Monday, June 23, 2008

അലക്കി വിരിക്കുന്നതിലെ കലാസംവിധാനം - ഒരു തിരക്കഥ

(പെണ്ണമ്മിച്ച് നിന്ന് അലക്കുന്നു. കുഞ്ഞോള്‍ പര്യേപുറത്തെ തിണ്ണയിലിരുന്ന് കയ്യില്‍ മൈലാ‍ഞ്ചിയിടുന്നു. കുട്ടന്‍ പെണ്ണ്യമ്മിച്ച്യേയ് എന്ന് വിളിച്ചോണ്ട് വരുന്നു)

ആ നീ‍ വന്ന്‌ടാ കുട്ടാ. ആ അലക്കി വച്ചേക്കണതൊന്നൂരിട്ടേരാ

പെണ്ണമ്മിച്ചിയ്ക്ക് ആ കുഞ്ഞോളേച്ച്യോട് പറഞ്ഞൂടേ?

അവളവടെ കയ്യില്‍ മൈലാഞ്ചീട്ടിരിക്ക്യണത് കണ്ടൂടേ നിനക്ക്.

രോമം! അവള്‍ക്ക് മൈലാഞ്ചീടാന്‍ കണ്ടൊരു നേരം.

ഇതൊന്നങ്ങടാ ഇട്ടാ നിന്റെ കയ്യില്‌ക്കെടക്കണ ആ ഇരുമ്പുവള ഊര്യാപൂ‍വൊ? ഇന്ന് കോഴീനെ വറത്തണ്ടിവടെ. നീ ഓടി വാട്ടാ.. നിനക്ക് നെഞ്ച്ഭാഗന്നെ സ്പെഷലായിറ്റ് എട്‌ത്തരിണ്ട്. നോക്കീരുന്നോ..

ഇട്‌‌ക്ക്‌ങ്ങ്‌ട് നാശം‌പിടിക്കാനായിറ്റ് ഏതേരത്തണാവോ എനിക്കിണ്ട്‌ട് എറങ്ങാന്‍ തോന്ന്യേ

(കുട്ടന്‍ ഒരോന്നായി അഴക്കയില്‍ ഇടുന്നു. കുഞ്ഞോള്‍ തല താഴ്ത്തി ചിരിക്കാതിരിക്കാന്‍ പാടുപ്പെടുന്നു)

ആ ഷോളാദ്യം ഇട്ടോറാ. അത് വെള്ളം പെട്ടെന്ന് വലിയും. അപ്പോ ഇമ്മക്കെടുക്കാം.. ടാ.. അതവട്യല്ലാ ഇടാ. അതു കനള്ള ഷര്‍ട്ടല്ലേ ആ തെങ്ങിന്റെ അപ്രത്തെ അഴക്കേല്‌ണ് വെയില്. അവടീട്. ആ വെള്ളമുണ്ട് തെങ്ങിന്റടീല്‍ത്തെ അഴക്കേലിണ്ടാ. വല്ല പൊട്ടും പൊടീം വീഴും..

പെണ്ണമ്മിച്ച്യേ എനിക്കീ പണ്യാട്ടാ പിടിക്കാത്തെ. എനിക്കിഷ്ടള്ളോട്ത്ത് ഞാനിടും. ഇനീം പറഞ്ഞാ ഞാനിതിവ്‌ടിട്ടട്ടാ പൂവും

ആ നീ ഇഷ്ടള്ളോട്‌ത്ത് ഇട്. ഞാന്‍ മാറ്റീട്ടോളാം

(കുട്ടന്‍ ഒരു കള്ളിമുണ്ട് വിരിക്കുന്നു. പെണ്ണമിച്ചി ഒന്നു നോക്കി. അത്ര പിടിച്ചട്ടില്യാന്ന് മുഖം കണ്ടാലറിയാം.എന്നാലും മിണ്ടുന്നില്ല. കുട്ടന്‍ അടുത്തതൊരു സാരി വളരെ കഷ്ടപ്പെട്ട് രണ്ട് അഴക്കേലാക്കി ഇടുന്നു)

ടാ ആ സാരീരെ രണ്ട് തെറ്റോം ഇത്തിരിംകൂടെ വലിച്ചിട്.

(പെണ്ണമ്മിച്ചീനെ തുറിപ്പിച്ച് നോക്കി സാരി വലിച്ചിടുന്ന കുട്ടന്‍)

ആ സാരീരെ വശത്തെ ചുളിവോളൊക്കൊന്നു നീര്‍ത്തടാ.. അല്ലെങ്കീ പിന്നെ തേയ്ക്കാന്‍ പാട്‌ണ്

(വീര്‍ത്ത് വരുന്ന കുട്ടന്റെ മുഖം, ചിരിക്കാതിരിക്കാന്‍ ചുണ്ടു കൂട്ടിപ്പിടിച്ച് പാടുപെടുന്ന കുഞ്ഞോള്‍.. കുട്ടനൊരു ഷര്‍ട്ടെടുത്ത് അഴക്കേലിടുന്നു )

അയ്യോടാ അതാ ഹാങറിലിടണം. ട്യേ കുഞ്ഞോളേ നീയാ ഹാങ്ങളോളെടുത്തൊണ്ടന്നേരീ

ഇതിപ്പോ ഇവടെ കെടന്നൊണങ്ങ്യാ എന്തൂട്ടാ വരാന്റെ പെണ്ണമ്മിച്ച്യേ?

