Tuesday, June 17, 2008

കുടിക്കാനും കേള്‍ക്കാനും പീനെ കൊളാഡ(Piña Colada)

പെണ്ണമ്മിച്ചീ കൊറേ നാളായില്ലേ കള്ളപ്പണ്ടക്കീറ്റ്..നമുക്ക് ഈ ഞാറാഴ്ച കള്ളപ്പണ്ടക്കാ?

ഒഹ്! എനിക്ക് വയ്യറീ പെണ്ണേ. കള്ളില്ലാണ്ട് എന്തൂട്ട് കള്ളപ്പം? എനിക്ക് ഈസ്റ്റിട്ട് ഇണ്ടാക്കണ കള്ളപ്പം ഇഷ്ടേ അല്ല.

അപ്പോ വട്ടേപ്പത്തിലും ഇപ്പോ ആള്‍ക്കാര് ഈസ്റ്റാണിടണേ?

അല്ലണ്ട് പിന്നെ എന്തൂട്ടാ ചിയ്യാ? നല്ല കള്ളിപ്പോ എവിടീനിള്ളേ? ഇന്നാള് കുഞ്ഞമ്മിച്ചീരെ മാപ്ല പറയ്‌ണ്ടാര്‍ന്നു കള്ളിലപ്പടിം അമോണിയാന്ന്. ആനമയക്കി, മണവാട്ടി, കര്‍ത്താവ്, റോഡുമുത്തി എന്നൊക്ക്യാത്രേ പേര്. അതൊന്നും വാങ്ങ്‌ച്ചട്ട് വയറ് നാശക്കണേക്കാട്ടിം ഭേഭം കിണ്ണത്തപ്പിണ്ടാക്ക്‍ണ്.

ഇപ്പോ ഇമ്മടെ ആണ്ടവന്‍ ചേട്ടന്‍ വരാറില്ലേ?

ആണ്ടവനൊക്കെ മരിച്ച് പോയെറീ കുഞ്ഞോളേ, :(. ഒഹ് അതൊരു കാലാര്‍ന്നു!

എനിക്കോര്‍മ്മീണ്ട്. കുഞ്ഞുമോഞ്ചേട്ടനും ഞാനും ഉണ്ണിമോളും താഴെ കാത്ത് നിക്കിണ്ടാവും. കള്ള് ആ കുടത്തീനന്നെ കൈയില്‍ക്ക് ഒഴിച്ചരും.ഹോ എന്തു മധുരമായിരുന്നു. ഇപ്പീന്താ ആരും തെങ്ങ് ചെത്താന്‍ കൊടുക്കാത്തെ?

പണ്ടൊക്കെ നാള്യേരം അധികം പിടിക്കാത്ത തെങ്ങ്‌‌ണ് ഇങ്ങനെ ചെത്തിക്കാന്‍ കൊട്‌ക്കാ. ഒരു കൊല്ലം ചെത്തി കഴിഞ്ഞാ നാള്യേരം പിന്നെ നന്നായി പിടിച്ചോടങ്ങും. ചെത്തണ തെങ്ങ് കണ്ടാലറിയാം. കേറാനെളുപ്പത്തിന് ചകിരി കെട്ടി വച്ചണ്ടാവും.

ഹോ കള്ളൊഴിച്ച് കലക്കി വച്ച മാവ് കോരിക്കുടിക്കാന്‍ തന്നെ എന്തു രസാര്‍ന്നു. മാവ് കലക്യ കലം വടിക്കാന്‍ ഞാനും കുഞ്ഞുമോ‍ഞ്ചേട്ടനും അടിയാര്‍ന്നു.

എടീ കുഞ്ഞോളേ ഞാനീപ്പോഴാണു ഒരുകാര്യമോര്‍ത്തത്. നീ പീനെ കൊളാഡ കുടിച്ചണ്ടാ?

ഇല്യാ. എന്തൂട്ടാണത്.

ബെക്കാര്‍ഡി അല്ലെങ്കീ ഏതെങ്കിലും വൈറ്റ് റമ്മും, കൈതചക്ക ചാറ്,നാ‍ള്യേരപാല്, ചെറുനാരങ്ങാനീര്, പഞ്ചസാര ഇതൊക്കെ ചേര്‍ത്തുള്ള കോക്റ്റെയിലാണ്ത്.

കോക്റ്റെയിലാ!! അപ്പൊ പെണ്ണമ്മിച്ചി കള്ളുകുടിക്കോ?

ഹ ഹ ഇമ്മ്‌ള് രണ്ടാളും കള്ള് കുടിക്കണ കാര്യ്യല്ലേ ഇപ്പോ പറഞ്ഞത്.

