പെണ്ണമ്മിച്ചി & വല്യമ്മിച്ചി -1
പെണ്ണമ്മിച്ചി: ദേ പിന്നീം തമിഴ്‌നാട്ടില് ഒരു അയിത്തമതിലും കൂടി പൊളിച്ച് മാറ്റീന്ന്. വെള്ളം എടക്കണേനു വരെ പലോടത്തും അയിത്താത്രേ! ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടന്യല്ലേന്നാണിപ്പോ സംശ്യം.
വല്യമ്മിച്ചി: കര്‍ത്താവേ! തമിഴ്‌നാട്ടിലൊക്കെ ഇപ്പഴും അയിത്തണ്ടാ! (മൂക്കത്ത് കയ്യ് വച്ച്)ഈ പാണ്ടികള്‍ടെ ഒരു കാര്യം!
ആ ട്യേ പെണ്ണമ്മേ, വെള്ളത്തിന്റെ കാര്യം പറഞ്ഞപ്പഴാ വേറൊരു കാര്യം ഓര്‍ത്തേ. നിന്നോട് ഒരു കാര്യം ചോയ്‌ക്കണംന്ന് വിചാരിക്കാന്‍ തൊടങ്ങീറ്റ് കൊറേ ദൂസായ്. നീയെന്തിനാ ആ കനാലുമത്തെ രാധയ്ക്ക് ഇവടന്ന് വെള്ളം കൊടക്കണെ? അതും മോട്ടറടിച്ചട്ട്!. സൂക്ഷിച്ചോട്ടാ.. വിശ്വസിക്കാന്‍ കൊള്ളാത്ത ജാതികളാ. കണ്ണുതെറ്റ്യാ ആ മോട്ടറും, എന്തിന് ആ കെണറ് വരെ, അവറ്റ എട്‌ത്തോണ്ട് പൂവും!!!
(ഠാങ്!! എസ്കേപ്പ്...)
Showing posts with label രാഷ്ട്രീയം. Show all posts

Thursday, February 11, 2010
Tuesday, December 1, 2009
കാള കൊണ്ടൊരു കുതിര പാചകം
കൈ ഒടിഞ്ഞതുകൊണ്ട് പെണ്ണമ്മിച്ചിയ്ക്കിപ്പോ പാചകമാണു ഹോബി.അതും ആളെ പറ്റിക്കുന്ന പാചകത്തില്‍ മാത്രമേ പെണ്ണൊരുത്തിയ്ക്ക് താല്പര്യമുള്ളൂ. ഉദാഹരണത്തിനു പിലോപ്പി (തിലാപ്പിയ) കൊണ്ടെങ്ങനെ കരിമീന്‍ ഫിഷ്മോളി വെയ്ക്കാം, പോത്തിറച്ചി കൊണ്ടെങ്ങനെ പോര്‍ക്ക് വറുത്തരച്ചത് ഉണ്ടാക്കം, പാളകൊണ്ടെങ്ങനെ മീന്‍കറി വയ്ക്കാം ഇങ്ങനെ പോകും ലിസ്റ്റ്. ഉണ്ണിമോളുടെ അടുത്ത് മാത്രം കളി നടക്കില്ല. അവള്‍ കൈയോടെ പൊക്കും. കൈ ഉപ്പിലിട്ടതു കൊണ്ട് പാചകവിധി മാത്രമാണു പെണ്ണമ്മിച്ചി കുക്കിംഗ് കുഞ്ഞുമോള്‍.
പെണ്ണമ്മിച്ച്യേ ഇമ്മക്കൊരു വെറൈറ്റിയ്ക്ക് ബ്ലോഗിലൊരു പാചകക്കുറിപ്പിട്ടാലാ? ഇല്ലനക്കരീന്നൊരു പേരും വച്ചട്ട് വല്ലപ്പോഴും ഒരു പാചക്കുറിപ്പിട്ടില്ലെങ്കില്‍ മോശല്ലേ? അല്ലെങ്കില്‍ തന്നെ ക്രിസ്മസ്സ് വരല്ലേ. എല്ലാ പത്രക്കാരും ഡക്ക് ഫ്രൈ, മലബാര്‍ ചിക്കന്‍ എന്നൊക്കെ ദിപ്പോ കാച്ചാന്‍ തൊടങ്ങും.
മോശ്യല്ല ഫറവോണ്. നിന്റെ ആഗ്രഹല്ലേ ഒരെണ്ണങ്ങട് കാച്ചാം.
പോത്തിറച്ചി കൊണ്ട് പോര്‍ക്ക് വറുത്തരച്ചരത്ത് അലക്ക്യാലാ?
ഹേയ് അതുവേണ്ടറീ അതൊക്കെ എല്ലാവര്‍ക്കും അറിയിണ്ടാവും. ഇമ്മക്ക് വേറൊരെണ്ണം അലക്കാം ‘കാള കൊണ്ടൊരു കുതിര പാചകം.’ എപ്പടി?
അതുമതി. അതാവുബോ തൊഗാഡിയ ഡാക്കിട്ടറു പറഞ്ഞപ്പോലെ പശൂവിനെ സംരക്ഷിക്കാന്‍ ഗോമൂത്രം കുടിക്കണേനൊപ്പം മറ്റൊരു മാര്‍ഗ്ഗോം കൂടി ആയില്ലേ. കൂട്ടാന്‍ വയ്ക്കുന്നതിനു മുന്‍പ് കാള, വച്ച് കഴിയുമ്പോ കുതിര! അടിപ്പൊളി! ഒരു കടംകഥീമായി.
ക്രിസ്മസ്സിനു പെണ്ണമ്മ സ്പെഷല്‍ കാള കൊണ്ടൊരു കുതിര പാചകം
മുന്നറിയിപ്പ്
കോഴി പൊരിച്ചത്, പോത്തിറച്ചി വരട്ടിയത്, പോര്‍ക്ക് വിന്താലൂ എന്നിവയെല്ലാം പോലെ ഈ പാചകക്കുറിപ്പും കാലങ്ങളായി ഒരു ഇന്ത്യന്‍ രീതിയാണ്. ഇതറിയാത്തവരൊന്നും ഉണ്ടാകില്ല. എങ്കിലും എല്ലാ ഓണത്തിനും ഓണസദ്യയും എല്ലാ ക്രിസ്തുമസ്സിനും ഡക്ക് ഫ്രൈയും എഴുതി ഇടുന്നത് പോലെ ഈ ലിബര്‍ഹാന്‍ കാലത്ത് ഈ കുതിര പാചകവും എഴുതി ഇടുന്നു. ഈ പാചകത്തിന്റെ വിശദമായ കുറിപ്പ് ഒക്ടോബര്‍ 13, 2000 ത്തിലെ ഫ്രൊണ്ട് ലൈനില്‍ വന്നതാണ്. അതിന്റൊരു സംക്ഷിപ്ത രൂപമേ ഇവിടെ ഉള്ളൂ.
വേണ്ട സാധനങ്ങള്‍
ലക്ഷണമൊത്ത ഹാരപ്പന്‍ കാള - ഒരു പിന്‍ഭാഗം അല്ലെങ്കില്‍ മുഴുവന്‍ കാള പകുതിയായി മുറിച്ചത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ് - 250 ഗ്രാം
വെള്ളം - ആവശ്യത്തിന്
ക്യാമറ - ഒന്ന് (ഡിജിറ്റല്‍)
കമ്പ്യൂട്ടര്‍ - ഒന്ന് (അഡോബ് ഫോട്ടോഷോപ്പ് ഉള്ളത്)
നല്ല ലക്ഷണമൊത്തൊരു ഹാരപ്പന്‍ കാളയുടെ പകുതി എടുക്കുക. കാളയുടെ പകുതിയായി കിട്ടാനില്ലെങ്കില്‍ ഒരു മുഴുവന്‍ കാളയെ മുറിച്ച് പകുതിയാക്കുക. മുറിക്കുന്നത് വളരെ വളരെ ശ്രദ്ധയോടെ വേണം. മൂരിക്കുട്ടന്റെ തുടയില്‍ നിന്നും veal escalopes അരിഞ്ഞെടുക്കുന്ന അതേ ശ്രദ്ധയൊടെ, ചാതുര്യത്തോടെ ചെയ്യുക. കൃത്യമായി മുറിച്ച് പിന്‍ഭാഗം ലിംഗമെല്ലാം കളഞ്ഞെടുക്കുക. പുതിയതായി നനച്ചെടുത്ത പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഈ പിന്‍ഭാഗം നന്നായി അമര്‍ത്തുക. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉണങ്ങിയതിനു ശേഷം അതിന്റെ ഒരു ഡിജിറ്റല്‍ ഫോട്ടോ എടുക്കുക. കമ്പ്യൂട്ടര്‍ ഓണ്‍ചെയ്ത് ഫോട്ടോട്ടോഷോപ്പിലേയ്ക്ക് ഈ പ്രോസസ്സ് ചെയ്ത കാളയെ പതിയെ ഇടുക. ഒരു പാചകക്കാരിയുടെ കൈപ്പുണ്യമനുസ്സരിച്ച് കുതിരകൊമ്പും മുഖവും നല്‍കുക. കൂടുതല്‍ മനോഹരമാക്കണമെന്നുണ്ടെങ്കില്‍ ഒരു തീറ്റതൊട്ടി കൂടി അരികില്‍ വയ്ക്കുക. (മനസ്സിലെ) കൂടിയ തീയില്‍ നല്ല ബ്രൌണ്‍ നിറമാകുന്ന വരെ ഇളക്കുക. ഒന്നാന്തരം ഹാരപ്പന്‍ കുതിര റെഡി. ചൂടോടെ നാട്ടുക്കാര്‍ക്കും വീട്ടുക്കാര്‍ക്കും വിളബുക.
കുതിര പാചകത്തെ കുറിച്ച് ഒന്നുമേ അറിയാത്തവര്‍ക്കായി
ഭരിക്കുന്നവനാണ് ചരിത്രം എഴുതിയതെന്നതിനാല്‍ ചരിത്രം എക്കാലത്തും ഭരണവര്‍ഗ്ഗത്തിന്റെ കൂടെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ ചരിത്രത്തില്‍ ചില ഭരണാധികാരികള്‍ മുസ്ലീമുകളും, ആക്രമിച്ചവരും, മതമാറ്റക്കാരുമാകുമ്പോള്‍ മറ്റുചിലര്‍ യൂറോപ്യന്മാരും, ഭരിക്കാന്‍ വന്നവരും, മിഷിണറികളുമാകുന്നത്. അതേ കാരണം കൊണ്ടാണ് ആര്യന്‍ അധിനിവേശമെന്നും ആര്യന്‍ കുടിയെറ്റമെന്നും രണ്ട് തിയറി നിലനില്‍ക്കേ ആര്യന്‍ കുറ്റിയേറ്റക്കാരെ കുറിച്ചു മാത്രം നാം അധികം കേട്ടത് ആ കുടിയേറ്റക്കാരെ നാട്ടുക്കാരായി ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തിയ ഹിസ്റ്റോറിക്കല്‍ മാനുപുലേഷനാണ് കുതിരക്കളി അഥവാ കുതിരപചകം. കുതിരളാല്‍ സമൃദ്ധമായിരുന്ന ഋഗ്വേദകാലഘട്ടത്തെ കുതിരകളേ ഇല്ലാതിരുന്ന ഹാരപ്പന്‍ കാലവുമായി കൂട്ടിയിണക്കാന്‍ ഒരു ലിങ്ക് ആവശ്യമായിരുന്നു. ആ ലിങ്ക് ആണ് കുതിര പാചകം വഴി ലഭിക്കുന്നത്. 17 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ബാബ്‌റി മസ്ജിദ് തകത്തത് ഹിന്ദുത്വ സംഘടനകളുടെ ആസൂത്രിതമായ പ്ലാനായിരുന്നു എന്ന ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്തു തന്നെ മലയാളിയുടെ പ്രമുഖ ദിനപത്രം മാതൃഭൂമി ബാബ്‌റി മസ്ജിദിനെ തര്‍ക്കമന്ദിരമാക്കുന്നതും (27/11/2009,ഡി.ശ്രീജിത്ത്, മാതൃഭൂമി) തൊഗാഡിയയുടെ ‘വിശ്വമംഗള ഗോഗ്രാമ യാത്രയ്‌ക്ക് പരമപ്രധാനം നല്‍കുന്നതും കൂട്ടിവായിച്ചാല്‍ ലിബര്‍ഹാന്‍ കമ്മീഷന്റെ ചില വാചകങ്ങള്‍ ഓര്‍ക്കാതിരിക്കാനവില്ല.
“ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതില്‍ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം നേതാക്കള്‍ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.” (27/11/2009 ഡി.ശ്രീജിത്ത്, മാതൃഭൂമി)
മുസ്ലീം നേതാക്കള്‍ എന്നിടത്ത് ഇല്ലനക്കരി എന്നോ പെണ്ണമ്മ എന്നോ കുഞ്ഞുമോള്‍ എന്നോ വച്ച് വായിച്ചാല്‍ ചുട്ടുപഴുത്ത ദോശക്കല്ലില്‍ കൈ കൊണ്ടത് പോലെ തോന്നുന്നു. അതുകൊണ്ട് ഇല്ലനക്കരി വക കൃസ്തുമസ്സ് സ്പെഷല്‍ കുതിര പാചകം ഓര്‍മ്മപ്പെടുത്തുന്നു.
കുറിപ്പ്:
ഹാരപ്പന്‍ കാലത്തെ ലിപി പ്രോട്ടോദ്രാവിഡിയന്‍ ആയിരിക്കാമെന്ന പുതിയ കണ്ടെത്തല്‍ ചരിത്രത്തിലെ ഒരു കാവ്യനീതി ആയിരിക്കാം. (Rao et al., “Entropic Evidence for Linguistic Structure in the Indus Script,” Science, 324, 1165, 2009.)
ഹാപ്പി ലിബര്‍ഹാന്‍ കാലം ജയ് കാള

Thursday, June 11, 2009
തട്ടുമ്പുറത്തെ വിമാനം അഥവാ ലാവ്‌ലിന്റെ 400 കോടി
പണ്ട് പണ്ട്
പെണ്ണമ്മിച്ചി സ്കൂളില്‍ പഠിക്കുന്ന കാലം.
നുണവീരത്തി - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്
കോറസ് - ശരിയ്ക്കും (കുഞ്ഞു കണ്ണുകളില്‍ അത്ഭുതം)
പിന്നെ കുഞ്ഞുണ്ണിയുടെ സ്കൂള്‍ കാലം
നുണവീരന്‍ - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്
കോറസ് - കൊറച്ച് കൊറക്കാന്‍ പറ്റോ
നുണവീരന്‍ -അത്ര്യല്ല ഇത്രള്ള വിമാനം
കോറസ് - ഒരിത്തിരൂടി കൊറക്കാന്‍ പറ്റോ
നുണവീരന്‍ - ശരിയ്ക്കും ഇത്രണ്ട്
കോറസ് - ഒരു ശിമില്‌ക്കും കൂടി കൊറക്കറാ പ്ലീസ്
നുണവീരന്‍ - ദാ ദിത്രണ്ട്. ഇനി കൊറക്കാന്‍ പറ്റില്യാ
കോറസ് - പ്ലീസ് ടാ കോറച്ചൂടെ ശ്രമിച്ചോക്ക്. ചെലപ്പോ നിനക്ക് പറ്റൂറാ
*************************
ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കുന്നു "history tends to repeats itself" G. W. F. Hegel
*************************
പണ്ട്
ഇലക്ഷനു മുന്‍പ്
നുണരമ - ലവ്‌ലിനില്‍ നാനൂ....റ് കോടിയുടെ അഴിമതി
കോറസ് - ശരിയ്ക്കും ( മൂക്കത്ത് വിരല്‍)
ഇപ്പോള്‍ ഇലക്ഷനു ശേഷം

കോറസ് - കൊറച്ച് കൊറയ്ക്കാന്‍ പറ്റോ
നുണരമ - അത്ര്യല്യ നൂറ്റമ്പത്തൊമ്പത് കോടിയുടെ അഴിമതി
കോറസ് -ഒരിത്തിരൂടി കൊറക്കാന്‍ പറ്റോ
നുണരമ - ശരിയ്ക്കും തൊണ്ണൂറ്റാറ് കോടിയുടെ അഴിമതിയാണ് നടന്നത്
കോറസ് -ഒരു ശിമിലിക്കും കൂടി കുറക്കെന്നേ പ്ലീസ്..
നുണരമ - പന്ത്രണ്ട് കോടിയുടെ അഴിമതി എന്തായാലും നടന്നീട്ടുണ്ട്.
കോറസ് - പ്ലീസ് ഒന്നൂകൂടെ ശ്രമിച്ച് നോക്ക്. ചെലപ്പോ കുറച്ച് കൂടെ കുറയുമായിരിക്കും.
*************************
[ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കുന്നു. ] ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും - [History tends to repeat itself.] the first time as tragedy, the second time as farce. -karl marx

Saturday, July 26, 2008
ഏതു മതക്കാരെയാണ് കൂടുതല്‍ ബാധിക്കുക?
താഴെ പറയുന്ന വിവിധ പ്രശ്നങ്ങള്‍ ഏത് മതത്തില്‍ പെട്ടവരെയാണ് കൂടുതല്‍ ബാധിക്കുക?
വിലക്കയറ്റം
കുടിവെള്ളക്ഷാമം
പകര്‍ച്ചവ്യാധികള്‍
ഭൂകമ്പം
ആണവക്കരാര്‍
വിലക്കയറ്റം
കുടിവെള്ളക്ഷാമം
പകര്‍ച്ചവ്യാധികള്‍
ഭൂകമ്പം
ആണവക്കരാര്‍
Tuesday, July 22, 2008
ഇന്ത്യന്‍ പാര്‍ലമെന്റ് : ഇരുപത്തഞ്ചു കോടി..ഒരു തരം..ഇരുപത്തഞ്ചു കോടി.. രണ്ട് തരം..
പെണ്ണമ്മിച്ച്യേയ് ഓടിവായോ.. ദേ പാര്‍ലമെന്റ് ലേലം വിളിക്കുണു.
ഹ ഹ കൊള്ളാം. കെട്ടു കെട്ടായിറ്റ് കാശ് സിനിമേലും കൊഴല്‍പ്പണോ കള്ളനോട്ടോ പിടിക്കുമ്പ്‌ളല്ലാണ്ട് ഇന്ത്യന്‍ ജനത്തിനു കാണാന്‍ ഒരു യോഗണ്ടായീലോ.
രണ്ട് കോട്യേ മേശപ്പൊറത്ത് നെരത്ത്യോള്ളോന്ന്. അപ്പോ ബാക്കി ഇരുപത്തിമൂന്നു കോടീരെ ബേഗോളെവെടെറീ കുഞ്ഞോളേ?
ഇതു വോട്ട് ചെയ്യാനള്ള കാശല്ലാന്ന്. വോട്ടീന്ന് വിട്ടു നില്‍ക്കാന്ള്ള കാശാന്ന്.
മിഷ്യന്‍ ഞാറാഴ്ച കോഴി മൊട്ട ലേലം വിളിക്കണപോലീന്റ് അമേരിക്കന്‍ ഞാറാഴ്ചയ്ക്കു വേണ്ടീള്ള ഈ ലേലം വിളി
************
ഒരു മിഷ്യന്‍ ഞായര്‍ ലേലം വിളി
കോഴിമൊട്ട നൂറുര്‍പ്യ ഒരുതരം..
ഇരുനൂറ്
കോഴിമൊട്ട ഇരുനൂറുര്‍പ്യ ഒരുതരം..
...
...
ആയിരം
കോഴിമൊട്ട ആയിരുര്‍പ്യ ഒരുതരം..
(വിശ്വാസികള്‍ ശ്രദ്ധിക്കുക. ഈ മൊട്ട അള്‍ത്താരയില്‍ വച്ച് ഇന്നത്തെ കുര്ബാനക്കിടെ വെഞ്ചിരിച്ചതാണ്.)
ഇരുപത്തയായിരം
കോഴിമൊട്ട ഇരുപത്തയായിരുറുപ്യാ ഒരുതരം ഇരുപത്തയായിരുറുപ്യാ രണ്ടുതരം .. ഇരുപത്തയായിരുറുപ്യാ മൂന്നുതരം
പാണേങ്ങാടോടത്തെ അമേരിക്കന്‍ പ്രാഞ്ചി ലേലത്തില്‍ പിടിച്ചു.
നീ ഈ മൊട്ട എന്തൂട്ടാ ചിയ്യാന്‍ പോണേരാ പ്രാഞ്ച്യേ..
പുഴുങ്ങ്യാ തിന്നും. ഓമ്ലേറ്റും ബുള്‍സൈയും എനിക്കത്ര പഥ്യല്യാ.
*****************
അവസാനം കണ്ട വാര്‍ത്ത ഇന്ത്യന്‍ പാര്‍ലിമെന്റ് കണക്കില്‍ 'കൊള്ളാത്തത്ര' തുകയ്ക്ക് 'കങ്കാരു' ഗവണ്മെന്റ് ലേലത്തില്‍ പിടിച്ചു. സ്കോര്‍ 275-256
ജനങ്ങള്‍ അര്‍ഹിക്കുന്നത് അവര്‍ക്ക് കിട്ടും എന്നതത്രേ ജനാധിപത്യം

Thursday, July 17, 2008
‘ജീവന്റെ‘ ട്രാജഡി - ഒരു തിരക്കഥ
(കുഞ്ഞുമോള്‍ അകത്തേയ്ക്ക് കയറി വരുമ്പോള്‍ കാണുന്നത്
അടുക്കളയുടെ മുക്കിലിട്ടിരിക്കുന്ന ഉരലിന്റെ മുകളിലെ കാലിച്ചാക്കുകള്‍ക്ക് മുകളില്‍ പെണ്ണമ്മിച്ചി താടിയ്ക്ക് കയ്യും കൊടുത്ത് താഴേക്ക് നോക്കി, ഒരു കാല് മറ്റേ കാലിന്റെ മുകളില്‍ കയറ്റി വച്ചിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് കാല് വിറപ്പിക്കുന്നുണ്ട്.
ആറടി പൊക്കമുള്ള കുഞ്ഞച്ചന്‍ അല്പം കുനിഞ്ഞ് നിന്ന് ഘോരഘോരം എന്തോ പറയുന്നു. പെണ്ണമ്മിച്ചി ഒന്നുമേ മിണ്ടുന്നില്ല.
കുഞ്ഞുമോഞ്ചേട്ടന്‍ അടുക്കള ബെഞ്ചില്‍ ഇരിക്കുന്നു. കയ്യില്‍ ചുവന്ന പ്ലാസ്റ്റിക് ബക്കറ്റ്. ബക്കറ്റ് തിരിച്ചിട്ട് അതിന്റെ മൂട്ടില്‍ ഒരു പ്രായിലക്കിണ്ണം കൊണ്ട് ഇടയ്ക്കിടയ്ക്ക് കൊട്ടുന്നു. കൊട്ടുന്നതിന്റെ ഒപ്പം ഡുംഡും ഡക്കട ഡും ഡും ഡക്കട എന്ന് വായകൊണ്ടും ഒച്ചയുണ്ടാക്കുന്നു.
ഊണുമേശയില്‍ കൈവച്ച് ഒരു പുസ്തകം വായിക്കുന്നു എന്ന വ്യാജേന അച്ചങ്കുഞ്ഞിരിക്കുന്നു. കണ്ണാടിയ്ക്ക് മുകളിലൂടെ കണ്ണുമിഴിച്ച് അടുക്കളയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു.
അടുക്കളയോടടുക്കുമ്പോള്‍ കുഞ്ഞുമോള്‍ കേക്കുന്നത് കുഞ്ഞച്ചന്റെ വാക്കുകള്‍)
എന്തായിരുന്നു ഇവടെ കെടന്ന് ഒരോരുത്തര്ടെ തുള്ളല്. പള്ളീന്നാ ഓടി വരണൂ.. പാഠപുസ്തകം സംഘടിപ്പിക്കുന്നൂ.. ഫോട്ടോസ്റ്റാറ്റെടുക്കുന്നൂ.. കുടുംബസമ്മേളനത്തില്‍ പ്രസംഗിക്കുന്നൂ. വികാര്യച്ചനോട് തല്ല് പിടിക്കുന്നു. ആയ്.. അയ് എന്താര്‍ന്നു കൂത്ത്.. ഇപ്പെന്തായി?