അയക്കേല് കെടന്നാ ഷര്‍ട്ടിന്റെ പിന്നില്‍ അയിന്ന്റ്റെ പാട് വരൂറാ.

(കുഞ്ഞോള് ഒറ്റകൈയ്യില്‍ ഹാങ്ങര്‍ കൊണ്ട് വരുന്നു. കുട്ടന്റെ മുഖത്ത് കലി അതിന്റെ മൂര്‍ദ്ധന്യത്തില്‍. അയക്കയിലെ ഷര്‍ട്ട് ഹാങ്ങറിലാക്കുന്നു. തിരിച്ചു വന്ന് ഒരു പാന്റ്സ് എടുക്കുന്നു)

അതിടണ്ടടാ. ഇവടീട്ടാ അതൊണങ്ങില്യാ. അവസാനത് റ്റെറസില് കൊണ്ടിടാം

(കുട്ടന്റെ മുഖത്താശ്വാസം. അടുത്തത് തോര്‍ത്തെടുക്കുന്നു)

ആ ഷോളിപ്പോ വെള്ളം വലിഞ്ഞടാവും അതെടുത്ത് ആ വാഴേരെ നിഴലിലിള്ള അഴക്കേലിട്ടട്ട് ഈ തോര്‍ത്ത് അവടീട്

വേറെരു നൂറഴക്കീണ്ടല്ലോ. അവട്യനെ ഇടണംന്നിത്ര നിര്‍ബന്ധം എന്തൂട്ട്‌ണ്?

അവിട്‌ന്ന് വെയില്.. ആ.. എന്നാ.. നീ എവിട്യേങ്കിലും ഇട്

(ചിരി നിയന്ത്രിക്കാന്‍ പറ്റാതെ കുഞ്ഞോള്‍ അകത്തേയ്ക്ക് പോകുന്നു. അല്ലെങ്കില്‍ കുട്ടന്റേന്നൊന്ന് കിട്ടും എന്നേതാണ്ടുറപ്പാണ്.

കുഞ്ഞോള്‍ റ്റി.വി കണ്ടോണ്ടിരിക്കുമ്പോ ചാടിത്തുള്ളി വരുന്ന കുട്ടന്‍)

മേലാലീ വിട്ട്‌ള്ളയ്ക്ക് ഞാന്‍ കാലുകുത്തില്ലറീ കുഞ്ഞോളേച്ച്യേ..

എന്തൂട്ടണ്ടാ ഇണ്ടായേ.

എല്ലാം വിരിച്ച് കഴിഞ്ഞപ്പോ പെണ്ണമ്മിച്ചി പറയ്ണ് താഴെ വെയിലൊന്നൂല്യാ. എല്ലാട്‌ക്ക്. മോളില് കൊണ്ടിടാന്ന്. എങ്ങ്‌നീന് മനുഷ്യന് പ്രാന്ത് വരാണ്ടിരിക്യാ. പെണ്ണമ്മിച്ചി അലക്കാ‍ന്‍ നിക്കണ കണ്ടേപ്പോ നീ മന:പൂര്‍വല്ലേരീ കയ്യില് മൈലാഞ്ചീട്ടേ.. സത്യം പറയ്..

ഹ ഹ ഹ!

**************************************
വായനക്കാരേ - ഞങ്ങള്‍ എല്ലാവരും പേടിക്കുന്ന, ഭയക്കുന്ന, മുട്ടിടിക്കുന്ന, ജീവനും കൊണ്ടോടുന്ന ഒരു സന്ദര്‍ഭമാണ് മുകളില്‍ കണ്ടത്. ഇത്തവണ പാവം കുട്ടനായിരുന്നു 'എര'. പാത്രം കഴുകി വയ്ക്കുന്നതിലും, മുറ്റം, അകം അടിക്കുന്നതിലുമൊക്കീണ്ട് ചുള്ളത്തിക്കൊരോ കലാസംവിധാനങ്ങള്‍. എന്തിനാണ് പെണ്ണമിച്ച്യേ ഞങ്ങളിങ്ങനീറ്റ് പീഡിപ്പിക്കുന്നേന്ന് ചോയ്ച്ചാ..

ഒരോന്നിനോരോ അടുക്കും ചിട്ടീണ്ട്. അല്ലണ്ട് തൊള്ളേതോന്ന്യ പോല്യലാ ചിയ്യാ ക്ടാങ്ങളേ..