പറയാന്‍ വന്നതെന്തൂട്ടാന്നറിയോ ഈ പീനെ കൊളാഡയ്ക്ക് ഇമ്മടെ കള്ളപ്പത്തിന്റെ മാവിന്റെ രുച്യാന്ന്. കള്ള് കേരളീയരുടെ ദേശീയ പാനിയല്ലേ അത്പോലെ പോര്‍ട്ടറിക്ക (Puerto Rico) ക്കാരുടെ ദേശീയ പാനിയാ‍ണ് പീനെ കൊളാഡ. നീ ഇഫ് യു ലൈക് പീനെ കൊളാഡാസ് എന്ന പാട്ട് കേട്ടണ്ടാ?

ഇയിനു പാട്ടൂംണ്ടാ?

ഇണ്ട്രീ. പഴേ ഗ്രാമഫോണ്‍ ഡിസ്കിന്റെ കാലത്ത്, 1979 ല് ഇറങ്ങ്യ ആല്‍ബ്ണ് Rupert Holmes ന്റെ പാര്‍ട്ട്ണേഴ്സ് ഇന്‍ ക്രൈം. അതിലെ എസ്കേപ്പ് എന്ന പാട്ട്ണ് പിന്നീട് പീനെ കൊളാഡ പാട്ട് എന്നറിയപ്പെട്ടത്.

If you like Piña Coladas
And getting caught in the rain
If you're not into yoga
If you have half a brain
If you'd like making love at midnight
In the dunes on the Cape
Then I'm the love that you've looked for
Write to me and escape.

ഹ ഹ ഉഗ്രന്‍ വരികള് .

അക്കാലത്തെ വമ്പന്‍ ഹിറ്റാര്‍ന്നു ഈ പാട്ട്. എനിക്ക് പീനെ കൊളാഡാ കുടിക്കാനും ഇഷ്ടാ, കേക്കാനും ഇഷ്ടാ

ഹോ ഇപ്പോ സാനം കേട്ടു. ഇനി കുടിക്കാനെന്തൂട്ടാ ചിയ്യാ?

*****************************************

പീനെ കൊളാഡ കുടിക്കാന്‍

പീനെ കൊളാഡ കേള്‍ക്കാന്‍

പടം വിക്കിയില്‍ നിന്ന്

16 comments:

ഗുപ്തന്‍ said...

വെറുതെയിരിക്കുന്ന മനുഷ്യരെ എട്ടങ്ങേറാക്കാന്‍ എന്തേലും പറഞ്ഞോണ്ടെറങ്ങിക്കോളും :)

Inji Pennu said...

ഇങ്ങ്ട് പോന്നൂളൂ അമേരിക്കക്കയ്ക്...ഇവിടെ ചെക്കന്മാര് തെങ്ങ് ചെത്തണുണ്ട്...

Sanal Kumar Sasidharan said...

ഈ പീനെ കൊളാഡ കൊള്ളാമല്ലോ
കുടിക്കാനും കേൾക്കാനും ..ഇപ്പോ വായിക്കാനും നല്ലത്

ജ്യോനവന്‍ said...

നല്ല പോസ്റ്റ്

Unknown said...

ഈ ഇഞ്ചിചേച്ചി എല്ലാരേം അമേരിക്കയ്ക്ക് കൊണ്ടു പോണ ലക്ഷണാണല്ലോ!

എന്റെ മോളമ്മച്ചിയേ, സ്തുതി, എന്തൂട്ടാ പെട..

അങ്ങ്ട് കലക്ക്....

മോളമ്മ said...

ഗുപ്താ - ശരിയ്ക്കും എടങ്ങേറായാ? എങ്കില്‍ ബ്ലഡി മേരിയെ വിളിക്കൂ. എന്നട്ട് അതിന്റെ ചരിത്രം വായിക്കൂ. കള്ളും പാട്ടും പോലെ മറ്റൊരു ഉഗ്രന്‍ കോമ്പിനേഷനാണ് കള്ളും ചരിത്രവും :)

ഇഞ്ചിപെണ്ണ് സത്യാണോ പറയണെ? അമേരിക്കേല് തെങ്ങും കള്ളുചെത്തുമൊക്കെയുണ്ടാ?

സനാതനന്‍ - കോക്റ്റെയിലടിച്ച് കവിത വായനയും കോമ്പോയാണ്. :)

ജ്യോനവന്‍ - പകരം കുടിക്കാന്‍ വേണോ കേള്‍ക്കാന്‍ വേണൊ?

നിസ് - ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. :)

ഗുപ്തന്‍ said...

Last week this post brought memories back. http://valippukal.blogspot.com/2008/06/blog-post_12.html

Had tried it once. Bloody brilliant combo ;)

Inji Pennu said...

അതെന്താ മോളമ്മേ ഈ അമേരിക്ക അമേരിക്കാന്ന് പറയണ സ്ഥലം നമ്മുടെ കേരളത്തില്‍ അല്ലേ? തെങ്ങും മലയാളികളുമുള്ള സ്ഥലത്ത് പിന്നെ ചേട്ടന്മാര്‍ തെങ്ങ് ചെത്താണ്ട്? നല്ല രസിയന്‍ വെള്ളേപ്പം ഉണ്ടാക്കം..ഇങ്ങട് ബായോ..