(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)
എന്തൂട്ട്‌ണ് ഇവടെ പ്രശ്നം? -(കുഞ്ഞുമോള്‍)
ഓ നീയിതൊന്നും അറിഞ്ഞില്ലേറീ കുഞ്ഞോളേ? - (കുഞ്ഞച്ചന്‍)
പിന്നീല്യാ. ഈ മൊതല്‌ണ് പെണ്ണമ്മിച്ചീനെ ചാട്ട്‌മെ കേറ്റണ ഒന്നാമത്തെ ആണി. - (കുഞ്ഞുമോഞ്ചേട്ടന്‍)

എന്നാ അവള്‍ക്കും കൊടക്കടാ ആ ‘ജീവന്റെ കാപ്പി‘.

ജീവന്റെ കാപ്പ്യാ? അതെന്തൂട്ട്‌ണ്. - (കുഞ്ഞുമോള്‍)
ഈ ദിത് ആദ്യം പിടിക്ക്യങ്ങട്. കാര്യങ്ങളൊക്കെ പറഞ്ഞെരാം. ദീ കാപ്പീന് ജീവന്റെ കാപ്പി ചൂടാറനേറ്റും മുന്ന് ഊതൂതി കുടിച്ചോ. പെണ്ണമ്മിച്ചി വിതരണം ചെയ്യാന്‍ ഇടുത്ത് വച്ച ലഘുലേഖിലേ ..
കുഞ്ഞച്ചാ ലേഘുലേഖ്യല്ല പാഠപുസ്തകം. ഏഴാം ക്ലാസില്‍ത്തെ ‘മതമില്ലാത്ത ജീവന്‍’. -കുഞ്ഞുമോഞ്ചേട്ടന്‍
(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..)
അയ്യോ സോറീട്ടാ.. തെറ്റുപറ്റിപ്പോയി ക്ഷമിക്കിസ്റ്റാ.. ആ.. പാഠപുസ്തകന്നെ. അത് ഇനി ഉപകാരല്‌ല്ലോ.അതോണ്ട് എന്തൂട്ടേങ്കിലും ഉപകാരിണ്ടാവാന്‍ വേണ്ടീറ്റ് ഞങ്ങളത് കത്തിച്ച് കാപ്പ്യാണ്ടാക്കി. അടുത്ത സമരത്തിനെറങ്ങാന്‍ നിനക്കൊക്കെ ജീവന്‍ വേണ്ടേ?

കാപ്പിഗ്ലാസ്സ് കയ്യില്‍ പിടിച്ച് മിഴിച്ച് നില്‍ക്കുന്ന കുഞ്ഞുമോള്‍. ആദ്യം പെണ്ണമ്മിച്ചിയെ നോക്കുന്നു. അവിടെ നോ മിണ്ടാട്ടം. നോ അനക്കം. പിന്നെ അച്ചങ്കുഞ്ഞിനെ നോക്കുന്നു.
അച്ചങ്കുഞ്ഞ് വേഗം കണ്ണാടിക്കൂടെയുള്ള നോട്ടം പിന്‍വലിച്ച് വാ തുറക്കുന്നു.
അന്ന് കുഞ്ഞോളിവടെ ഇണ്ടാര്‍ന്നില്ലട കുഞ്ഞച്ചാ
ഇവളിവടെ അന്നിണ്ടാര്‍ന്നില്യാച്ചാലും പിന്നെ പെണ്ണമ്മിച്ചീനെ കൊണ്ട് നടന്നതൊക്കെ ഇവളന്യീണ് - കുഞ്ഞുമോഞ്ചേട്ടന്‍
(കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട്.. ഡും ഡും ഡക്കട..)
കുഞ്ഞുമോള്‍ നിശബ്ദ - കൈയിലിരിക്കുന്ന ഗ്ലാസ്സിലേയ്ക്ക് നോക്കി പറയാനുള്ള വാക്കുകള്‍ ആലോചിക്കുന്നു. ഗ്ലാസ്സ് തിരിക്കുന്നു. പെണ്ണമ്മിച്ചിയുടെ അടുത്തിരിക്കുന്ന ഗ്ലാസ്സിലെ കട്ടന്‍ കാപ്പി ക്ലോസപ്പ്.
ആ അപ്പോ ഈ മന്‍ഷ്യന്റെ തൊള്ളേല് നാവ്ണ്ട്‌ല്ലേ - കുഞ്ഞച്ചന്‍ അടുക്കളേന്ന് ഊണുമേശയുടെ അവിടേയ്ക്ക് നടന്നടുക്കുന്നു.
കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..
ആ മുസലിയാര് വാലുപൊക്കണ കണ്ടപ്പഴേ ഞാനച്ചങ്കുഞ്ഞിനോട് പറഞ്ഞില്ലേ ഇതൊക്കെ സംഭവിക്കൂന്ന്. അപ്പോ എന്താര്‍ന്നു ബുജിക്കളി. ഉപന്യാസെഴുതല്.. അയക്കല്..എന്റമ്മോ. വോട്ട് ബാങ്ക് കളഞ്ഞട്ടൊരു കളീം ആര്‍ക്കൂലാ മോനെ ദിനേശാ.. കമ്യൂണിസ്റ്റായാലും ഇപ്പോ വിത്യാസല്യാന്ന് മനസ്സിലായീലോ? നാളെ മേലാക്കം ചക്കിം ചങ്കരനും കമ്യൂണിസ്റ്റോള്‍ടെ കാര്യം പറഞ്ഞിറങ്ങുമ്പോ രണ്ടല്ല ഒരു പത്ത് വട്ടാ ആലോയ്‌ച്യോ. ഒരു തരക്കേടൂല്യാ.

അത്.. (അച്ചങ്കുഞ്ഞ് എന്തോ ബുജി വാചകം ഓര്‍ത്തട്ട് പെട്ടെന്ന് വിഴുങ്ങി. കുഞ്ഞച്ചന്റേം കുഞ്ഞുമോഞ്ചേട്ടന്റേം മുന്നില്‍ ഇപ്പോ അത് വെലപ്പോവില്ല്യാന് അച്ചങ്കുഞ്ഞിന് മനസ്സിലായി. അടുത്ത കള്ളടിയില്‍ അത് പുറത്തെടുക്കും ഒറപ്പ്. അപ്പോ മറ്റ് രണ്ടാളും തലേം കുലുക്കി കേട്ടിരിക്കുകയും ചെയ്യും. അച്ചങ്കുഞ്ഞ് വീണ്ടും തല പുസ്തകത്തിലേയ്ക്കിട്ടു)
നിങ്ങക്കൊക്കെ ഒരു ഞാറാഴ്ച പള്ളി കഴിഞ്ഞ് ഇവടെ പുസ്തകോം വായിച്ചിര്ന്നാ മതി. നിങ്ങടെ ഒരോ കാര്യം കാരണം ഞാന്‌ണ് പള്ളിക്കമ്മിറ്റീലും വിന്‍സന്റിപ്പോളിലൊക്കെ നാണം കെടണെ. നിങ്ങടെ യൂണിറ്റിലെ കുടുംബസമ്മേളനം കഴിഞ്ഞട്ടാര്‍ന്നു ഞങ്ങടവടത്തെ. ആ വികാര്യച്ചന്‍ എന്നെ എന്തോരിട്ട് വാരീന്നറിയോ? മിണ്ടാന്‍ പറ്റോ? സ്വന്തം ചേച്ച്യായി പോയിലേ
(നോട്ടം വീണ്ടും പെണ്ണമ്മിച്ചിയില്‍ മുട്ടി നില്‍ക്കുന്നു. പെണ്ണമ്മിച്ചി പഴേപോലെ ഒരനക്കവും കുലുക്കവുമില്ലാതിരിക്കുന്നു
കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്ക.. ഡും ഡും ഡക്ക..)
അയ്‌ശരി അപ്പോ കള്യാക്കീതാണ് കുഞ്ഞച്ചന്‍ വെഷമം? അല്ലാണ്ട് പാഠപുസ്തകത്തിലെ കൊഴപ്പങ്ങളല്ല - (കുഞ്ഞുമോള്‍ വളരെ പതിയെ ചുണ്ടിനു താഴെ.)
എന്തൂട്ട്.. എന്തൂട്ടണ്ടീ നീ പറഞ്ഞേ?.. അതേതേ പാഠപുസ്തകത്തില് കൊഴപ്പല്യാത്തോണ്ടണല്ലോ ഇപ്പോ പാഠപുസ്തകം മാറ്റാന്‍ പോണെ. -(കുഞ്ഞച്ചന്‍>
കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)
അതൊക്കെ സര്‍ക്കാരും മറ്റുള്ളവരും തമ്മിലിള്ള ഒത്തുകളീന്ന്. അങ്ങനെ വല്യകാര്യായിറ്റൊന്നും മാറ്റണില്യാ. ചെറിയ ചില തിരുത്തോള് അത്രന്നെ - (കുഞ്ഞുമോള്‍)
അതേ ഒത്തുക്കളീന്ന്. ഇപ്പോ വെളിവില്‍ ഇത്ര ഒത്തുക്കളീണ്ടാര്‍ന്നങ്കേ പാഠപുസ്തകം ഇണ്ടാക്കുമ്പോ എന്തോരം ഒത്തുക്കളീണ്ടാവും? ഇതോണ്ടൊന്നും ഞങ്ങള് വിടില്യാ. ആ പുസ്തകം പിന്‍വലിപ്പിച്ചേ അടങ്ങൂ - (കുഞ്ഞച്ചന്‍)
ഒരു ഒത്തുക്കളീല്യാ.(കടുത്ത സ്വരത്തില്‍) പിന്നെ കൊറേ പിന്‍വലിപ്പിക്കും. ഇനിപ്പോ ആര്‍ക്കും എന്തും പറയാലോ. (ചങ്ക് തിങ്ങി) - ( കുഞ്ഞുമോള്‍ പതിയെ സ്കൂട്ടാവാന്‍ തുടങ്ങുന്നു. കുഞ്ഞുമോഞ്ചേട്ടന്‍ - ബക്കറ്റിലും വായോണ്ടും ഡുംഡും ഡക്കട.. ഡും ഡും ഡക്കട..
കുഞ്ഞച്ചന്‍ പെണ്ണമ്മിച്ചിയെ നോക്കി അടുത്ത വാചകം പറയാന്‍ നാവുയര്‍ത്തുമ്പോഴേക്കും പെണ്ണമ്മിച്ചി കൊടുങ്കാറ്റ് പോലെ എഴുന്നേല്‍ക്കുന്നു. എഴുന്നേല്‍ക്കലില്‍ കാപ്പി തട്ടിമറിഞ്ഞ് പോയി.)
(പെണ്ണമ്മിച്ചി ഉറക്കെ) ഇവടാരും ഒരു സര്‍ക്കാരിനും ഒപ്പാരം പറഞ്ഞട്ട്‌ല്യാ. എനിക്ക് ശരീന്ന് തോന്നീത് ചെയ്തു. അതിപ്പഴും ശര്യന്നെ. പുസ്തകം പിന്‍വലിക്കാതിരിക്കാന്‍ എനിക്കാവുന്നത് ഞാന്‍ ചെയ്യും. പിന്നെ സര്‍ക്കാര്! അവരെ അടുത്ത എലക്ഷനില്‍ കണ്ടോളാം. അയിനിപ്പോ നീയും അവനും ഇത്ര കെടന്നങ്ങട് മദിക്ക്‌ണ്ടാ.