മനസ്സിലായില്ലേ .. ആ അദന്നെ..തൊള്ളേതോന്ന്യ പോല്യലാന്ന്.. നിങ്ങടോടീണ്ടാ ഇങ്ങന്‌ത്തെ വട്ട്‌കേസോള്?

രഹസ്യം : ഒരോ കാര്യത്തിലും, ഒരോ അണുവിലും സ്നേഹോം ആത്മാര്‍ത്ഥതയും കുത്തിനിറച്ചീട്ടുള്ള പെണ്ണമ്മിച്ചീരെ ഫാന്‍സാണ് ഞങ്ങടോടത്തെ സകലരും. :)

9 comments:

ഗുപ്തന്‍ said...

ഇവിടെയൊരാള്‍ അലക്കിവിരിക്കുന്നുണ്ട് എന്തൊക്കെയോ. പെണ്ണമ്മച്ചി കവിതാനിരൂപണം തുടങ്ങി എന്നല്ലേ ഞാനോര്‍ത്തത് :)

പാമരന്‍ said...

ഹെന്‍റമ്മച്ചി ഒന്നലക്കി വിരിക്കണേനിത്തറേം സാങ്കേതികതയോ.. :)

ബഹുവ്രീഹി said...

:)

രാജീവ് സാക്ഷി | Rajeev Sakshi said...

ഇഷ്ടപ്പെട്ടു. :)

അപര്‍ണ്ണ said...

ഞങ്ങടോടീം ഇണ്ട്‌ ഇങ്ങനത്തെ കേസോള്‌..

ഹായ്‌ ഹായ്‌ ഇന്തുട്ടാ രസം നമ്മടെ ഭാഷ! പെണ്ണമ്മച്ചി കലക്കീണ്ട്‌ട്ടാ..;)

മുസാഫിര്‍ said...

ഇതെന്തൂട്ട് അലക്കാ ഈ പെണ്ണമ്മച്ചി അലക്കണത് കുഞ്ഞോളേ,ഉജാ‍ല്യും കൂടില്യാണ്ട്.ഇതിനെയല്ലെ ഈ ഇംഗ്ലീ‍ഷ്കാര്‍ ഔട്ട് സോഴ്സിങ്ങ്,ഔട്ട് സോഴ്സിങ്ങ് ന്നു പറയാ.

തമനു said...

ലേറ്റായി വന്താലും ഫാനായി വന്തിടുവേന്‍..

ഞാന്‍ ഫാനായി :)

ആഷ | Asha said...

പറയുമ്പോ ദേഷ്യം വരുമെങ്കിലും പിന്നീട് ആലോചിക്കുമ്പോ കാര്യോണ്ടായിട്ട് പറയണേന്ന് മനസ്സിലാവും അല്ലേ :)

മോളമ്മ said...

അലക്ക് കാണാന്‍ വന്ന എല്ലാര്‍ക്കും ഒരോകുപ്പി ഉജ്ജാല.

സൂര്യോദയംസൂര്യാസ്തമയം , പാമരനായ പണ്ഡിതന്‍, ബഹുവ്രീഹിസമാസം, സാക്ഷിക്കെന്താ കൊമ്പുണ്ടോ -രണ്ട്കുപ്പി റീഗല്‍ തുള്ളിനീലം

ചിത്രഗുപ്താ-അസ്സ്ലാറ്റിന്റ്.പെണ്ണമ്മിച്ചി ആദ്യായിറ്റും അവസാനായിറ്റും വായിച്ചട്ടള്ള കവിത മാമ്പ്‌ഴണ്. അതിനു മുന്‍പോ ശേഷമോ കവിത ഉണ്ടായിരുന്നുന്ന് പെണ്ണമ്മിച്ചി വിശ്വസിച്ചട്ട് വേണ്ടേ

അപര്‍ണ്ണ - ആ കേസോളെ സൂക്ഷിച്ചോട്ടാ :)

മുസാഫിര്‍ ഹൂ യാരോ - മേലാല്‍ ഉജ്ജാലയെ കുറിച്ച് മിണ്ട്യാ.. അപ്പക്കാണാം കളി :)

തമനു -പെണ്ണമ്മിച്ചി ഫാന്‍സ് ക്ലബില്‍ ഇടിയാണ്. എന്നാലും ദേ ഈ മുട്ടിപലകേലിരിക്ക്

ആഷേ - ഹേയ് ഞങ്ങടോടെ ആര്‍ക്കും അങ്ങനത്തെ തെറ്റിദ്ധാരണ്യോന്നൂല്യാട്ടാ. പക്ഷേ എന്തൂട്ടൊക്കെ കാട്ട്യാലും ആള്‍നെ ഞങ്ങള്‍ക്കൊക്കെ ഭയങ്കരിഷ്ടാ.