Siju | സിജു said...

മദ്യപാനം മോശം മോശം..

മോളമ്മ said...

ഗുപ്താ- ബ്ലഡിമേരി പീനെകൊളാഡെഡെ അത്ര ഒക്കില്ല്യാ.

ഇഞ്ചിപ്പെണ്ണ് പറഞ്ഞതപ്പോ കേരളത്തിലെ അമേരിക്ക്യാണല്ലേ? തെറ്റിദ്ധരണ.. തെറ്റിദ്ധാരണ.. നല്ല വെളുത്ത കുറുക മണിഅരീടെ ചോറ് കിട്ടോ അവിടെ?

സിജു - പീനെകൊളാഡയും കള്ളും മദ്യാന്ന് ആരാ പറഞ്ഞേ? :)

പാഞ്ചാലി said...

പീനാ കൊലോദ കൊള്ളാം! പക്ഷെ എനിക്കതിലുമിഷ്ടം മാര്‍ഗരിറ്റ തന്നെ.
ന്യൂയോര്‍കില്‍ നിന്നും ഫ്ലോറിഡായ്ക്ക് ഡ്രൈവ് ചെയ്തു പോയ കുറെ ചെക്കന്മാര്‍ അവിടെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോള്‍ പുള്ളിക്കാരന്റെ പിതാശ്രീ (കേരളത്തില്‍ നിന്നുള്ള റിട്ടയെര്ഡ് ഹെഡ് മാസ്റ്റര്‍) നല്ല ഫ്രെഷ് തെങ്ങിന്‍ കള്ള് (പുള്ളി തന്നെ ചെത്തിയെടുത്തത്) ബാര്ട്ടര്‍ സമ്പ്രദായത്തില്‍ (ഒരു കുപ്പി ബ്ലാക്ക്‌ ലേബലിനു ഒരു കുപ്പി തെങ്ങ് പകരം) നല്‍കി എന്ന് പറഞ്ഞിരുന്നു. ചെത്താണത്രെ സാറിന്റെ ഇപ്പോഴത്തെ ഹോബി!

മോളമ്മ said...

പാഞ്ചാലീ - കര്‍ത്താവേ ഒരോ ഭര്‍ത്തക്കമാരെ കൊണ്ട് നടക്കണോരടെ പാട് അവര്‍ക്കറിയാം അപ്പോഴ്‌ണ് അഞ്ചെണ്ണം :) - മാര്‍ഗരീറ്റയും സ്വയമ്പന്‍ തന്നെ. സാറിന്റെ ഹോബി ചെത്തന്നെ!

Paul said...

ഇതും വായിച്ച് ഇരിക്കപ്പൊറുതിയില്ലാതെ കഴിഞ്ഞാഴ്ച പോയി കുടിച്ചു രണ്ടെണ്ണം! ഉഗ്രന്‍, അത്യുഗ്രന്‍! എന്നിട്ടിന്ന് കിട്ടിയത്:

Worst Summer Cocktail
Pina Colada
625 calories, 75 grams of sugar
Because of the super sweet pineapple juice and fatty coconut milk, the only wise thing to consume here may be the garnish. Try a lime daiquiri or mojito instead and save 400 calories.

More here: http://consumerist.com/tag/unhealthy-drinks/?i=5012609&t=americas-most-unhealthy-drinks-exposed

Paul said...

link: Unhealthy Drinks

Anonymous said...

ഞങ്ങ ദുഫായില് പീനെ കൊളാഡെ ണ്ടാക്കാൻ അൽ റബീടെ പൈനാപ്പിൾ-കോക്കനട്ട് ജ്യൂസില് ബക്കാർഡി വൈറ്റ് റം കലർത്താ ചിയ്യാറ്.

http://www.alrabie.com/en/prisma-nectar/pineapple-&-coconut-330-ml.html

മോളമ്മ said...

ഓ! പോളേ ഇഷ്ടായേന്റെ കലോറ്യോക്കെ ആരെങ്കിലും നോക്കോ? :) മലയാളികള്‍ ഇത്ര ഹെല്‍ത്ത് കോണ്‍സ്യസായത് അറിയാന്‍ വൈകി. ഇനി മുതല്‍ ശ്രദ്ധിക്കും.

അനോണിമസേ - ഇതിലൊഴിച്ച് കുടിച്ചട്ട് രസണ്ടാ. ഇന്നാളാരങ്കട് തേങ്ങാപാലും വേറേതോ പഴവും മിക്സീത ജൂസ് കൊണ്ടാന്നിവടെ. ഞങ്ങടോടെ ആര്‍ക്കും ഇഷ്ടാ‍യില്ല.