(ഒറ്റശ്വാസത്തിലതും പറഞ്ഞ് കൊടുങ്കാറ്റ് പോലെ തന്നെ പാഞ്ഞു പോയി മുറിയില്‍ കയറി വാതിലടച്ചു. മിക്കതും അവിടിന്നു പലതും പൊട്ടാനുള്ള ചാര്‍സുണ്ട്
കുഞ്ഞച്ചനും കുഞ്ഞുമോഞ്ചേട്ടനും അട്ടഹസിക്കുന്നു. കൊട്ടിത്തകര്‍ക്കുന്നു
ഡുംഡും ഡക്കട.. ഡും ഡും ഡക്കട..ഡുംഡും ഡക്കട.. ഡും ഡും ഡക്കട..ഡുംഡും ഡക്കട.. ഡും ഡും ഡക്കട..)
(കുഞ്ഞോള്‍ ആത്മഗതം പതിയെ) - അപ്പോ അട്ത്ത എലക്ഷനില്‍ കമ്യൂണിസ്റ്റോള്‍ക്ക് പത്തമ്പത് വോട്ട് നഷ്ടം. എന്നാലെന്താ മലപ്പൊറത്തെ ഒരു വോട്ട് ബാങ്ക് കിട്ടീലേ!!
*************
വായനക്കരോട് - ഇന്ത്യന്‍ നാഷണല്‍ കങ്കാരൂസ് മുതല്‍ തക്കാളി സേവാ സംഘ് വരെ സര്‍വ്വകക്ഷികളും ചേര്‍ന്നട്ടള്ള കൂട്ടികക്ഷി ഗവണ്മെന്റ് ഭരിക്കണ ഞങ്ങടോടെ ഇതൊക്കെ നിത്യസംഭവം.

Monday, July 7, 2008
ചുട്ടുക്കരിക്കപ്പെടേണ്ടിയിരുന്ന റോസാപ്പൂവിന്റെ പേരെന്താണ്? (The Name of the Rose)
ഒരു വൈദീകന്‍, വൈദീകരുടെ ദരിദ്രജീവിതത്തെ കുറിച്ച് പുസ്തകമെഴുതുകയും ദരിദ്രനായി ജീവിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കും? കുറച്ച് പേര്‍ അദ്ദേഹത്തെ ജീവിക്കുന്ന വിശുദ്ധനായി വണങ്ങും അതിനിരട്ടി പേര്‍ അദ്ദേഹത്തെ പാഷാണ്ഡനായി കാണും, തീര്‍ച്ചയായും പേപ്പല്‍ കൊട്ടാരത്തിന്റെ അപ്രീതിയുണ്ടാകും, പുസ്തകം എഴുതിയ വൈദീകന്‍ ഒളിച്ച് താമസിക്കാന്‍ നിര്‍ബന്ധിതനാകും, പുസ്തകത്തെ പ്രതി ചൂടന്‍ സംവാദങ്ങള്‍ നടക്കും, എങ്കിലും അവസാന തീരുമാനം പേപ്പല്‍ ആസ്ഥാനത്തിന്റേതായിരിക്കും.ക്രിസ്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നോ അഥവാ ക്രിസ്തു ദരിദ്രജീവിതമായിരുന്നോ നയിച്ചിരുന്നത് എന്നു ചോദിക്കുമ്പോള്‍, ക്രിസ്തു പാവപ്പെട്ടവനായിരുന്നോ അല്ലയോ എന്നതല്ല ചോദ്യം മറിച്ച് പള്ളി ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടതുണ്ടോ എന്നതാണ് പ്രധാനം എന്ന മറുചോദ്യമാണ് കിട്ടുന്നത്. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്വത്ത്‌വകകള്‍ ഇല്ലാതാക്കണമെന്നും അതിന്റെ ഏക്കറുകണക്കിനുള്ള ഫലഭൂയിഷ്ഠമായ ഭൂമി അടിമപണിക്കാര്‍ക്ക് നല്‍കണമെന്നും ആഗ്രഹിക്കുന്നത് പള്ളിയുടെ അത്യാവശ്യ ദ്രവ്യങ്ങള്‍ ഇല്ലാതാക്കുകയും അതുവഴി അവിശ്വാസികളുള്ള യുദ്ധം പ്രതിഫലമായി വാങ്ങുകയും ചെയ്യുമെന്നു സഭ ഭയക്കുന്നത്രേ.
Your eminence, venerable brothers.. at last we met for this long-awaited debate. We have all journeyed great distances in order to put an end to the dispute... that has so gravely impaired the unity of our Holy Mother church.
Good people thought the Christendom... are directing their gaze at these venerable walls...anxiously awaiting our answer to the vexed question: Did Christ...or did he not...own the clothes that he wore?
Beloved brotheren of Franciscan order.Our Holy Father, the pope, has authorized me and these, his faithful servants...to speak on his behalf. The question is not whether Christ was poor...but whether the church should be poor. You Franciscan wish to see the clergy renounce its possessions...and surrender its riches... the abbeys dissipate their sacred treasures...and hand over their fertile acres to the serfs...Thereby depriving the church of the resources needed...to combat unbelievers and wage war on the infidel. You forget that even the greatest monument to Our Lord ...is but a pale reflection of his infinite majesty and glory ...
ക്രിസ്തുവിനൊരു പേഴ്സ് സ്വന്തമായിരുന്നെന്നും, സന്ന്യാസമഠത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അസ്വാഭിവമരണങ്ങള്‍ക്ക് കാരണം പാഷാണ്ഡതയെന്നും വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടയ്ക്ക് വീണ്ടുമൊരു അസ്വാഭിവക മരണം! സാത്താനാല്‍ പ്രേരിതരായി അത് ചെയ്തവരെല്ലാം, അവന്റെ (Adso of Melk) പേരറിയാ റോസാപ്പൂവുള്‍പ്പെടെ, പിടിക്കപ്പെട്ടിരിക്കുന്നു. പിടിക്കപ്പെട്ടവരെല്ലാം ചുട്ടുക്കരിക്കപ്പെടുമെന്നുറപ്പുള്ള മതവിചാരണ. അവന്‍ ഹൃദയം കൊണ്ട് ചിന്തിക്കുമ്പോള്‍ അയാള്‍ (William of Baskerville), ഒരിക്കലിതുപോലൊരു മതവിചാരണയെ എതിര്‍ത്തതിനു പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും ജയിലില്‍ കിടക്കുകയും ചെയ്തയാള്‍ തന്നെ, ബുദ്ധി കൊണ്ട് ചിന്തിക്കുന്നു. അവളെ ഉമിത്തീയില്‍ നിന്ന് രക്ഷിക്കാന്‍ ദയക്കാവില്ലെന്ന് ഉത്തമബോധ്യമുള്ളൊരാള്‍
Then try using your head instead of your heart...and we might make some progress.
...
But pity won't save her from the fire
ആത്മീയത എന്നാല്‍ എന്താണ്? അതിലേയ്ക്ക് പ്രാര്‍ത്ഥനയുടെ ഒറ്റവഴി മാത്രമെയുള്ളൂ? പ്രാര്‍ത്ഥന മാത്രമല്ലാതെയും ചിലവഴികളുണ്ടെന്ന് കാണിച്ച് തന്നവരിലൊരാളാണ് ഒക്കാമിലെ വില്യം (William of Ockham). തെറ്റെന്ന് തോന്നുന്നതിനെ എതിര്‍ക്കുന്നതിന്റെയും, ചിന്തയുടേയും, അക്ഷരത്തിന്റേയും ആത്മാര്‍ത്ഥമായ വഴികള്‍ നടന്നെത്തുന്നത് ആത്മീയതിലേയ്ക്ക് തന്നെ. ബാസ്കര്‍വില്ലിലെ വില്യമും ചിന്തകളുടേയും അക്ഷരത്തിന്റെയും, വഴിയെ ആത്മീയതയിലേയ്ക്ക് നടക്കുന്നവനാണ്.
അറിവ് സംരക്ഷിക്കപ്പെടേണ്ടതെന്തിനു വേണ്ടിയാണ്? ഒളിച്ച് സൂക്ഷിക്കുന്ന അറിവിന്റെ രാഷ്ട്രീയം എന്താണ്? എല്ലാക്കാലത്തും അധികാരത്തിന്റെ കൂടെയായിരുന്നു അറിവ്. ഒളിച്ച് വച്ച അറിവ് സംരക്ഷിക്കുന്നത് അതു ഒളിച്ച് വച്ചവരുടെ അധികാരത്തെ തന്നെയാണ്. ‘സംരക്ഷിക്കപ്പെടുന്ന വിശ്വാസമാണ്‘ പുരോഹിത വര്‍ഗ്ഗത്തിന്റെ അധികാരം. അതുകൊണ്ട്‌തന്നെ വിശ്വാസം കാത്തുരക്ഷിക്കാന്‍ ചില അറിവുകള്‍ ഒളിച്ചു വയ്ക്കേണ്ടതത്യാവശ്യമാണ്. അവയെല്ലാം വെറും സംരക്ഷണമേ അര്‍ഹിക്കുന്നുള്ളൂ. വായനയോ ഗവേഷണമോ അര്‍ഹിക്കുന്നില്ല എന്നവര്‍ വാദിച്ചു.
Adso, Do you realize...we're in one of the greatest libraries in the whole of the Christendom... ... How many more rooms? huh, How many more books? No one should be forbidden to consult these books freely perhaps they thought to be too precious, too fragile. No. its not that, Adso. Its because they often contain a wisdom different from ours... and ideas that could encourage us to doubt...the infallibility of the word of the God
The preservation of knowledge. "Preservation," I say, not "search for" because there is no progress in the history of knowledge... merely a continuous and sublime recapitulation
വികാരങ്ങളെ നിയന്ത്രിക്കേണ്ടതും വിശ്വാസസംരക്ഷണത്തിനു ആവശ്യമാണെന്ന് പൗരോഹ്യത്തിന്റെ കാവലാളുകള്‍ കരുതുന്നു. വിശ്വാസത്തെ ഇല്ലാതാക്കുമെന്ന വിചാരത്തില്‍ അവര്‍ ചിരിയെ, ഹാസ്യത്തെ ഭയക്കുകയും ചെയ്യുന്നു. കുരങ്ങന്മാര്‍ മാത്രമേ ചിരിയ്ക്കൂ എന്നും ചിരിയ്ക്കുന്നവരുടെ മുഖത്തിന്റെ ആകൃതി മാറുമെന്നു അവര്‍ വിശ്വസിപ്പിച്ചു.കോമഡിയെ കുറിച്ചുള്ള സോക്രട്ടീസിന്റെ രണ്ടാം പോയെറ്റ്റിക് (Aristotle's Second Book of Poetics) പുസ്തകത്തിന്റെ ഒളിച്ചുവയ്പ്പിനു പിന്നിലെ വില്ലനും ചിരിതന്നെ. തങ്ങളുടെ യുക്തിക്കു ചേരാതിരുന്ന ഇത്തരം ചിന്തകളെ യുക്തിസഹമായി നേരിട്ടവര്‍ പാഷാണ്ഡരെന്ന് മുദ്രകുത്തി ശിക്ഷിക്കപ്പെട്ടു.
Laughter is a devilish wind which deforms, uh, the lineaments of the face and makes men look like monkeys.
Monkeys do not laugh. Laughter is particular to men.
As is sin. Christ never laughed.
Can we be so sure?
There is nothing in the Scriptures to say that he did.
And there's nothing in the Scriptures to say that he did not. Why, even the saints have been known to employ comedy, to ridicule the enemies of the Faith. For example, when the pagans plunged St. Maurice into the boiling water, he complained that his bath was too cold. The Sultan put his hand in... scalded himself.
But what is so alarming about laughter?
Laughter kills fear, and without fear there can be no faith, because without fear of the Devil there is no more need of God.
അധികാരത്തെ കുറിച്ച് ചിന്തയില്ലാത്തവരാകട്ടെ അറിവുകള്‍ എല്ലാവര്‍ക്കുമായി തുറന്നുകിട്ടാന്‍ യത്നിച്ചുകൊണ്ടിരിക്കും. അന്ധവിശ്വാസത്തിന്റെ പിശാചിനെ തകര്‍ക്കാനും എല്ലാ യാതനകളും എല്ലായ്പ്പോഴും സഹിക്കേണ്ടിവരുന്ന പേരറിയാ റോസപ്പൂക്കളെ രക്ഷിക്കാനും ഒളിച്ചു വയ്ക്കപ്പെട്ട അറിവുകളും പുസ്തകങ്ങളും കണ്ടുപിടിച്ചേ തീരൂ.
