്കുക. ഈ മൊട്ട അള്‍ത്താരയില്‍ വച്ച് ഇന്നത്തെ കുര്ബാ‍നക്കിടെ വെഞ്ചിരിച്ചതാണ്.)

ഇരുപത്തയായിരം
കോഴിമൊട്ട ഇരുപത്തയായിരുറുപ്യാ ഒരുതരം ഇരുപത്തയായിരുറുപ്യാ രണ്ടുതരം .. ഇരുപത്തയായിരുറുപ്യാ മൂന്നുതരം

പാണേങ്ങാടോടത്തെ അമേരിക്കന്‍ പ്രാഞ്ചി ലേലത്തില്‍ പിടിച്ചു.

നീ ഈ മൊട്ട എന്തൂട്ടാ ചിയ്യാന്‍ പോണേരാ പ്രാഞ്ച്യേ..

പുഴുങ്ങ്യാ തിന്നും. ഓമ്ലേറ്റും ബുള്‍സൈയും എനിക്കത്ര പഥ്യല്യാ.

*****************
അവസാനം കണ്ട വാര്‍ത്ത ഇന്ത്യന്‍ പാര്‍ലിമെന്റ് കണക്കില്‍ 'കൊള്ളാത്തത്ര' തുകയ്ക്ക് 'കങ്കാരു' ഗവണ്മെന്റ് ലേലത്തില്‍ പിടിച്ചു. സ്കോര്‍ 275-256
ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് കിട്ടും എന്നതത്രേ ജനാധിപത്യം

4 comments:

നിരക്ഷരൻ said...

ഈ ജനം എന്ന കഴുത ഒന്നും അര്‍ഹിക്കുന്നില്ല.

മൂര്‍ത്തി said...

ചാട്ടവാറിനെപ്പോലും തൃണവല്‍ഗണിച്ച് വോട്ട് ചെയ്തവരും ഉണ്ടത്രെ...ജനത്തിനു വിവരം വെക്കുന്നുണ്ട് എന്നതാണൊരാശ്വാസം. ജനം മറന്നില്ലേല്‍ 8 മാസം കഴിഞ്ഞ് വരുന്ന എലക്ഷനില്‍ അവര്‍ ഇവരെയൊക്കെ ചില പുതിയ പാഠങ്ങള്‍ പഠിപ്പിച്ചേക്കും എന്നു കരുതാനാണെനിക്കിഷ്ടം.

പാമരന്‍ said...

മൂര്‍ത്തിസാറെ, അതിനു ജാതിമുറിച്ചും മതം മുറിച്ചും അംശപ്പാര്‍ട്ടിക്കും ദേശപ്പാര്‍ട്ടിക്കും വീതം വച്ചും കഴിഞ്ഞിട്ട്‌ ജനത്തിന്‌ അതിന്‍റെ പങ്കായിട്ട്‌ വല്ല പൊട്ടും പൊടിയും കിട്ട്യാലല്ലേ.. ഇച്ചിരി പുളിക്കും.

മലമൂട്ടില്‍ മത്തായി said...

ആ ലാസ്റ്റ് പറഞ്ഞ വാചകല്യെ, അതെന്യാണ് കാര്യം. ജയിപ്പിച്ചു വിടുമ്പോള്‍ ആലോചികനമായിരുന്നു.