If only I could find the book and prove that Bernardo Gui was wrong.
ചിലര്‍, മറ്റുള്ളവര്‍ ചിരിക്കാതിരിക്കാന്‍ ചിരിയെ കുറിച്ചുള്ള സകല അറിവും ചുടാന്‍ ശ്രമിച്ച് സ്വയം ചുട്ടുക്കരിക്കപ്പെടും മറ്റു ചിലരാകട്ടെ ചിരിയെ സംരക്ഷിക്കാനും ചിരിക്കുന്ന അറിവുകള്‍ തുറന്നിടാനുമായി തീയിലെടുത്തു ചാടും. അഗ്നിശുദ്ധീകരിച്ചിറങ്ങുന്ന അവരുടെ കൈയാല്‍ അറിവും ചുട്ടുക്കരിക്കപ്പെടുമായിരുന്ന റോസാപ്പൂക്കളും സംരക്ഷിക്കപ്പെടും.
അഗ്നിക്കിരയാക്കാനുള്ളതല്ല അറിവ് അഗ്നിയാക്കേണ്ടതാണെന്ന് ബോധ്യമുള്ളവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പടം; ഷോണ്‍ കോര്‍ണറി (Sean Connery) യും ക്രിസ്റ്റ്യന്‍ സ്ലേറ്ററും (Christian Slater ) അഭിനയിച്ച സിനിമ ദി നേം ഓഫ് ദി റോസ് (The Name of the Rose). സംവിധാനം ജീന്‍ ജാക്കസ് അനാദ് (Jean-Jacques Annaud).
*****************************************
ഞാനെഴുതാണെങ്കെ ആഡ്ജോടെ വ്യൂവില്‍ നിന്നാവും എഴ്താ. വിശപ്പ് - ശരീരത്തിന്റെ, ബുദ്ധിയുടെ, ആത്മാവിന്റെ വിശപ്പ്. വിശപ്പിന്റെ തൃത്വം, അയിന്റെ അഗ്നി, ആ ലൈനില്‍.
ആ നോട്ടവും കൊഴപ്പല്യാത്ത്‌ത്‌ണ്. പക്ഷേ മാസ്റ്റര്‍ പീസോളൊക്കെ സമകാലീന സംഭവങ്ങളായിറ്റ് താരതമ്യം ചെയ്യുമ്പഴണൊരിത് കിട്ടാറീ ക്ടാവേ.
ഇതിലെന്തൂട്ടാ ഒക്കാമിലെ വില്യത്തിനെ കുറിച്ച് എഴുതി വച്ചേക്കണെ
ഷോണ്‍ കോര്‍ണറിരെ കഥാപാത്രത്തിന്റെ പകുതി ഉമ്പെര്‍ട്ടോ എക്കൊ ഇണ്ടാക്കേക്കണത് ഒക്കാമിലെ വില്യമിന്റെ ജീവിതത്ത്‌നെ ബേസീതാണ്. ബാക്കി പകുതി ഏതാവും?
ബാസ്ക്കര്‍വില്ലിലെ വേട്ടനായ- ഷെര്‍ലക്ക് ഹോംസ്!!
അദന്നെ.
****************************************
സിനിമാത്തരം: 1.ത്വരഗം
Sunday, June 29, 2008
ജീവനെന്നൊരു പാഠത്തെ ചുട്ടുക്കരിച്ച പോക്രികളെ..
ദേ മന്‍ഷ്യാ.. ഇങ്ക്ട് ഏന്‍റ്റേനിങ്ങട്.
എന്തൂട്ടണ്ടി പെണ്ണമ്മേ കെടന്നലറണേ.. ഞാറാഴ്ച്യായാലും മനുഷ്യനിത്തിരി നേരം കെടെന്നൊറങ്ങാന്‍ സമ്മേയ്ക്കില്ലല്ലോ ഈ സാനം.
ഇങ്ക്ട് ഏന്‍ക്കെന്റെ മന്‍ഷ്യാ. ദേ ഈ 'മതമില്ലാത്ത ജീവന്റെ'പാഠങ്ങള് കൊണ്ടോയി ഫോട്ടോസ്റ്റാറ്റ് എടുത്തോണ്ടന്നേ
നിനക്കാ കുഞ്ഞോളോട് പറഞ്ഞൂടെ. അവള്‍ക്ക് വണ്ടീള്ളതല്ലേ.
അവള് രണ്ടാമത്തെ കുര്‍ബാനയ്ക്ക് പോയേക്ക്‌ണ്. അവളിന് മന്ദലം മയങ്ങി എപ്പ വരാന്‍ന് നിങ്ങള്‍ പോയി ഇതെടുത്ത് കൊണ്ടിരിണ്ടാ?
എന്തൂട്ട്‌ണ് നിനക്കിത്ര ധൃതി? നീയിനീം പഠിപ്പിക്കാന്‍ പോണ്‌ണ്ടാ?
ഈ മനുഷയനെ കൊണ്ട് ഞാന്‍ തോറ്റു! നിങ്ങളീ ലോകത്തൊന്നല്ലേ ഈയിട്യായിറ്റ്? ഇങ്ങന്യൊക്ക്യാണ് കാര്യങ്ങള്‍ടെ പോക്ക്‌ന്ന്‌ച്ചാ ഞാന്‍ ചെലപ്പോ പഠിപ്പിക്കാനും പോയീന്ന് വരും. അയിന് നിങ്ങക്കെന്താ മനുഷ്യാ?
നീ കാര്യങ്ങള് മനുഷ്യന് മന്‍സ്സിലാവുന്ന പോലെ പറയറീ.
ഓ ഇങ്ങനൊരു മനുഷ്യന്‍! ഏഴാം ക്ലാസ്സിലെ പാഠപുസ്തകം ചുട്ടുക്കരിച്ചത് നിങ്ങളറിഞ്ഞില്ലേ? പിന്നെ ഇന്ന് പള്ളീല് പ്രസംഗത്തില് ആ വികാര്യച്ചന്‍ പറയിന്നേ.. പുതിയ പാഠപുസ്തകത്തിനെതിരെയുള്ള സമരത്തിന്റെ രൂപരേഖ ഇന്നത്തെ കുടുംബസമ്മേളനത്തില് ചര്‍ച്ച ചെയ്യുംന്ന്
ആ അതൊക്കെ ഞാനറിഞ്ഞു. ഞാനിന്നലെ ആന്‍ഡ്രൂസ് പിതാവിനൊരു കത്തെഴുതീന്റ് വിമോചനസമരക്കാലത്തെ സഭയുടെ നിലപാടുകളെ വിമര്‍ശിച്ചും പുതിയ ഒരു വിമോചന സമരത്തിന്‍ കോപ്പു കൂട്ടുന്നതിന്റെ നിഷ്ഫലതയെ കുറിച്ചും.
ഇതന്നീന്ന് നിങ്ങടെ പതിവ് പരിപാടി. കൊറേ വായിക്കൊള്ളാത്ത വാക്കോളും മനുഷ്യനു മന്‍സ്സിലാവാത്ത എഴുത്തോളും. കഷ്ടം!നിങ്ങളെഴുതേ.. അയക്കേ.. എന്തൂട്ടേങ്കിലും ചെയ്യ്. അമ്പത്തൊമ്പതിലെ വിമോചനസമരത്തിന്റെ കാല്‍ത്ത് നിങ്ങടെ അപ്പന്‍ ഇങ്ങനെ എഴുതീറ്റ് വല്ല ഗുണണ്ടായ? എന്റെ അപ്പന്യൊക്ക്യാ കണ്ട് പഠിക്കണം, നിങ്ങടപ്പനും നിങ്ങളും? സമരത്തിനെറങ്ങ്യോരടെ മുന്നില് നിന്ന് തടഞ്ഞേന് മഹറോന്‍ വരെ നേരിടാന്‍ തയ്യാറായ്‌താണ് എന്റപ്പന്‍. നിങ്ങടപ്പന്‍ ആ സമയത്ത് കള്ളപ്പേരിലിരുന്നെഴുതലാര്‍ന്നാ? എനിക്കെന്റപ്പന്റെ ചോരീന്. ബോധല്യാത്ത കുഞ്ഞാടോളെ മുന്‍നിര്‍ത്തി പള്ളിക്കാര് നടത്തണ ഈ പോക്രിത്തത്തിനെ അവസാനം വരെ പെണ്ണമ്മ എതിര്‍ക്കും. ആഹാ..
കൊറേ നേരായീലോ ഈ വിമോചനസമരംന്നൊക്കെ കേക്കണു എന്തൂട്ട്‌ണീ സംഗതി?
"തെക്കുതെക്കൊരു ദേശത്ത്, ഭര്‍ത്താവില്ലാ നേരത്ത്
ഗ്ലോറിയെന്നൊരു ഗര്‍ഭിണിയെ, ചുട്ടുകരിച്ചൊരു സര്‍ക്കാരെ"
എന്നൊരു മുദ്രാവാക്യം കേട്ട്‌ണ്ട്രാ നീ കുഞ്ഞോനെ?
ഇല്യാ എന്തൂട്ടാണ്‌ത്? സംഭവം കിടിലനാണലോ?
സംഭവൊക്കെ കിടിലനാ. പക്ഷേ വേറേയും കൊറേ മുദ്രാവാക്യങ്ങളിണ്ട്. നീ അതൊക്കെ അച്ചങ്കുഞ്ഞിനോട് ചോയ്ച്ച് പഠിക്ക്. അച്ചങ്കുഞ്ഞിന് അയ്‌നൊക്കെ ബെസ്റ്റ്. എനിക്ക് ക്ഷമകിട്ടില്യാ പറഞ്ഞോടങ്ങ്യാ. ആദ്യം നീയിത് ഫോട്ടോസ്റ്റാറ്റാറ്റെടുത്തോണ്ടാ. ഒരു നൂറ് കോപ്യാ എട്‌ത്തോ
നീയിത് എന്തിന്‌ള്ള പൊറപ്പാട്‌ണ്.
എന്തൂട്ടിണീ മനുഷ്യന്‍ പൊട്ടന്റെ പോലെ വര്‍ത്താനം പറയണെ? ഇന്നത്തെ കുടുംബസമ്മേളനത്തിന്‍ നിങ്ങള് പോണ്ടാന്നന്നെ പറയണത്. അവടെ പോയി ആര്‍ക്കും മനസ്സിലാവാത്ത കൊറേ വാചകങ്ങള് ശര്‍ദ്ദിച്ച്‌ട്ട് വരാനല്ലേ?
നീയ് പിന്നെ എന്തൂട്ട് മലമറിക്കാനാണ് പോണെ?
ദേ.. പിന്നിം മലമറിക്കണ കാര്യം പറയ്ണ്ട്‌ലോ ഈ മനുഷ്യന്‍. ഞാന്‍ ഇന്നാള് പറഞ്ഞില്ലേ മനുഷ്യാ എന്റെ പണി മല മറിക്കലല്ല, മനംമറിക്കലാന്ന്.
നീ ക്ലിയറായി പറ. എനിക്ക് നിന്നത്ര വിശ്വാസം പോരാ. ആ വികാര്യച്ചനാനെങ്കീ നിന്റെ വീട്ട്‌ക്കാരെ കണ്ണെടുത്താ കണ്ടൂടാ.
അച്ചന്റെ കണ്ടൂടായ്മ്യൊക്കെ കയ്യിലിരിക്കേള്ളോ. ചര്‍ച്ച തൊടങ്ങുമ്പോ ഞാനീ പാഠപുസ്തകങ്ങട് വിതരണം ചെയ്യും. എന്നട്ട് നാലക്ഷരം ആദ്യം വായിച്ചോക്കറ പിള്ളേരേന്നാ പറയും. ഇത് വായിച്ചോക്കീന്റങ്ങ്യേ ബോധള്ള ഏതെങ്കിലൊരുത്തന്‍ ഇതിനെ എതിര്‍ക്കോ?
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ പെണ്ണമ്മേ; കൂട്ടത്തില്‍ ഞങ്ങളേയും.
അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക തോമയുടെ മകനേ.
******************
വായനക്കാരോട് - ഇന്ന് നിങ്ങളുടെ യൂണീറ്റിലെ കുടുംബ സമ്മേളനങ്ങള്‍ക്ക് പോകുമ്പോള്‍ ‘മതമില്ലാത്ത ജീവന്‍‘ എന്ന പാഠഭാഗത്തിന്റെ കോപ്പികള്‍ കൊണ്ട് പോകാന്‍ മറക്കാതിരിക്കുക. എന്നീട്ട് ഇതൊക്കെ വായിച്ച് ചര്‍ച്ച ചെയ്യുക. എന്‍.എസ്.എസ് ശാഖാ മീറ്റിങ്ങിലും ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്.

Sunday, June 22, 2008
കുഞ്ഞാടുകളുടെ നിശബ്ദത (The Silence of the Lambs)
പച്ചയായ മേച്ചില്‍ പുറങ്ങള്‍, വെളുത്ത് പതുപതുത്ത കുഞ്ഞാടുകള്‍ പഞ്ഞിത്തുണ്ടുകള്‍ പോലെ. തെളിനീരുറവ. സാധാരണ കണ്ണുകള്‍ക്ക് വെളിപ്പെടുന്നതിത്രമാത്രമാകാം. പക്ഷേ സൂക്ഷിച്ച് നോക്കിയാല്‍ കാണാം പറന്നു നടക്കുന്ന മരണത്തിന്റെ തലയുള്ള ചിത്രശലഭങ്ങളെ, മരണത്തെ ഉള്ളിലൊളുപ്പിച്ചുറങ്ങുന്ന പ്യൂപ്പകളെ. മരണം ഉറപ്പിക്കുന്ന അറവുശാലയെ. ദു:സ്വപ്നത്തിലെ നിലവിളികേട്ട് പേടിച്ചുണരുന്ന കുട്ടിയാണീ (Clarice Starling)കാഴ്ച്ചകള്‍ കാണുന്നതെങ്കിലോ? നിലവിളിയുടെ ഉറവിടം തേടിച്ചെല്ലുമ്പോള്‍ കാണുന്നത് അറക്കപ്പെടുന്ന കുഞ്ഞാടുകള്‍! അവയുടെ ചോര വീണ് അവളുടെ നെഞ്ച് മരവിക്കും. അവരെ രക്ഷിക്കാന്‍ അവളുടെ നിഷ്കളങ്കത മുറവിളി കൂട്ടും.എന്നാല്‍ തുറന്നിടുന്ന വാതിലിലൂടെ രക്ഷപ്പെടാനറിയാതെ ആകെ കുഴങ്ങി,മിഴിച്ച് നോക്കുന്ന കുഞ്ഞാടുകള്‍ അവളുടെ നെഞ്ച് കലക്കും, രക്തം കട്ടപ്പിടിപ്പിക്കും. അവയ്ക്ക് ഓടാനറിയില്ല! തനിക്കറിയാം. അവയെ എടുത്ത് ഓടി രക്ഷപ്പെടണം. ഒന്നിനെയെങ്കിലും രക്ഷപ്പെടുത്തണം. പക്ഷേ പത്ത് വയസ്സുക്കാരിയ്ക്ക് താങ്ങാവുന്ന ഭാരമല്ല ഒരാട്ടിങ്കുട്ടിയ്ക്കുള്ളത്. it was very cold, very cold. I thought, I thought if I could save just one, but … he was so heavy. So heavy. I didn't get more than a few miles..
മറ്റൊരു പുല്‍മേട്ടില്‍ അവള്‍ വളര്‍ന്നു; രക്ഷിക്കാനാകാതെ പോയ ആട്ടിന്‍കുട്ടിയെ ഓര്‍ത്തുകൊണ്ട്, അവന്റെ നിലവിളികള്‍ കേട്ട് ഞെട്ടിയുണര്‍ന്ന് കൊണ്ട്. ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിക്കാനായില്ലെങ്കില്‍ ഈ ദു:സ്വപ്നങ്ങളില്‍ നിന്നൊരു മോചനം തനിക്കുണ്ടാവില്ലയെന്ന് മനസ്സിലാക്കികൊണ്ട്, കൊല്ലപ്പെടുമെന്നുറപ്പുള്ളപ്പോഴും നിശബ്ദരായിരിക്കുന്ന, സ്വയം രക്ഷപ്പെടുത്താനോ തുറന്ന് കിട്ടുന്ന വാതിലൂടെ ഓടി രക്ഷപ്പെടാനോ അറിയാത്ത കുഞ്ഞാടുകളെ ഓര്‍ത്ത് വേദനിച്ചുകൊണ്ട് അവള്‍ വളര്‍ന്നു. അവരുടെ നിശബ്ദത അവളെ പേടിപ്പിച്ചു. രക്ഷിക്കപ്പെടേണ്ട കുഞ്ഞാട് വളരെ ദൂരെയല്ലാതെ കരയുന്നതറിയിച്ച് മരണത്തിന്റെ തലയുള്ള ചിത്രശലഭ പ്യൂപ്പ അവളെ തേടിയെത്തി. ഒരാട്ടിന്‍ കുട്ടിയെ, ഒന്നിനെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍..
You still wake up sometimes, don't you? You wake up in the dark and hear the screaming of the lambs.
Yes.
And you think if you save poor Catherine, you could make them stop, don't you? You think if Catherine lives, you won't wake up in the dark ever again to that awful screaming of the lambs.
I don't know. I don't know
മനുഷ്യന്‍ ഇറച്ചി തീറ്റക്കാരനാണ്. കുഞ്ഞാടുകളുടെ ഇറച്ചിയാണ് പഥ്യം. ഇറച്ചി തിന്നാനും തോലെടുക്കാനുമായി കുഞ്ഞാടുകള്‍ വളര്‍ത്തപ്പെടുന്നു. കൊല്ലപ്പെടുന്നു. ചിലര്‍ക്ക് പഥ്യം മനുഷ്യന്റെ ഇറച്ചിയാണ് (Hannibal Lecter). കാനിബാളുകള്‍. ശാരീരികമായി മനുഷ്യ ഇറച്ചി തീറ്റക്കാരേക്കാള്‍ അപകടകരികളാണ് മാനസീകമായ മനുഷ്യ ഇറച്ചി തീറ്റക്കാര്‍. ആദ്യത്തെവരെ തിരിച്ചറിയാന്‍ എളുപ്പമാണ്. രണ്ടാമത്തെ കൂട്ടരുടെ രാപ്പനി കൂടെ കിടക്കുമ്പോള്‍ പോലും തിരിച്ചറിഞ്ഞു എന്ന് വരില്ല. കൊന്നു തിന്നു കഴിയുമ്പോള്‍ പോലും അവരുടെ ആട്ടിന്‍തോലുകളാല്‍ അവര്‍ സംരക്ഷിക്കപ്പെട്ടിരിക്കും. ഇവരുടെ ഇടയില്‍ നിന്നും ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷപ്പെടുത്തുന്നത് ശ്രമകരമാണ്. കൊല്ലപ്പെടുത്തുന്ന ആടുകളുടെ തോലുകൊണ്ട് തന്നെ കുപ്പായമുണ്ടാക്കി ആടായി ചമയാന്‍ വെമ്പല്‍ കൊള്ളുന്നവരാണിവര്‍. മോഹമാണിവര്‍ക്ക് കുഞ്ഞാടാവാന്‍!(Buffalo Bill) മോഹത്തിന്റെ ചിത്രശലഭം ഇപ്പോള്‍ പ്യൂപ്പയാണ്. മരണത്തിന്റെ തലയുള്ള ചിത്രശലഭപ്യൂപ്പ കൊക്കൂണിനുള്ളില്‍ മനോഹരമായ ചിറകും പ്രതീക്ഷിച്ചിരിപ്പാണ്.
First principles, Clarice. Simplicity. Read Marcus Aurelius. Of each particular thing ask: what is it in itself? What is its nature? What does he do, this man you seek?
He kills women...
No. That is incidental. What is the first and principal thing he does? What needs does he serve by killing?
Anger, um, social acceptance, and, huh, sexual frustrations, sir...
No! He covets. That is his nature. And how do we begin to covet, Clarice? Do we seek out things to covet? Make an effort to answer now.
No. We just...
No. We begin by coveting what we see every day. Don't you feel eyes moving over your body, Clarice? And don't your eyes seek out the things you want?
നൂറു കുഞ്ഞാടുകളില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ അതിനെ തേടിയലഞ്ഞ് കണ്ടെത്തുന്നവന്‍ ദൈവപുത്രന്‍. നൂറു കുഞ്ഞാടുകളെ നഷ്ടപ്പെടുമ്പോള്‍ ഒന്നിനെയെങ്കിലും കണ്ടെത്തി രക്ഷപ്പെടുത്തുന്നവനാണ് മനുഷ്യപുത്രന്‍. സഹജവാസന അഥവാ മനുഷ്യത്വം എന്ന് പറയുന്ന ഇതൊന്നില്ലാത്തവര്‍ എങ്ങനെ മനുഷ്യരാകും? സത്യസന്ധത ഒരിക്കലും നൂറുശതമാനമാകില്ല. ആകാന്‍ പാടില്ല. ദൈവമാണ് പിന്നെ അവര്‍. മനുഷ്യരുടെ കൂടെ ജീവിക്കാന്‍ യോഗ്യരല്ല. പക്ഷേ ഒന്നിനോടെങ്കിലും, ഒരു കുഞ്ഞാടിനോടെങ്കിലും, അല്‍പ്പമെങ്കിലും സത്യസന്ധരായിരിക്കാന്‍ നമുക്ക് പറ്റുന്നുണ്ടോ?
ഇറച്ചി തീറ്റക്കാരുടേയും മോഹശലഭങ്ങളുടേയും ഇടയില്‍ നിന്ന് ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിച്ച് തന്നെ തന്നെ രക്ഷിക്കാന്‍, തന്റെ സ്വസ്ഥമായ ഉറക്കത്തിന് പാടുപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട സിനിമയാണ് ജോഡി ഫോസ്റ്ററും ആന്തണി ഹോപ്കിന്‍സും പ്രധാന കഥാപാത്രങ്ങളെയവതരിപ്പിച്ച ദി സൈലന്‍സ് ഓഫ് ദി ലാംബ്സ് (The Silence of the Lambs) സംവിധാനം ജൊനാഥന്‍ ഡിമ്മേ (Jonathan Demme) .
******************************************
എന്റെ പൊന്നു പെണ്ണമിച്ച്യേയ് നല്ലൊരു സൈക്യാട്രിക് ത്രില്ലര്‍ മൂവീനീണ് ഇങ്ങനെ കൊന്ന് കൊലവിളിച്ച് ഒരു ഫിലോസഫിക്കല്‍ ബോറടിയായി എഴുതി വച്ചേക്കണെ?
അയ്യറീ, അഞ്ച് എണ്ണപ്പെട്ട ഓസ്കാറുകള്‍ സ്വന്താക്യ പട്ണ്. പത്ത് ഭാവേങ്കിലും ഇണ്ടാവണം അങ്ങന്യൊരു പടത്തിന്. എന്നട്ട് സൈക്യാറ്റ്രിക് ത്രില്ലറാണു പോലും. അത് നിന്നെ പോലുള്ള ഇന്‍ഡി ഫാന്‍സ്‌ന്. ഇത്തവണ ക്ലറീ സ്റ്റാര്‍ളിങ്ങിന്റെ കണ്ണ്യേക്കോടെ നോക്യേപ്പോ എനിക്കിതാ തോന്നീത്. അടുത്ത തവണ ലക്‍റ്റര്‍ന്റെ കണ്ണ്യേക്കോട്യായാവും കാണാ. സഭ വളര്‍ത്തണ കുഞ്ഞാടോളെ കുറിച്ചൊക്കെ നിനക്ക് ചിന്തിച്ച്യോക്കൂട്‌റീ കുഞ്ഞോളെ?
മ്ം എന്തൊക്കെ പറഞ്ഞാലും അന്തോണ്യേട്ടനേക്കാള്‍ ഈ പടത്തില്‍ കിടു ജോഡി ചേച്ചീന്
കെട്ടുന്നെങ്കില്‍ ജോഡീനെ എന്നു പറഞ്ഞു നടന്നിരുന്നൊരു കൂട്ടാരനിണ്ടെനിക്ക്. ജോഡിയെ കിട്ടാത്തതോണ്ട് ഇപ്പളും കെട്ടീട്ടില്യാ. ജോഡിയല്ലെങ്കില്‍ നിക്കോള്‍ കിഡ്മാനായാലും മതീന്ന് ഈയടുത്ത് പറയണിണ്ടാര്‍ന്നു.
പെണ്‍പ്രാധാന്യമുള്ള ഇതേ പോലൊരു സില്‍മ മലയാളത്തിലിണ്ടാവണെങ്ങെ ഇനി എന്തോരം കാലം കഴിയണം?
എപ്പഴും തല പടിഞ്ഞാട്ട് തിരിച്ചു വയ്ക്കല്ലറീ കുഞ്ഞോളെ. കുഞ്ഞാടിനെ രക്ഷിക്കുന്ന കഥ മറ്റൊരു തരത്തില്‍ പറയുന്ന മീരാജാസ്മിനും, ഉര്‍വ്വശിയും അഭിനയിച്ചു തകര്‍ത്ത അച്ചുവിന്റെ അമ്മ മോശാ? ഇമ്മള് ഈയടുത്ത് കണ്ട പഞ്ചാഗ്നീല് ഗീതേരെ കഥാപാത്രം ഇന്ദിര തീരെ മോശാ? ഗീതേരെ അഭിനയം അത്ര മോശാ? മലയാളത്തിന്റെ ഇട്ടാവട്ടത്ത് നിന്നട്ട് നോക്കിയാല്‍ അത്ര തെറ്റില്ലാത്ത കഥയും അഭിനയാണെന്നാണ് എന്റെ അഭിപ്രായം. അന്നു ഗീതേരെ പ്രധാന കഥാപാത്രത്തിന്റെ കൂടെ അഭിനയിച്ച അതേ മോഹന്‍ലാല്‍ പിന്നീട് മോഹനവര്‍മ്മേടെ ഓഹരി സില്‍മ്യാക്കാന്‍ നോക്യേപ്പോ സമ്മേയ്ച്ചില്ല.
ഓഹരി പിന്നെ റ്റി.വി സീരിയലായി ഈയടുത്ത്. അത്ര മെച്ചല്യാര്‍ന്നു ലെനേരെ അഭിനയം
*****************************************
വായനക്കാരോട് - ഇന്‍ഡിയെ കണ്ട് കാശ് പോയവര്‍ നിശബ്ദതയെ വിലയ്ക്കു വാങ്ങൂ. പിന്നെ നിങ്ങള്‍ക്ക് നിശബ്ദനായിരിക്കുമ്പോള്‍ അസ്വസ്ഥത തോന്നും പെണ്ണമ്മ ഗ്യാരണ്ടി.
സിനിമാത്തരം: 1.ത്വരഗം
പടം വിക്കിയില്‍ നിന്ന്
Thursday, June 19, 2008
മനംമറിക്കല്‍ കോഴ്സ്
ങേ! നീയിതെങ്ങടണ്ടീ പെണ്ണമ്മേ കാലത്തെണീറ്റൊടനെ പൊറപ്പാട്?
നിങ്ങളിന്നലെ പേപ്പറ് വായിച്ചില്ലേ മനുഷ്യാ? എന്നട്ടെനോടെന്താ ഒരക്ഷരം മിണ്ടാഞ്ഞെ?
അയിന് നീ രാത്രി മരണകോളം വായിക്കണേറ്റും മുന്നേ പറയാന്‌ള്ള വാര്‍ത്ത്യോന്നും ഇല്ലാര്‍ന്നല്ലോടീ മനുഷ്യത്ത്യേ
ഇല്യാന്നാ? അപ്പൊ നിങ്ങളിന്നലത്തെ മെത്രാന്മാരുടെ പ്രസ്താവന വായിച്ചില്ലേ?
ആ.. അതു വായിച്ചു. അതിത്ര പറയാനൊന്തൂട്ടാണ്? ഞാനിന്നലെ മാതൃഭൂമിക്കൊരു പ്രതിഷേധ കത്തയച്ചണ്ട്.
നിങ്ങള് കത്തയച്ചട്ടവട്‌രിക്ക്‌ട്ടാ മനുഷ്യാ. ഇതിനീണ് വീട് കത്തുമ്പീള്ള വീണ വായനാന്ന് പറേണെ. ഇതെന്തൂട്ടാ കാര്യന്ന് മന്‍സ്സിലായാ നിങ്ങക്ക്? രാജ്യദ്രോഹ്ണ് രാജദ്രോഹം!
അതെങ്ങനീണ്‌റീ രാജദ്രോഹാവണെ? കഴിവുള്ളോരു കുട്ട്യോളിണ്ടാക്കട്ടെ.
അതേതേ.. ജനപ്പെരുപ്പം മൂലം മൂക്കുക്കുത്തികൊണ്ടിരിക്കണ ഒരു രാജ്യത്തിന്റെ സര്‍ക്കാര് ജനസംഖ്യ നിയന്ത്രിക്കാന്‍ പദ്ധതികളും ബോധവത്ക്കരണോം കൊണ്ട് ചക്രശ്വാസം വലിക്യാ. അപ്പോ അയിനെതിരെ ചെയ്യണത് രാജ്യദ്രോഹല്ലാല്ലേ..
പിന്നേ..കഴിവുകള്.. ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറീപ്പിക്യണ്ടാട്ടാ.
ട്യേ കുഞ്ഞോളേ എന്നെ അങ്ങടൊന്നാക്ക്യേടീ. നിങ്ങക്കള്ള മരുന്നും കഞ്ഞീം മേശപ്പൊറത്തെടുത്ത് വച്ചണ്ട്. അയ്‌നിനി ഞാന്‍ വരാന്‍ കാത്ത്‌രിക്ക്‌ണ്ടാ.
എന്നാലും നീ എങ്ങടാ പോണേന്നൊന്നു പറഞ്ഞട്ട് പോടീ. എന്തൂട്ടാണ് നീയിത്ര മലമറിക്കാന്‍ പോണെ.
ഇതു മലമറിക്കലല്ല, മനംമറിക്കലാണെന്റെ മനുഷ്യാ. ഇമ്മടെ ചിരിയങ്കടന്റോടത്തെ കുഞ്ഞിപ്പെണ് കല്യാണകോഴ്സ് കൂടാന്‍ പൂവ്‌ണ്ന്ന് ഇന്ന്. പള്ളിക്കാര് അവള്‍ടെ മനംമറിക്കണേനു മുന്നേ ഞാനൊന്ന് നോക്കട്ടെ അത് മറിക്ക്യാന്‍ പറ്റോന്ന്.
അയിനിപ്പോ നീ എന്തൂട്ടാ ചിയ്യാന്‍ പോണെ?
അതൊക്കെ ഞാന്‍ അവളോട് പറഞ്ഞോളാം. നിങ്ങളോടൊന്നും അത് പറഞ്ഞട്ട് കാക്കാശിന്റെ ഗുണല്യാ. നീ സ്കൂട്ടറെറക്കടീ കുഞ്ഞോളെ.
***************************************************
കുഞ്ഞിപ്പെണ്ണേ നീയിന്ന് കല്യാണകോഴ്സ് കൂടാന്‍ പൂവാന്ന് കേട്ടൂലോ.
ആ.. കല്യാണം ചിങ്ങത്തില്‌ണ് പെണ്ണമിച്ച്യേയ്. പക്ഷേ ചെറുക്കനും എനിക്കും ഈമാസേ ഒരുമിച്ച് ലീവൊള്ളോ. ഈയിടെയായിറ്റ് പെണ്ണും ചെക്കനും ഒരുമിച്ച് കോഴ്സ് കൂടണംന്നാണ് പള്ളിക്കാര് പറയണേ.
ആ അതൊക്കെ നല്ല്‌ത്‌ണ്. കൊറച്ച് സൊള്ളാനുള്ള അവസരം കിട്ടണത് കളയണ്ടാ. പക്ഷേഇല്ലേരീ കല്യാണം കഴിക്കാത്ത ആ കത്തനാരുമാരും കന്യാസ്ത്ര്യോളും സ്റ്റേജില്‍ കേറി നിന്നട്ട് പലതും പ്രസംങ്ങിക്കും. അതൊരു ചെവ്യേക്കോടെ കേക്കാ, മറ്റേ ചെവ്യേക്കോടെ കളയാ. അല്ലെങ്കെ ജീവിതം കുത്തുപാളീണ്‌ട്രീ മോളെ.
പെണ്ണമിച്ചി ഒന്ന് പത്ക്കെ പറ്യ് ആ കൊച്ചച്ചന്‍ ഇപ്പോ വീട് വെഞ്ചിരിക്കാന്‍ വരും
കേക്കട്രീ, അവരങ്ങടാ കേക്കട്ടേ. എന്തൂട്ട്‌ണ് അവരെന്നെ മൂക്കില് കേറ്റോ? മഹറോന്‍ ചൊല്യാലും എനിക്ക് പുല്ല്‌ണ്. നീയിങ്ങ്‌ട് നോക്കറീ കുഞ്ഞിപ്പെണ്ണേ, അച്ചന്‍മാര്‍ക്കും സിസ്റ്റുമാര്‍ക്കും അഞ്ച്പൈസേരെ എക്സ്പീരിയന്‍സില്യാത്ത കാര്യങ്ങ്‌ള്ണ് അവരു പ്രസംങ്ങിക്കണെ. ഒരു ചാര്‍ട്ട് തന്നട്ട് അവരാ പറയും. ഇതു സയന്‍സ്‌ണ്. തിയറീണ്. സുരക്ഷിതമായ കാലത്ത് ബന്ധപ്പെട്ടാ കുട്ടീണ്ടാവില്യാനൊക്കെ. ഇതലാണ്ട്‌ള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളൊക്കെ ഈശോയ്ക്കും, പ്രകൃതിയ്ക്കും,പള്ളിക്കുമൊക്കെതിരാന്ന്.
ആ ചാര്‍ട്ട് സത്യന്യാണ്.
നീ മിണ്ടാണ്ടിരിക്ക്‌ടീ ഗവേഷകേ.
അത് സത്യല്ലാന്ന് ഞാന്‍ പറഞ്ഞാ? പക്ഷേ അതൊക്കെ പുസ്തകത്തില് നടക്കേര്ക്കും. ജീവിതത്തില്‍ നടക്കില്യാട്ട്‌റീ. ദീ ചാര്‍ട്ടും വച്ച് തേനമ്പ്ളീ ദുരിതമാക്കിയ എത്ര ഉദാഹരണങ്ങള് വേണം നിങ്ങക്ക്? ഞങ്ങടോടത്തെ കുഞ്ഞച്ചന്‍, കുഞ്ഞോന്‍, പിന്നെ വല്യമ്മായിരെ മൂത്തപ്പെണ്ണ്. കുഞ്ഞച്ചനാണെങ്കെ ആ മൂത്ത ക്ടാവിനെ വേണ്ടാന്നാര്‍ന്നു. എന്നട്ട് ഇപ്പോ അയിന്റെ സ്വഭാവം കണ്ടാ? അത്രേം മൂശാട്ടത്തരം വേറെ ആര്‍ക്കൂണ്ടാവില്യാ. ശാസ്ത്രം വളരണത് മനുഷ്യനെ സഹായിക്കാന്ണ് ഉപദ്രവിക്കാനല്ലറീ.
നീ കേക്കറീ കുഞ്ഞിപ്പെണ്ണേ, അവരു പറയും ദൈവം തരണ മക്കളൊക്കെ മഹത്തായ ദാനാന്ന്. പട്ടിപെറണപോലെ പെറാന്‍ നീയെന്താ പേറ്‌യന്ത്രാ? ഒരു ക്ടാവ്. കൂട്യാ രണ്ടെണ്ണം. അയില്‍ കൂടുതല്‍ മക്കളെ ഇണ്ടാക്കണത് രാജ്യദ്രോഹാണെടീ.രാജ്യദ്രോഹം മാത്രല്ല, ആ കുട്ട്യോളോടും ചെയ്യണ ക്രൂരത്യാണ്. രണ്ടില്‍ കൂടുതല്‍ കുട്ട്യോള്‍ക്ക് നല്ല ഭക്ഷണം, വിദ്യാഭ്യാസൊക്കെ കൊടുക്കാന്‍ ഒരു സാധാരണക്കാരന് പറ്റോ? നീയോക്കെ നല്ലോണം പഠിച്ചോള്ളലേ. നല്ലോണം കുത്തീര്ന്ന് ആലോചിക്ക്. ഞാനിറങ്ങാണ്.
പെണ്ണമ്മേ നിക്ക്‌റീ, ചായ കുടിച്ചട്ട് പൂവാം.
ഇല്ലറീ തെയ്യാമ്മേ, ഇമ്മടെ പാണക്കാടന്റോടത്തെ ചെക്കനും ഇന്ന് കല്യാണകോഴ്സ് കൂടാന്‍ പൂവ്‌ണ്ട്. പോണേനും മുന്നേ അവനീം കാണണം.
***********************************************
വായനക്കാരേ - നാമൊന്ന് നമുക്കൊന്ന് അങ്ങന്യല്ലേ?

Wednesday, June 18, 2008
കല്ലറ അപ്പാര്‍ട്ട്മെന്റുകള്‍ വില്‍പ്പനയ്ക്ക്!
കഴിഞ്ഞ ഞാറാഴ്ച്ചത്തെ വികാര്യച്ചന്റെ പ്രസങ്ങം കേട്ട്‌റീ കുഞ്ഞോളേ നീ?
ഞാന്‍ പ്രസങ്ങൊന്നും കേക്കാറില്യാ. വേറേ പണീല്യാണ്ടിരിക്കല്ലേ. കഴിഞ്ഞാഴ്ച മുന്നിലിരുന്ന പെണ്ണിന്റെ ചുരിദാറിന്റെ ഡിസൈന്‍ നോക്കാര്‍ന്നു. ഉഗ്രന്‍ ഡിസൈന്‍ അതുപോലൊരെണ്ണം തയ്ക്കണം.
എന്റെ മുന്നിലിരുന്ന പെണ്ണിന്റെ സാരീം പുത്യേ ഫാഷനാര്‍ന്നു. അത് നോക്കി നോക്കി ഒറങ്ങി പോയീരീ. തൂക്കം പിടിച്ച് വീഴണേന്റെടേല് കേട്ടത്ണ്, ബാക്കി കുഞ്ഞച്ചനും പറഞ്ഞന്നു. ഇമ്മടെ പള്ളില് പുത്യേ അപ്പാര്‍ട്ട്മെന്റ് കല്ലറ വരുണൂന്ന് അതിനു എടവകക്കാര് സഹായിക്കണം പോലും!
അപ്പാര്‍ട്ട്മെന്റ് കല്ലറ്യാ? അതെന്തൂട്ടാണ് സംഗതി?
ഇമ്മടെ പള്ളീലിപ്പോ ആള്‍ക്കാരെ കുഴിച്ചിടാന്‍ സലല്യലോ. ഇള്ള സലത്തൊക്കെ കാശ്ള്ളോര് കുടുംബ കല്ലറ കെട്ടീട്ടേക്കല്ലേ. ഇനിം കാശുള്ളോര് ചത്താ അവര്‍ക്കെവിടീന് കുടുംബ കല്ലറയ്ക്ക് സ്ഥലം കൊടുക്കാ? അതോണ്ട് അസ്ഥിക്കെണറിനോട് ചേര്‍ന്നള്ള സ്ഥലത്ത് അപ്പാര്‍ട്ട്മെന്റ് കല്ലറകള്‍ കെട്ടാന്‍ പൂവാന്ന്. ഫ്ലാറ്റ് പോലെ ഏഴ് നില പണിയാന്ണ് തിരുമാനം.
അയ്യോ അപ്പോ ആ അസ്ഥിക്കെണറെന്തൂട്ടാ ചിയ്യാ?
അതു അടച്ച് കെട്ടീട്ട് എല്ലിടാന്‍ മാത്രള്ള ഓട്ടിടുംന്ന്.
അയ്യോ! ശന്യാഴ്ച്ച നൊവാനയ്ക്ക് പൂവുമ്പോ അസ്ഥിക്കെണറ്റില് എത്തിച്ച് നോക്കണതൊരു സുഖാര്‍ന്നു. :(. അപ്പോ ..ഇനിതൊട്ട് മണ്ണൊന്നിടില്ലേ ശവക്കല്ലറേല്?
ഇല്യാത്രേ. ഒരു കുടുംബക്കറയില്‍ക്ക് ഒരാള്‍ക്ക് സ്ഥാനക്കയറ്റം കിട്ടി വരുമ്പോ അതില്‍ ഇണ്ടാര്‍ന്ന ആളെ അപ്പാര്‍ട്ട്മെന്റ് കല്ലറേടെ പിന്നിലള്ള കുഴീല്‍ക്ക് തള്ളൂത്രേ. ലൂര്‍ദ്ദ് പള്ളീലള്ള അടിപള്ളീലെ? അത്‌പോലീണ്ന്ന്. ടൌണിലൊക്കെ ഇമ്മിണി പള്ള്യോളില്‍ ഇപ്പോ ഇങ്ങനത്തെ അപ്പര്‍ട്ട്മെന്റ് കല്ലറ്യാത്രേ.
അപ്പോ ഇനി നമ്മളൊക്കെ ചത്താ ഈ കല്ലറേലാ വയ്ക്യാ?
അല്ലറീ ക്ടാവേ. ഇമ്മക്ക്‍ള്ള 'സി' ക്ലാസ് കല്ലറകള്‍ വേറെ പണിയിണ്ട്. അതു നിരപ്പായിറ്റ് നൂറെണ്ണം. ഈ വമ്പന്‍ ഫ്ലാറ്റോള്‍ട്യൊക്കെ താഴെ ചേരികള് കണ്ടട്ടില്ലേ അത്‌പോല്യാവും. നൂറാള്‍ മരിച്ച് കഴിയുമ്പോ ആദ്യം അടക്യ ആളെ എടുത്ത് അസ്ഥികുഴീല്‍ക്കിടും.
അപ്പോ അപ്പാര്‍ട്ട്മെന്റ് കല്ലറയ്ക്കും കാശുകൊടുക്കണാ?
പിന്നേ വേണ്ട‌്‌റീ. ഇതെന്തൂട്ട് പെണ്ണ്ണ്? 'എ'ക്ലാസ് കല്ലറ മണ്ണിലിള്ളത്. അയിന് ഒരുലക്ഷത്തി അന്‍പതിനായിരുര്‍പ്യാ കൊട്‌ക്കണം. ഒരോ അടക്കിനും അന്‍പതിനായിരമുര്‍പ്യാ എക്സ്ട്രാ. 'ബി' ക്ലാസ്‌ണ് അപ്പാര്‍ട്ട്മെന്റ് കല്ലറ. അയിന് ഒരു ലക്ഷുര്‍പ്യാ. ഒരോ അടക്കിനും അമ്പതിനായിരം വേറെ. ‘സി’ ക്ലാസണ് കാശില്യാത്തോര്‍ക്ക്. അതിന് അടക്കാന്‍ പള്ളിക്ക് കൊടുക്കണ്ട കാശ് മാത്രം കൊടുത്താ മതി.
അയ്‌ശരി നല്ല എടവാട്‌ണ്‌ലോ. കല്ലറപണിയാന്‍ കാശുകൊടുക്ക്ണടത് എടവകക്കാര്. എന്നട്ട് ചത്താ അതില്‍ കേറി കെടക്കാനും ഇമള് കാശ് കൊടുക്കണംന്ന്. അപ്പോ എന്തോരം കാശ്‌ണ് ഈ വകുപ്പില് ഈ പള്ളിക്കാര് ഇണ്ടാക്കണെ.
പിന്നെ മണ്ണിനൊക്കെ പൊന്നു വില്യല്ലേറീ. ഞാന്‍ 'എ' ക്ലാസ് കല്ലറ എണ്ണി. ഇപ്പൊ നൂറ്റെഴുപത്തഞ്ചണ്ണണ്ട്. ഇരുനൂറ് അപ്പാര്‍ട്ട്മെന്റ് കല്ലറ പണിയുംന്ന്.ഞാന്‍ മരണപത്രം എഴുതാന്‍ പൂവാണ്റീ കുഞ്ഞോളെ. എനിക്കീ പള്ളീല്‍ത്തെ ആറടി മണ്ണ് വേണ്ടാന്ന്. മട്‌ത്തു ഈ പള്ളിക്കാരടെ കള്ളത്തരങ്ങള്.
ആ പെണ്ണമ്മിച്ചിയ്ക്ക് ഇങ്ങന്യോക്കെ പറയാം. ഇനി കെട്ടാനൊന്നും പോണില്യല്ലോ
കെട്ടാത്തോര്‍ക്ക് എന്താടീ രജിസ്ടര്‍ കല്യാണം കഴിച്ചൂടെ?
പെണ്ണമ്മിച്ചി നടത്ത്യോട്ക്കോ അവര്ട്യോക്കെ കല്യാണം?
ആ..എന്റട്ത്ത് വരണോര്ടെ ഞാന്‍ നടത്ത്യേട്ക്കും. ആഹാ.. വാശിക്ക് വാശീന്.
എന്നാ എട്‌ക്ക്ങ്ങ്‌ട് മുദ്രപത്രം.
മരണപത്രം അഥവാ സത്യവാങ്ങ് മൂലം
ഞങ്ങള്‍ (കുഞ്ഞുമോള്‍ & പെണ്ണമ്മ ) മരിച്ചാല്‍ പള്ളിയില്‍ അടക്കുകയാണെങ്കില്‍ ഞങ്ങളുടെ ആത്മാക്കള്‍ക്ക് (അങ്ങനെയൊന്നുണ്ടെങ്കില്‍) ശുദ്ധീകരണസ്ഥലത്തിലെ കെടാത്ത അഗ്നിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്റെ പരിശുദ്ധാഗ്നിയിലേക്ക് ഒരിക്കലും പ്രവേശനം കിട്ടില്ല എന്ന് ഇതിനാല്‍ തര്യപ്പെടുത്തി കൊള്ളുന്നു. ആയതിനാല്‍ ഞങ്ങള്‍ മരിച്ചാല്‍ തൃശ്ശൂരിലെ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിക്കേണ്ടതാണ്. ചാരം പുഴയിലൊഴുക്കി പുഴ വൃത്തികേടാക്കുന്ന പക്ഷം ഞങ്ങളുടെ നരക പ്രവേശനം ത്വരിതപ്പെടും. ആതിനാല്‍ ചാരം ശ്മശാനത്തില്‍ തന്നെ കളയുക. ചാരം കളഞ്ഞീട്ടു പോരാന്‍ കഴിയാത്ത വിധം ആരെങ്കിലും ഞങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആ ചാരം ശേഖരിച്ച് മുറ്റത്തിന്റെ തെക്കേ മൂലയ്ക്ക് കുഴിയെടുത്ത് ചാരം അതിലിട്ട് ഒരു റ്റിxഡി തെങ്ങ് വയ്ക്കുക. തെങ്ങ് കായ്ക്കുമ്പോള്‍ ആ നാളികേര പാലെടുത്ത് പീനെ കൊളാഡ ഉണ്ടാക്കി കുടിക്കുക. ഈ പീനെ കൊളാഡ കുടിയ്ക്കുന്ന ആള്‍ക്ക് യതി പറഞ്ഞതുപോലെയുള്ള ചെമ്പുകമ്പി പ്രഭാവം പോലെയും, മാധവിക്കുട്ടി(കമലസുരയ്യ) പറഞ്ഞതുപോലുള്ള പക്ഷിയുടെ മണം പോലെയും ഞങ്ങളുടെ സാന്നിധ്യം അനുഭവപ്പെടും.
ഈ മരണപത്രം അഥവാ സത്യവാങ്ങ്മൂലം സംയുക്തമായി ഒപ്പുവയ്ക്കുന്നത്
ഒപ്പ് (കുഞ്ഞുമോള്‍)
ഒപ്പ് (പെണ്ണമ്മ)

Subscribe to:
Posts (Atom)